Contents

Displaying 25701-25710 of 26059 results.
Content: 26159
Category: 1
Sub Category:
Heading: ഇറാനില്‍ ക്രൈസ്തവ പീഡനം രൂക്ഷമാകുന്ന സാഹചര്യത്തിൽ യു‌എന്‍ ഇടപെടല്‍ തേടി നിവേദനം
Content: ടെഹ്റാന്‍: ഇറാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ തേടി നിയമ സംഘടനയായ അമേരിക്ക സെന്റർ ഫോർ ലോ & ജസ്റ്റിസ്. രാജ്യത്തു ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കു നേരെ പീഡനം ശക്തമാകുന്ന സാഹചര്യത്തിലാണ്, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) അടിയന്തര അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി ആക്രമിക്കുന്ന ഇറാന്റെ നയത്തോട് പ്രതികരിക്കാൻ ആഗോള നേതാക്കള്‍ തയാറാകണമെന്ന കത്തും സംഘടന സമർപ്പിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയുടെ മറവിൽ ക്രൈസ്തവ സമൂഹങ്ങളെ കൂടുതലായി ലക്ഷ്യമിടുകയാണെന്നും ജനീവയിലെ യുഎൻഎച്ച്ആർസിയിൽ സമർപ്പിച്ച സബ്മിഷനില്‍ പറയുന്നു. ഇറാൻ ക്രൈസ്തവ വിശ്വാസത്തെ ഒരു നിയമാനുസൃത വിശ്വാസമായിട്ടല്ല, മറിച്ച് ഒരു സുരക്ഷാ ഭീഷണിയായാണ് കണക്കാക്കിയിരിക്കുന്നതെന്നും വീടുകളിലെ ആരാധനകൂട്ടായ്മകള്‍ പതിവായി റെയ്ഡ് ചെയ്യപ്പെടുകയും ബൈബിളുകൾ കണ്ടുകെട്ടുകയും വിശ്വാസികളെ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിൽ പോലുള്ള സ്ഥലങ്ങളിൽ വൈദികരെയും സഭാ നേതാക്കളെയും പലപ്പോഴും ദീർഘകാല ജയിൽ ശിക്ഷയ്ക്ക് വിധിച്ച സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2026 ജനുവരിയിൽ ഫാർസ് പ്രവിശ്യയിലെ ഒന്നിലധികം സ്ഥലങ്ങളിലായി കുറഞ്ഞത് പത്ത് ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഇറാനിൽ മതപരമായ അടിച്ചമർത്തലുകൾ കുത്തനെ വർദ്ധിച്ചതായി മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരിന്നു. ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ഔദ്യോഗിക അംഗീകാരമില്ല. പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ രാജ്യത്തു നിന്നു പുറത്തുവന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-05-14:44:22.jpg
Keywords: ഇറാനി
Content: 26160
Category: 1
Sub Category:
Heading: വലിയ നോമ്പിന് ഇനി രണ്ടാഴ്ച; പേപ്പല്‍ തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു
Content: വത്തിക്കാന്‍ സിറ്റി: വലിയ നോമ്പിന് രണ്ടാഴ്ച ശേഷിക്കേ ലെയോ പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. വലിയ നോമ്പ് കാലത്ത് റോമൻ കൂരിയ അംഗങ്ങൾക്കൊപ്പം, ലെയോ പാപ്പ ആത്മീയ ധ്യാനത്തിൽ പങ്കെടുക്കുമെന്നും, വിശുദ്ധ വാരകർമ്മങ്ങൾക്ക് ലാറ്ററൻ ബസിലിക്കയിലും, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുമായി മുഖ്യകാർമ്മികത്വം വഹിക്കുമെന്നും വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. ഫെബ്രുവരി പതിനെട്ടാം തീയതി, വിശുദ്ധ അൻസലേമിന്റെ ബസിലിക്കയിലും, വിശുദ്ധ സബീനയുടെ ബസിലിക്കയിലും നടക്കുന്ന വിഭൂതി തിരുനാളിനു (ചാരം പൂശൽ) പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. ഓശാന ഞായറാഴ്ച കർമ്മങ്ങൾ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ രാവിലെ പത്തുമണിക്കാണ് ആരംഭിക്കുക. ഏപ്രിൽ രണ്ടാം തീയതി, പെസഹാവ്യാഴാഴ്ച, പ്രാദേശിക സമയം രാവിലെ 9.30നു വത്തിക്കാൻ ബസിലിക്കയിൽവച്ച്, തൈല പരികർമ്മ ബലി നടക്കും. അന്നേ ദിവസം വൈകുന്നേരം, പ്രാദേശിക സമയം വൈകിട്ട് അഞ്ചരയ്ക്കു ലാറ്ററൻ ബസിലിക്കയിൽവച്ച് വിശുദ്ധ ബലിയർപ്പിക്കും. അതേസമയം കാല്‍ കഴുകല്‍ ശുശ്രൂഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ മൂന്നാം തീയതി, ദുഃഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ വൈകുന്നേരം അഞ്ചു മണിക്ക് വത്തിക്കാൻ ബസിലിക്കയിലും, തുടർന്ന് രാത്രി കൊളോസിയത്തിൽവച്ച് കുരിശിന്റെ വഴി പ്രാർത്ഥനയും നടക്കും. ഏപ്രിൽ നാലാം തീയതി രാത്രി ഒന്‍പതുമണിക്കു ഈസ്റ്റർ ജാഗരണ കർമ്മങ്ങൾ നടക്കും. ഏപ്രിൽ അഞ്ചാം തീയതി, രാവിലെ 10.15നു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവച്ച് ഈസ്റ്റര്‍ ബലിയര്‍പ്പണം നടക്കും. അന്നേദിവസം ഉച്ചക്ക് പന്ത്രണ്ടു മണിക്ക്, പാപ്പ റോമിനും ലോകത്തിനും വേണ്ടിയുള്ള ഉർബി എത്ത് ഓർബി ആശീർവാദവും, വത്തിക്കാൻ ബസിലിക്കയുടെ മധ്യ ബാൽക്കണിയിൽ നിന്നും നൽകുമെന്നും വത്തിക്കാന്‍ അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-05-16:38:03.jpg
Keywords: ലെയോ
Content: 26161
Category: 1
Sub Category:
Heading: കൊളംബിയയില്‍ സുനാമിയെ തടഞ്ഞ ദിവ്യകാരുണ്യ അത്ഭുതത്തിന് 120 വര്‍ഷം
Content: ബൊഗോട്ട: പസഫിക് തീരത്തെ മുനിസിപ്പാലിറ്റിയെ ഭീഷണിപ്പെടുത്തിയ സുനാമിയിൽ നിന്ന് രക്ഷിച്ച കൊളംബിയയിലെ ദിവ്യകാരുണ്യ അത്ഭുതത്തിന് 120 വർഷം. 1906 ജനുവരി 31നു പ്രദേശത്തെ നശിപ്പിക്കാൻ വന്ന ഭയാനകമായ തിരമാലയെ നേരിടാൻ ഫാ. ജെറാർഡോയും ഫാ. ജൂലിയനും തിരുവോസ്തിയുമായി പുറപ്പെട്ടപ്പോൾ ഉണ്ടായ അത്ഭുതമാണ് പിന്നീട് കൊളംബിയന്‍ ദിവ്യകാരുണ്യ അത്ഭുതം എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങിയത്. ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 120ാം വാര്‍ഷികം ജനുവരി 31ന് സെന്റ് ആൻഡ്രൂസ് കത്തീഡ്രലിൽ ടുമാക്കോ ബിഷപ്പ് ഫ്രാങ്ക്ലിൻ മിസൈൽ ബെറ്റാൻകോർട്ടിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. #{blue->none->b-> എന്താണ് അന്ന് കൊളംബിയയില്‍ സംഭവിച്ചത്? }# 1906 ജനുവരി 31ന് രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ശക്തമായ ഒരു ഭൂകമ്പം നാടിനെ പിടിച്ചുകുലുക്കിയിരിന്നു. കടൽ ഏകദേശം 1 കിലോമീറ്റർ (അര മൈലിൽ കൂടുതൽ) പിന്‍വലിയുകയും ചെയ്തു. ഇത് പ്രദേശവാസികളെ അപ്പാടെ ആശങ്കയിലാഴ്ത്തി. വന്‍ ശക്തിയോടെ തിരമാല തീരത്തേക്ക് വരുമെന്ന വിലയിരുത്തല്‍ വിദഗ്ധര്‍ നടത്തി. മുന്‍കാല ചരിത്രവും അത് തന്നെയായിരിന്നു. തങ്ങളുടെ എല്ലാം നഷ്ട്ടമാകാന്‍ പോകുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആ ജനത്തിനു കഴിയുമായിരിന്നില്ല. ഒരു വശത്ത് നിസഹായവസ്ഥ, മറുവശത്ത് പരിഭ്രാന്തി. എന്നാല്‍ മറുപടിയായി, ടുമാകോയിലെ അന്നത്തെ ഇടവക വൈദികനായ ഫാ. ജെറാർഡോ ലാറോണ്ടോ, പള്ളിയിലേക്ക് ഓടിക്കയറി, തിരുവോസ്തി അരുളിക്കയിലേക്ക് മാറ്റി ജനത്തിന്റെ അടുത്തേക്ക് പോകുകയായിരിന്നു. പരിഭ്രാന്തിയ്ക്കു നടുവില്‍ കഴിയുന്ന ജനത്തോട് തിരുവോസ്തി ഉയർത്തി, അദ്ദേഹം ഇങ്ങനെ വിളിച്ചുപറഞ്ഞു: 'എന്റെ മക്കളേ, വരൂ, നമുക്കെല്ലാവർക്കും കടൽത്തീരത്തേക്ക് പോകാം, ദൈവം നമ്മോട് കരുണ കാണിക്കട്ടെ". ജീവന്‍ പോകുമോയെന്ന ആശങ്ക ഒരു വശത്ത്, മറുവശത്ത് ദിവ്യകാരുണ്യ നാഥനുമായി വൈദികനും. എന്നാല്‍ വിശ്വാസത്തെ കുറച്ചു കാണാന്‍ അവര്‍ തയാറായിരിന്നില്ല. വൈദികന്റെ പിന്നാലേ അവര്‍ കടൽത്തീരത്തേക്ക് പോയി. പ്രാർത്ഥിച്ചുകൊണ്ട് നിലയുറപ്പിച്ചു. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ചുക്കൊണ്ട് വളരെ വേഗത്തിൽ വലിയ ഉയരത്തില്‍ ഭയാനകമായ തിര ഉയർന്നുവരുന്നത് അവർ കണ്ടു. ഇത് കണ്ട് ജനം പരിഭ്രാന്തരാകുവാന്‍ തുടങ്ങിയപ്പോഴേക്കും ഫാ. ജെറാർഡോ അരുളിക്ക ഉയര്‍ത്തിപിടിച്ചിരിന്നു. കുരിശിന്റെ രൂപത്തില്‍ കടലിന് നേരെ തിരുവോസ്തിക്കൊണ്ട് ആശീര്‍വദിച്ചു. ആ നിമിഷം തന്നെ ആ ജനം വലിയ അത്ഭുതത്തിന് സാക്ഷിയായി. അതിവേഗത്തില്‍ വന്ന ഭീമകാരമായ ഉയര്‍ന്ന തിരമാല പെട്ടെന്ന് കടലില്‍ നിലച്ചു. അദൃശ്യശക്തി തടഞ്ഞതുപോലെ, കടൽ അതിന്റെ സാധാരണ നിലയിലേക്ക് മടങ്ങി. ഇതിനെല്ലാം സാക്ഷിയായ ജനത്തിന് തങ്ങള്‍ കണ്ട കാര്യങ്ങള്‍ വിശ്വസിക്കാന്‍, മനസ്സില്‍ ഉറപ്പിക്കാന്‍ സമയം വേണ്ടി വന്നു. ഒരു വശത്ത് മരണഭീതി, ഒരു വശത്ത് പ്രതീക്ഷ, ഇതിനിടയില്‍ കണ്ണുക്കൊണ്ട് നേരിട്ടുകണ്ട മഹാത്ഭുതം. ആ ദിവസം മുതൽ, ദൈവം കാണിച്ച മഹാപ്രവര്‍ത്തിയ്ക്ക് നന്ദിയര്‍പ്പിക്കുവാന്‍ ജനം ദേവാലയത്തിലേക്ക് ഒഴുകി തുടങ്ങി. വിശുദ്ധ കുർബാനയുടെ സാന്നിധ്യത്താൽ നടന്ന അത്ഭുതകരമായ സംഭവത്തിന്റെ ഓര്‍മ്മയില്‍ എല്ലാ വർഷവും ആയിരങ്ങള്‍ ഇടവകയിലേക്ക് എത്തുന്നു. ഈ അസാധാരണ സംഭവത്തിനപ്പുറം, അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി രൂപാന്തരപ്പെടുന്ന എല്ലാ വിശുദ്ധ കുർബാന അര്‍പ്പണങ്ങളിലും ദിവ്യകാരുണ്യ അത്ഭുതം നടക്കുന്നുണ്ടെന്ന് ടുമാക്കോ ബിഷപ്പ് ഫ്രാങ്ക്ലിൻ മിസൈൽ 120ാം വാര്‍ഷിക ദിവ്യബലിയില്‍ പറഞ്ഞു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 40 മണിക്കൂര്‍ ആരാധന രൂപത സംഘടിപ്പിച്ചിരിന്നു. ഓരോ വര്‍ഷവും ആയിരങ്ങളാണ് ദേവാലയത്തിലേക്ക് കടന്നുവന്നുക്കൊണ്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-05-19:08:28.jpg
Keywords: കൊളംബിയ
Content: 26162
Category: 18
Sub Category:
Heading: രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് സിബിസിഐ
Content: ബംഗളൂരു: രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്ത് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം. സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന രണ്ടാം ദിന ചർച്ചയില്‍ പ്രധാനമായും കേന്ദ്രീകരിച്ചത് സഭൈക്യം, സഭയുടെ ദൗത്യം, രാജ്യവുമായുള്ള സഭയുടെ ഇടപെടൽ, രാജ്യത്തു സഭ നേരിടുന്ന പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളായിരുന്നു. ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. ആദിമ ക്രൈസ്‌തവ സമൂഹത്തിന്റെ ഐക്യം കേവലം സംഘടനാപരമായിരുന്നില്ലെന്നും ആഴത്തിലുള്ള ദിവ്യകാരുണ്യ കേന്ദ്രീകൃതമായിരുന്നുവെന്നും വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ മാർ താഴത്ത് പറഞ്ഞു. ഒരു വിശ്വാസം, ഒരു പ്രത്യാശ, ഒരു അപ്പം മുറിക്കൽ എന്നിവയിലൂടെ അവർ തങ്ങളുടെ ജീവിതവും വിഭവങ്ങളും ദൗത്യവും പങ്കിട്ടു. അത് സ്വാഭാവികമായും പൊതുവായ സാക്ഷ്യത്തിലേക്കും പൊതുവായ പ്രവർത്തനത്തിലേക്കും നയിച്ചു. സമാനമായി ഇന്ത്യയിലെ കത്തോലിക്കാസഭകളായ ലത്തീൻ, സീറോമലബാർ, സീറോമലങ്കര എന്നിവ ഒരു ഹൃദയവും ഒരു ആത്മാവുമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ താഴത്ത് ചൂണ്ടിക്കാട്ടി. സിബിസിഐ വെറുമൊരു ഭരണസംവിധാനമല്ല, മറിച്ച് ആചാരങ്ങളുടെ വൈവിധ്യത്തിലൂടെ ക്രിസ്തു‌വിലുള്ള ഐക്യത്തെ സ മ്പന്നമാക്കുന്ന ദിവ്യകാരുണ്യ കൂട്ടായ്‌മയുടെ ജീവിക്കുന്ന പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധ കുർബാനയ്ക്കുശേഷം സെൻ്റ് ജോൺസ് ജൂബിലി പാർക്കിൻ്റെ ഉദ്ഘാടനം മാർ താഴത്ത് നിർവഹിച്ചു. ചടങ്ങിൽ സിബിസിഐ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ ബിഷപ്പുമാരും സന്നിഹിതരായിരുന്നു. തുടർന്നു നടന്ന പ്ലീനറി സെഷനുകളിൽ രാജ്യത്തു ക്രൈസ്‌തവർ നേരിടുന്ന ആശങ്കകളെക്കുറിച്ച് ചർച്ച നടന്നു. മുതിർന്ന മാധ്യമപ്രവർത്തക ൻ ഷാജി ജോസഫ്, ജോയൽ സിംഗ്, സുപ്രീംകോടതി അഭിഭാഷകൻ പി.ജെ. ജോസ് എന്നിവർ വിഷയം അവതരിപ്പിച്ചു. ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ മോഡറേറ്ററായിരുന്നു. നാഷണൽ യൂത്ത് വൊക്കേഷൻ സർവീസ് സെന്റർ, നാഷണൽ ബിബ്ലിക്കൽ, കാറ്റെകെറ്റിക്കൽ, ലിറ്റർജിക്കൽ സെൻറർ, സിബിസിഐ ഓഫീസ് ഫോർ എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ, സിബിസിഐ പാസ്റ്ററൽ കൗൺസിൽ എന്നിവയുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
Image: /content_image/India/India-2026-02-06-12:04:31.jpg
Keywords: സിബിസിഐ
Content: 26163
Category: 1
Sub Category:
Heading: ലെയോ പാപ്പ മുന്‍പ് രൂപതാധ്യക്ഷനായിരിന്ന ചിക്ലായോ രൂപതയിൽ ആഗോള രോഗീ ദിനം ആഘോഷിക്കും
Content: വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പ മുന്‍പ് രൂപതാധ്യക്ഷനായിരിന്ന പെറുവിലെ ചിക്ലായോ രൂപതയിൽ ആഗോള രോഗീ ദിനം കൊണ്ടാടുവാന്‍ വത്തിക്കാന്റെ തീരുമാനം. "സമരിയക്കാരന്റെ അനുകമ്പ: അപരന്റെ വേദന ഏറ്റെടുത്തുകൊണ്ട് അവനെ സ്നേഹിക്കുക" എന്ന പ്രമേയത്തെ കേന്ദ്രമാക്കിയാണ് ഫെബ്രുവരി 9 മുതൽ 11 വരെ ആഗോള രോഗീ ദിനം കൊണ്ടാടുക. ദാനധർമ്മ പ്രവൃത്തികളുടെ സൗന്ദര്യവും, അനുകമ്പയുടെ സാമൂഹിക മാനവും വീണ്ടെടുക്കുവാനും, രോഗികളെപ്പോലെ ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഏവരെയും വത്തിക്കാന്‍ ക്ഷണിച്ചു. ലെയോ പതിനാലാമൻ പാപ്പയുടെ പ്രതിനിധിയായി സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി പങ്കെടുക്കും. ഫെബ്രുവരി 9ന്, കർദ്ദിനാൾ മൈക്കിൾ ചേർനിയുടെ നേതൃത്വത്തിലുള്ള വത്തിക്കാൻ പ്രതിനിധി സംഘം, ചിക്ളായോയിലെ മൂന്ന് ആശുപത്രികൾ സന്ദർശിക്കും. ഫെബ്രുവരി 10-ന് "സമരിയാക്കാരൻ്റെ അനുകമ്പ, ലാറ്റിനമേരിക്കയിലെ സാന്ത്വന പരിചരണത്തിലെ പുരോഗതി, സമഗ്ര രോഗി പരിചരണത്തിൻ്റെ ആത്മീയത" എന്ന പേരില്‍ പഠന ശിബിരം നടക്കും. ഫെബ്രുവരി 11ന്, നോയേസ്‌ത്ര സെഞ്ഞോറ ദെ ലാ പാസ് ദേവാലയത്തിൽ രാവിലെ 9 മണിക്ക്, കർദ്ദിനാൾ മൈക്കിൾ ചേർനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിക്കും. പെറുവിലെ അപ്പസ്തോലിക നൂൺഷ്യോ, മോൺസിഞ്ഞോർ പൗളോ റോക്കോ ഗ്വാൾട്ടിയേരി, ചിക്ലായോ മെത്രാൻ മോൺസിഞ്ഞോർ എഡിൻസൺ ഫാർഫാൻ, വിവിധ രൂപതകളിൽ മെത്രാന്മാർ, ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവർ ആഘോഷങ്ങളിൽ പങ്കുചേരും. 2023 വരെ ലെയോ പാപ്പ (ബിഷപ്പ് റോബര്‍ട്ട് പ്രിവോസ്റ്റ്) അധ്യക്ഷനായ രൂപതയാണ് ചിക്ലായോ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-06-13:43:05.jpg
Keywords: ലെയോ
Content: 26164
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ 170 മീറ്റർ ഉയരമുള്ള കുരിശിന്റെ നിർമ്മാണം പുരോഗമിക്കുന്നു
Content: ന്യൂവോ ലിയോണ്‍: മെക്സിക്കൻ സംസ്ഥാനമായ ന്യൂവോ ലിയോണിൽ 170 മീറ്റർ ഉയരമുള്ള കുരിശിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ ചിത്രത്തിന് സമീപത്തായാണ് കുരിശ് നിര്‍മ്മിക്കുക. ഫെബ്രുവരി 2ന്, മോണ്ടെറിയിലെ ആർച്ച് ബിഷപ്പ് റൊഗെലിയോ കാബ്രെറ ലോപ്പസ് കുരിശിന്റെ അടിത്തറ ആശീർവദിച്ചു വിശുദ്ധ കുർബാന അര്‍പ്പണത്തിന് നേതൃത്വം നല്‍കി. പ്രത്യാശ സൃഷ്ടിക്കുവാനും ആളുകളുടെ ഹൃദയങ്ങൾക്ക് പ്രകാശകിരണം നൽകാനും ശ്രമിക്കുന്ന ഒരു അടയാളമായിരിക്കും ഉയര്‍ത്തുന്ന കുരിശെന്നു ആർച്ച് ബിഷപ്പ് പറഞ്ഞു. പില്‍ക്കാലത്ത് നഷ്ടപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ ചിത്രം വീണ്ടെടുത്തതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതി പിറന്നത്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുഴലിക്കാറ്റ് നഗരത്തില്‍ ആഞ്ഞടിച്ചപ്പോള്‍ പത്ത് ടൺ ഭാരവും ഏകദേശം 13 മീറ്റർ ഉയരവുമുള്ള ദൈവമാതാവിന്റെ ചിത്രം സാന്താ കാതറീന നദിയില്‍ പതിച്ചിരിന്നു. വർഷങ്ങൾക്ക് ശേഷം, 2020 ലെ ഹന്ന ചുഴലിക്കാറ്റിന് ശേഷം, അപ്രതീക്ഷിതമായി ഒരു ഇഷ്ടികപ്പണിക്കാരൻ യഥാർത്ഥ ചിത്രം കണ്ടെത്തുകയായിരിന്നു. ഇതേ തുടര്‍ന്നു മെക്സിക്കന്‍ മലമ്പ്രദേശമായ സെറോ ഡി ലാ ലോമ ലാർഗയുടെ മുകളിൽ ഗ്വാഡലൂപ്പിലെ കന്യകയുടെ 15 മീറ്റർ ഉയരമുള്ള ഒരു പുതിയ ചിത്രം സ്ഥാപിക്കുന്നതിനും, 170 മീറ്റർ കുരിശിന്റെ നിർമ്മാണത്തിനും, മോണ്ടെറി നഗരത്തിലെ മത ടൂറിസ വിഭാഗം മുന്‍കൈയെടുക്കുകയായിരിന്നു. പദ്ധതിയുടെ ഭാഗമായി കുന്നിൻ മുകളിൽ പ്ലാസ നിർമ്മിക്കുകയും, ഉരുക്ക് കൊണ്ട് നിർമ്മിച്ച ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ 15 മീറ്റർ ഉയരമുള്ള പുതിയ ചിത്രം സ്ഥാപിക്കുകയും ചെയ്തു. 2021-ൽ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 170 മീറ്റർ ഉയരമുള്ള സ്മാരക കുരിശിന്റെ നിർമ്മാണം നിലവിൽ നടന്നുവരികയാണ്. അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-06-16:47:21.jpg
Keywords: കുരിശ
Content: 26165
Category: 1
Sub Category:
Heading: നൈജീരിയയിൽ തടങ്കലിലായിരുന്ന 86 ക്രൈസ്തവ വിശ്വാസികൾ മോചിതരായി
Content: കടൂണ: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ 86 ക്രൈസ്തവ വിശ്വാസികൾ മോചിതരായി. വടക്കേ നൈജീരിയയിലെ കടുണ പ്രവിശ്യയിൽ നിന്നു ജനുവരി പതിനെട്ടാം തീയതി തട്ടിക്കൊണ്ടുപോയ വിശ്വാസികളെ വിവിധ സുരക്ഷാ സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് മോചിപ്പിച്ചത്. രണ്ടു ദേവാലയങ്ങളിലായി നടന്ന ആക്രമണങ്ങൾക്കിടയിൽ, 166 വിശ്വാസികളെ തട്ടിക്കൊണ്ടു പോകുകയും തടവിലാക്കുകയും ചെയ്തിരുന്നു. ജനുവരി അവസാനത്തോടെ ഏകദേശം എൺപതോളം തടവുകാരെ വിട്ടയച്ചിരുന്നു. ബാക്കിയുണ്ടായിരുന്ന എൺപത്തിയാറോളം വിശ്വാസികളെയാണ് ഫെബ്രുവരി നാലാം തീയതി മോചിപ്പിച്ചത്. വിവിധ സുരക്ഷാ സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് അവരെ മോചിപ്പിച്ചതെന്നു അധികൃതർ പറഞ്ഞു. ഫെബ്രുവരി 4ന് രാത്രി 11നും പുലർച്ചെ 2നും ഇടയിൽ മാരോ നഗരത്തിന് ചുറ്റുമുള്ള ഒരു വനത്തിൽ ചില ട്രക്കുകൾ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്നത് കണ്ടതിനെത്തുടർന്നാണ്, തട്ടിക്കൊണ്ടുപോയവരെ മോചിപ്പിച്ച വിവരം ഗ്രാമവാസികൾ തിരിച്ചറിഞ്ഞത്. നേരത്തെ പള്ളിയിൽ ആരാധന നടക്കുന്നതിനിടെയാണ് അക്രമികൾ വൻതോതിൽ എത്തി ആരാധനാലയങ്ങൾ വളയുകയും, പ്രവേശന വഴികൾ തടസ്സപ്പെടുത്തി വിശ്വാസികളെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. വർഷങ്ങളായി സായുധ അക്രമം, കൂട്ട തട്ടിക്കൊണ്ടുപോകൽ, സിവിലിയന്മാർക്കും സന്യാസ സമൂഹങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം എന്നിവയ്ക്ക് വേദിയായ വടക്കൻ-മധ്യ നൈജീരിയയിലെ ഏറ്റവും സംഘർഷഭരിതമായ പ്രദേശങ്ങളിലൊന്നാണ് കടുണ. പ്രദേശം കടന്നുപോകുന്ന ദയനീയ സാഹചര്യം വിവരിച്ച് നിരവധി തവണ മെത്രാന്‍മാര്‍ രംഗത്തുവന്നിരിന്നു. നൈജീരിയയിൽ, 2025-ൽ മാത്രം 3490 വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-06-17:27:40.jpg
Keywords: നൈജീരിയ
Content: 26166
Category: 1
Sub Category:
Heading: മാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം
Content: വത്തിക്കാന്‍ സിറ്റി: "ഭേദമാക്കാനാവാത്ത രോഗങ്ങളുള്ള കുട്ടികൾക്കായി" പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ട്, ലെയോ പതിനാലാമൻ പാപ്പായുടെ ഫെബ്രുവരി മാസത്തെ പ്രാർത്ഥന നിയോഗം അടങ്ങുന്ന വീഡിയോ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. പാപ്പയോടൊപ്പം പ്രാർത്ഥിക്കുക എന്ന ആശയത്തിൽ ആരംഭിച്ച, പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖലയും, ആശയവിനിമയത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയും സഹകരിച്ച് പുറത്തിറക്കിയ പാപ്പയുടെ പ്രാർത്ഥനാനിയോഗത്തിൽ, ഫെബ്രുവരി മാസം രോഗികളായി കഴിയുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഏവരെയും ക്ഷണിക്കുന്നുണ്ട്. "നമുക്ക് ഒരു നിമിഷം ഇടവേള എടുക്കാം. ഈ മാസത്തെ നിയോഗത്തിനായി എന്നോടൊപ്പം പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു: ചികിത്സിക്കാൻ കഴിയാത്ത രോഗങ്ങളുള്ള കുട്ടികൾ. ഈ സാഹചര്യം അനുഭവിക്കുന്ന കുട്ടികളെയും കുടുംബങ്ങളെയും നിങ്ങൾക്ക് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ നിയോഗം, മാനുഷിക വേദനയും നിരാശയുടെ നിമിഷങ്ങളും കൊണ്ടുവരുന്നുവെങ്കിലും, അതോടൊപ്പം വലിയ സ്നേഹവും ആഴമായ പ്രത്യാശയും നൽകുന്നു. ഇന്ന് തന്നെ എന്നോടൊപ്പം ചേരുകയും, മറ്റുള്ളവരുമായി ഈ നിയോഗം പങ്കുവയ്ക്കുകയും ചെയ്യുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു." - പാപ്പ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 1884-ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-06-20:36:22.jpg
Keywords: നിയോഗ
Content: 26167
Category: 1
Sub Category:
Heading: പൊതുവിദ്യാലയങ്ങളിൽ പ്രാർത്ഥന തടയാന്‍ പാടില്ല: ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കൻ ഭരണഘടന പ്രകാരം അമേരിക്കയിലെ പൊതുവിദ്യാലയങ്ങളില്‍ വിദ്യാർത്ഥികളെയും ജീവനക്കാരെയും പ്രാർത്ഥിക്കാൻ അനുവദിക്കുന്ന കാര്യത്തില്‍ മറ്റുവിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സർക്കാര്‍. സ്കൂൾ സൗകര്യങ്ങളിൽ പ്രാര്‍ത്ഥന നിരോധിക്കരുതെന്ന് ട്രംപ് ഭരണകൂടം സ്കൂള്‍ അധികൃതരെ ഓർമ്മിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാലയ സമൂഹത്തിലെ വ്യക്തികളെ അവരുടെ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കാനും സംസാരിക്കാനും അനുവദിക്കണമെന്നു ഫെബ്രുവരി 5ന് യു.എസ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഓഫീസ് കൗൺസിലര്‍ ജോഷ് ക്ലീൻഫെൽഡ് വ്യക്തമാക്കി. വിശ്വാസത്തിന്റെ കാര്യത്തിൽ സ്കൂളുകൾ നിഷ്പക്ഷതയുടെ നിലപാട് സ്വീകരിക്കണമെന്നും മാർഗ്ഗനിർദ്ദേശമുണ്ട്. മറ്റ് വിദ്യാർത്ഥികളുടെ അവകാശങ്ങളെ ലംഘിക്കാത്തിടത്തോളം കാലം, സ്കൂൾ തന്നെ ഒരു മതത്തോട് അല്ലെങ്കിൽ മറ്റൊരു മതത്തോട് പക്ഷപാതം കാണിക്കാത്തിടത്തോളം കാലം, അധ്യാപകർ പൊതുവായ നിര്‍ദ്ദേശങ്ങള്‍ പിന്തുടരേണ്ടതെന്നും വിശ്വാസത്തെ മാനിക്കണമെന്നും നിർദ്ദേശമുണ്ട്. അധികാരം ലഭിച്ച നാള്‍ മുതല്‍ തന്നെ ക്രിസ്തീയ വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനും പ്രത്യേക പരിഗണനയും മുന്‍തൂക്കവും ട്രംപ് ഭരണകൂടം നല്‍കിവരുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-07-12:40:05.jpg
Keywords: ട്രംപ
Content: 26168
Category: 1
Sub Category:
Heading: കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്‍റ്
Content: ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയെ തിരഞ്ഞെടുത്തു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സിബിസിഐയുടെ പൊതുസമ്മേളനത്തിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായി കർദ്ദിനാൾ ആന്റണി പൂളയെ തെരഞ്ഞെടുത്തത്. വിശ്വാസം, ദൗത്യം, സാമൂഹിക ഉത്തരവാദിത്തം, സമകാലിക ഇന്ത്യയിൽ സഭയുടെ പങ്ക് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് രാജ്യമെമ്പാടുമുള്ള ബിഷപ്പുമാര്‍ ഒന്നിച്ച് കൂടിയത്. പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് കൂട്ടായ്മയുടെ അജണ്ടകളില്‍ പ്രധാനപ്പെട്ടതായിരിന്നു. ഭരണഘടനാ മൂല്യങ്ങൾ, ഇന്ത്യയിലെ സഭകൾക്കിടയിലുള്ള ഐക്യം എന്നിവ സംരക്ഷിക്കുവാന്‍ സിബിസിഐ പ്രസിഡന്റായി കാലാവധി പൂർത്തിയാക്കിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തു നടത്തിയ ശ്രമങ്ങളെ മെത്രാന്മാര്‍ നന്ദിയോടെ അനുസ്മരിച്ചു. ഇന്നു മറ്റ് പ്രതിനിധികളെയും തെരഞ്ഞെടുക്കും. ഭാരതത്തില്‍ ദളിത് വിഭാഗത്തിൽ നിന്നാദ്യമായി കർദ്ദിനാളുമാരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ട വ്യക്തിയാണ് കർദ്ദിനാൾ ആന്റണി പൂള. ആന്ധ്രപ്രദേശിലെ കുർണൂൽ രൂപതയിൽ ജനിച്ച ആന്റണി പൂള പന്ത്രണ്ട് വർഷത്തോളമാണ് രൂപതയെ നയിച്ചത്. ഇതിനുശേഷമാണ് ഹൈദരാബാദ് അതിരൂപതയെ നയിക്കാൻ 2021-ല്‍ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. 2022-ൽ ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് അദ്ദേഹത്തെ കർദിനാളായി ഉയർത്തിയത്. പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്ന വ്യക്തി കൂടിയാണ് കർദ്ദിനാൾ ആന്റണി പൂള. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-07-14:14:41.jpg
Keywords: മെത്രാൻ സമിതി