Contents
Displaying 25741-25750 of 26059 results.
Content:
26199
Category: 1
Sub Category:
Heading: ഇടുക്കിയില്‍ കണ്ടെത്തിയ പുതിയ സസ്യവർഗത്തിന് വൈദികന്റെ പേര്
Content: ഇടുക്കി: പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽനിന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയ സസ്യവർഗം ഗവേഷകർ കണ്ടെത്തി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് (ഓട്ടോണമസ്) മുൻ പ്രിൻസിപ്പലും മാനേജരുമായ പരേതനായ ഫാ. ജോസഫ് പൈകട സിഎംഐയോടുള്ള ആദരസൂചകമായി സസ്യത്തിന് ടെട്രാറ്റേനിയം പൈകടെ (Tetrataenium paikadae) എന്ന് പേരാണ് ഗവേഷകര്‍ നല്‍കിയത്. ഇടുക്കി ജില്ലയിലെ ഇരവികുളം നാഷ്ണൽ പാർക്കിൽ നിന്നാണ് ഈ സസ്യം കണ്ടെത്തിയത്. വിദ്യാഭ്യാസ മേഖലയിൽ ഫാ. ജോസഫ് പൈകട നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തിയാണ് ഗവേഷകർ ഈ പേര് തെരഞ്ഞെടുത്തത്. നിലവിൽ ലോകത്താകെ ടെട്രാറ്റേനിയം ജനുസിൽ 25 വർഗങ്ങളുണ്ട്. കാരറ്റ്, മല്ലി എന്നിവ ഉൾപ്പെടുന്ന അപ്പിയേസി (Apiaceae) കുടുംബത്തിലെ പുതിയൊരു അംഗമാണിതെന്ന് ഗവേഷകര്‍ പറയുന്നു. ദേവഗിരി കോളജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷകരായ സി. രേഖ, എം.കെ പ്രശാന്ത്, ടി.പി. അശ്വിൻദാസ്, റിസേർച്ച് ഗൈഡ് ഡോ. കെ.എം. മനുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കണ്ടെത്തൽ. സ്വീഡനിൽനിന്ന് പ്രസിദ്ധീകരി ക്കുന്ന അന്താരാഷ്ട്ര ജേർണലായ നോർഡിക് ജേർണൽ ഓഫ് ബോട്ടണിയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ പുതിയ സസ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. സമുദ്രനിരപ്പിൽനിന്ന് 1000 മുതൽ 2500 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലെ നനവാർന്ന ചതുപ്പ് പ്രദേശങ്ങളി ലാണ് ഈ പുതിയ സ്‌പീഷീസ് വളരുന്നത്. ഇരവികുളം നാഷണൽ പാർക്കിൽ ഈ സ്‌പീഷിസിലെ ഏകദേശം 150 ചെടികൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് എന്നത് ഈ സസ്യത്തിൻ്റെ അപൂർവതയും സംരക്ഷണത്തിൻ്റെ ആവശ്യകതയും സൂചിപ്പിക്കുന്നു. ഏകദേശം 30 മുതൽ 80 സെൻ്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകൾ കട്ടിയുള്ള രോമങ്ങളാൽ നിറഞ്ഞതാണ്. വെളുത്ത നിറത്തിലുള്ള സമമിതിയുള്ള പൂക്കളും അണ്ഡാകൃതിയിലുള്ള ഇലകളുമാണ് ഇതിന്റെ സവിശേഷത. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പൂവിടുന്ന ഈ ചെടിയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കായ്‌കൾ കാണപ്പെടുന്നത്. കായ്‌കളിലെ എണ്ണക്കുഴലുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യത്യാസമാണ് സമാനമായ മറ്റ് സസ്യങ്ങളിൽനിന്നും ഇതിനെ വേർതിരിക്കുന്നത്. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് (CSIR), അനുസന്ധാൻ നാഷണൽ റിസേർച്ച് ഫൗണ്ടേഷൻ (ANRF) എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം പൂർത്തിയാക്കിയത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-14-12:47:42.jpg
Keywords: വൈദിക

26200
Category: 1
Sub Category:
Heading: നോമ്പുകാലം മാനസാന്തരത്തിനുള്ള സമയം, തിരുവചനത്തിനു ചെവി കൊടുക്കണം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും, തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും, ഈ സമയം ഫലപ്രദമാക്കണമെന്നു ലെയോ പാപ്പ. നമ്മുടെ വിശ്വാസത്തിന്റെ ഊർജ്ജം വീണ്ടെടുക്കാനും, ദൈനംദിന ഉത്കണ്ഠകൾക്കും വ്യതിചലനങ്ങൾക്കും ഇടയിൽ ഹൃദയം നഷ്ടപ്പെടാതിരിക്കാനും ദൈവീക രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ തിരികെ സ്ഥാപിക്കാൻ സഭ നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പു കാലമെന്നും പാപ്പ പറഞ്ഞു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക, എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ പാപ്പ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചു. നോമ്പുകാലത്ത് തിരുവചനം വായിക്കുവാനും ശ്രവിക്കുവാനും പാപ്പ ഏവരെയും ക്ഷണിച്ചു. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ കാര്യമെന്നു പാപ്പ എടുത്തുപറഞ്ഞു. യാഥാർഥ്യങ്ങളെ തിരിച്ചറിയുവാനും, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ, നമ്മെ കടന്നുപോകുന്ന നിരവധി ശബ്ദങ്ങളിൽ, തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്ന സ്വരം തിരിച്ചറിയുവാൻ ഈ ശ്രവണം നമ്മെ സഹായിക്കുമെന്നും പാപ്പ പറഞ്ഞു. നോമ്പ് ശ്രവിക്കുവാനുള്ള സമയമാണെങ്കിൽ, ദൈവവചനത്തെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന പ്രവർത്തനമാണ് ഉപവാസമെന്നു പാപ്പാ ഓർമ്മപ്പെടുത്തി. പുരാതനവും പകരം വയ്ക്കാനാവാത്തതുമായ ആത്‌മീയ വ്യായാമമാണ് ഇതെന്നും നമ്മുടെ ഉപജീവനത്തിന് അത്യന്താപേക്ഷിതമെന്നു നാം കരുതുന്ന കാര്യങ്ങളെക്കുറിച്ചു കൂടുതൽ ബോധ്യമുള്ളവരാകുവാൻ ഇത് നമ്മെ സഹായിക്കുമെന്നും പാപ്പാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ഉപവാസം ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കുന്നതു മാത്രമല്ലെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ, അയൽക്കാരനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ ഉപേക്ഷിക്കുവാനും കുടുംബത്തിൽ സുഹൃത്തുക്കൾക്കിടയിൽ, ജോലിസ്ഥലത്ത് സമൂഹ മാധ്യമങ്ങളിൽ അപവാദങ്ങൾക്കു പകരം വാക്കുകൾ അളന്നു ഉപയോഗിക്കുവാനും ദയാപൂർവ്വമായ പെരുമാറ്റം വളർത്തിയെടുക്കുവാനും ഏവരെയും ക്ഷണിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-14-16:29:03.jpg
Keywords: ലെയോ

26201
Category: 1
Sub Category:
Heading: ഇന്ന് വിഭൂതി തിങ്കള്‍; ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്
Content: കൊച്ചി: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍ വിശ്വാസികള്‍ ഇന്നു വിഭൂതി തിങ്കളാഴ്ച നോമ്പിലേക്ക് പ്രവേശിച്ചു. സീറോ മലങ്കര സഭ ചാരം പൂശൽ കർമ്മത്തിന് പകരം ശുബുകോനോ എന്ന ശുശ്രൂഷയോടെയാണ് നോമ്പിലേക്ക് പ്രവേശിച്ചത്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 18) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. ബുധനാഴ്ച വിശുദ്ധ അൻസലേമിന്റെ ബസിലിക്കയിലും, വിശുദ്ധ സബീനയുടെ ബസിലിക്കയിലും നടക്കുന്ന വിഭൂതി തിരുനാളിനു (ചാരം പൂശൽ) പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 5നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-16-09:15:08.jpg
Keywords: നോമ്പ

26202
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ ഉദ്ഘാടനം 21ന്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സ്‌മരണാർഥം ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ (എജെപിഎഫ്) രൂപീകരിച്ചു. 21ന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി കുരിശുംമൂട് മീഡിയവില്ലേജിൽ ചേരുന്ന സമ്മേളനത്തിൽ മുംബൈ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ഓസ്വാൾഡ് ഗ്രേഷ്യസ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിക്കും.15 അംഗ ട്രസ്റ്റിന്റെ പേട്രൻ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലാണ്. ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആദ്യ ട്രസ്റ്റിയും എംജി സർവകലാശാല മുൻ വൈസ് ച്ചാൻസിലർ ഡോ. സിറിയക് തോമസ് മാനേജിംഗ് ട്രസ്റ്റിയും ഡോ. പി.ജെ. തോമസ് സെക്രട്ടറിയുമാണ്. ചങ്ങനാശേരി ആർച്ച്ബിഷപ്‌സ് ഹൗസിലാണ് ഫൗണ്ടഷൻ്റെ ആസ്ഥാനം. ഉദ്ഘാടന സമ്മേളനത്തില്‍ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, പ്രഫ. മുരളീവല്ലഭൻ, ഡോ. പി.ജെ. തോമസ് എന്നിവർ പ്രസംഗിക്കും. മാർ ജോസഫ് പവ്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും ആശയങ്ങളും സംബന്ധിച്ച ഗവേഷണം, പഠനം, പ്രസിദ്ധീകരണം എന്നിവയുടെ പ്രോത്സാഹനം, വിദ്യാഭ്യാസം, ന്യൂനപക്ഷാവകാശങ്ങൾ എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവരെ ആദരിക്കൽ, സിവിൽ സർവീസ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്നവരെ സഹായിക്കൽ, ദളിത് വിദ്യാർഥികളുടെ വിദ്യാഭ്യാസ, തെഴിൽ പ്രോത്സാഹനം തുടങ്ങിയവ ഫൗണ്ടേഷൻ്റെ മുഖ്യ കർമപദ്ധതികളിൽപ്പെടുന്നു.
Image: /content_image/India/India-2026-02-16-10:31:50.jpg
Keywords: പവ്വത്തി

26203
Category: 22
Sub Category:
Heading: മണ്ണിൽ നിന്നൊരു യാത്ര: മരണമില്ലാത്ത ജീവനിലേക്ക് | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 01
Content: "നീ പൊടിയാണ്, പൊടിയിലേക്ക് തന്നെ നീ മടങ്ങും" (ഉൽപത്തി 3:19). വിഭൂതി തിരുനാളിൽ നമ്മുടെ നെറ്റിയിൽ ഭസ്മം പൂശപ്പെടുമ്പോൾ സഭ ഉരുവിടുന്ന ആഴമേറിയ അർത്ഥമുള്ള വചനമാണ് - "നീ പൊടിയാണ്, പൊടിയിലേക്ക് തന്നെ നീ മടങ്ങും" (ഉൽപത്തി 3:19). ഇത് ഒരു ശാപവാക്കല്ല, മറിച്ച് മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വലിയൊരു ഓർമ്മപ്പെടുത്തലാണ്. അഹങ്കാരത്തിന്റെ ഗോപുരങ്ങൾ പണിയുന്ന മനുഷ്യനോട് തന്റെ എളിമയെക്കുറിച്ചും ദൈവത്തിലുള്ള ആശ്രയത്വത്തെക്കുറിച്ചും മണ്ണിൽ/ചാരത്തിൽ കുഴച്ചെടുത്ത ആ ഭസ്മരൂപം സംസാരിക്കുന്നു. മണ്ണിൽ നിന്നു നീ എടുക്കപ്പെട്ടതിനാൽ മണ്ണിലേക്ക് മടങ്ങുന്നതുവരെ വിയർപ്പോടെ നീ ആഹാരം കഴിക്കേണ്ടിവരും. ഇത് അധ്വാനത്തിന്റെ കാഠിന്യത്തെയും ജീവിതത്തിന്റെ നശ്വരതയെയും അടയാളപ്പെടുത്തുന്നു. മണ്ണിൽ നിന്നുണ്ടായ മനുഷ്യനിൽ ദൈവത്തിന്റെ ശ്വാസം (Ruah) ഉള്ളപ്പോൾ മാത്രമാണ് അവന് ജീവനുള്ളത്. ദൈവം തന്റെ ശ്വാസം പിൻവലിക്കുമ്പോൾ അവൻ വെറും മണ്ണായി മാറുന്നു. ആദാമിന്റെ അനുസരണക്കേട് വഴി നഷ്ടമായത് ക്രിസ്തുവിന്റെ അനുസരണത്തിലൂടെ വീണ്ടെടുക്കപ്പെട്ടു എന്ന് വിശുദ്ധ ഇരണേവൂസ് പഠിപ്പിക്കുന്നു. മണ്ണ് എന്നത് മനുഷ്യന്റെ ബലഹീനതയാണെങ്കിൽ, ദൈവകൃപ അതിനെ സ്വർഗ്ഗീയമാക്കുന്നു. പാപം മനുഷ്യന്റെ സ്വഭാവത്തെ മലിനമാക്കിയെങ്കിലും നശിപ്പിച്ചില്ലെന്ന് വിശുദ്ധ ആഗസ്തിനോസ് ദൈവ നഗരം എന്ന ഗ്രന്ഥത്തിൽ ഓർമ്മിപ്പിക്കുന്നു. മണ്ണിലേക്ക് മടങ്ങുക എന്നത് ഒരു പുതിയ തുടക്കത്തിന്റെ മുന്നോടിയാണ്. വിഭൂതി ദിവസം ഭസ്മം പൂശുന്നത് അനുതാപത്തിന്റെയും എളിമയുടെയും അടയാളമാണ്. പഴയ നിയമത്തിൽ ഇസ്രായേൽ ജനത ഉപവാസത്തിലും ചാക്കുടുപ്പിലും ചാരത്തിലിരുന്നും പ്രായശ്ചിത്തം ചെയ്തിരുന്നതിന്റെ തുടർച്ചയാണിത്. യാക്കോബ് ശ്ലീഹാ 4:14 ഓർമ്മിപ്പിക്കുന്നത് പോലെ, മനുഷ്യജീവിതം അല്പനേരം കാണപ്പെടുകയും പിന്നീട് മാഞ്ഞുപോകുകയും ചെയ്യുന്ന നീരാവി പോലെയാണ്. ഈ ചിന്ത വിഭൂതി തിരുന്നാളിൽ നമ്മെ കൂടുതൽ ദൈവത്തിലേക്ക് അടുപ്പിക്കണം. "നമ്മൾ പൊടിയാണ്, എന്നാൽ ദൈവത്തിന്റെ കൈകളിൽ സ്നേഹിക്കപ്പെടുന്ന പൊടിയാണ്. നമ്മൾ ഒന്നുമല്ലെങ്കിലും ദൈവത്തിന് നമ്മൾ വിലപ്പെട്ടവരാണ്." എന്ന് ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിക്കുന്നു. വിഭൂതി എന്നത് കേവലം ഒരു ചടങ്ങല്ല, മറിച്ച് നമ്മുടെ ഹൃദയത്തെ ദൈവത്തിലേക്ക് തിരിക്കാനുള്ള ഒരു ആത്മീയ യാത്രയുടെ തുടക്കമാണെന്ന് ബെനഡിക്ട് 16-ാമൻ പാപ്പയും നമ്മെ പഠിപ്പിക്കുന്നു. ഒന്നാം ആദം മണ്ണിൽ നിന്നുള്ളവനായിരുന്നെങ്കിൽ, രണ്ടാം ആദമായ മിശിഹ സ്വർഗ്ഗത്തിൽ നിന്നുള്ളവനാണ് (1 കോറിന്തോസ് 15:47-49). മരണത്തെ തോൽപ്പിച്ച മിശിഹായിലൂടെ നമ്മുടെ മണ്ണായ ശരീരം മഹിമയുള്ള ശരീരമായി രൂപാന്തരപ്പെടുമെന്ന് സഭ പഠിപ്പിക്കുന്നു. "നീ പൊടിയാണ്" എന്ന വചനം നമ്മെ നിരാശരാക്കാനല്ല, മറിച്ച് നമ്മൾ എത്രമാത്രം ദൈവത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താനാണ്. ഈ വിഭൂതി തിരുനാൾ നമ്മുടെ അഹങ്കാരത്തെ വെടിഞ്ഞ്, എളിമയോടെ ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കാനുള്ള അവസരമാകട്ടെ. മണ്ണിൽ നിന്നാരംഭിച്ച ഈ യാത്ര ദൈവത്തിന്റെ നിത്യതയിൽ അവസാനിക്കട്ടെ
Image: /content_image/SeasonalReflections/SeasonalReflections-2026-02-16-11:34:01.jpg

26204
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ്സ് നശിപ്പിച്ച ഇറാഖിലെ ക്രിസ്ത്യന്‍ ആശ്രമങ്ങളില്‍ പുനരുദ്ധാരണം തുടരുന്നു
Content: ബാഗ്ദാദ്: ഇറാഖിലെ പുരാതന ക്രൈസ്തവ ആശ്രമങ്ങളായ മാർ ബെഹ്‌നാമിലെയും സാറാ ആശ്രമത്തിലെയും പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രപരമായ ചുവർചിത്രങ്ങളുടെ പുനഃസ്ഥാപന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശം നടത്തിയ കാലയളവില്‍ കലാസൃഷ്ടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടവയാണ് ഇവ. മെസൊപ്പൊട്ടേമിയ എന്ന ഫ്രഞ്ച് സംഘടനയുമായി ചേര്‍ന്നാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ആക്രമണങ്ങള്‍ മുറിവേല്‍പ്പിച്ചുവെങ്കിലും മാർ ബെഹ്‌നാം ആശ്രമം സഹിഷ്ണുതയുടെയും പുതുക്കലിന്റെയും ദൃശ്യമായ അടയാളമായി നിലകൊള്ളുകയാണ്. ക്രിസ്തീയ പൈതൃകം മായ്‌ക്കാനും നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച കലാസൃഷ്ടികൾ ഇല്ലാതാക്കാനുമുള്ള ശ്രമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ രണ്ട് പ്രധാന ചുവർചിത്രങ്ങൾ നശിപ്പിക്കുകയായിരിന്നു. വലുപ്പം, പഴക്കം, സൃഷ്ടിപരമായ വൈദഗ്ധ്യം എന്നിവയിൽ താരതമ്യപ്പെടുത്താവുന്ന ഈ ചുവര്‍ ചിത്രങ്ങള്‍ മറ്റൊരു ആശ്രമത്തിലും ഇല്ലായിരിന്നുവെന്നും നാശനഷ്ടങ്ങളുടെ കാഠിന്യവും പുനഃസ്ഥാപനത്തിന്റെ ഉയർന്ന ചെലവും ഉണ്ടായിരുന്നിട്ടും, ദൈവിക പരിപാലനയാൽ ഇത് പുനഃസൃഷ്ടിക്കപ്പെടുകയാണെന്നും ആശ്രമത്തിന്റെ സുപ്പീരിയര്‍ മാസന്‍ മറ്റൊക പറഞ്ഞു. ക്രിസ്തു വിശ്വാസത്തെ പ്രതിയുള്ള മാർ ബെഹ്നാമിന്റെ രക്തസാക്ഷിത്വവും വിശുദ്ധ സാറയുടെ ചുവര്‍ ചിത്രങ്ങളുമാണ് ആശ്രമത്തില്‍ സ്ഥാപിക്കപ്പെട്ടിരിന്നത്. ഒരു പതിറ്റാണ്ട് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ അധിനിവേശ ആക്രമണത്തിനിടെയാണ് ചുവര്‍ ചിത്രങ്ങള്‍ വികൃതമാക്കപ്പെട്ടത്. രണ്ട് ചുവർച്ചിത്രങ്ങൾക്കും ഏകദേശം 80% നാശം ഇസ്ലാമിക് സ്റ്റേറ്റ്സ് വരുത്തിയിരിന്നുവെന്നും ലഭ്യമായ ഏറ്റവും പഴയ ചിത്രങ്ങൾ പരിശോധിച്ചുക്കൊണ്ടാണ് പുനരുദ്ധാരണം പൂര്‍ത്തിയാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-16-13:13:02.jpg
Keywords: ഇറാഖ

26205
Category: 1
Sub Category:
Heading: സി. നീന ബെനെഡിക്ത പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായി കത്തോലിക്ക സന്യാസിനി നിയമിതയായി. 2023 മുതൽ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ സേവനമനുഷ്ഠിച്ചുവരികയായിരിന്ന ക്രൊയേഷ്യയിൽനിന്നുള്ള സി. നീന ബെനെഡിക്ത ക്രാപിച്ചിനാണ് പുതിയ നിയമനം. 2019 ജൂലൈ മുതൽ സ്ഥാനം നിർവ്വഹിച്ചിരുന്ന ക്രിസ്ത്യൻ മുറെ-യ്ക്ക് പകരമായാണ് വിൻസെന്റ് ഡി പോൾ ചാരിറ്റി സഹോദരി സന്യാസ സമൂഹാംഗമായ സി. നീനയ്ക്കു ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 13 വെള്ളിയാഴ്ച സി. നീനയ്ക്ക് പരിശുദ്ധ പിതാവ് സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചതിന്റെ പിന്നാലെയാണ് പുതിയ നിയമനം സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചത്. 1989 ജൂൺ 7ന് റിജേകയിൽ ജനിച്ച സി. നീന 2015-ൽ റിജേക യുണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദവും 2023-ൽ സഗ്രെബ് യൂണിവേഴ്സിറ്റിയിൽനിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് ചെയ്യുകയാണ് സി. നീന. ഗാർഹിക പീഡനങ്ങൾക്ക് ഇരകളായ സ്ത്രീകൾക്കും പാർശ്വവത്കരിക്കപ്പെട്ട ആളുകൾക്കും വേണ്ടി നിയമ ഉപദേഷ്ടാവായും പത്രപ്രവർത്തകയായും സേവനം ചെയ്തിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-16-15:50:47.jpg
Keywords: പ്രസ്

26206
Category: 1
Sub Category:
Heading: നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 9 കുട്ടികള്‍ക്ക് മോചനം
Content: ബെന്യു: കഴിഞ്ഞയാഴ്ച മധ്യ നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയ ഒന്‍പത് കുട്ടികളെ മോചിപ്പിച്ചതായി പ്രാദേശിക അധികാരികളുടെ സ്ഥിരീകരണം. ഫെബ്രുവരി 8 ന് ബെന്യു സംസ്ഥാനത്തെ അഡോ പ്രാദേശിക ഗവൺമെന്റ് ഏരിയയിലെ സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയത്തില്‍ പ്രാർത്ഥിക്കുന്നതിനിടെയാണ് ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അടങ്ങുന്ന സംഘത്തെ തട്ടിക്കൊണ്ടുപോയത്. തോക്കിൻമുനയിൽ നിർത്തിയായിരിന്നു ബന്ദിയാക്കല്‍. അക്രമണകാരികളെ തിരിച്ചറിഞ്ഞിട്ടില്ല. മോചിതരായ കുട്ടികൾക്ക് പരിചരണവും മാനസിക പിന്തുണയും നല്‍കുന്നുണ്ടെന്ന് ബെനു സംസ്ഥാന ഗവർണറുടെ ഉപദേഷ്ടാവായ സോളമൻ ഇയോർപെവ് ശനിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഇരകളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കിയ സുരക്ഷ സേനയ്ക്കും പ്രാദേശിക ജാഗ്രതാ ഗ്രൂപ്പുകള്‍ നടത്തിയ സമയോചിത ഇടപെടലിനും ഇയോർപെവ് നന്ദിയറിയിച്ചു. ജനുവരി ആദ്യവാരത്തില്‍ കടുണ സംസ്ഥാനത്തെ രണ്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നു ആരാധനയ്ക്കിടെ തോക്കുധാരികൾ ആക്രമണം നടത്തി 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയിരിന്നു. 11 പേർക്കു ഉടന്‍ മോചനം ലഭിച്ചെങ്കിലും ബാക്കിയുള്ള 166 വിശ്വാസികള്‍ക്ക് ആഴ്ചകള്‍ക്ക് ശേഷമാണ് മോചനം ലഭിച്ചത്. ഫെബ്രുവരി ആദ്യവാരത്തില്‍ തെക്കൻ കടൂണയില്‍ ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന ഒന്നിലധികം ഗ്രാമങ്ങളിൽ അന്‍പതിലധികം ആളുകളെ തട്ടിക്കൊണ്ടുപോയിരിന്നു. ഇതിനിടെ ഒരു കത്തോലിക്കാ ഇടവക വികാരിയെയും തട്ടിക്കൊണ്ടുപോയി. ഇവര്‍ ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-16-17:49:07.jpg
Keywords: നൈജീ

26207
Category: 1
Sub Category:
Heading: വാഹനാപകടം: ജാർഖണ്ഡിൽ രണ്ട് കപ്പൂച്ചിൻ വൈദികര്‍ മരിച്ചു
Content: ഡോർമ, ജാർഖണ്ഡ്: ജാർഖണ്ഡിലെ ഡോർമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കപ്പൂച്ചിൻ വൈദികര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തെ തുടർന്ന് ഓർഡർ ഓഫ് ഫ്രയേഴ്‌സ് മൈനർ കപ്പൂച്ചിൻ അംഗങ്ങളായ ഫാ. ഗ്രിഗറി ബിലുങ് (55), ഫാ. സ്റ്റാനിസ്ലോസ് കുജുർ (68) എന്നിവരാണ് മരിച്ചത്. വൈദികരുടെ ആകസ്മിക വിയോഗത്തില്‍ വളരെ വേദനയുണ്ടെന്നും പുനരുത്ഥാനത്തില്‍ പ്രത്യാശവെയ്ക്കുകയാണെന്നും സെന്റ് ഫിഡെലിസ് കപ്പൂച്ചിൻ പ്രവിശ്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരേതരുടെ നിത്യവിശ്രമത്തിനായി പ്രാർത്ഥനയിൽ ഐക്യപ്പെടുകയാണെന്നും വിയോഗത്തില്‍ ദുഃഖിക്കുന്നവർക്ക് ശക്തിയും ആശ്വാസവും ലഭിക്കാന്‍ പ്രാര്‍ത്ഥനയ്ക്കും സന്യാസ സമൂഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങളോട് എളിമയോടും വിനയത്തോടും കാണിച്ച ശുശ്രൂഷയിലൂടെ ശ്രദ്ധ നേടിയവരായിരിന്നു ഫാ. ബിലുങ്ങും ഫാ. കുജൂരും. മൃതസംസ്ക്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-16-20:35:35.jpg
Keywords: കപ്പൂ, വൈദിക

26208
Category: 18
Sub Category:
Heading: വിലങ്ങാട് ദുരിതബാധിതർക്ക് എറണാകുളം - അങ്കമാലി അതിരൂപത ഏഴു വീടുകൾ കൈമാറി
Content: കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്‌ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി. വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്. ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള അതിരൂപതയുടെ പത്തു വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളിൽനിന്നുള്ള സാമ്പത്തിക സഹായങ്ങളോടെയും താമരശേരി രൂപത സാമൂഹ്യ പ്രവർത്തന വിഭാഗത്തിൻ്റെ സഹകരണത്തോടെയുമാണ് സഹൃദയ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. 17 ഭവനങ്ങളുടെ നിർമാണങ്ങൾക്കുപുറമെ, ജീവനോപാധി വികസനപദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്‌ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു. ഏഴു വീടുകളുടെ ആശീർവാദകർമം എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്‌സ് വയലിലും ചേർന്നു നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്‌ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോ. ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, അസി. ഡയറക്‌ടർ ഫാ. സിബിൻ മനയംപിള്ളി, വിലങ്ങാട് ഫൊറോന വി കാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു. താമരശേരി രൂപത സോഷ്യൽ സർവീസ് ഡയറക്‌ടർ ഫാ. സായി പാറൻകുളങ്ങര, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ആൽബിൻ, സിദ്ധാർഥ് തുടങ്ങിയവര്‍ നേതൃത്വം നൽകി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-17-09:56:13.jpg
Keywords: വിലങ്ങാ