Contents
Displaying 25811-25820 of 26058 results.
Content:
26269
Category: 18
Sub Category:
Heading: ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന പയ്യാവൂർ ബൈബിൾ കൺവെൻഷൻ നാളെ മുതൽ
Content: പയ്യാവൂർ: കോട്ടയം രൂപതയുടെ കീഴിലെ മടമ്പം ഫൊറോന, തലശ്ശേരി അതിരൂപതയുടെ കീഴിലെ പൈസക്കരി ഫൊറോന എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പയ്യാവൂർ ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും. മാർച്ച് 3 വരെ പയ്യാവൂർ സെന്റ് ആൻസ് സ്കൂളിലാണു കൺവെൻഷൻ. ദിവസം 7000 പേർ പങ്കെടുക്കുന്ന കൺവെൻഷനിലേക്കു വിപുലമായ വാഹന സംവിധാനം ഒരുക്കിയിട്ടുണ്ട്. വയനാട് വട്ടത്തുവയൽ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു വയലാമണ്ണിൽ കൺവെൻഷൻ നയിക്കും. നാളെ 28-ന് വൈകിട്ട് 5-ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9 വരെയാണു കൺവൻഷൻ. മാർച്ച് ഒന്നിന് വൈകിട്ട് 4.30-ന് കോട്ടയം അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, 2ന് തലശ്ശേരി അതിരൂപതാ എമെരിറ്റസ് ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. മാർച്ച് 3-ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത്, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, കൺവീനർമാരായ ഫാ. ബിപിൻ അഞ്ചെമ്പിൽ, ഫാ. ജയ്സൺ വാഴകാട്ട് തുടങ്ങിയവർ അറിയിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-27-09:34:50.jpg
Keywords: കൺവെ

26270
Category: 22
Sub Category:
Heading: അപരനെ തകർക്കുന്ന വിധിവാചകങ്ങള്‍ ഒഴിവാക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 12
Content: അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക് ന്യായീകരണമില്ല" (റോമാ 2:1). നമ്മുടെ ജീവിതത്തിൽ നാം പലപ്പോഴും അറിയാതെ തന്നെ വിധിയാളന്മാരായി മാറുന്നു. മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ, നാം സ്വയം നീതിമാന്മാരാണെന്ന് കരുതുന്നു. എന്നാൽ വി. പൗലോസ് അപ്പസ്തോലൻ വളരെ ഗൗരവകരമായ ഒരു മുന്നറിയിപ്പാണ് നൽകുന്നത്. മറ്റൊരാളെ വിധിക്കുന്നതിലൂടെ നാം നമ്മെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത് എന്ന് വചനം ഓർമ്മിപ്പിക്കുന്നു. സ്വയം ന്യായീകരിക്കുന്ന ആത്മസംതൃപ്തിയെ അപ്പസ്തോലൻ ഇവിടെ ചോദ്യം ചെയ്യുന്നു. "നിന്റെ വാക്കുകൾ 'അതെ' എന്നോ 'അല്ല' എന്നോ ആയിരിക്കട്ടെ" എന്ന കർത്താവിന്റെ വാക്കിനെ മുൻനിർത്തി, അനാവശ്യമായ വിധിവാചകങ്ങൾ ഒഴിവാക്കുന്നതാണ് കരണീയമായത്. മറ്റുള്ളവരെ വിമർശിക്കുന്നതിലൂടെ നാം നമ്മുടെ പുണ്യങ്ങളെ വൃഥാവിലാക്കുകയാണെന്ന് ക്രിസോസ്തം പിതാവ് പറയുന്നു. വിധിക്കുന്നതിനു പകരം ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ പരിശോധിക്കണം (ഗലാ 6:4). ദൈവം വിധി നടപ്പിലാക്കുന്നത് സത്യത്തിന് അനുസൃതമായാണ്, എന്നാൽ മനുഷ്യന്റെ വിധി പലപ്പോഴും അന്ധമാണ്. കുടുംബങ്ങളിലും സമൂഹത്തിലും സമാധാനമുണ്ടാകാൻ പരദൂഷണവും വിധിക്കലും ഒഴിവാക്കണമെന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് കുടുംബങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. അപരനെ സ്നേഹിക്കുന്നതിലൂടെ മാത്രമേ ദൈവത്തെ സ്നേഹിക്കാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു. മറ്റുള്ളവരെ വിധിക്കുന്നതിന് മുൻപ് നാം കണ്ണാടിയിൽ നോക്കി സ്വന്തം കണ്ണിലെ തടി കാണാൻ ശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പയും കുറിക്കുന്നു . മറ്റുള്ളവരുടെ കണ്ണിലെ കരട് മാത്രം നോക്കുന്നവരെ അവിടുന്ന് "കപടനാട്യക്കാർ" എന്ന് വിളിക്കുന്നു. വിധി ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. വിധിക്കുന്ന വ്യക്തി ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കാൻ ശ്രമിക്കുകയാണ്. മനുഷ്യന്റെ വിധിയിൽ കാരുണ്യം ഉണ്ടാകില്ല, എന്നാൽ ദൈവത്തിന്റെ വിധി കാരുണ്യപൂർവ്വമാണ്. വിധിക്കുന്നതിന് പകരം മറ്റുള്ളവർക്കായി പ്രാർത്ഥിക്കാൻ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. ഈശോയുടെ സ്നേഹവും കരുണയും പകർന്നുനൽകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഈ നോമ്പുകാലത്തോ അല്ലെങ്കിൽ നമ്മുടെ അനുദിന ജീവിതത്തിലോ മറ്റുള്ളവരെ വിധിക്കുന്ന മനോഭാവം ഉപേക്ഷിച്ച്, നമ്മെത്തന്നെ തിരുത്താനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-27-09:48:32.jpg
Keywords: വിചിന്തന

26271
Category: 1
Sub Category:
Heading: യുദ്ധം അവസാനിപ്പിച്ച് യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കണം: യൂറോപ്യന്‍ കൗൺസിലില്‍ വത്തിക്കാന്‍ പ്രതിനിധി
Content: വിയന്ന: യുക്രൈനിൽ നീതിപൂർവ്വവുമായ സമാധാനം ഉറപ്പാക്കണമെന്ന് വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ. ഫെബ്രുവരി 24 ചൊവ്വാഴ്ച നടന്ന യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സ്ഥിരം കൗൺസിലിന്റെ 1554-മത് സമ്മേളനത്തിൽ സംസാരിക്കവേയാണ്, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമാധാന സ്ഥാപനത്തിനുള്ള സ്ഥിരമായ മുന്നേറ്റം ഉണ്ടാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടത്. റഷ്യ - യുക്രൈൻ യുദ്ധത്തിന് അവസാനമുണ്ടാകണമെന്നും, യുക്രൈനെ ദുരിതപൂർണ്ണമായ അവസ്ഥയിലേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിയ്ക്കുന്ന നിലവിലെ സ്ഥിതി അവസാനിപ്പിക്കുന്നതിനായി നിലനിൽക്കുന്നതും നീതിപൂർണ്ണവുമായ സമാധാനം ഉണ്ടാകണമെന്നും ഓഷേ (OSCE) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നതും, യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ളതുമായ സ്ഥിരം കൗൺസിലില്‍ വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം പറഞ്ഞു. റഷ്യ - യുക്രൈൻ പ്രശ്നത്തിൽ, സമാധാനം ലക്ഷ്യമാക്കി സത്യസന്ധവും ഏവരെയും ഉൾകൊള്ളുന്നതുമായ നയതന്ത്രമാർഗ്ഗങ്ങൾ നടപ്പിലാക്കാന്‍ പരിശുദ്ധ സിംഹാസനം മുൻപുതന്നെ നടത്തിയിട്ടുള്ള ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു. യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികം കൂടിയായിരുന്ന ഫെബ്രുവരി 24-ന്റെ പശ്ചാത്തലത്തിലാണ് ആർച്ച് ബിഷപ്പ് ഗല്ലാഘർ വിഷയം ആവർത്തിച്ചത്. ആശയപരമായ അഭിപ്രായ പ്രകടനങ്ങൾക്കപ്പുറം കൃത്യമായ പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും, സത്യസന്ധമായ സംവാദമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-27-10:00:14.jpg
Keywords: വത്തിക്കാ

26272
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊല: ശ്രീലങ്കയില്‍ മുന്‍ ഇന്റലിജൻസ് മേധാവി അറസ്റ്റില്‍
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ മുന്നൂറോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തില്‍ മുൻ ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ മുൻ മേധാവിയും വിരമിച്ച മേജർ ജനറലുമായ സുരേഷ് സല്ലേയെയാണ് കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തത്. 279 പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതോടെ, ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോംബാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾ. ആക്രമണങ്ങൾക്ക് പിന്നിലെ മുഴുവൻ സത്യവും പുറത്തുകൊണ്ടുവരണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ച ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ സഭാനേതൃത്വവും വിവിധ ക്രൈസ്തവ നേതൃത്വങ്ങളും വര്‍ഷങ്ങളായി പോരാട്ടത്തിലാണ്. ഇതിനിടെയാണ് അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ഹീനമായ ആക്രമണങ്ങളുടെ പിന്നിലെ മുഴുവൻ സത്യവും സൂത്രധാരന്മാരും ഉടൻ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്ന് കത്തോലിക്കാ വാരികയായ ജ്ഞാനാർത്ഥ പ്രദീപയയുടെ (അറിവിന്റെ വെളിച്ചം) എഡിറ്റർ ഫാ. സിറിൽ ഗാമിനി ഫെർണാണ്ടോ യുസിഎ ന്യൂസിനോട് പറഞ്ഞു. 2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്ക ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ 279 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം മന്ദഗതിയിലായതില്‍ പ്രതിഷേധിച്ച് കത്തോലിക്ക സഭാനേതൃത്വം പരസ്യമായി രംഗത്തുവന്നിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-27-15:46:07.jpg
Keywords: ശ്രീലങ്ക

26273
Category: 1
Sub Category:
Heading: നൈജീരിയയില്‍ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം
Content: ക്രോസ് റിവര്‍: നൈജീരിയന്‍ സംസ്ഥാനമായ ക്രോസ് റിവറിലെ ബോക്കി പ്രാദേശിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം. കച്ചുവാൻ ഇരുവാനിലുള്ള സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നതെന്നു ക്രോസ് റിവർ സ്റ്റേറ്റ് പോലീസ് കമാൻഡ് സ്ഥിരീകരിച്ചു. പോലീസ് വക്താവും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമായ എഎസ്‌പി സൺഡേ എയ്തോക്പ സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നു വ്യക്തമാക്കി. ഇന്നലെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയ്ക്കാണ് ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം നടന്നത്. പള്ളിയിലെ സങ്കീര്‍ത്തിയില്‍ സൂക്ഷിച്ചിരുന്ന എല്ലാ രേഖകളും കത്തി നശിച്ചു. ദേവാലയ പരിസരത്ത് നിർത്തിയിട്ടിരുന്ന വൈദികന്റെ വാഹനവും അക്രമികൾ കത്തിച്ചതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേസ് അന്വേഷണത്തിന് ഒകുണ്ടെ പോലീസ് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നൈജീരിയയിലെ ക്രൈസ്തവര്‍ അക്രമത്തിന്റെയും ഭീഷണിയുടെയും നിഴലിൽ കഴിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങളും തുടര്‍ച്ചയായ ക്രൈസ്തവ കൂട്ടക്കൊലകളും രാജ്യത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തുകയാണ്. ഓപ്പൺ ഡോർസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, ക്രിസ്ത്യാനികൾക്ക് ജീവിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-27-17:54:09.jpg
Keywords: നൈജീരിയ

26274
Category: 1
Sub Category:
Heading: ലോകത്തിലെ മികച്ച ആശുപത്രികളില്‍ വത്തിക്കാനിലെ ഉണ്ണീശോയുടെ നാമധേയത്തിലുള്ള ആശുപത്രി ആറാം സ്ഥാനത്ത്
Content: വാഷിംഗ്ടണ്‍ ഡിസി: യുഎസ് മാഗസിൻ ന്യൂസ് വീക്കിന്റെ 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ റാങ്കിംഗിൽ, വത്തിക്കാനിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാംബിനോ ഗെസു ഹോസ്പിറ്റല്‍ ആറാം സ്ഥാനത്ത്. യൂറോപ്പിലെ ഒന്നാം റാങ്കുള്ള ആശുപത്രിയും ഇതാണ്. പരിശുദ്ധ സിംഹാസനത്തിന്റെ മേല്‍ നോട്ടത്തിലുള്ള ആശുപത്രിയാണിത്. ഡാറ്റാ ശേഖരണ കമ്പനിയായ സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ചാണ് യുഎസ് മാഗസിൻ ന്യൂസ് റാങ്ക് പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ വിഭാഗം ഉള്‍പ്പെടെ12 മെഡിക്കൽ മേഖലകളിലെ ലോകമെമ്പാടുമുള്ള മുൻനിര ആശുപത്രികളെ പരിഗണിച്ചു 32 രാജ്യങ്ങളിലെ 2,500 ആശുപത്രികളെ വിലയിരുത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്. ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ അന്താരാഷ്ട്ര സർവേയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ, പരിചരണത്തിന്റെ ഗുണനിലവാരത്തെയും രോഗി സുരക്ഷയെയും കുറിച്ചുള്ള സ്വതന്ത്ര ഡാറ്റ, ക്ലിനിക്കൽ ഫലങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ സൂചകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയാറാക്കിയത്. റോമിൽ സ്ഥിതി ചെയ്യുന്ന ഉണ്ണീശോയുടെ നാമധേയത്തിലുള്ള ബാംബിനോ ഗെസു ചിൽഡ്രൻസ് ഹോസ്പിറ്റൽ യൂറോപ്പിലെ പ്രമുഖ പീഡിയാട്രിക് മെഡിക്കൽ, ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. 1869-ൽ സ്ഥാപിതമായ ആശുപത്രി പിന്നീട് വത്തിക്കാന് കൈമാറുകയായിരിന്നു. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ, ട്രാൻസ്പ്ലാൻറുകൾ, അപൂർവ രോഗങ്ങൾക്കുള്ള നൂതന ചികിത്സകൾ എന്നിവയുൾപ്പെടെ ഇവിടെ ലഭ്യമാണ്. "പോപ്പ്സ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍" എന്ന പേരിലും ഈ ആശുപത്രി അറിയപ്പെടുന്നുണ്ട്. ക്രിസ്തീയ സ്നേഹം, കരുണ, കുടുംബങ്ങളോടുള്ള സഹവർത്തിത്വം എന്നീ മൂല്യങ്ങള്‍ക്കു അതീവ പ്രാധാന്യം നല്‍കുന്ന ആതുരാലയം കൂടിയാണ് ആശുപത്രി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-27-18:42:11.jpg
Keywords: ആശുപത്രി

26275
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്
Content: കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തിയുള്ള ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിനെതിരേ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി) രംഗത്ത്. സർക്കാർ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി സെക്രട്ടറി ജനറൽ ബജറംഗ് ലാൽ ബാഗ്ര കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാവിരുദ്ധവും ക്രൈസ്‌തവ പ്രീണനപരവുമായ കാര്യങ്ങളാണു കമ്മീഷൻ റിപ്പോർട്ടിലുള്ളതെന്നു വിഎച്ച്പി സെക്രട്ടറി ജനറൽ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സം സ്ഥാന സർക്കാർ അംഗീകരിച്ചിരിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. ഇതിനെ നിയമപരമായി വിശ്വഹിന്ദു പരിഷത്ത് നേരിടും. ലത്തീൻ കത്തോലിക്ക ബിഷപ്പുമാരുടെ ശിപാർശയനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകാൻ അനുവദിക്കുന്നത് വലി യതോതിൽ മതപരിവർത്തനത്തിനു വഴിതെളിക്കുമെന്നും ബജറംഗ് ലാൽ ബാഗ്ര ആരോപിച്ചു.
Image: /content_image/India/India-2026-02-28-11:08:43.jpg
Keywords: കോശി

26276
Category: 18
Sub Category:
Heading: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥയ്ക്കു അതിവേഗത്തിൽ പരിഹാരം വേണം: മലങ്കര കത്തോലിക്ക സഭ
Content: തിരുവനന്തപുരം: ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥയ്ക്കു അതിവേഗത്തിൽ പരിഹാരം കാണണമെന്ന് പട്ടം കാതോലിക്കേറ്റ് സെന്ററിൽ സമാപിച്ച എപ്പിസ്കോപ്പൽ സൂനഹദോസ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയും ക്രിസ്‌തീയ വിശ്വാസവും രാജ്യത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും സൂന്നഹദോസ് അഭിപ്രായപ്പെട്ടു. അധ്യാപക നിയമനത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ഗവൺമെന്‍റ് എടുത്ത തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും അധ്യാപകരോട് നീതി കാട്ടണമെന്നും സൂനഹദോസ് പറഞ്ഞു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സൂനഹദോസ് ഇന്നലെ സമാപിച്ചു. 2030 മലങ്കര പുനരൈക്യ പ്രസ്ഥാനത്തിൻ്റെ ശതാബ്‌ദി ആഘോഷിക്കുന്നതിന്റെ ഒരുക്കമായി 2026 സെപ്റ്റംബർ 20 മുതൽ 2027 സെപ്റ്റംബർ 19 വരെ ജീവകാരുണ്യ-നീതി വർഷമായി ആചരിക്കുവാനും കർമപരിപാടികൾ ആവിഷ്‌കരിക്കുവാനും തീരുമാനിച്ചു. വിവിധ സൂനഹദോസ് കമ്മീഷൻ ചെയർമാൻമാരായി ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് (വിശ്വാസ പരീശീലനം), ബിഷപ്പ് മാത്യൂസ് മാർ പക്കോമിയോസ് (ദൈവശാസ്ത്രം, ചരിത്രം, പ്രസിദ്ധീകരണങ്ങൾ), ബിഷപ്പ് വിൻസെൻ്റ് മാർ പൗലോസ് (ബൈബിൾ), ബിഷപ്പ് തോമസ് മാർ അന്തോണിയോസ് (സുവിശേഷവത്കരണം), ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ് (സഭൈക്യം, മതാന്തര സംവാദം), ബിഷപ്പ് മാത്യൂസ് മാർ പോളിക്കാർപ്പോസ് (മലങ്കര കത്തോ ലിക്ക അസോസിയേഷൻ), ബിഷപ്പ് തോമസ് മാർ യൗസേബിയോസ് (സാമൂഹിക ക്ഷേമം, ദളിത് ക്രൈസ്‌തവർ), ബി ഷപ് യൂഹാനോൻ മാർ അലക്‌സിയോസ് (യുവജനം, ദൈവവിളി), ബിഷപ്പ് കുര്യാക്കോസ് മാർ ഒസ്‌താത്തിയോസ് (പ്രവാസിക്ഷേമം) എന്നിവരെ സൂനഹദോസ് നിയമിച്ചു. അത്മായർക്കു വേണ്ടിയുള്ള വിവിധ സംഘടനകളുടെ ഏകോപന ചുമതലയുള്ള മോഡറേറ്റർ ആയി ബിഷപ് ജോസ ഫ് മാർ തോമസിനെ നിയമിച്ചു. സുന്നഹദോസിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, വിൻസെൻ്റ് മാർ പൗലോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തിയോഡോഷ്യസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ പക്കോമിയോസ്, ആൻ്റണി മാർ സിൽവാനോസ്, കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, യൂഹാനോൻ മാർ അലക്‌സിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ യൂലിയോസ്, ജോഷ്വ മാർ ഇഗ്‌നാത്തിയോസ് എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2026-02-28-11:47:53.jpg
Keywords: മലങ്കര

26277
Category: 22
Sub Category:
Heading: ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ അടയാളം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 13
Content: "അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്; ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി" (മത്തായി 6:34). പുതിയ നിയമത്തിലെ ഈ വചനം പഴയനിയമത്തിലെ 'മന്ന'യുടെ അനുഭവത്തെ ഓർമ്മിപ്പിക്കുന്നു. ഇസ്രായേൽ ജനത്തിന് മരുഭൂമിയിൽ ദൈവം ഓരോ ദിവസത്തേക്കും ആവശ്യമായ ആഹാരം നൽകിയിരുന്നു (പുറപ്പാട് 16:4). പിറ്റേ ദിവസത്തേക്ക് കരുതി വെക്കരുതെന്ന കല്പന, ഓരോ നിമിഷവും ദൈവത്തിൽ ആശ്രയിക്കാനുള്ള പഠിപ്പിക്കലായിരുന്നു. ഈശോ മത്തായിയുടെ സുവിശേഷത്തിലൂടെ ഈ പഴയനിയമ സന്ദേശത്തെ പൂർണ്ണതയിലെത്തിക്കുന്നു. ഭാവിയെക്കുറിച്ചുള്ള അനാവശ്യ ഉത്കണ്ഠകൾ ദൈവത്തിലുള്ള വിശ്വാസത്തിന്റെ കുറവാണെന്ന് അവിടുന്ന് ഓർമ്മിപ്പിക്കുന്നു. "ഭൂതകാലത്തെ ദൈവത്തിന്റെ കരുണയ്ക്കും, വർത്തമാനകാലത്തെ അവിടുത്തെ സ്നേഹത്തിനും, ഭാവികാലത്തെ അവിടുത്തെ പരിപാലനയ്ക്കും വിട്ടുകൊടുക്കുക" എന്ന് വിശുദ്ധ ആഗസ്‌തിനോസ് പഠിപ്പിക്കുന്നു. ആകുലതകൾ നമ്മെ വർത്തമാനകാലത്തെ കടമകളിൽ നിന്ന് അകറ്റുന്നുവെന്നാണ്അതിൻ്റെ സാരം. "നാളെ എന്തു സംഭവിക്കുമെന്ന് ഞാൻ ചിന്തിക്കാറില്ല, കാരണം ദൈവം എന്റെ കൂടെയുണ്ട്" എന്ന കൊച്ചുത്രേസ്യോ പുണ്യവതിയുടെ വാക്കുകകളും "പ്രാർത്ഥിക്കുക, പ്രത്യാശിക്കുക, ഉത്കണ്ഠപ്പെടാതിരിക്കുക" എന്ന വിശുദ്ധ പാദ്രെ പിയോയുടെ ഉപദേശവും ദൈവപരിപാലനയിൽ ആശ്രയിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. വലിയ നോമ്പ് മരുഭൂമിയിലെ അനുഭവമാണ്. അവിടെ വിഭവങ്ങൾ കുറവാണെങ്കിലും ദൈവസാന്നിധ്യം സമൃദ്ധമാണ്. നാളെയെക്കുറിച്ചുള്ള ആകുലതകൾ നമ്മുടെ നോമ്പിന്റെ ചൈതന്യത്തെ കെടുത്തുന്നു. അതിനാൽ, ആകുലതകളെ പ്രാർത്ഥനയാക്കി മാറ്റാം ആഹാരം ഉപേക്ഷിക്കുന്നതിനൊപ്പം അനാവശ്യ ചിന്തകളെയും ഉപേക്ഷിക്കാം. കയ്യിലുള്ളത് നാളത്തേക്ക് കരുതിവെക്കാതെ ആവശ്യമുള്ളവർക്ക് നൽകുന്നത് ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ അടയാളമായി കരുതാം. ഓരോ ദിവസവും നമുക്ക് ലഭിക്കുന്ന ഒരു ദാനമാണ്. ആ ദാനത്തെ ആകുലതകൾ കൊണ്ട് നശിപ്പിക്കരുത്. ഈ വലിയ നോമ്പുകാലത്ത്, "കർത്താവേ, അങ്ങയുടെ പരിപാലനയിൽ ഞാൻ വിശ്വസിക്കുന്നു" എന്ന് പൂർണ്ണഹൃദയത്തോടെ നമുക്ക് ഏറ്റുപറയാം. ഇന്നത്തെ കടമകൾ വിശ്വസ്തതയോടെ ചെയ്യുക, ബാക്കിയെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-28-12:07:07.jpg

26278
Category: 1
Sub Category:
Heading: ഭയന്നാണ് കഴിയുന്നത്, ജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത അരക്ഷിതാവസ്ഥ: വീണ്ടും ആശങ്ക പ്രകടിപ്പിച്ച് നൈജീരിയൻ മെത്രാൻ സമിതി
Content: അബൂജ: നൈജീരിയയില്‍ നടക്കുന്ന ആക്രമണങ്ങളും മരണവും ഭയന്ന് നിരവധി കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് മടങ്ങാൻ മടിക്കുന്നുണ്ടെന്ന് നൈജീരിയൻ മെത്രാൻ സമിതി. അബൂജയിൽ ഫെബ്രുവരി 19 മുതൽ 26 വരെ തീയതികളിലായി നടന്ന പ്ലീനറി അസംബ്ലിയുടെ അവസാനം പുറത്തുവിട്ട പ്രസ്താവനയിൽ, രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയിൽ തങ്ങളുടെ ആശങ്ക മെത്രാന്മാർ വ്യക്തമാക്കി. നൈജീരിയയുടെ ഭാവിയും സുരക്ഷയും നൈജീരിയക്കാരുടെ കൈയിലാണെന്ന് ഓർമ്മിപ്പിച്ചും, തങ്ങളുടെ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും എന്നാൽ കൂടുതൽ ഫലവത്തായ പ്രവർത്തനങ്ങൾ ആവശ്യപ്പെടുകയാണെന്നും മെത്രാൻ സമിതി പ്രസ്താവിച്ചു. മൗലികവാദ ഇസ്ലാമിൽ ചേരുന്നതിന് നിരസിച്ച ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളുമടങ്ങുന്ന ഇരുനൂറോളം പേരെ പത്തോളം വരുന്ന ജിഹാദി മുസ്ലിമുകൾ അടുത്തിടെ ക്വാര സംസ്ഥാനത്തെ വോറൊ, നുകു എന്നീ ഗ്രാമങ്ങളിൽ വധിച്ചത് മെത്രാന്മാർ അനുസ്മരിച്ചു. മധ്യ നൈജീരിയയിൽ അടുത്തിടെ നിരവധി വിദ്യാർത്ഥികളും ക്രൈസ്തവ വിശ്വാസികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സഭാനേതൃത്വം തങ്ങളുടെ പ്രസ്താവനയിൽ കുറിച്ചു. ആക്രമണങ്ങളും മരണവും ഭയന്ന് നിരവധി കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് മടങ്ങാൻ മടിക്കുന്നുണ്ടെന്ന് മെത്രാന്മാർ ഓർമ്മിപ്പിച്ചു. കച്ചവടം പോലെ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും അക്രമിസംഘങ്ങളുടെ ആക്രമണം ഭയന്നാണ് കഴിയുന്നത്. പലരും അഭയാർത്ഥി ക്യാമ്പുകളിൽ തുടരാനാണ് ശ്രമിക്കുന്നത്. ഭീകരരെ അറസ്റ്റ് ചെയ്യുന്നതിലും വിധിക്കുന്നതിലും ഉള്ള താമസവും, അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് എളുപ്പത്തിൽ ലഭിക്കുന്ന ജാമ്യവും സ്വാതന്ത്ര്യവും സർക്കാരിന്റെ പ്രവർത്തനങ്ങളെയും ഉദ്ദേശശുദ്ധിയേയും സംശയിക്കാൻ കാരണമാകുന്നതാണെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. നൈജീരിയയുടെ സുരക്ഷിതത്വവും ഭാവിയും നമ്മുടെ തന്നെ കൈകളിലാണെന്നും, ദൈവത്തിന്റെ സഹായത്തോടെ നാമത് ഉറപ്പാക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-28-14:33:56.jpg