category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഒഡീഷയില്‍ കത്തോലിക്ക ദേവാലയം ആക്രമിച്ച് വിശുദ്ധ വസ്തുക്കൾക്കു തീയിട്ട് തീവ്ര ഹിന്ദുത്വവാദികള്‍
Contentറായഗഡ, ഒഡീഷ: ഒഡീഷയിലെ റായഗഡ ജില്ലയിലെ ഡെൻഗസ്‌വർഗി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിന് നേരെ ആക്രമണം. തീവ്രഹിന്ദുത്വവാദികളായ ഗ്രാമവാസികൾ നടത്തിയ ആക്രമണത്തിനിടെ ദേവാലയത്തിലെ വിശുദ്ധ വസ്തുക്കൾ അശുദ്ധമാക്കുകയും കത്തിക്കുകയും ചെയ്തു. വൈകുന്നേരം 7 മണിയോടെ ഒരു വലിയ കൂട്ടം ഗോത്ര ഹിന്ദു ഗ്രാമവാസികൾ ഒത്തുകൂടി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നു റായഗഡയിലെ കത്തീഡ്രൽ ഇടവകയിലെ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു. ആക്രമിക്കപ്പെടുമെന്ന് ഭയന്ന് കുടുംബങ്ങൾ ഭയന്ന് അകത്തു തന്നെ തുടർന്നു. പുറത്തിറങ്ങാൻ വിസമ്മതിച്ചതോടെ, തെരുവിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ തീവ്രഹിന്ദുത്വവാദികളായ ഗ്രാമീണര്‍ ആക്രമണം അഴിച്ചു വിടുകയായിരിന്നു. രാത്രി 9 മണിയോടെ, ജനക്കൂട്ടം പള്ളിയുടെ വാതിൽ തകർത്ത് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു. അവർ ബലിപീഠത്തിനും കുരിശിനും കേടുപാടുകൾ വരുത്തി, വൈദികന്റെ തിരുവസ്ത്രങ്ങൾ, ബൈബിളുകൾ, എന്നിവയുൾപ്പെടെയുള്ള വിശുദ്ധ വസ്തുക്കൾ ശേഖരിച്ച് പുറത്തെത്തിച്ച് അഗ്നിയ്ക്കിരയാക്കുകയായിരിന്നുവെന്ന് ഫാ. ഖുറ പറഞ്ഞു. ഡെൻഗാസോർഗിയിലെ സെന്റ് പോള മൊണ്ടൽ ചാപ്പലിലെ മൂന്ന് രൂപങ്ങള്‍, കുരിശ്, ബലിപീഠം, കുർബാനയ്ക്ക് ഉപയോഗിക്കുന്ന ആരാധനാ വസ്തുക്കൾ, കസേരകൾ, കുരിശിന്റെ വഴി ചിത്രങ്ങള്‍, ലൈറ്റുകൾ, ഫാനുകൾ പ്ലംബിംഗ് ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ, ഫർണിച്ചറുകൾ, ബോർവെൽ സിസ്റ്റം എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ ആക്രമണത്തിൽ നശിച്ചതായി ഇടവക വൃത്തങ്ങൾ അറിയിച്ചു. അക്രമികൾ ദേവാലയത്തിന്റെ താഴികക്കുടത്തിനും കേടുപാടുകൾ വരുത്തി. ഏകദേശം 1.93 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കരുതപ്പെടുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-07 13:53:00
Keywordsഒഡീഷ
Created Date2026-03-07 13:53:50