category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഗോള ശ്രദ്ധ നേടിയ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ ഗോപുരത്തിന്റെ നിര്‍മ്മാണം പൂർത്തിയായി
Contentബാഴ്‌സലോണ: ദീര്‍ഘകാലമായി നടക്കുന്ന നിര്‍മ്മാണം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ബാഴ്‌സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ മധ്യ ഗോപുരത്തിന്റെ നിര്‍മ്മാണം പൂർത്തിയായി. ഫെബ്രുവരി 20ന് യേശു ക്രിസ്തുവിന്റെ ഗോപുരമെന്ന വിശേഷണത്തോടെ കുരിശിന്റെ മുകൾഭാഗം സ്ഥാപിച്ചതോടെ, ബസിലിക്കയുടെ ഏറ്റവും ഉയർന്ന സ്ഥലമായ സഗ്രഡ ഫാമിലിയയുടെ മധ്യ ഗോപുരത്തിന്റെ ബാഹ്യ ജോലികൾ പൂർത്തിയാക്കി. ഇതോടെ സാഗ്രഡ ഫാമിലിയ ബസിലിക്കയുടെ ആറ് മധ്യ ഗോപുരങ്ങളുടെ നിര്‍മ്മാണം ബാഹ്യമായി പൂർത്തികരിച്ചിട്ടുണ്ട്. ഘടനയുടെ ഇന്റീരിയർ പണികള്‍ തുടരും. കഴിഞ്ഞ വര്‍ഷം ജർമ്മനിയിൽ നിർമ്മിച്ച കുരിശാണ് ബസിലിക്കയില്‍ സ്ഥാപിച്ചത്. വെളുത്ത സെറാമിക് ഗ്ലാസ്, സ്റ്റെയിൻഡ് ഗ്ലാസ് എന്നിവ വിവിധ ഫാക്ടറികളിലും വർക്ക്ഷോപ്പുകളിലുമായാണ് നിർമ്മിച്ചത്. ജർമ്മനിയിൽ നിന്ന് പല ഭാഗങ്ങളായി എത്തിച്ച കുരിശിന്റെ ഭാഗങ്ങള്‍, ദേവാലയത്തിന്റെ 54 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന വർക്ക് പ്ലാറ്റ്‌ഫോമിൽ കൂട്ടിചേര്‍ക്കുകയായിരിന്നു. 1882-ല്‍ നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്ന പ്രമുഖ ആര്‍ക്കിടെക്ട്ടാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ സ്വപ്നപദ്ധതിയ്ക്കായാണ് ചെലവഴിച്ചത്. 1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-24 12:58:00
Keywordsസഗ്ര, ബസിലി
Created Date2026-02-24 12:58:54