category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രൈസ്തവ വിരുദ്ധത ചെറുക്കുന്നതിന് യൂറോപ്യൻ യൂണിയനില്‍ പ്രമേയം
Contentബ്രസ്സല്‍സ്: യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെ ചെറുക്കുന്നതിന് കോർഡിനേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു യൂറോപ്യൻ പാർലമെന്റ് സമീപകാലത്ത് പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE). ഫെബ്രുവരി 16നാണ് യൂറോപ്യൻ പാർലമെന്റ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെയും (ക്രിസ്റ്റ്യാനോഫോബിയ) ന്യൂനപക്ഷ വിരുദ്ധതയെയും ചെറുക്കുന്നതിന് കോർഡിനേറ്ററെ ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന് അംഗീകാരം നല്കിയിട്ടുണ്ട്. 2024 മുതല്‍ തന്നെ ഇത്തരത്തില്‍ നിയമനം സൃഷ്ടിക്കാൻ യൂറോപ്യൻ ബിഷപ്പുമാർ ആവശ്യപ്പെട്ടിരിന്നുവെന്ന് യൂറോപ്യൻ ബിഷപ്പ് കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ വ്യക്തമാക്കി. 2025 ഒക്ടോബറിൽ യൂറോപ്യൻ യൂണിയൻ ബിഷപ്പ് കോൺഫറൻസില്‍ അതിഥി പ്രഭാഷകനായി എത്തിയ ആഭ്യന്തര കാര്യങ്ങളുടെയും കുടിയേറ്റത്തിന്റെയും ഉത്തരവാദിത്തമുള്ള യൂറോപ്യൻ യൂണിയൻ കമ്മീഷണറായ മാഗ്നസ് ബ്രണ്ണറിനോട് ബിഷപ്പുമാർ ഇക്കാര്യം നേരിട്ടു ആവശ്യപ്പെട്ടിരിന്നു. പിറ്റേ മാസം യൂറോപ്യൻ യൂണിയനും യൂറോപ്യൻ കമ്മീഷനും സംഘടിപ്പിച്ച മതനേതാക്കള്‍ തമ്മിലുള്ള വാർഷിക ഉന്നതതല യോഗത്തിൽ, യൂറോപ്യന്‍ ബിഷപ്പ് കോൺഫറൻസ് കമ്മീഷൻ വൈസ് പ്രസിഡന്റ് സെസ്ലാവ് കോസോൺ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. അതേസമയം മറ്റ് മത ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുവാനും പ്രമേയം ലക്ഷ്യമിടുന്നുണ്ട്. അസഹിഷ്ണുത, വിവേചനം, വിദ്വേഷം എന്നിവയിൽ നിന്ന് യൂറോപ്പിലെ ക്രൈസ്തവ വിശ്വാസികളെ സംരക്ഷിക്കുന്നതിന് ധീരമായ നടപടികൾ സ്വീകരിക്കാൻ ഇടപെടണമെന്നും ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തിനെതിരെ പോരാടുന്നതിന് കോർഡിനേറ്ററെ നിയമിക്കണമെന്നും യൂറോപ്യന്‍ ബിഷപ്പ് കോൺഫറൻസ് കമ്മീഷൻ ഉപദേഷ്ടാവ് അലസ്സാൻഡ്രോ കാൽകാഗ്നോയും ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം സമ്മര്‍ദ്ധ ഫലമായാണ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെ ചെറുക്കുന്നതിന് കോർഡിനേറ്ററെ നിയമിക്കുവാന്‍ യൂറോപ്യൻ യൂണിയന്‍ തീരുമാനമെടുത്തിരിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-24 16:51:00
Keywordsയൂറോപ്യ
Created Date2026-02-24 16:52:09