category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന പയ്യാവൂർ ബൈബിൾ കൺവെൻഷൻ നാളെ മുതൽ
Contentപയ്യാവൂർ: കോട്ടയം രൂപതയുടെ കീഴിലെ മടമ്പം ഫൊറോന, തലശ്ശേരി അതിരൂപതയുടെ കീഴിലെ പൈസക്കരി ഫൊറോന എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പയ്യാവൂർ ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും. മാർച്ച് 3 വരെ പയ്യാവൂർ സെന്റ് ആൻസ് സ്കൂളിലാണു കൺവെൻഷൻ. ദിവസം 7000 പേർ പങ്കെടുക്കുന്ന കൺവെൻഷനിലേക്കു വിപുലമായ വാഹന സംവിധാനം ഒരുക്കിയിട്ടുണ്ട്. വയനാട് വട്ടത്തുവയൽ അനുഗ്രഹ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു വയലാമണ്ണിൽ കൺവെൻഷൻ നയിക്കും. നാളെ 28-ന് വൈകിട്ട് 5-ന് കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9 വരെയാണു കൺവൻഷൻ. മാർച്ച് ഒന്നിന് വൈകിട്ട് 4.30-ന് കോട്ടയം അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, 2ന് തലശ്ശേരി അതിരൂപതാ എമെരിറ്റസ് ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. മാർച്ച് 3-ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് മടമ്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത്, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, കൺവീനർമാരായ ഫാ. ബിപിൻ അഞ്ചെമ്പിൽ, ഫാ. ജയ്സൺ വാഴകാട്ട് തുടങ്ങിയവർ അറിയിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-27 09:34:00
Keywordsകൺവെ
Created Date2026-02-27 09:34:50