category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പ്രോലൈഫ് രംഗത്തെ സംഭാവന; മദർ ആഗ്നസ് മേരിയ്ക്കു ഗിവൻ ഫിയാത്ത് അവാർഡ്
Contentവാഷിംഗ്ടണ്‍ ഡി‌സി: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി, സിസ്റ്റേഴ്‌സ് ഓഫ് ലൈഫ് സന്യാസ സമൂഹത്തിന്റെ പ്രഥമ സുപ്പീരിയർ ജനറല്‍ മദർ ആഗ്നസ് മേരി ഡോണോവന് 2026 ലെ ഗിവൻ ഫിയാത്ത് അവാർഡ്. പ്രോലൈഫ് രംഗത്ത് ജീവന്റെ മഹത്വത്തിന് വേണ്ടി രാവും പകലും നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് ഗിവൻ ഇൻസ്റ്റിറ്റ്യൂട്ട്, അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്ത്രീകളുടെ അന്തസ്സിനും, ജീവന്റെ പ്രഘോഷണത്തിനും വിശ്വാസ സാക്ഷ്യത്തിനും ഡോണോവന്‍ നല്‍കിയ അസാധാരണ ഇടപെടല്‍ പരിഗണിച്ചാണ് അവാര്‍ഡെന്നു സംഘാടകര്‍ വ്യക്തമാക്കി. അവാര്‍ഡ് തനിക്ക് ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അതിയായ സന്തോഷമുണ്ടെന്നും സിസ്റ്റര്‍ ഡോണോവൻ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിനോട് പറഞ്ഞു. പതിറ്റാണ്ടുകളായി ഗർഭിണികളായ സ്ത്രീകളെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ സഹായിക്കുന്നതിനും മനുഷ്യജീവനോടുള്ള ആദരവ് വളർത്തുന്നതിനും നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് സിസ്റ്ററിനെ ആദരിക്കുന്നത്. മനഃശാസ്ത്രത്തിൽ പ്രാവീണ്യമുള്ള ഈ സന്യാസിനി കൗൺസിലിംഗ്, ആത്മീയ പരിചരണം, ഗർഭഛിദ്രം നടത്തിയവര്‍ക്ക് സൗഖ്യ ധ്യാനം എന്നിവയിലൂടെ നിരവധി സ്ത്രീകളെ പിന്തുണച്ചിട്ടുണ്ട്. സിസ്റ്റേഴ്‌സ് ഓഫ് ലൈഫ് സന്യാസ സമൂഹത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും കൂടിയായ അവർ സമൂഹത്തിന്റെ പ്രഥമ സുപ്പീരിയർ ജനറല്‍ കൂടിയാണ്. അമേരിക്ക ആസ്ഥാനമായുള്ള ഗിവൻ ഇൻസ്റ്റിറ്റ്യൂട്ട്, കത്തോലിക്കാ സ്ത്രീകളെ അവരുടെ ജീവിത ദൗത്യം കണ്ടെത്തി ക്രിസ്തീയ ചൈതന്യത്തില്‍ വളരാന്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനാസംവിധാനമാണ്. സ്ത്രീകൾക്ക് സഭയെയും ലോകത്തെയും കൂടുതൽ ഫലപ്രദമായി സേവിക്കാൻ കഴിയുന്ന തരത്തിൽ നേതൃത്വ പരിശീലനം, ആത്മീയ രൂപീകരണം, മാർഗനിർദേശം എന്നിവ സംഘടന നല്‍കുന്നുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-07 16:53:00
Keywordsപ്രോലൈ
Created Date2026-03-07 16:54:10