Contents
Displaying 25871-25880 of 26058 results.
Content:
26329
Category: 1
Sub Category:
Heading: ഈസ്റ്ററിനോട് അനുബന്ധിച്ച് സിംഗപ്പൂരില്‍ 1250 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും
Content: സിംഗപ്പൂര്‍ സിറ്റി: ഈ വരുന്ന ഈസ്റ്ററിനോട് അനുബന്ധിച്ച് സിംഗപ്പൂരില്‍ 1250 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് രാജ്യത്ത് ഇത്രയും അധികം പേര്‍ ഒരുമിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. വിശ്വാസ രൂപീകരണ പരിപാടികളിലൂടെ നിരവധി ആളുകൾ സഭയിൽ അംഗമായി വിശ്വാസ പ്രഖ്യാപനം നടത്താന്‍ മാസങ്ങളായി തയ്യാറെടുക്കുകയാണെന്ന് സിംഗപ്പൂർ അതിരൂപത വ്യക്തമാക്കി. സിംഗപ്പൂരിലെ പള്ളികളിൽ 978 പേര്‍ ജ്ഞാനസ്നാനം സ്വീകരിക്കാനും 155 അര്‍ത്ഥികള്‍ സ്ഥൈര്യലേപനത്തിലൂടെ വിശ്വാസ സ്ഥിരീകരണം നടത്താനും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചടങ്ങിനിടെ, സഭയിൽ ചേരാൻ തയ്യാറെടുക്കുന്നവർ ക്രിസ്തുവിനെ അനുഗമിക്കാനുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന പുസ്തകത്തില്‍ പേരുകൾ രേഖപ്പെടുത്തിയെന്ന് അതിരൂപത വ്യക്തമാക്കി. രാജ്യത്തു സുവിശേഷവത്ക്കരണ ഉദ്യമങ്ങള്‍ ഫലപ്രദമാകുന്നുവെന്നതിന്റെ തെളിവായാണ് സഭയിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിലുള്ള വളർച്ച വിലയിരുത്തുന്നത്. ദൈവവചനം ദിവസവും വായിച്ചും ധ്യാനിച്ചും വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ കർദ്ദിനാൾ വില്യം ഗോ പുതിയ വിശ്വാസികളോട് ആഹ്വാനം ചെയ്തു. നൂറുകണക്കിന് വിശ്വാസികൾ ഔദ്യോഗികമായി കത്തോലിക്കാ വിശ്വാസത്തിൽ പ്രവേശിക്കുമ്പോൾ, വരാനിരിക്കുന്ന ഈസ്റ്റർ ആഘോഷങ്ങൾ സിംഗപ്പൂരിലെ സഭയ്ക്ക് ആനന്ദത്തിന്റെ അവസരമായി മാറുമെന്നാണ് നിരീക്ഷിക്കുന്നത്. 2020-ലെ സെൻസസ് അനുസരിച്ച്, സിംഗപ്പൂരിലെ ആകെ ജനസംഖ്യയുടെ 18.9% പേരും ക്രൈസ്തവ വിശ്വാസികളാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-06-20:18:07.jpg
Keywords: സിംഗ

26330
Category: 22
Sub Category:
Heading: തിരുവചനത്തില്‍ ജീവിക്കുമ്പോള്‍ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 20
Content: "യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങൾക്ക് തെറ്റുപറ്റുന്നത്?" (മർക്കോസ് 12:24). വലിയ നോമ്പിന്റെ ഈ വിശുദ്ധ ദിനങ്ങളിൽ സഭ നമ്മെ വിളിക്കുന്നത് ആത്മശോധനയിലേക്കും അനുതാപത്തിലേക്കുമാണ്. നമ്മുടെ ആത്മീയ ജീവിതത്തിലെ വീഴ്ചകൾക്കും വഴിതെറ്റലുകൾക്കും പ്രധാന കാരണം ദൈവവചനത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ദൈവത്തിന്റെ അത്ഭുതകരമായ ശക്തിയിലുള്ള വിശ്വാസമില്ലായ്മയുമാണെന്ന് കർത്താവ് ഇവിടെ വ്യക്തമാക്കുന്നു. "വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അജ്ഞത ഈശോയെക്കുറിച്ചുള്ള അജ്ഞതയാണ്" എന്നു വി. ജെറോം പഠിപ്പിക്കുന്നു. പഴയനിയമത്തിൽ പുതിയ നിയമം ഒളിഞ്ഞിരിക്കുന്നുവെന്നും പുതിയനിയമത്തിൽ പഴയനിയമം വെളിപ്പെടുന്നുവെന്നുമുള്ള വിശുദ്ധ ആഗസ്തിനോസിൻ്റെ ചിന്തയും ഇവിടെ പ്രസക്തമാണ്. പഴയ നിയമത്തിലെ വാഗ്ദാനങ്ങളും പുതിയനിയമത്തിലെ അതിന്റെ പൂർത്തീകരണവും തിരിച്ചറിയാത്തവർക്ക് ദൈവത്തിന്റെ രക്ഷാകര പദ്ധതി മനസ്സിലാക്കാൻ സാധിക്കില്ല. നോമ്പുകാലം വചനം വായിക്കാനുള്ള സമയം മാത്രമല്ല, അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള കാലം കൂടിയാണ്. സദുക്കായർ പുനരുത്ഥാനത്തെ നിഷേധിച്ചത് കേവലം മാനുഷിക യുക്തിയിൽ മാത്രം വിശ്വസിച്ചത് കൊണ്ടായിരുന്നു. എന്നാൽ ദൈവം മരണത്തെപ്പോലും ജയിക്കാൻ ശക്തിയുള്ളവനാണെന്ന് അവർ മറന്നുപോയി. നോമ്പുകാലത്തെ ഉപവാസവും പ്രാർത്ഥനയും കേവലം ആചാരങ്ങളല്ല, മറിച്ച് നമ്മുടെ ബലഹീനതകളിൽ ദൈവത്തിന്റെ ശക്തി (Power of God) പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണ്. "ദൈവത്തിന് ഒന്നും അസാധ്യമല്ല" (ലൂക്കാ 1:37) എന്ന സത്യം ജീവിതത്തിന്റെ പ്രതിസന്ധികളിൽ മുറുകെ പിടിക്കാൻ ഈ വചനം നമ്മെ പ്രേരിപ്പിക്കുന്നു. ദൈവവചനം കാലാതീതമാണെന്നും അത് നിത്യജീവന്റെ വചനമാണെന്നും ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ നമ്മെ പഠിപ്പിക്കുന്നു. വചനം വായിക്കുകയും ശ്രവിക്കുകയും ചെയ്യുന്നതു വഴി ഭൂമിയിൽ വെച്ച് സ്വർഗ്ഗീയ സത്യങ്ങൾ നാം പഠിക്കുകയാണ്. വചനം വെറും ചരിത്രമല്ല, മറിച്ച് ഇന്നും നമ്മോട് സംസാരിക്കുന്ന ജീവനുള്ള വചനമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഉദ്ബോധിപ്പിക്കുന്നു. പ്രത്യാശയുടെ തീർത്ഥാടകരായി മാറാൻ വചന വായന അത്യന്താപേക്ഷിതമാണ്. വലിയ നോമ്പ് എന്നത് ആത്മീയമായ ഒരു "പണിശാല" (Workshop) പോലെയാണ്. നോമ്പുകാലത്തെ മൂന്ന് തൂണുകളായ പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ വഴി നാം വചനത്തെ ഹൃദയത്തിൽ സ്വീകരിക്കുകയും ദൈവത്തിന്റെ ശക്തിക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുന്നു. നമ്മുടെ തെറ്റായ ചിന്താഗതികളും പാപവഴികളും തിരുത്തപ്പെടണമെങ്കിൽ വചനമാകുന്ന വെളിച്ചം നമ്മുടെ ഉള്ളിലേക്ക് കടന്നുവരണം. നോമ്പുകാലത്തെ ഈ മരുഭൂമി യാത്രയിൽ, വിശുദ്ധ ലിഖിതങ്ങളെ സ്നേഹിക്കാനും ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കാനും നമുക്ക് സാധിക്കണം. വചനം വായിക്കാത്തതും ദൈവത്തിന്റെ ശക്തിയെ കുറച്ചു കാണുന്നതുമാണ് നമ്മുടെ ആത്മീയ തകർച്ചയ്ക്ക് കാരണമെന്ന ഈശോയുടെ വചനം ഈ നോമ്പുകാലത്ത് നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കട്ടെ. വചനത്തിലൂടെ ഈശോയെ കൂടുതൽ അറിയാനും അവന്റെ ശക്തിയാൽ രൂപാന്തരപ്പെടാനും ഈ നോമ്പ് നമുക്ക് ഉപകരിക്കട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-07-10:46:09.jpg
Keywords: ക്രൂശിതനി

26331
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ; ജാഗ്രതാസമിതികൾ രൂപീകരിക്കും
Content: കൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുൻഗണനാക്രമത്തിൽ കൂടിയാലോചനയിലൂടെ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാനവ്യാപകമായി ജാഗ്രതാസമിതികൾ രൂപീകരിക്കും. കെഎൽസിഎ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണു തീരുമാനം. ഒന്‌പതിന് രാവിലെ 11ന് കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്നുള്ള പ്രതിനിധികളുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംസ്ഥാനതല ജാഗ്രതാസമിതി പ്രഖ്യാപിക്കും. പിന്നീട് രൂപത, ഇടവകതല ജാഗ്രതാസമിതികൾ രൂപീകരിക്കും. കമ്മീഷൻ പുറത്തുവിട്ടിരിക്കുന്ന 284 ശിപാർശകൾ സംബന്ധിച്ചു വിശദമായ പഠനങ്ങളും പ്രചാരണയോഗങ്ങളും നടത്തുമെന്നും കെഎൽസിഎ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2026-03-07-10:57:08.jpg
Keywords: കോശി

26332
Category: 1
Sub Category:
Heading: ഒഡീഷയില്‍ കത്തോലിക്ക ദേവാലയം ആക്രമിച്ച് വിശുദ്ധ വസ്തുക്കൾക്കു തീയിട്ട് തീവ്ര ഹിന്ദുത്വവാദികള്‍
Content: റായഗഡ, ഒഡീഷ: ഒഡീഷയിലെ റായഗഡ ജില്ലയിലെ ഡെൻഗസ്‌വർഗി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം. തീവ്രഹിന്ദുത്വവാദികളായ ഗ്രാമവാസികൾ നടത്തിയ ആക്രമണത്തിനിടെ ദേവാലയത്തിലെ വിശുദ്ധ വസ്തുക്കൾ അശുദ്ധമാക്കുകയും കത്തിക്കുകയും ചെയ്തു. വൈകുന്നേരം 7 മണിയോടെ ഒരു വലിയ കൂട്ടം ഗോത്ര ഹിന്ദു ഗ്രാമവാസികൾ ഒത്തുകൂടി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നു റായഗഡയിലെ കത്തീഡ്രൽ ഇടവകയിലെ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു. ആക്രമിക്കപ്പെടുമെന്ന് ഭയന്ന് കുടുംബങ്ങൾ ഭയന്ന് അകത്തു തന്നെ തുടർന്നു. പുറത്തിറങ്ങാൻ വിസമ്മതിച്ചതോടെ, തെരുവിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ തീവ്രഹിന്ദുത്വവാദികളായ ഗ്രാമീണര്‍ ആക്രമണം അഴിച്ചു വിടുകയായിരിന്നു. രാത്രി 9 മണിയോടെ, ജനക്കൂട്ടം പള്ളിയുടെ വാതിൽ തകർത്ത് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു. അവർ ബലിപീഠത്തിനും കുരിശിനും കേടുപാടുകൾ വരുത്തി, വൈദികന്റെ തിരുവസ്ത്രങ്ങൾ, ബൈബിളുകൾ, എന്നിവയുൾപ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ ശേഖരിച്ച് പുറത്തെത്തിച്ച് അഗ്നിയ്ക്കിരയാക്കുകയായിരിന്നുവെന്ന് ഫാ. ഖുറ പറഞ്ഞു. ഡെൻഗാസോർഗിയിലെ സെന്റ് പോള മൊണ്ടൽ ചാപ്പലിലെ മൂന്ന് രൂപങ്ങള്‍, കുരിശ്, ബലിപീഠം, കുർബാനയ്ക്ക് ഉപയോഗിക്കുന്ന ആരാധനാ വസ്തുക്കൾ, കസേരകൾ, കുരിശിന്റെ വഴി ചിത്രങ്ങള്‍, ലൈറ്റുകൾ, ഫാനുകൾ പ്ലംബിംഗ് ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ, ഫർണിച്ചറുകൾ, ബോർവെൽ സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ ആക്രമണത്തിൽ നശിച്ചതായി ഇടവക വൃത്തങ്ങൾ അറിയിച്ചു. അക്രമികൾ ദേവാലയത്തിന്റെ താഴികക്കുടത്തിനും കേടുപാടുകൾ വരുത്തി. ഏകദേശം 1.93 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കരുതപ്പെടുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-07-13:53:50.jpg
Keywords: ഒഡീഷ

26333
Category: 1
Sub Category:
Heading: അംഗോളയില്‍ കത്തോലിക്ക വൈദികനു നേരെ കത്തിയാക്രമണം; തലനാരിഴയ്ക്കു രക്ഷപ്പെട്ടു
Content: ലുവാണ്ട: അംഗോളയിലെ ലുവാണ്ടയില്‍ കത്തോലിക്ക വൈദികന്‍ കത്തിയാക്രമണത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ലുവാണ്ട അതിരൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മോറോ ബെന്റോ ഇടവക ഓഫീസിനുള്ളിൽവെച്ചാണ് ആക്രമണമുണ്ടായത്. ഫെബ്രുവരി 28 ന് രാവിലെ 7:30ന് ഇടവകയ്ക്കുള്ളിലെ പാസ്റ്ററൽ സെന്ററിൽവെച്ചാണ് ക്ലരീഷ്യൻസ് സന്യാസ സമൂഹാംഗമായ ഫാ. ഇനാസിയോ കഹാംബയെ കൊലപ്പെടുത്താന്‍ അക്രമി ശ്രമിച്ചത്. വൈദികന്റെ പെട്ടെന്നുള്ള പ്രതികരണവും ഇടവകക്കാരുടെ സമയോചിത ഇടപെടലുമാണ് കൊലപാതക സാധ്യത വിഫലമാക്കിയത്. 27 വയസ്സുള്ള ആൽസിഡെസ് പിലുക എന്നയാളാണ് അക്രമിയെന്നു തിരിച്ചറിഞ്ഞു. ഇയാളെ പോലീസിന് കൈമാറി. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം, തൊപ്പി കൊണ്ട് വായ മൂടിക്കെട്ടിയ നിലയിലാണ് ഓഫീസിലേക്ക് പ്രവേശിച്ചതെന്നും ഇത് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയും കത്തി പുറത്തെടുത്ത് "നിന്നെ കൊല്ലും” എന്നു ഭീഷണി മുഴക്കുകയുമായിരിന്നുവെന്ന് ഫാ. ഇനാസിയോ എസിഐ ആഫ്രിക്കയോട് വെളിപ്പെടുത്തി. അംഗോളയിൽ പള്ളികൾക്കും മിഷ്ണറിമാർക്കും നേരെയുള്ള ആക്രമണങ്ങൾ ആശങ്കാജനകമായി വർദ്ധിച്ചുവരികയാണ്. ബെൻഗുവേലയിൽ ഇറ്റാലിയൻ വൈദികന് നേരെ അടുത്തിടെ ആക്രമണമുണ്ടായിരിന്നു. പള്ളികൾക്കു നേരെയുള്ള ആക്രമണവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. അംഗോളയില്‍ ഭൂരിഭാഗം പേരും പിന്തുടരുന്നത് ക്രൈസ്തവ വിശ്വാസമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 80%–90% പേരും ക്രൈസ്തവരാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-07-15:40:14.jpg
Keywords: വൈദിക

26334
Category: 1
Sub Category:
Heading: പ്രോലൈഫ് രംഗത്തെ സംഭാവന; മദർ ആഗ്നസ് മേരിയ്ക്കു ഗിവൻ ഫിയാത്ത് അവാർഡ്
Content: വാഷിംഗ്ടണ്‍ ഡിസി: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി, സിസ്റ്റേഴ്‌സ് ഓഫ് ലൈഫ് സന്യാസ സമൂഹത്തിന്റെ പ്രഥമ സുപ്പീരിയർ ജനറല്‍ മദർ ആഗ്നസ് മേരി ഡോണോവന് 2026 ലെ ഗിവൻ ഫിയാത്ത് അവാർഡ്. പ്രോലൈഫ് രംഗത്ത് ജീവന്റെ മഹത്വത്തിന് വേണ്ടി രാവും പകലും നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് ഗിവൻ ഇൻസ്റ്റിറ്റ്യൂട്ട്, അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്ത്രീകളുടെ അന്തസ്സിനും, ജീവന്റെ പ്രഘോഷണത്തിനും വിശ്വാസ സാക്ഷ്യത്തിനും ഡോണോവന്‍ നല്‍കിയ അസാധാരണ ഇടപെടല്‍ പരിഗണിച്ചാണ് അവാര്‍ഡെന്നു സംഘാടകര്‍ വ്യക്തമാക്കി. അവാര്‍ഡ് തനിക്ക് ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അതിയായ സന്തോഷമുണ്ടെന്നും സിസ്റ്റര്‍ ഡോണോവൻ ഇഡബ്ല്യുടിഎന്‍ ന്യൂസിനോട് പറഞ്ഞു. പതിറ്റാണ്ടുകളായി ഗർഭിണികളായ സ്ത്രീകളെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ സഹായിക്കുന്നതിനും മനുഷ്യജീവനോടുള്ള ആദരവ് വളർത്തുന്നതിനും നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് സിസ്റ്ററിനെ ആദരിക്കുന്നത്. മനഃശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഈ സന്യാസിനി കൗൺസിലിംഗ്, ആത്മീയ പരിചരണം, ഗർഭഛിദ്രം നടത്തിയവര്‍ക്ക് സൗഖ്യ ധ്യാനം എന്നിവയിലൂടെ നിരവധി സ്ത്രീകളെ പിന്തുണച്ചിട്ടുണ്ട്. സിസ്റ്റേഴ്‌സ് ഓഫ് ലൈഫ് സന്യാസ സമൂഹത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും കൂടിയായ അവർ സമൂഹത്തിന്റെ പ്രഥമ സുപ്പീരിയർ ജനറല്‍ കൂടിയാണ്. അമേരിക്ക ആസ്ഥാനമായുള്ള ഗിവൻ ഇൻസ്റ്റിറ്റ്യൂട്ട്, കത്തോലിക്കാ സ്ത്രീകളെ അവരുടെ ജീവിത ദൗത്യം കണ്ടെത്തി ക്രിസ്തീയ ചൈതന്യത്തില്‍ വളരാന്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനാസംവിധാനമാണ്. സ്ത്രീകൾക്ക് സഭയെയും ലോകത്തെയും കൂടുതൽ ഫലപ്രദമായി സേവിക്കാൻ കഴിയുന്ന തരത്തിൽ നേതൃത്വ പരിശീലനം, ആത്മീയ രൂപീകരണം, മാർഗനിർദേശം എന്നിവ സംഘടന നല്‍കുന്നുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-07-16:54:10.jpg
Keywords: പ്രോലൈ

26335
Category: 18
Sub Category:
Heading: ഇന്ന് സമാധാനത്തിനായുള്ള പ്രാർത്ഥനാദിനമായി ഭാരത ലത്തീന്‍ സഭ ആചരിക്കുന്നു
Content: ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയില്‍ സമാധാനം പുലരുന്നതിന് ഇന്നു മാർച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ഭാരത ലത്തീന്‍ സഭ ആചരിക്കുന്നു. വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ പ്രത്യേക നിയോഗത്തോടെ, സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ നേരത്തെ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരിന്നു. അനിശ്ചിതത്വത്തിന്റെ ഈ മണിക്കൂറിൽ ഇന്നു മാർച്ച് 8 മുതൽ മാർച്ച് 14 വരെ, സമാധാനത്തിനും അനുരഞ്ജനത്തിനും പരിഹാരത്തിനും വേണ്ടി, സമാധാന രാജ്ഞിയായ മാതാവിന്റെ മധ്യസ്ഥതയില്‍ എല്ലാ ദിവസവും ജപമാല ചൊല്ലാനും ആഹ്വാനമുണ്ട്. ലോകസമാധാനത്തിനും അക്രമത്താലും സംഘർഷത്താലും ബാധിക്കപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കും വേണ്ടി ത്യാഗങ്ങൾ സമര്‍പ്പിച്ചുകൊണ്ട് മാർച്ച് 13 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായും ലത്തീന്‍ സഭ ആചരിക്കും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-08-07:12:35.jpg
Keywords: സമാധാന

26336
Category: 18
Sub Category:
Heading: കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ചെയ്തു
Content: കോട്ടപ്പുറം: വിശുദ്ധ ഫ്രാൻസിസിസ് അസീസ്സിയുടെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലെയോ പാപ്പ പ്രഖ്യാപിച്ച വിശുദ്ധ ഫ്രാൻസിസിൻ്റെ വർഷം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഫ്രാൻസിസ്കൻ വൈദീകരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം ആശീർവ്വദിച്ച് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്ക് തുറന്നുകൊടുത്തു. കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ ജൂബിലി വർഷത്തിൽ ഔദ്യോഗികമായി ദണ്ഡവിമോചനം നേടുന്നതിനുള്ള ഏക ദേവാലയമായി തിരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസ്സി പള്ളിയെ പ്രഖ്യാപിച്ചു കൊണ്ടുള്ള ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ ഡിക്രി ചാൻസലർ റവ.ഡോ ഹെൽവസ്റ്റ് റൊസാരിയോ വായിച്ചു. ഫ്രാൻസിസ്കൻ വർഷത്തിൽ കോട്ടപ്പുറം രൂപതയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തിരിതെളിച്ച് ബിഷപ്പ് ഡോ. അംബ്രോസ് നിർവ്വഹിച്ചു. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരായി. ഫാ. റോബിൻ ഡാനിയൽ ഒഎഫ്എം വചനസന്ദേശം നൽകി. സന്യസ്തരും അല്മായരുമടക്കം രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്തു. തുരുത്തിപ്പുറം പള്ളി വികാരി ഫാ.ജോയ് സ്രാമ്പിക്കലും സഹവികാരി ഫാ. സ്റ്റെഫിൻ സ്റ്റീഫൻ പിഎംഐയും നേതൃത്വം നല്ലി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-08-07:22:58.jpg
Keywords: അസീസ്സി

26337
Category: 22
Sub Category:
Heading: നോമ്പുകാലം: ദൈവകൃപയ്ക്കായി നമ്മുടെ ഹൃദയം തുറക്കുന്ന സമയം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 21
Content: ഈശോ പറഞ്ഞു: "ഇതുകൊണ്ടാണ്, പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത്" (യോഹന്നാൻ 6:65). നമ്മുടെ ആത്മീയ യാത്ര കേവലം മാനുഷികമായ പരിശ്രമമല്ല, മറിച്ച് ദൈവത്തിന്റെ സൗജന്യമായ കൃപയുടെ ഫലമാണെന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. പഴയനിയമത്തിൽ ദൈവം ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചത് അവരുടെ കഴിവ് കൊണ്ടായിരുന്നില്ല, മറിച്ച് ദൈവത്തിന്റെ കാരുണ്യം കൊണ്ടായിരുന്നു (പുറപ്പാട് 6:6-8). ഇതേ സത്യമാണ് പുതിയനിയമത്തിൽ ഈശോ ഊന്നിപ്പറയുന്നത്. ദൈവം നമ്മെ ആദ്യം സ്നേഹിക്കുകയും വിളിക്കുകയും ചെയ്യുന്നു (1 യോഹന്നാൻ 4:19). പിതാവായ ദൈവം വരം നൽകാതെ ആർക്കും ഈശോയെ പൂർണ്ണമായി തിരിച്ചറിയാനോ അവനിലേക്ക് വരാനോ സാധിക്കില്ല. വിശുദ്ധ ആഗസ്‌തിനോസ് ഈ വചനത്തെ "മനുഷ്യൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് പോലും ദൈവകൃപയാലാണ്" എന്നു ഇപ്രകാരം വ്യാഖ്യാനിക്കുന്നു. ദൈവം ആരെയും നിർബന്ധിക്കുന്നില്ല, എന്നാൽ ഒരുവൻ ഈശോയിലേയ്ക്ക് വരുന്നുണ്ടെങ്കിൽ അതിനർത്ഥം പിതാവായ ദൈവം അവന്റെ ഹൃദയത്തിൽ പ്രവർത്തിക്കുന്നു എന്നാണ്. വിശ്വാസം എന്നത് ദൈവത്തിന്റെ ദാനവും അതോടൊപ്പം മനുഷ്യൻ നൽകുന്ന സ്വതന്ത്രമായ സമ്മതവുമാണ് (CCC 153-155). ഫ്രാൻസിസ് പാപ്പ തന്റെ പ്രബോധനങ്ങളിൽ പലപ്പോഴും ആവർത്തിക്കുന്ന ഒരു സത്യമുണ്ട്: "നമ്മുടെ എല്ലാ പരിവർത്തനങ്ങളും ദൈവത്തിന്റെ കാരുണ്യത്തിന്റെ ഫലമാണ്." വലിയ നോമ്പ് കാലം ഈ ദൈവകൃപയ്ക്ക് നമ്മുടെ ഹൃദയങ്ങളെ തുറന്നുകൊടുക്കാനുള്ള സമയമാണ്. ഈ നോമ്പ് കാലത്ത് നാം നടത്തുന്ന ഉപവാസവും പ്രാർത്ഥനയും ദാനധർമ്മങ്ങളും നമ്മുടെ കഴിവിലല്ല, മറിച്ച് ദൈവത്തിന്റെ വരദാനത്തിലാണ് ഊന്നേണ്ടത്. യോഹന്നാൻ 6-ാം അധ്യായം മുഴുവനും ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രഭാഷണമാണ്. ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും വിശ്വാസവും വർദ്ധിപ്പിക്കാൻ പിതാവായ ദൈവം നൽകുന്ന വരത്തിനായി നാം ഈ കാലയളവിൽ പ്രത്യേകം പ്രാർത്ഥിക്കണം. "പിതാവിൽ നിന്ന് വരം ലഭിച്ചാലല്ലാതെ..." എന്ന ഈശോയുടെ വചനം നമ്മെ വിനയാന്വിതരാക്കുന്നു. രക്ഷ എന്നത് നാം നേടിയെടുക്കുന്ന ഒന്നല്ല, മറിച്ച് ദൈവം തരുന്ന ഒരു സമ്മാനമാണ്. ഈ നോമ്പുകാലത്ത്, ഈ വരം സ്വീകരിക്കാൻ യോഗ്യമായ വിധം നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം. "കർത്താവേ, അങ്ങയുടെ സന്നിധിയിലേക്ക് വരാൻ ഞങ്ങളെ അനുഗ്രഹിക്കണമേ" എന്ന് നമുക്ക് പ്രാർത്ഥിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-08-15:40:10.jpg
Keywords: ക്രൂശിതനിലേ

26338
Category: 22
Sub Category:
Heading: കാത്തിരിപ്പും പുതുജീവനും | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 22
Content: "മുപ്പത്തിയെട്ടു വര്‍ഷമായി രോഗിയായിരുന്ന ഒരുവന്‍ അവിടെയുണ്ടായിരുന്നു" (യോഹന്നാൻ 5:5). ബെത്സെയ്ദ കുളക്കടവിലെ ഈ മനുഷ്യൻ കേവലം ഒരു ചരിത്രപുരുഷനല്ല; മറിച്ച് പാപത്തിന്റെ തളർച്ചയിൽ ആണ്ടുപോയ മനുഷ്യകുലത്തിന്റെ തന്നെ പ്രതീകമാണ്. നോമ്പിന്റെ ഈ പുണ്യകാലത്ത്, ഈ വചനം നമ്മെ വിളിക്കുന്നത് നമ്മുടെ ആത്മീയ തളർച്ചകളെ തിരിച്ചറിയാനും ഈശോയുടെ സൗഖ്യദായകമായ ശബ്ദത്തിന് കാതോർക്കാനുമാണ്. ബൈബിൾ വ്യാഖ്യാതാക്കൾ ഈ 38 വർഷത്തെ ഇസ്രായേൽ ജനത്തിന്റെ മരുഭൂമിയിലെ അലച്ചിലുമായി ബന്ധിപ്പിക്കുന്നു. ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന് ശേഷം കാനാൻ ദേശത്ത് എത്തുന്നതിന് മുമ്പ് ഇസ്രായേൽ ജനം മരുഭൂമിയിൽ ചിലവഴിച്ച ശിക്ഷാകാലം 38 വർഷമായിരുന്നു (നിയമാവർത്തനം 2:14). പഴയനിയമത്തിലെ ഇസ്രായേലിന്റെ ഈ 'അലച്ചിൽ' പുതിയനിയമത്തിൽ ബെഥെസ്ദയിലെ രോഗിയുടെ 'കാത്തിരിപ്പായി' മാറുന്നു. മരുഭൂമിയിലെ ദാഹത്തിന് പാറയിൽ നിന്ന് വെള്ളം നൽകിയ ദൈവം, പുതിയനിയമത്തിൽ ജീവജലമായ ഈശോയിലൂടെ നിത്യമായ സൗഖ്യം നൽകുന്നു. വിശുദ്ധ ജോൺ ക്രിസോസ്തം പിതാവ് രോഗിയുടെ ക്ഷമയെ പുകഴ്ത്തുന്നു. 38 വർഷം പരാജയപ്പെട്ടിട്ടും പ്രത്യാശ കൈവിടാതെ ആ കുളക്കടവിൽ തുടർന്ന രോഗി, ക്രിസ്തീയമായ സഹനത്തിന്റെയും കാത്തിരിപ്പിന്റെയും ഉദാത്തമായ മാതൃകയാണ്. ബെത്സെയ്ദയിലെ രോഗിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പ നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധേയമാണ്. 38 വർഷത്തെ രോഗം ആ മനുഷ്യനിൽ ഒരുതരം 'ആത്മീയ മരവിപ്പ്' (Acedia/Sloth) ഉണ്ടാക്കി. "എന്നെ വെള്ളത്തിലിറക്കാൻ ആരുമില്ല" എന്ന രോഗിയുടെ പരാതി പറയുന്ന ശീലത്തിൽ നിന്ന് വിമുക്തി നേടി ഈശോയുടെ 'എഴുന്നേൽക്കുക' എന്ന ആഹ്വാനം സ്വീകരിക്കാൻ പാപ്പ നമ്മെ ക്ഷണിക്കുന്നു. രോഗവും സഹനവും മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളാണ് സഭ പഠിപ്പിക്കുന്നത് (CCC 1500). ബെത്സെയ്ദയിലെ സൗഖ്യപ്പെടുത്തൽ വഴി, ഈശോ കാണിച്ചുതരുന്നത് പാപത്തിൽ നിന്നും രോഗത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹമാണ്. കുമ്പസാരം എന്ന കൂദാശ ആത്മീയമായ ഒരു ബെഥെസ്ദ കുളമാണ്, അവിടെ നാം നമ്മുടെ പാപഭാരങ്ങളുമായി ചെന്നാൽ ഈശോ നമ്മെ സൗഖ്യമാക്കുന്നു. ബെത്സെയ്ദ കുളത്തിലെ ഇളകുന്ന വെള്ളത്തിനായി കാത്തിരുന്ന രോഗിയോട് ഈശോ പറഞ്ഞത്, "എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് നടക്കുക" എന്നാണ്.നമ്മുടെ പാപങ്ങളെയും പഴയ ശീലങ്ങളെയും 'കിടക്ക'യായി കാണുകയാണെങ്കിൽ, അവയിൽ നിന്ന് എഴുന്നേൽക്കാനുള്ള ആഹ്വാനമാണ് ഈ വചനം. "എനിക്ക് ആരുമില്ല" എന്ന രോഗിയുടെ വിലാപം ഇന്നും സമൂഹത്തിൽ കേൾക്കുന്നു. നോമ്പുകാലത്ത് മറ്റുള്ളവർക്ക് ഒരു തുണയാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. 38 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചത് ഈശോയുടെ ഒറ്റ വാക്കിലാണ്. നമ്മുടെ ജീവിതത്തിലെ എത്ര പഴക്കമേറിയ തളർച്ചകളെയും മാറ്റാൻ ഈശോയ്ക്ക് സാധിക്കും. ഈ നോമ്പുകാലത്ത് നമ്മുടെ പരാതികൾ മാറ്റിവെച്ച്, ഈശോയുടെ ശബ്ദം കേട്ട് എഴുന്നേറ്റ് നടക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-09-10:56:49.jpg
Keywords: നോമ്പ്