Contents
Displaying 25791-25800 of 26059 results.
Content:
26249
Category: 22
Sub Category:
Heading: ആത്മീയ ശുദ്ധീകരണത്തിനുള്ള ഉപാധി | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 09
Content: "മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ" (മത്തായി 7:12). ക്രിസ്തീയ ധാർമ്മികശാസ്ത്രത്തിന്റെ ആകെത്തുകയെന്ന് വിശേഷിപ്പിക്കാവുന്ന ഈ വചനം 'സുവർണ്ണ നിയമം' (The Golden Rule) എന്നാണ് അറിയപ്പെടുന്നത്. ഈ വചനം കേവലം ഒരു ധാർമ്മിക ഉപദേശമല്ല, മറിച്ച് ഈശോയെ അനുകരിക്കാനുള്ള ആഹ്വാനമാണ്. പഴയനിയമത്തിലെ സകല കല്പനകളുടെയും പ്രവാചക ദർശനങ്ങളുടെയും സത്ത ഈ ഒരു വചനത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് ഈശോ സാക്ഷ്യപ്പെടുത്തുന്നു. "നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" (ലേവ്യർ 19:18 )എന്ന പഴയനിയമ കല്പനയുടെ പ്രായോഗിക രൂപമാണിത്. സഭാപിതാക്കന്മാർ ഈ വചനത്തെ ആത്മീയ ശുദ്ധീകരണത്തിനുള്ള ഉപാധിയായാണ് കണ്ടത്. "സ്നേഹം നിലനിൽക്കുന്നിടത്ത് നിയമങ്ങൾ ആവശ്യമില്ല, കാരണം സ്നേഹം നിയമങ്ങളെക്കാൾ ഉപരിയായി പ്രവർത്തിക്കുന്നു" എന്ന് വിശുദ്ധ ആഗസ്തീനോസ പഠിപ്പിച്ചു. ഈ സ്വർണ്ണനിയമം ഹൃദയത്തിൽ സൂക്ഷിക്കുന്നവൻ ദൈവഹിതം നിറവേറ്റുന്നു. വിശുദ്ധ തോമസ് അക്വീനാസ് 'സുമ തിയോളജിക്ക'യിൽ (Summa Theologiae), അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള സ്നേഹത്തിന്റെ ബാഹ്യരൂപമാണെന്ന് വ്യക്തമാക്കുന്നു. മറ്റുള്ളവരിൽ ദൈവത്തിന്റെ മുഖം കാണാൻ ഈ വചനം നമ്മെ പ്രാപ്തരാക്കുന്നു. എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു (CCC1787-1789). "നിങ്ങൾ സുരക്ഷിതത്വം ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർക്ക് അത് നൽകുക; നിങ്ങൾ ജീവൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർക്ക് ജീവൻ നൽകുക" എന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മിപ്പിക്കുന്നു. നോമ്പുകാലം ആത്മപരിശോധനയുടെ സമയമാണ്. നാം മറ്റുള്ളവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? നാം തെറ്റ് ചെയ്യുമ്പോൾ മറ്റുള്ളവർ നമ്മോട് ക്ഷമിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കിൽ നാം ആദ്യം മറ്റുള്ളവരോട് ക്ഷമിക്കണം. നാം വിഷമിക്കുമ്പോൾ ആരെങ്കിലും സഹായിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ നോമ്പുകാലത്ത് നമ്മുടെ ഉപവാസം വിശക്കുന്നവന് ആഹാരമായി മാറണം. മറ്റുള്ളവർ നമ്മെ വിധിക്കരുതെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാമും ആരെയും വിധിക്കരുത് (മത്തായി 7:1). മത്തായി 7:12 കേവലം ഒരു കൈമാറ്റ വ്യവസ്ഥയല്ല (reciprocity), മറിച്ച് ദൈവത്തിന്റെ സ്നേഹം ലോകത്തിന് പകർന്നു നൽകാനുള്ള ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തമാണ്. നാം ആഗ്രഹിക്കുന്ന നന്മകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുമ്പോൾ, നാം ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായി മാറുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-24-10:59:28.jpg
Keywords: ക്രൂശിത

26250
Category: 1
Sub Category:
Heading: ആഗോള ശ്രദ്ധ നേടിയ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ ഗോപുരത്തിന്റെ നിര്‍മ്മാണം പൂർത്തിയായി
Content: ബാഴ്‌സലോണ: ദീര്‍ഘകാലമായി നടക്കുന്ന നിര്‍മ്മാണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ബാഴ്‌സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ മധ്യ ഗോപുരത്തിന്റെ നിര്‍മ്മാണം പൂർത്തിയായി. ഫെബ്രുവരി 20ന് യേശു ക്രിസ്തുവിന്റെ ഗോപുരമെന്ന വിശേഷണത്തോടെ കുരിശിന്റെ മുകൾഭാഗം സ്ഥാപിച്ചതോടെ, ബസിലിക്കയുടെ ഏറ്റവും ഉയർന്ന സ്ഥലമായ സഗ്രഡ ഫാമിലിയയുടെ മധ്യ ഗോപുരത്തിന്റെ ബാഹ്യ ജോലികൾ പൂർത്തിയാക്കി. ഇതോടെ സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ ആറ് മധ്യ ഗോപുരങ്ങളുടെ നിര്‍മ്മാണം ബാഹ്യമായി പൂർത്തികരിച്ചിട്ടുണ്ട്. ഘടനയുടെ ഇന്റീരിയർ പണികള്‍ തുടരും. കഴിഞ്ഞ വര്‍ഷം ജർമ്മനിയിൽ നിർമ്മിച്ച കുരിശാണ് ബസിലിക്കയില്‍ സ്ഥാപിച്ചത്. വെളുത്ത സെറാമിക് ഗ്ലാസ്, സ്റ്റെയിൻഡ് ഗ്ലാസ് എന്നിവ വിവിധ ഫാക്ടറികളിലും വർക്ക്ഷോപ്പുകളിലുമായാണ് നിർമ്മിച്ചത്. ജർമ്മനിയിൽ നിന്ന് പല ഭാഗങ്ങളായി എത്തിച്ച കുരിശിന്റെ ഭാഗങ്ങള്‍, ദേവാലയത്തിന്റെ 54 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന വർക്ക് പ്ലാറ്റ്‌ഫോമിൽ കൂട്ടിചേര്‍ക്കുകയായിരിന്നു. 1882-ല്‍ നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്ന പ്രമുഖ ആര്‍ക്കിടെക്ട്ടാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ സ്വപ്നപദ്ധതിയ്ക്കായാണ് ചെലവഴിച്ചത്. 1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-24-12:58:54.jpg
Keywords: സഗ്ര, ബസിലി

26251
Category: 1
Sub Category:
Heading: നോമ്പുകാലത്ത് മൊബൈല്‍ കുറച്ചുനേരം ഓഫ് ചെയ്യാം, നിശബ്ദതയ്ക്കു ഇടം നല്‍കാം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നോമ്പുകാലം പ്രാർത്ഥനയോടും, കാരുണ്യപ്രവർത്തനങ്ങളോടും ചേർന്ന് ഉദാരമായി പ്രായശ്ചിത്തം ചെയ്യാനും ടെലിവിഷനുകളും റേഡിയോകളും സെൽഫോണുകളും കുറച്ചുനേരം ഓഫ് ചെയ്ത് നിശബ്ദതയ്ക്ക് ഇടം സൃഷ്ടിക്കാനും ആഹ്വാനവുമായി ലെയോ പാപ്പ. ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി മധ്യാഹ്ന പ്രാർത്ഥന വേളയിൽ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നോമ്പുകാലത്ത് ദൈവവചനത്തെക്കുറിച്ച് ധ്യാനിക്കാനും കൂദാശകളെ സമീപിക്കാനും നമ്മുടെ ഹൃദയത്തിൽ നമ്മോട് സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കേൾക്കാനും തയാറാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവർക്ക്, പ്രത്യേകിച്ച് പ്രായമായവർ, ദരിദ്രർ, രോഗികൾ എന്നിവർക്കായി നമുക്ക് സമയം നീക്കിവയ്ക്കാമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ പോൾ ആറാമൻ പാപ്പാ പഠിപ്പിച്ചത്, പ്രായശ്ചിത്തം - നമ്മുടെ മാനവികതയെ ദാരിദ്ര്യത്തിലാക്കുന്നതിനു പകരം സ്നേഹത്തിലേക്കും, കർത്താവിലുള്ള സമർപ്പണത്തിലേക്കും നമ്മെ നയിച്ചുകൊണ്ട് അതിനെ സമ്പന്നമാക്കുകയും ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു. പ്രായശ്ചിത്തം, വാസ്തവത്തിൽ, നമ്മുടെ പരിമിതികളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുമ്പോൾത്തന്നെ, അവയെ മറികടക്കാനും ദൈവത്തിന്റെ സഹായത്തോടെ, അവനുമായും, നമുക്കിടയിലും തീവ്രമായ കൂട്ടായ്മയിൽ ജീവിക്കാനുമുള്ള ശക്തിയും നൽകുന്നു. "വിനയത്തിലും, ദാനധർമ്മത്തിലും, ഉപവാസത്തിലും, കാരുണ്യപ്രവൃത്തിയിലും, സംയമനത്തിലും, ക്ഷമയിലും നല്ല കാര്യങ്ങൾ നൽകുകയും തിന്മയെ തിരികെ നൽകാതിരിക്കുകയും തിന്മയിൽ നിന്ന് പിന്തിരിയുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ പ്രാർത്ഥന, സ്വർഗത്തിൽ എത്തുകയും, നമുക്ക് സമാധാനം നൽകുകയും ചെയ്യും" എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പ ഓര്‍മ്മിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-24-15:27:51.jpg
Keywords: ലെയോ

26252
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധത ചെറുക്കുന്നതിന് യൂറോപ്യൻ യൂണിയനില്‍ പ്രമേയം
Content: ബ്രസ്സല്‍സ്: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെ ചെറുക്കുന്നതിന് കോർഡിനേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു യൂറോപ്യൻ പാർലമെന്റ് സമീപകാലത്ത് പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE). ഫെബ്രുവരി 16നാണ് യൂറോപ്യൻ പാർലമെന്റ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെയും (ക്രിസ്റ്റ്യാനോഫോബിയ) ന്യൂനപക്ഷ വിരുദ്ധതയെയും ചെറുക്കുന്നതിന് കോർഡിനേറ്ററെ ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന് അംഗീകാരം നല്കിയിട്ടുണ്ട്. 2024 മുതല്‍ തന്നെ ഇത്തരത്തില്‍ നിയമനം സൃഷ്ടിക്കാൻ യൂറോപ്യൻ ബിഷപ്പുമാർ ആവശ്യപ്പെട്ടിരിന്നുവെന്ന് യൂറോപ്യൻ ബിഷപ്പ് കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ വ്യക്തമാക്കി. 2025 ഒക്ടോബറിൽ യൂറോപ്യൻ യൂണിയൻ ബിഷപ്പ് കോൺഫറൻസില്‍ അതിഥി പ്രഭാഷകനായി എത്തിയ ആഭ്യന്തര കാര്യങ്ങളുടെയും കുടിയേറ്റത്തിന്റെയും ഉത്തരവാദിത്തമുള്ള യൂറോപ്യൻ യൂണിയൻ കമ്മീഷണറായ മാഗ്നസ് ബ്രണ്ണറിനോട് ബിഷപ്പുമാർ ഇക്കാര്യം നേരിട്ടു ആവശ്യപ്പെട്ടിരിന്നു. പിറ്റേ മാസം യൂറോപ്യൻ യൂണിയനും യൂറോപ്യൻ കമ്മീഷനും സംഘടിപ്പിച്ച മതനേതാക്കള്‍ തമ്മിലുള്ള വാർഷിക ഉന്നതതല യോഗത്തിൽ, യൂറോപ്യന്‍ ബിഷപ്പ് കോൺഫറൻസ് കമ്മീഷൻ വൈസ് പ്രസിഡന്റ് സെസ്ലാവ് കോസോൺ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. അതേസമയം മറ്റ് മത ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുവാനും പ്രമേയം ലക്ഷ്യമിടുന്നുണ്ട്. അസഹിഷ്ണുത, വിവേചനം, വിദ്വേഷം എന്നിവയിൽ നിന്ന് യൂറോപ്പിലെ ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കുന്നതിന് ധീരമായ നടപടികൾ സ്വീകരിക്കാൻ ഇടപെടണമെന്നും ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തിനെതിരെ പോരാടുന്നതിന് കോർഡിനേറ്ററെ നിയമിക്കണമെന്നും യൂറോപ്യന്‍ ബിഷപ്പ് കോൺഫറൻസ് കമ്മീഷൻ ഉപദേഷ്ടാവ് അലസ്സാൻഡ്രോ കാൽകാഗ്നോയും ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം സമ്മര്‍ദ്ധ ഫലമായാണ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെ ചെറുക്കുന്നതിന് കോർഡിനേറ്ററെ നിയമിക്കുവാന്‍ യൂറോപ്യൻ യൂണിയന്‍ തീരുമാനമെടുത്തിരിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-24-16:52:09.jpg
Keywords: യൂറോപ്യ

26253
Category: 1
Sub Category:
Heading: തന്നെ നയിക്കുന്നത് പ്രാർത്ഥനയും ക്രൈസ്തവ വിശ്വാസവും: നെബ്രാസ്ക ഗവർണർ ജിം പില്ലൻ
Content: നെബ്രാസ്ക: ഗവർണ്ണർ സ്ഥാനത്തുള്ള തന്റെ നേതൃത്വത്തിന് ക്രൈസ്തവ വിശ്വാസം അനിവാര്യമാണെന്ന് അമേരിക്കയിലെ നെബ്രാസ്ക ഗവർണ്ണർ ജിം പില്ലൻ. പ്രമുഖ കത്തോലിക്ക മാധ്യമമായ ഇഡബ്ല്യുടിഎന്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ ജീവിതത്തിലും പൊതുസേവനത്തിലും തന്റെ കത്തോലിക്ക വിശ്വാസം വഹിക്കുന്ന കേന്ദ്ര പങ്കിനെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. ക്രൈസ്തവ വിശ്വാസം കൂടാതെ തനിക്ക് ഭരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ കത്തോലിക്കാ വിശ്വാസം തന്റെ നേതൃത്വത്തെയും വ്യക്തിപരമായ കാഴ്ചപ്പാടിനെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രാർത്ഥന, കൃതജ്ഞത, ദൈവത്തിലുള്ള വിശ്വാസം എന്നിവയാണ് തന്റെ തീരുമാനങ്ങളെ നയിക്കുന്നത്. ക്രൈസ്തവ വിശ്വാസം ഉത്തരവാദിത്തത്തോടെയും വിനയത്തോടെയും സേവിക്കാൻ തനിക്ക് ശക്തി നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണത്തോടടുത്ത അനുഭവങ്ങളും വ്യക്തിപരമായ ബുദ്ധിമുട്ടുകളും ഉൾപ്പെടെ നിരവധി ജീവിത സംഭവങ്ങൾ ദൈവത്തിലുള്ള തന്റെ ആശ്രയ മനോഭാവത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഗവർണ്ണർ പങ്കുവെച്ചു. പൊതു സേവനത്തിലെ തന്റെ തൊഴിൽ ഒരു വലിയ ദൈവീക ലക്ഷ്യത്തിന്റെ ഭാഗമാണെന്ന തന്റെ ബോധ്യത്തെ ഈ നിമിഷങ്ങൾ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പൊതു ജീവിതത്തിൽ പ്രോലൈഫ് സംരംഭങ്ങളെയും വിശ്വാസാധിഷ്ഠിത മൂല്യങ്ങളെയും വളരെക്കാലമായി പിന്തുണക്കുന്ന വ്യക്തിയാണ് ഗവർണ്ണർ പില്ലൻ. ഗവൺമെന്റിലെ തന്റെ പ്രവർത്തനത്തിന്റെ അടിത്തറ കത്തോലിക്ക വിശ്വാസമാണെന്നും വിശ്വാസം ഭരണത്തിൽ നിന്ന് വേർപെട്ടതല്ല, മറിച്ച് അതിന്റെ ഒരു അനിവാര്യ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കത്തോലിക്ക വിശ്വാസം നിരവധി തവണ പരസ്യമായി പ്രഘോഷിച്ചിട്ടുള്ള വ്യക്തി കൂടിയാണ് നെബ്രാസ്ക ഗവർണ്ണർ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-24-18:01:54.jpg
Keywords: ക്രൈസ്തവ

26254
Category: 22
Sub Category:
Heading: വാക്കുകൾക്കു വില നൽകാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 10
Content: "സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ന്യായാധിപസംഘത്തിന്റെ മുൻപിൽ നിൽക്കേണ്ടി വരും" (മത്തായി 5:22). ഈ വചനത്തിൽ 'ഭോഷൻ' എന്നതിന് ഉപയോഗിച്ചിരിക്കുന്ന മൂലപദം 'മോറെ' (Moreh) എന്നാണ്. ഇതിനർത്ഥം ബുദ്ധിശൂന്യൻ എന്ന് മാത്രമല്ല, ദൈവഭയമില്ലാത്തവൻ അല്ലെങ്കിൽ ആത്മീയമായി മരിച്ചവൻ എന്നൊക്കെയാണ്. ഒരാളെ 'ഭോഷൻ' എന്ന് വിളിക്കുമ്പോൾ നാം അയാളുടെ അന്തസ്സിനെയും ദൈവച്ഛായയെയും നിഷേധിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ ജോൺ ക്രിസോസ്തം ഇപ്രകാരം പഠിപ്പിക്കുന്നു: "ദൈവം സൃഷ്ടിച്ച ഒരു വ്യക്തിയെ നാം നിസ്സാരനായി കാണുമ്പോൾ, അത് ആ സ്രഷ്ടാവിനെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണ്." ശാരീരികമായ കൊലപാതകത്തേക്കാൾ ആഴത്തിൽ ഒരാളുടെ ആത്മാവിനെ മുറിപ്പെടുത്താൻ വാക്കിന് സാധിക്കുമെന്ന് ഈശോ പഠിപ്പിക്കുന്നു. സഭാപിതാവായ വിശുദ്ധ ആഗസ്തീനോസ് വ്യക്തമാക്കുന്നത്- കോപം ഹൃദയത്തിൽ മുളപൊട്ടുന്ന പാപമാണെങ്കിൽ, 'ഭോഷാ' എന്ന വിളി ആ കോപം പുറത്തേക്ക് പ്രവഹിക്കുന്നതിന്റെ അടയാളമാണ് എന്നാണ്. ഇത് സഹോദരനെ പുച്ഛിക്കുന്ന അവസ്ഥയാണ്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ എട്ടാം പ്രമാണത്തിന്റെ വ്യാഖ്യാനം ഇങ്ങനെയാണ്. മറ്റൊരാളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നതും അവഹേളിക്കുന്നതും സ്നേഹത്തിന് വിരുദ്ധമായ വലിയ പാപമാണ് (CCC 2477-2479). സഹോദരന്റെ അന്തസ്സിനെ നശിപ്പിക്കുന്ന വാക്കാലുള്ള ആക്രമണങ്ങൾ ആത്മീയ മരണത്തിന് കാരണമാകുന്നു. ഫ്രാൻസിസ് മാർപാപ്പ പ്രഭാഷണങ്ങളിൽ പലപ്പോഴും "നാവ് കൊണ്ടുള്ള കൊലപാതകത്തെ" (Murder with the tongue) കുറിച്ച് സംസാരിക്കാറുണ്ട്. മറ്റൊരാളെ നിസ്സാരവൽക്കരിക്കുന്നതും പരിഹസിക്കുന്നതും ക്രിസ്തീയ വിരുദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. "ഒരാളെ നാം 'ഭോഷൻ' എന്ന് വിളിക്കുമ്പോൾ, അയാളെ കൊല്ലാനുള്ള ആദ്യത്തെ പടിയാണത്" എന്ന് പാപ്പ പ്രസ്താവിച്ചിട്ടുണ്ട്.വിശുദ്ധ ജോൺ പോൾ രണ്ടാമൻ: 'സമാധാനത്തിന്റെ സുവിശേഷം' എന്ന സന്ദേശത്തിൽ, വാക്കുകൾ സമാധാനം തകർക്കുന്ന ആയുധങ്ങളാകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൽക്കത്തയിലെ വി. മദർ തെരേസ: "മൂർച്ചയുള്ള വാക്കുകൾ തോക്കിന്റെ ഉണ്ടകളേക്കാൾ മുറിവേൽപ്പിക്കും" എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ന് നാം ജീവിക്കുന്നത് വാക്കുകൾക്ക് വിലകുറഞ്ഞ ഒരു കാലത്താണ്. സോഷ്യൽ മീഡിയയിലെ കമന്റുകളിലും ചർച്ചകളിലും നാം മറ്റുള്ളവരെ എളുപ്പത്തിൽ 'ഭോഷൻ' എന്ന് മുദ്രകുത്തുന്നു. എന്നാൽ ഈശോയ്ക്ക് ഇത് നിസ്സാര കാര്യമല്ല. വാക്കിന്റെ ശക്തി നമ്മൾ തിരിച്ചറിയണം. ദൈവം ലോകത്തെ സൃഷ്ടിച്ചത് വാക്ക് കൊണ്ടാണ്. നമ്മുടെ നാവുകൾ ദൈവത്തെ സ്തുതിക്കാനും സഹോദരനെ അനുഗ്രഹിക്കാനും മാത്രമുള്ളതാകട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-25-09:48:35.jpg
Keywords: വിചിന്തന

26255
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഇന്നേക്ക് 31 വർഷം
Content: ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഇന്ന് ഫെബ്രുവരി 25ന് 31 വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്ക വിശ്വാസികൾക്ക് എന്നും ആവേശമാണ്. ദൈവകാരുണ്യത്തിൻ്റെ കനിവ് കണ്ണുകളിൽ നിറച്ച, ഈശോയോടുള്ള ദിവ്യ സ്നേഹത്തിന്റെ കനൽ കരളിൽ സൂക്ഷിച്ച, പരിശുദ്ധാത്മാവിന്റെ തീക്ഷ്ണത കാലുകളിൽ അഗ്നി ചിറകായി ആവാഹിച്ച സി. റാണി മരിയ മഴയായാലും വെയിലായാലും എല്ലാ ദിവസവും രാവിലെ ഗ്രാമങ്ങളിലേക്ക് ഓടുമായിരുന്നു, ദൈവസ്നേഹത്തിൻ്റെ തൂമന്ദഹാസമുമായി. അവൾ ധൈര്യശാലിയായിരുന്നതിനാൽ, ഒരു ഭീഷണികൾക്കും പാവപ്പെട്ടവരെ സഹായിക്കുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. അവളുടെ സ്നേഹ ശുശ്രൂഷയ്ക്കു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു. 1995ലെ ഫെബ്രുവരി മാസത്തിലെ ഒരു ശനിയാഴ്ച അവൾ സ്വർഗ്ഗത്തിലേക്കു യാത്രയായി. #{blue->none->b-> വട്ടാലിൽ കുടുംബത്തിന്റെ അരുമ സന്താനം }# എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി വട്ടാലില്‍ പൈലി ഏലീശ്വ ദമ്പതിമാരുടെ ഏഴുമക്കളില്‍ രണ്ടാമത്തെ പുത്രിയായി സിസ്റ്റര്‍ റാണി മരിയ1954 ജനുവരി 29 ന് ഭൂജാതായി സ്റ്റീഫൻ, ആനി, വർഗീസ്, ത്രേസ്യാമ്മ, സെലിൻ (സി. സെൽമി പോൾ), ലൂസി എന്നിവരായിരുന്നു അവളുടെ സഹോദരങ്ങൾ. റാണി മരിയയുടെ മാതാപിതാക്കൾ ദൈവഭയമുള്ളവരായിരുന്നു, അവർ തങ്ങളുടെ കുട്ടികളെ വിശ്വാസത്തിൻ്റെ പാതയിൽ വളർത്തുന്നതിൽ ദത്ത ശ്രദ്ധരായിരുന്നു. അവളുടെ സഹോദരൻ സ്റ്റീഫൻ "മേരി കുഞ്ഞിനെപ്പറ്റി " ഇപ്രകാരം ഓർമ്മിക്കുന്നു." അവൾ കുറച്ച് മാത്രം സംസാരിക്കുന്ന പെൺകുട്ടിയായിരുന്നു, ബാഹ്യരൂപത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല എപ്പോഴും ആരെയെങ്കിലുമൊക്കെ സഹായിക്കുകയായിരുന്നു അവളുടെ ഇഷ്ട വിനോദം." മേരിക്കുഞ്ഞിനെക്കുറിച്ച് പറയുമ്പോൾ അമ്മ ഏലീശ്വായ്ക്കു നൂറു നാവായിരുന്നു: "മറ്റ് കുട്ടികളിൽ നിന്ന് അവൾ ചെറുപ്പം മുതൽ വ്യത്യസ്തയും അസാധാരണമായ അനുസരണയും അവൾ ചെറുപ്പം മുതലേ പ്രദർശിപ്പിച്ചിരുന്നു." അഗാധമായ പ്രാർത്ഥനയുടെയും ഭക്തിയുടെയും അന്തരീക്ഷത്തിൽ വളർന്ന മേരിക്കുഞ്ഞ് വയലുകളിലും വീട്ടുജോലികളിലും തൻ്റെ കഴിവിൻ്റെ പരമാവധി മാതാപിതാക്കളെ സഹായിച്ചിരുന്നു എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ റാണി മരിയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചിരുന്നു. #{blue->none->b->സമർപ്പണ ജീവിതത്തിലേക്ക് }# മേരിക്കുഞ്ഞിനെക്കുറിച്ച് അവളുടെ മാതാപിതാക്കൾക്ക് ചില സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ദൈവത്തിൻ്റെ പദ്ധതികൾ അതിൽ നിന്നു വ്യത്യസ്തമായിരുന്നു. തൻ്റെ പഠനത്തിൻ്റെ അവസാന കാലത്ത്, സമർപ്പിത ജീവിതം സ്വീകരിക്കാനുള്ള ദൈവത്തിൻ്റെ വിളി അവൾ തിരിച്ചറിഞ്ഞു. അടുത്തുള്ള കോൺവെൻ്റിലേക്കുള്ള അവളുടെ പതിവ് സന്ദർശനങ്ങളും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കന്യാസ്ത്രീകളുമായുള്ള പരിചയവും അവളെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ പ്രവേശിക്കാൻ പ്രേരിപ്പിച്ചു. മകളെ സമർപ്പിത ജീവിതത്തിനായി വിട്ടു നൽകാൻ മാതാപിതാക്കൾക്കു ആദ്യം വൈമനസ്യം ഉണ്ടായിരുന്നെങ്കിലും ദൈവത്തിൻ്റെ വിളിക്ക് ഉത്തരം നൽകണമെന്ന് റാണി മരിയയുടെ വല്യമ്മ അവരെ നിർബന്ധിച്ചിരുന്നു. അങ്ങനെ വട്ടാലിൽ കുടുംബത്തിലെ "മേരിക്കുഞ്ഞ്" 1971 ജൂലൈ മാസം മൂന്നാം തീയതി കിടങ്ങൂരിലെ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് മഠത്തിൽ ബന്ധുവായ സോണി മരിയയ്‌ക്കൊപ്പം പ്രവേശിച്ചു. 1972 നവംബർ 1-ന് മേരിക്കുഞ്ഞും17 കൂട്ടുകാരികളും പോസ്റ്റുലൻസിയിൽ പ്രവേശിച്ചു. 6 മാസം കൊണ്ട് ആ പരിശീലനകാലം പൂർത്തിയാക്കി. 1974 മെയ് 1-ന് മേരിക്കുഞ്ഞും കൂട്ടരും അങ്കമാലി പള്ളിയിൽ വച്ച് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൽ നിന്ന് സഭാവസ്ത്രം സ്വീകരിച്ച് പ്രഥമ വ്രതവാഗ്‌ദാനം നടത്തി. ആ സുദിനത്തിൽ മേരിക്കുഞ്ഞ് "റാണി മരിയ" എന്ന നാമം സ്വീകരിച്ച് ഈശോയുടെ സ്വന്തമായി മാറി. #{blue->none->b->പ്രേഷിതവയലുകൾ തേടി }# വടക്കേ ഇന്ത്യയിൽ അക്കാലത്ത് സമ്പന്നരായ ഭൂവുടമകൾ ദരിദ്രരും നിരക്ഷരരുമായ ജനങ്ങളെ വർഷങ്ങളായി ചൂഷണം ചെയ്യുമായിരുന്നു. ക്രൈസ്തവ മിഷനറിമാർ ഈ പ്രദേശത്തെ പാവപ്പെട്ട ജനങ്ങളെ പഠിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുകയും ഭൂവുടമകളുടെ ചൂഷണത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു. നവ സന്യാസകാലത്ത് മിഷൻ ജിവിതത്തെപ്പറ്റി താനറിഞ്ഞ കേട്ടറിവ് അനുഭവിക്കാൻ റാണി മരിയ സ്വയം ഒരുങ്ങുകയായിരുന്നു. ഉത്തരേന്ത്യയിലെ നിരക്ഷരരും അജ്ഞരുമായ ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ഈശോയുടെ സുവിശേഷം പ്രചരിപ്പിക്കേണ്ടതിൻ്റെ അടിയന്തിരമായ ആവശ്യകത ബോധ്യപ്പെട്ട റാണി മരിയ മിഷൻ തീക്ഷ്ണതയാൽ ജ്വലിച്ചു പലപ്പോഴും "എനിക്കും വടക്കേ ഇന്ത്യയിൽ പോയി പാവങ്ങളെ സേവിക്കുകയും അവർക്കുവേണ്ടി മരിക്കുകയും ചെയ്യണമെന്ന ആഗ്രഹം " തുറന്നു പറയുമായിരുന്നു. #{blue->none->b-> ഗ്രാമങ്ങളുടെയും കുടിലുകളുടെയും കന്യാസ്ത്രീ }# വിവിധ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും നിറഞ്ഞ നാടാണല്ലോ ഭാരതം. ഒരു മിഷനറി എന്ന നിലയിലുള്ള തൻ്റെ പ്രവർത്തനത്തിലെ കൂടുതൽ കാര്യക്ഷമതയ്ക്കായി, ഉത്തരേന്ത്യൻ ഭാഷയിൽ പ്രാവീണ്യം നേടണമെന്ന് റാണി മരിയ തിരിച്ചറിഞ്ഞു. 1975 ജൂലൈ മാസം മുതൽ പട്‌നയിലെ സിസ്‌റ്റേഴ്‌സ് ഓഫ് നോട്ടർ ഡോമിൻ്റെ പ്രൊവിൻഷ്യൽ ഹൗസിൽ താമസിച്ചു ഭാഷാ പഠിച്ച സി. റാണി 1975 ഡിസംബർ 24-ന് ഉത്തരേന്ത്യയിലെ ബിജ്‌നോറിലെ സെൻ്റ് മേരീസ് കോൺവെൻ്റിലെത്തി. അങ്ങനെ ബിജ്‌നോർ സി. റാണി മരിയുടെ മിഷനറി ജീവിതത്തിൻ്റെ പിള്ളത്തൊട്ടിലായി. "ഞാൻ മിഷനറിയായി ജനിച്ചതും വളർന്നതും ബിജ്‌നോറിലായിരുന്നു " എന്ന് സി. റാണി മരിയ പറയുമായിരുന്നു. 1976 സെപ്റ്റംബർ 8 മുതൽ 1978 ഓഗസ്റ്റ് 7 വരെ സി. റാണി മരിയ ബിജ്നോറിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ അധ്യാപന സമയത്തിന് ശേഷം സാമൂഹിക ശുശ്രൂഷയിലും അവൾ സ്വയം വ്യാപൃതയായി. അതിലൂടെ എല്ലാ കുട്ടികളിലേക്കും, ഉൾഗ്രാമങ്ങളിലേക്കും കുടിലുകളിലേക്കും രോഗികളിലേക്കും അവൾ എത്തിച്ചേർന്നു. വിദ്യാഭ്യാസം ആളുകളെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ സിസ്റ്റർ ബിഷപ്പിൻ്റെ അംഗീകാരത്തോടെ ഗ്രാമങ്ങളിലെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. അവൾ ഗ്രാമങ്ങളിൽ പോയി കുട്ടികളെ പഠിപ്പിക്കുന്നതിൻ്റെ ആവശ്യകത അവരുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തി. #{blue->none->b-> ഈശോ നാമം - ഏറ്റവും പ്രിയപ്പെട്ട പ്രാർത്ഥന }# തുടക്കത്തിൽ മരങ്ങളുടെ ചുവടായിരുന്നു ക്ലാസ് മുറികൾ കുറച്ചു കഴിഞ്ഞപ്പോൾ ഒരു കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറ്റാൻ സി. റാണിക്കു കഴിഞ്ഞു. അവൾ സ്‌കൂൾ ആരംഭിക്കുമ്പോൾ 20 കുട്ടികൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്ന് അവിടെ ആയിരത്തിലധികം കുട്ടികളുണ്ട്. അത്തരത്തിലുള്ള ഒരു സ്കൂൾ ഇല്ലായിരുന്നുവെങ്കിൽ ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കൃഷിയിടങ്ങളിൽ ജോലി ചെയ്യുകയും നിരക്ഷരരായി തുടരുകയും ചെയ്യുമായിരുന്നു. അവളുടെ ജോലി സമയങ്ങളിൽ, അവൾ ആവർത്തിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രാർത്ഥനയുണ്ടായിരുന്നു. അത് ഈശോ നാമ ജപമായിരുന്നു. അവസാന ശ്വാസം വരെ അവൾ ഈ ശീലം പാലിച്ചു. #{blue->none->b-> ഉദയ്നഗറിലെ മിഷ്ണറി }# 1980 മേയ് 22-ന് അങ്കമാലി സെൻ്റ് ഹോർമിസ് പള്ളിയിൽ വച്ചാണ് സി. റാണി മരിയ തൻ്റെ നിത്യവ്രതാനുഷ്ഠാനം നടത്തിയത്. 1983 ജൂലായ് 21-ന് ഒഡഗാഡിയിലേക്ക് സ്ഥലം മാറ്റമായി. ജൂലൈ 25-ന് അവിടെയെത്തി സാമൂഹിക പ്രവർത്തനങ്ങളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ബിജ്‌നോറിൽ പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചതുപോലെ, ഒഡഗാഡിയിലും അവൾ തൻ്റെ പ്രവർത്തനം തുടർന്നു. 1985 ജൂൺ 1 മുതൽ 31 ജൂലൈ വരെ ആലുവയിൽ നിശബ്ദതയിലും ഏകാന്തതയിലും പ്രാർത്ഥനയിൽ ചിലവഴിച്ച സിസ്റ്റർ റാണി മരിയ 1989 മെയ് 30 മുതൽ 1992 മെയ് 15 വരെ ഒഡഗാഡി സമൂഹത്തിൻ്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. ഈ സമയത്താണ് മധ്യപ്രദേശിലെ റീവ സർവകലാശാലയിൽ നിന്ന് സി. റാണി മരിയ സോഷ്യോളജിയിൽ ബിരുദം നേടിയത്. 1992 മെയ് 15 ന് ഉദയനഗറിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. #{blue->none->b-> അവഗണിക്കപ്പെട്ടവരുടെ സമർപ്പിത }# വർഷങ്ങൾക്കു മുമ്പ് റാണി മരിയ മിഷനിൽ ആദ്യമായി വന്നപ്പോൾ തുടങ്ങി ഗ്രാമത്തിൽ അലഞ്ഞുതിരിയുന്ന പുരുഷന്മാരോട് മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. 1992-ൽ സി. റാണി മരിയ ഉദയ്‌നഗർ മിഷനിൽ ഉൾപ്പെട്ട കാലാപാനി എന്ന ഗ്രാമത്തിലെത്തി. ഈ ഗ്രാമം സന്ദർശിച്ച ആദ്യത്തെ ക്രിസ്ത്യൻ മിഷനറിയാണ് സി. റാണി മരിയ. കാലാപാനിയിലെത്തിയ സിസ്റ്റർ സോളങ്കി എന്ന വ്യക്തിയെ പരിചയപ്പെട്ടു. സോളങ്കിയും മറ്റ് പുരുഷന്മാരും തങ്ങളുടെ സമയം വെറുതെ പാഴാക്കുന്നു എന്നു മനസ്സിലാക്കിയ സിസ്റ്റർ അവരോടു ജോലി ചെയ്യാനും സമ്പാദിക്കാനും ആവശ്യപ്പെട്ടു. "ഞങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. അതിനാൽ ഞങ്ങൾ കുടിക്കുകയോ കുപ്രചരണങ്ങൾ നടത്തുകയോ ചെയ്യുന്നു," എന്നായിരുന്നു സോളങ്കിയുടെ മറുപടി. തോൽക്കാൻ മനസ്സില്ലാത്ത സി. റാണി മരിയ കാലാപാനിയിലും മറ്റ് ഗ്രാമങ്ങളിലും നിരന്തരം സന്ദർശിക്കാൻ തുടങ്ങി. സോളങ്കിയുടെ ഗ്രാമത്തിലെത്താൻ, ചെളി നിറഞ്ഞ പാതകളിലൂടെ അവൾക്ക് ഏകദേശം 10 മൈൽ നടക്കേണ്ടി വന്നു. മദ്യപാനത്തിൻ്റെ ദൂഷ്യഫലങ്ങൾ വിശദീകരിച്ചുകൊണ്ട് സിസ്റ്റർ പുരുഷന്മാരെ നിരന്തരം സമീപിച്ചു. അവർ റാണി മരിയുടെ വാക്കുകൾ കേട്ടിരുന്നെങ്കിലും, മദ്യപാനം ഉപേക്ഷിക്കാൻ അവർക്കു നന്നേ ക്ലേശിക്കേണ്ടിവന്നു. അവൾ തൻ്റെ ശ്രമം തുടർന്നു. സി. റാണി മരിയയുടെ അപ്രതീക്ഷിത സന്ദർശനങ്ങൾ പുരുഷന്മാരെ ഞെട്ടിച്ചു, അവർ ജോലി ചെയ്യാൻ തുടങ്ങി, ക്രമേണ മദ്യപാനം ഉപേക്ഷിച്ചു. അവർ കൃഷിയിലും കന്നുകാലി വളർത്തലിലും മറ്റ് ലാഭകരമായ തൊഴിലുകളിലും സമയം ചെലവഴിക്കാൻ തുടങ്ങി. #{blue->none->b->ധീരതയുടെ പര്യായം }# റാണി മരിയ പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ചു. ദരിദ്രരുടെ ഇടയിൽ തൻ്റെ കൈകളും ഹൃദയവുമാകാൻ അവളെ വിളിച്ച ദൈവത്തിൻ്റെ വിളിയോട് അവൾ പ്രതികരിച്ചു. ധീരയായ സ്ത്രീ റാണി മരിയ ഗ്രാമങ്ങൾതോറും സഞ്ചരിച്ച് ജനങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും അധഃസ്ഥിതരുടെ ഉന്നമനത്തിനായി തൻ്റെ ജീവിതം സമർപ്പിക്കുകയും ചെയ്തു. സി. റാണി സ്ത്രീകൾക്കായി സ്വയം സഹായ സംഘങ്ങൾ ആരംഭിച്ചത് പണമിടപാടുകാരുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചു. റാണി ആരംഭിച്ച സ്വാശ്രയ സംഘങ്ങൾ പണമിടപാടുകാരുടെ പിടിയിൽ നിന്ന് സ്ത്രീകളെ മോചിപ്പിച്ചു. #{blue->none->b->ശബ്ദമില്ലാത്തവരുടെ ശബ്ദം}# സി. റാണി മരിയ അവിടെയുള്ള ഗോത്രങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു, ഉദയ്നഗറിലെ വ്യാപാരികളും ഭൂവുടമകളും കൗശലത്തോടെ കളിച്ച കെണികളിൽ ഗോത്രവർക്കാർ കബളിക്കപ്പെടുന്നതായി അവൾ വേഗം മനസ്സിലാക്കി. തങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സർക്കാർ അനുവദിച്ചിട്ടുള്ള ഗ്രാൻ്റുകളെ കുറിച്ച് പാവപ്പെട്ടവർ അറിഞ്ഞിരുന്നില്ല. സി. റാണി അവരുടെ അവകാശങ്ങളെക്കുറിച്ചും അവർക്കുണ്ടായ അനീതികളെക്കുറിച്ചും അവരെ ബോധവാന്മാരാക്കി. അങ്ങനെ ഉദയ്നഗറിലെ ഹൃദയമില്ലാത്ത ഭൂവുടമകളുടെ കീഴിലുള്ള അടിമത്തത്തിൽ നിന്ന് അവർ സ്വയം മോചിതരാകാൻ തുടങ്ങി. സി. റാണിയുടെ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഉദയ്നഗറിലെ ചതുപ്പുനിലങ്ങൾ കൃഷിഭൂമികളായി രൂപാന്തരം പ്രാപിച്ചു. പുരുഷന്മാർ ചെറുകിട കച്ചവടത്തിൽ ഏർപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ കഴിവുള്ളവർക്ക് അവസരം നൽകി. #{blue->none->b-> ദുർബലരുടെ അഭയം }# വര്‍ഷം തോറും കൃഷി ചെയ്യാന്‍ ജന്മിമാരില്‍ നിന്ന് കടം വാങ്ങുകയും ആ തുക തിരിച്ച് നല്‍കാന്‍ കഴിയാതെ അവര്‍ക്ക് അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സിസ്റ്റര്‍ കര്‍ഷകര്‍ക്കിടയില്‍ സേവനമാരംഭിച്ചത്. വരുമാനത്തിന്റെ വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് കൃഷി ചെയ്യാനും വട്ടിപ്പലിശക്കാരുടെ മുന്നില്‍ ജീവിതം പണയം വയ്ക്കാതിരിക്കാനും ഉദയ്നഗറിലെ കര്‍ഷകരെ സിസ്റ്റര്‍ റാണി മരിയ പഠിപ്പിച്ചു. കര്‍ഷകരെ സ്വയം തൊഴിലില്‍ പ്രാവീണ്യമുളളവരാക്കാനും സിസ്റ്റര്‍ റാണി മരിയക്ക് സാധിച്ചു. ഒപ്പം വിദ്യാലയം സ്ഥാപിച്ച് പാവപ്പെട്ട കര്‍ഷകരുടെ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനും സിസ്റ്റര്‍ റാണി മരിയ ശ്രദ്ധിച്ചു. ജന്മിമാരില്‍ നിന്ന് കടം വാങ്ങി കൃഷി ചെയ്തിരുന്ന കര്‍ഷകരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിച്ചതോടെ സിസ്റ്റര്‍ റാണി മരിയ ജന്മിമാരുടെ നോട്ടപ്പുള്ളിയായി. ഉദയ നഗറിൽ റാണി മരിയ കുറെ ചെറുപ്പക്കാരെ തിരഞ്ഞെടുത്ത് അനീതിക്കെതിരെ നിലകൊള്ളാൻ അവരെ പരിശീലിപ്പിച്ചു. സർക്കാരിൽ നിന്നു സാമ്പത്തിക സഹായം വാങ്ങി പാവപ്പെട്ടവരെ എങ്ങനെ സഹായിക്കാമെന്ന് അവൾ അവരെ പഠിപ്പിച്ചു. ഒരിക്കൽ ഒരു ബാങ്ക് മാനേജർ സി. റാണി മരിയയോടു ചോദിച്ചു, "നിങ്ങൾ എന്തിനാണ് ഈ കർഷകർക്ക് വേണ്ടി സമരം ചെയ്യുന്നത്?" കഴുത്തിൽ തൂങ്ങിക്കിടക്കുന്ന കുരിശ് കൈയിൽ പിടിച്ച്, റാണി മരിയ ഓഫീസറോട് താഴ്മയോടെ പറഞ്ഞു. 'സർ, ഞങ്ങൾ ഈ ജീവിതരീതി സ്വീകരിച്ചു ഇവിടെ വന്നിരിക്കുന്നത് വീട്ടിൽ ഞങ്ങൾക്ക് ഉപജീവനമാർഗം ഇല്ലാത്തതുകൊണ്ടോ ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ കുടുംബത്തിൽ നിന്ന് പുറത്താക്കിയതുകൊണ്ടോ അല്ല, നോക്കൂ, ദരിദ്രരിൽ ക്രിസ്തുവിനെ കണ്ട് അവനു വേണ്ടി പ്രവർത്തിക്കാൻ വേണ്ടിയാണ് ത്യാഗപൂർണ്ണമായ ഈ ജീവിതരീതി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. " ക്രമേണ അവളുടെ സൗമ്യമായ പെരുമാറ്റം ബാങ്ക് മാനേജരുടെ പ്രശംസ പിടിച്ചുപറ്റി, ഗ്രാമീണരെ സഹായിക്കാൻ ആവശ്യമായ കാര്യങ്ങൾ അദ്ദേഹം സന്നദ്ധനായി. #{blue->none->b-> ജീവൻ കൊടുക്കേണ്ടിവന്ന ബലിയർപ്പണം }# സി. റാണി മരിയയുടെ നേതൃത്വത്തിൽ ദരിദ്രർക്കും ഗോത്രവർഗക്കാർക്കും ചെയ്തു കൊടുത്ത സഹായങ്ങൾ പണമിടപാടുകാരിലും ജന്മികളിലും സി. റാണി മരിയായോടുള്ള ശത്രുത്ര വർദ്ധിപ്പിച്ചു. സി. റാണിയുടെ പ്രധാന എതിരാളികളിൽ ഒരാളായിരുന്നു ജീവൻ സിംഗ്. അയാൾ ഗ്രാമത്തിലെ ഒരു ഗുണ്ടാസംഘത്തലവനായിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നൂറിലധികം കുറ്റവാളികൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി ഇഷ്ടപ്പെട്ട പാർട്ടിക്ക് വോട്ട് നേടിയെടുക്കുക അവരുടെ പതിവായിരുന്നു. പക്ഷേ, 1994 ഡിസംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ അവർ ഉദ്ദേശിച്ച രീതിയിൽ പഴയതുപോലെ ആയിരുന്നില്ല. സി. റാണി മരിയ ഗ്രാമവാസികളിൽ നടത്തിയ ബോധവത്കരണം കാരണം ഗ്രാമവാസികളിൽ കുറച്ചുപേർ ജീവൻ സിംഗിനെ അനുസരിക്കാൻ തയ്യാറായില്ല. ക്ഷുഭിതനായ ജീവൻ സിംഗ് വ്യാജ പരാതി നൽകി ആ ഗ്രാമവാസികളെ ജയിലിലടച്ചു. സി. റാണി ഇടപെട്ട് അവരെ ജാമ്യത്തിൽ വിട്ടു. ഇതു വീണ്ടും ജീവൻ സിങ്ങിനെയും അദ്ദേഹത്തിൻ്റെ കൂട്ടാളികളെയും വീണ്ടും പ്രകോപിപ്പിച്ചു. സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളില്‍ വിറളി പൂണ്ട ജന്മിമാര്‍ സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്താന്‍ വാടകഗുണ്ടയെ ഏര്‍പ്പാടാക്കി. #{blue->none->b-> ബലിദിനം }# 1995 ഫെബ്രുവരി 25. സി. റാണി മരിയ അന്ന് പ്രഭാതത്തിലേ തന്നെ ഉണർന്നു. രാവിലെ 7-ന് പോകുന്ന ബസ്സിൽ ഇൻഡോറിലെത്തണം. അവിടെ നിന്ന് ഭോപ്പാൽ പ്രൊവിൻഷ്യൽ ഹൗസിൽ... പിന്നെ കേരളത്തിൽ... മാതാപിതാക്കളോടൊപ്പം സി. റാണി മരിയയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് അന്ന് ബസ്സി ലുണ്ടായിരുന്ന ഒരാളുടെ സാക്ഷ്യത്തോട് ചേർത്ത് സി. ലിസ റോസ് വിവരിക്കുന്നു: "സമയമായപ്പോൾ നീണ്ടു നിൽക്കുന്ന ഹോൺ മുഴക്കികൊണ്ടു ബസ് മഠത്തിന്റെ പടിക്കലെത്തി. എല്ലാവരും യാത്ര പറഞ്ഞു. ഞാനും സി. റാണിയും കൂടി റോഡിൻ്റെ മറുഭാഗത്തേക്കു നീങ്ങി. എന്റെ കയ്യിലിരുന്ന പെട്ടി, ബസ്സിൻ്റെ പടിയിൽ വച്ചപ്പോൾ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് എന്റെ കയ്യിൽ നിന്നും പെട്ടി വാങ്ങി ബസ്സിന്റെ മുൻവശത്തേക്കു വച്ചു. ബസ്സിന്റെ ബെല്ലടിച്ചു. ബസ്സ് കുതിച്ചു. ബസിൽ ഏകദേശം 50 യാത്രക്കാർ ഉണ്ടായിരുന്നു. അവരിൽ 3 പുരഷന്മാർ റാണി മരിയയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ അതിൽ കയറിയതാണ്! സംഘത്തിൻ്റെ തലവനായ ജീവൻ സിംഗ് , അവൻ്റെ അംഗരക്ഷകനായ ധർമേന്ദ്രയ്‌ക്കൊപ്പം ബസിൻ്റെ പിൻസീറ്റിൽ ഇരുന്നു. മൂന്നാമത്തെയാൾ സി. റാണി മരിയയ്ക്ക് സമീപം ഇരുന്ന സമന്ദർ സിംഗ് ആയിരുന്നു. "നീ എന്തിനാണ് കേരളത്തിൽ നിന്ന് ഇവിടെ വന്നത്? ഈ പാവപ്പെട്ട ആദിവാസികളെ ക്രിസ്ത്യാനികളാക്കാനാണോ? ഞങ്ങൾ അത് അനുവദിക്കില്ല" എന്നു പറഞ്ഞ് ജീവൻ സിംഗ് അവളെ അപമാനിക്കാൻ തുടങ്ങി. "ബസ്സ് 'നാച്ചൻമ്പോർ' മലയുടെ പ്രവേശന സ്ഥാനത്തെത്തിയ പ്പോൾ വെള്ളവസ്ത്രം ധരിച്ചിരുന്ന സമന്ദർസിംഗ് എന്നയാൾ ഡ്രൈവറുടെ അടുത്തുചെന്ന് ബസ്സ് നിർത്തുവാൻ ആവശ്യപ്പെട്ടു. ഒരു തേങ്ങ കയ്യിലെടുത്ത് ധൃതിയിൽ ബസ്സിൽ നിന്നു ചാടിയിറങ്ങിയ അയാൾ അത് തൻ്റെ നെറ്റിയിൽ തൊടുവിച്ച ശേഷം വഴിയരികിലുള്ള ഒരു കല്ലിൽ എറിഞ്ഞുടച്ചു. തേങ്ങാ കഷണങ്ങളുമായി തിരികെ ബസ്സിൽ കയറി അത് കത്തികൊണ്ടുമുറിച്ച് എല്ലാവർക്കും വിതരണം ചെയ്തു. സിസ്റ്ററിൻ്റെ മുമ്പിലും വന്ന് ഒരു കഷണം വച്ചുനീട്ടിയിട്ട് കളിയാക്കുന്നതുപോലെ തിരിച്ചു വലിച്ചു, കൊടുത്തില്ല. ആഹ്ലാദ ത്തിമർപ്പോടെയുള്ള അയാളുടെ പെരുമാറ്റം കണ്ട സിസ്റ്റർ അയാളോടു ചോദിച്ചു: 'ഇന്നെന്താണിത്ര സന്തോഷം?' 'ഇതു തന്നെ' എന്ന് അയാൾ മറുപടി പറയുകയും വയറ്റിൽ കത്തി കൊണ്ട് ആഞ്ഞു കുത്തുകയും ചെയ്‌തു!!! "രക്തം വാർന്നൊഴുകി. 'യേശുവേ' എന്ന് വിളിച്ച് കൊണ്ട് സിസ്റ്റർ വാവിട്ടു കരയുകയും കത്തിക്കുകയറി പിടിക്കുകയും ചെയ്തു! യാത്രക്കാർ ബസ്സിൽ നിന്നും ഇറങ്ങി ഓടി. സിസ്റ്റര്‍ റാണി മരിയയെ 54 തവണയാണ് അക്രമി കുത്തിയത്. പ്രതിഫലേച്ഛ കൂടാതെ പാവപ്പെട്ടവര്‍ക്കായി ജീവിതം സമർപ്പിച്ച സി. റാണി മരിയ "ഈശോ" എന്ന നാമം ഉരുവിട്ടു കൊണ്ട് സ്വർഗ്ഗത്തിലേക്ക് യാത്രയായി. #{blue->none->b-> അനുരഞ്ജന ദൗത്യം }# പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സമന്ദർ സിങ്ങിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും മറ്റ് രണ്ട് പേരെ വിചാരണയ്ക്കിടെ വെറുതെ വിടുകയും ചെയ്തു. ഫാ സദാനന്ദ് (സ്വാമിജി) എന്ന സിഎംഐ വൈദീകൻ്റെ ഇടപെടലിലൂടെയാണ് കൊലപാതകിയുടെ അത്ഭുതകരമായ മാനസാന്തരം സാധ്യമായത്. റാണി മരിയ താമസിച്ചിരുന്ന സ്ഥലങ്ങളും അവർ കൊല്ലപ്പെട്ട സ്ഥലവും സന്ദർശിച്ച സ്വാമി അച്ചൻ ഈ ക്രൂര കൊലപാതകത്തിന് പിന്നിലെ കുറ്റവാളികളെ കാണണമെന്ന് ചിന്തിച്ചു. സ്വാമിജിക്ക് കുറ്റകൃത്യത്തിന് പിന്നിലിൽ പ്രവർത്തിച്ചവരുടെ ഇടയിൽ അനുരഞ്ജനത്തിൻ്റെ സന്ദേശവുമായി ചെന്നുവെങ്കിലും സ്വാമിജിയെ അവർ സ്വീകരിച്ചില്ല. നിരാശയോടെ സ്വാമിജി നരസിംഹപൂരിലെ ആശ്രമത്തിലേക്ക് മടങ്ങി. റാണി മരിയയുടെ കൊലപാതകത്തിന് അഞ്ച് വർഷത്തിന് ശേഷം ഉദയനഗറിലെ റാണി മരിയ ആശ്രമത്തിലെ ക്ലാരസഭയിലെ നവ സന്യാസിനിമാർക്ക് ധ്യാനം നടത്തുവാൻ സ്വാമിജിയെ ക്ഷണിച്ചു. ആ സഹോദരിമാരിൽ പിടികൂടിയിരുന്ന ഭയത്തിൻ്റെ ആഴം അച്ചനു മനസിലാക്കുവാന്‍ കഴിഞ്ഞു. ഇതാണ് സ്വാമിജിയെ അനുരഞ്ജനദൗത്യം വീണ്ടും തുടരാൻ പ്രേരിപ്പിച്ചത്. റാണി മരിയ ജോലി ചെയ്തിരുന്ന ഗ്രാമങ്ങളിലേക്ക് സ്വാമിജി താമസം മാറ്റി. അവളുടെ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. അവൾ ഒരു വിശുദ്ധയാണന്ന് ഗ്രാമവാസികൾ മനസ്സിലാക്കിയതായി അദ്ദേഹം തിരിച്ചറിഞ്ഞു. റാണി മരിയയോടുള്ള ആദരവ് ഭക്തിയിലേക്ക് വഴിമാറിയപ്പോൾ സ്വാമിജിക്ക് ഇതൊരു വഴിത്തിരിവായി. ആ ഗ്രാമവാസികളിലെല്ലാം ഒരു ഭയം അലയടിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. സ്വാമിജി ഇൻഡോർ ജയിലിലേക്ക് യാത്രയായി. ജന്മിമാർ അവരുടെ ഉദ്ദേശ്യം നിറവേറ്റിയതിന് ശേഷം ഉപേക്ഷിച്ചുപോയ കൊലപാതകിയായ സമന്ദർ സിങ്ങുമായി ഒരു കൂടിക്കാഴ്ച നടത്തുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശം. നരസിംഹപൂർ ജലയിൽ സൂപ്രണ്ടായിരുന്ന സുഹൃത്തിൻ്റെ സഹായത്തോടെ, സ്വാമിജിക്ക് സമന്ദറിനെ കാണാൻ കഴിഞ്ഞു, ഒരാഴ്ചത്തെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കു ശേഷമാണ് സ്വാമിജി ഈ കൂടിക്കാഴ്ച നടത്തിയത്. സ്വാമിജി സമന്ദറിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ നിരാശ ആ മുഖത്തെ ആവരണം ചെയ്തിരുന്നു. #{blue->none->b-> സമന്ദര്‍സിംഗിനോടു ക്ഷമിക്കുന്നു }# സ്വാമിജി അവനോട് ക്ഷമിച്ചുവെന്നും, താൻ ഒരു ദൂതനായാണ് അവിടെ വന്നതെന്നും പറഞ്ഞു. അവർ ദീർഘനേരം സംസാരിച്ചു. സ്വാമിജി തിരികെ നടക്കാൻ തുടങ്ങിയപ്പോൾ, പിന്നിൽ നിന്ന് ഒരു ആശ്വാസകരമായ ശബ്ദം കേട്ടു, "വീണ്ടും വരൂ" സ്വാമിജി വീണ്ടും സമന്ദറിനെ സന്ദർശിക്കുകയും അവരുടെ ബന്ധം ദൃഢമാവുകയും ചെയ്തു, പ്രത്യേകിച്ചും മൂന്നാമത്തെ സന്ദർശനത്തോടെ സ്വാമിജി സമന്ദറിനെ ശാന്തനായി കണ്ടെത്തി. കണ്ണുനീർതൂകി കൊലപാതകത്തിൻ്റെ മുഴുവൻ കഥയും അവൻ സ്വാമിജിയുമായി പങ്കുവച്ചു. തുടർന്ന്, സമന്ദർ, സ്വാമിജിക്ക് തൻ്റെ ഗ്രാമ ഭാഷയിൽ അഞ്ച് കത്തുകൾ എഴുതി തൻ്റെ മാനസാന്തരം വെളിപ്പെടുത്തി. രക്ഷാബന്ധൻ ദിനത്തിൽ റാണി മരിയയുടെ സഹോദരി സി സെൽമിയെയും രണ്ട് കന്യാസ്ത്രീകളെയും സമന്ദറിനെ ജയിലിൽ സന്ദർശിക്കാൻ സ്വാമിജി ക്ഷണിച്ചു. തുടരുന്ന ബന്ധത്തിൻ്റെ പ്രതീകമായി സി. സെൽമി സമന്ദർ സിംഗിങ്ങിൻ്റെ കൈത്തണ്ടയിൽ രാഖി കെട്ടി. ഇതിനിടെ റാണി മരിയയുടെ കുടുംബം അന്നത്തെ മധ്യപ്രദേശ് ഗവർണർ ബൽറാം ജാഖറിന് സമന്ദർ സിംങ്ങിനായി ഒരു ദയാഹർജി നൽകി, അവരുടെ അപേക്ഷ അംഗീകരിച്ചു. 2006 ൽ സിംഗ് പുറത്തിറങ്ങി. 2007 ജനുവരിയിൽ രോഗിയായ തൻ്റെ പിതാവ് പോൾ വട്ടാലിയെ സന്ദർശിക്കാൻ സി. സെൽമി വീട്ടിലേക്ക് വരാൻ തയ്യാറെടുക്കുമ്പോൾ, സമന്ദർ സിംഗ് അവളെ അനുഗമിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടതറിഞ്ഞു ഭാര്യയും മകനും സമന്ദറിനെ ഉപേക്ഷിച്ചു പോയി . ഈ സംഭവം "ജീവിതത്തോടുള്ള എൻ്റെ മനോഭാവത്തെ മാറ്റിമറിച്ചതായി അവൻ പറയുന്നു " ഇന്നു "ഞാൻ ഒരു പുതിയ മനുഷ്യനാണ്, ഞാൻ മറ്റുള്ളവരെ സഹായിക്കുന്നു.." ഇന്ന്, സമന്ദർ സാമൂഹിക പ്രവർത്തനത്തിനായി തൻ്റെ ജീവിതം സമർപ്പിക്കുകയും നിരാലംബരായ കുടുംബങ്ങളിലെ ആളുകളെ സഹായിക്കുകയും ചെയ്യുന്നു. സമയം കിട്ടുമ്പോഴെല്ലാം അവൻ റാണിയുടെ സ്മാരകം സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. സമന്ദർ സിംഗ് അവളെ കൊന്ന അതേ സ്ഥലത്താണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. "കർത്താവേ, ഈ പാപം അവനെതിരെ ചുമത്തരുതേ" എന്ന വാചകം അതിൽ എഴുതി ചേർത്തിരിക്കുന്നു. സി . റാണി മരിയെ വാഴ്ത്തപ്പെട്ടവളാക്കുന്ന അവസരത്തിൽ സഹോദരിയെ കുത്തിക്കൊന്നയാളെ സി. റാണിയുടെ ജ്യേഷ്ഠൻ സ്റ്റീഫൻ വട്ടാലിൽ ആലിംഗനം ചെയ്തപ്പോൾ സിങ്ങിൻ്റെ കവിളിലൂടെ കണ്ണുനീർ ഒഴുകി. " #{blue->none->b-> നാമകരണ നടപടികൾ }# റാണി മരിയയോടുള്ള ബഹുമാനാർത്ഥം അവളുടെ മാതൃ ഇടവകയായ പുല്ലുവഴിയിൽ ഒരു മ്യൂസിയമുണ്ട്. സി. റാണി മരിയുടെ ഭൗതികാവശിഷ്ടങ്ങൾ 2016 നവംബർ 18 ന് ഇൻഡോറിൽ പരിശോധനയ്‌ക്കും പുനഃസംസ്‌കാരത്തിനുമായി പുറത്തെടുത്തു. 2003 സെപ്തംബർ 26-ന് ദൈവദാസി എന്ന പദവി സി. റാണി മരിയ്ക്കു നൽകുകയും നാമകരണ പ്രക്രിയ ആരംഭിക്കുകയും ചെയ്തു. 2017 മാർച്ച് 23 ന് ഫ്രാൻസിസ് മാർപാപ്പ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ അംഗീകാരം നൽകുകയും 2017 നവംബർ നാലാം തീയതി ഇൻഡോറിൽ വച്ച് കർദിനാൾ ആഞ്ചലോ അമാത്തോ സി.റാണി മരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തു. #{blue->none->b-> റാണി മരിയ നൽകുന്ന ഏറ്റവും വലിയ പാഠം }# സിസ്‌റ്റർ റാണി മരിയയുടെ ആറു സഹോദരങ്ങളിൽ ഇളയവളായ സിസ്‌റ്റർ സെൽമിയുടെ അഭിപ്രായത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം "സാധാരണക്കാർക്ക് വേണ്ടി മരിക്കാനും ഞാൻ തയാറാണ് എന്ന് ചേച്ചി എപ്പോഴും പറയുമായിരുന്നു. ഞാൻ കാൻസർ ബാധിതയായി അതിന്റെ്റെ ശസ്ത്രക്രിയയ്ക്കു ശേഷം രോഗമുക്തയാകുന്ന സമയത്താണ് ചേച്ചിയുടെ മരണവാർത്ത അറിയുന്നത്.... ഇൻഡോറിൽ എത്തുമ്പോഴേക്ക് എന്റെ മനസ്സ് മുഴുവൻ ചേച്ചിയുടെ വാക്കുകൾ മുഴങ്ങുകയായിരുന്നു, പാവങ്ങൾക്കു വേണ്ടി മരിക്കാനും എനിക്ക് ഭയമില്ല, നമ്മളല്ലാതെ മറ്റാരാണ് അവർക്കു വേണ്ടി പ്രവർത്തിക്കാനുള്ളത്? എന്നോട് പലവട്ടം ഇങ്ങനെ പറഞ്ഞ ചേച്ചി അവരുടെ ലക്ഷ്യത്തിലേക്കുള്ള മാർഗത്തിലായിരുന്നു ജീവൻ വെടിഞ്ഞത്. ചേച്ചിക്കും കൊലയാളികളോട് ക്ഷമിക്കാനെ സാധിക്കൂ. അതാണ് ഞങ്ങൾക്കും അത്തരത്തിലൊരു വഴികാണിച്ചു തന്നത്." ദൈവകാരുണ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജീവിച്ചും കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി ജീവിച്ച ജേഷ്ഠ്യ സഹോദരിയെ നിന്റെ അതുല്യ മാതൃകൾക്കു മുമ്പിൽ പ്രണാമം. * Updated on: 25 February 2026 * Originally published on 25 February 2025 ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
Image: /content_image/News/News-2026-02-25-10:55:26.jpg
Keywords: റാണി മരി

26256
Category: 18
Sub Category:
Heading: ഷെവ. പ്രഫ. ജെ. ഫിലിപ്പിന് അന്ത്യ യാത്രാമൊഴി
Content: ബംഗളൂരു: കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് മുൻ ഡയറക്‌ടറും ചങ്ങനാശേരി അതിരൂപതാംഗവും ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിക്കുകയും ചെയ്ത പ്രഫ. ജെ. ഫിലിപ്പിന്റെ (90) സംസ്‌കാരം നടത്തി. ബംഗളൂരു സെന്റ്റ് ആൻ്റണീസ് ചർച്ചിൽ നടന്ന സംസ്‌കാരശുശ്രൂഷകൾക്ക് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് 85 ഹൊസൂർ റോഡിലെ സെൻ്റ് പാട്രിക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. ശിഷ്യരും സഹപ്രവർത്തകരുമടക്കം വൻജനാവലി അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ങ്ങനാശേരി അതിരൂപതയിലെ പുന്നക്കുന്നത്തുശേരി ഇടവകയിൽ നിന്ന് വളർന്ന് ആഗോളതലത്തിൽ ശ്രദ്ധേയനായപ്പോഴും തന്റെ വിശ്വാസത്തെയും സഭാപരമായ വേരുകളെയും മുറുകെപ്പിടിച്ച വ്യക്തിയാണ് പ്രഫ. ജെ. ഫിലിപ്പ്. വിദ്യാഭ്യാസ മേഖലയ്ക്കും സഭയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി ലെയോ പതിനാലാമൻ മാർപാപ്പ 'ഷെവലിയർ' പദവി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Image: /content_image/India/India-2026-02-25-10:51:39.jpg
Keywords: ഫിലി

26257
Category: 18
Sub Category:
Heading: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ജെ ബി കോശി കമ്മീഷൻ പ്രസിദ്ധീകരിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം
Content: തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കനത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച് മന്ത്രിസഭായോഗം. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാർ ശകൾക്ക് പുറമേ 32 എണ്ണത്തിൽ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജാതി, സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി, സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഒഇസി ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പൻ്റും ലംപ്‌സം ഗ്രാൻ്റും സ്കോളർഷിപ്പ് അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും. ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്‌ഠിത പേരു നൽകാൻ പാടില്ല. കേരള പബ്ലിക് സർവീസ് കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ്റ് ബോർഡ്, ബാങ്കിങ് സർവീസ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്‌സുകൾക്കുള്ള പ്ര വേശന പരീക്ഷകൾ മുതലായവയ്ക്ക് സൗജന്യ പരിശീലനം നൽകുന്ന ട്രെയിനിംഗ് കേന്ദ്രങ്ങളുണ്ട്. കുടിയേറ്റ കർഷകർ ധാരാളമായുള്ള മലയോര പ്രദേശമായ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്ര ദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ ധാരാളമായി അധിവസിക്കുന്ന എറണാകുളത്തും, തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും ഇത്തരം ട്രെയിനിംഗ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കും. പരിവർത്തിത ക്രൈസ്‌തവ കോർപറേഷന് കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിക്കും. കമ്മ്യൂണിറ്റി ക്വോട്ടയിലെ സീറ്റുക ളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാൻ്റ് സ്കോളർഷിപ്പുകൾ പു നഃസ്ഥാപിച്ചു നൽകും. ഇവയെല്ലാമാണ് വ്യവസ്ഥകൾ.
Image: /content_image/India/India-2026-02-25-11:30:10.jpg
Keywords: കോശി

26258
Category: 1
Sub Category:
Heading: സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പുതിയ കുരിശിന്റെ വഴിയുടെ ചിത്രങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ സമർപ്പണത്തിന്റെ 400-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുരിശിന്റെ വഴിയുടെ 14 പുതിയ ഛായ ചിത്രങ്ങള്‍ സ്ഥാപിച്ചു. സ്വിസ് ചിത്രകാരൻ മാനുവൽ ഡൂർ വരച്ച ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തത്. 2023 ഡിസംബര്‍ മാസം മുതല്‍ നടത്തിയ അന്താരാഷ്ട്ര മത്സരത്തിന് ശേഷമാണ് ഈ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. 80 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം ചിത്രകാരന്മാര്‍ കുരിശിന്റെ വഴിയുടെ ചിത്രങ്ങള്‍ സമര്‍പ്പിച്ചിരിന്നു. ഇവയില്‍ നിന്നാണ് കലാ ചരിത്രകാരന്മാരുടെയും ആരാധനാക്രമ വിദഗ്ധരുടെയും വത്തിക്കാൻ കമ്മീഷൻ 36 വയസ്സുള്ള ഡൂറിന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 120,000 യൂറോയാണ് ($141,390) സമ്മാനതുക. 326-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് അപ്പോസ്തലനായ പത്രോസിന്റെ ശവകുടീരത്തിന് മുകളിൽ ആദ്യമായി നിർമ്മിച്ച ബസിലിക്ക 12 നൂറ്റാണ്ടുകൾ നിലനിന്നിരിന്നു. 1506-ൽ, ജൂലിയസ് രണ്ടാമൻ പാപ്പ പുതിയ ദേവാലയം സ്ഥാപിക്കുന്നതിനായി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടു. ഇന്ന് അറിയപ്പെടുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്ക 1626 നവംബർ 18-ന് ഉർബൻ എട്ടാമൻ പാപ്പ സമർപ്പിച്ചു. മൈക്കലാഞ്ചലോ, ഗിയാൻ ലോറെൻസോ ബെർണിനി, കാർലോ മഡെർനോ എന്നിവരുൾപ്പെടെയുള്ള കലാകാരന്മാരുടെയും വാസ്തുശില്പികളുടെയും കഴിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ദേവാലയത്തിന്റെ ആന്തരികഘടനയ്ക്കു രൂപം നല്‍കിയത്. ഇവയുടെ ഗണത്തിലേക്കാണ് പുതിയ ചിത്രങ്ങളും ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കോടിക്കണക്കിന് ആളുകൾക്ക് ബന്ധമുള്ള യേശുവിനെ വരയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിന്നുവെന്നും ശ്രമകരമായ കാര്യമാണ് നടത്തിയതെന്നും ചിത്രകാരനായ മാനുവൽ ഡൂർ പറഞ്ഞു. ഈശോയുടെ വിചാരണ മുതൽ സംസ്കാരം വരെയുള്ള കര്‍ത്താവിന്റെ അവസാന നിമിഷങ്ങളെ കേന്ദ്രമാക്കി പുതുതായി സ്ഥാപിക്കപ്പെട്ട 14 എണ്ണഛായ ചിത്രങ്ങളിൽ ഓരോന്നിനും 51 x 51 ഇഞ്ച് വലിപ്പമുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-25-12:29:23.jpg
Keywords: ചിത്ര, ബസിലിക്ക