Contents

Displaying 25681-25690 of 26059 results.
Content: 26139
Category: 18
Sub Category:
Heading: 210 മെത്രാന്മാർ പങ്കെടുക്കുന്ന സിബിസിഐ സമ്മേളനം ബുധനാഴ്‌ച ആരംഭിക്കും
Content: ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിക്കും. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും. ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാന. തുടർന്ന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോപോൾഡോ ജിറേല്ലി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും. ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണി സ്വാമി വായിക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ്റെയും പൗരസ്‌ത്യ തിരുസംഘം തലവൻ ക്ലോഡിയോ ഗുജെറോത്തിയുടെയും സന്ദേശങ്ങളും വായിക്കും. കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ സെക്രട്ടറി ജ നറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കുട്ടോ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. മെത്രാൻസംഘത്തിന്റെ സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖരായ 16 പേരെ ആദരിക്കും.'വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാദർശനത്തിനു സഭയുടെ സാക്ഷി' എന്ന വിഷയത്തിലായിരിക്കും സിബിസി ഐ സമ്മേളനത്തിലെ മുഖ്യ ചർച്ചയെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു. പത്തിനു സമാ പിക്കുന്ന സിബിസിഐയുടെ 37-ാമത് ജനറൽ ബോഡി യോഗത്തിൽ ദേശീയവും സഭാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങ ളിൽ പ്രാർഥന, ധ്യാനം, ചർച്ച എന്നിവ നടക്കും. 'സാക്ഷ്യത്തിൽ ഐക്യപ്പെടുന്നു' എന്നതാണു സമ്മേളനത്തിൻ്റെ മുദ്രാവാക്യം. രാജ്യത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ ഐ ക്യം വളർത്തുന്നതിനും നീതിയും സമാധാനവും ഉറപ്പാക്കുന്നതിനുമാകും കത്തോലിക്ക ബിഷപ്പുമാർ ശ്രമിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങൾക്കെതി രായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളും ബിഷപ്പുമാർ ചർച്ച ചെയ്യും. രാജ്യത്തിൻ്റെ ഐക്യം, ഭരണഘടനാമൂല്യങ്ങൾ എന്നിവയ്ക്കുള്ള സഭയുടെ സാക്ഷ്യത്തെ ശക്തിപ്പെടുത്തുന്ന സമ്മേളനത്തിൻ്റെ വിജയത്തിനായി പ്രാർഥിക്കാൻ സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭ്യർഥിച്ചു.
Image: /content_image/India/India-2026-02-02-10:49:03.jpg
Keywords: മെത്രാൻ സമിതി
Content: 26140
Category: 1
Sub Category:
Heading: ക്രിസ്റ്റിൻ കൊടുങ്കാറ്റിന്റെ ഇരകളായവർക്ക് പ്രാർത്ഥനകളറിയിച്ച് ലെയോ പാപ്പ
Content: വത്തിക്കാൻ സിറ്റി: പോർച്ചുഗലിൽ നാശം വിതച്ച അതിശക്തമായ ക്രിസ്റ്റിൻ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും, ദുരിതമനുഭവിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകൾ നേർന്നും ലെയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടര്‍ന്നു ഒന്‍പത് ലക്ഷത്തോളം ആളുകളെ ബാധിച്ചിരിക്കുന്ന ദുരിതമാണ് പോർച്ചുഗലിൽ ഉണ്ടായിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന മേഖലയിൽ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കുകയാണ്. ഇരകളായ എല്ലാവരുടെയും ദുഃഖത്തിൽ ആത്മീയമായി താനും പങ്കുചേരുന്നുവെന്നു ലെയോ പാപ്പ സന്ദേശത്തിൽ കുറിച്ചു. പരിക്കേറ്റവർക്കും, കുടിയിറക്കപ്പെട്ടവർക്കും, കൊടുങ്കാറ്റ് മൂലമുണ്ടായ വലിയ നാശനഷ്ടങ്ങൾ മൂലം ഗുരുതരമായി ബാധിച്ചവർക്കും, തന്റെ പ്രാർത്ഥനകളും ആത്‌മീയ സാമീപ്യവും പാപ്പ അറിയിച്ചു. ദേശീയ, തദ്ദേശ അധികാരികൾക്കും, അവരെ സഹായിക്കാൻ ഒന്നിക്കുന്ന സിവിൽ, സൈനിക, വിഭാഗങ്ങളിലെ ആളുകൾക്കും വേണ്ടി താൻ പ്രത്യേകം പ്രാർത്ഥിക്കുന്നുവെന്നും, സഭാ സംഘടനകളുടെ പ്രതിബദ്ധതയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും ജീവിത സാഹചര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി അധികാരികളുമായി ചേര്‍ന്ന് കത്തോലിക്കാ സഭയും സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-02-12:46:09.jpg
Keywords: പാപ്പ
Content: 26141
Category: 1
Sub Category:
Heading: വെല്ലുവിളിയായി ഇസ്ലാമിക് സ്റ്റേറ്റ്സ് വീണ്ടും; ഇറാഖിലെ ക്രൈസ്തവ സമൂഹം വീണ്ടും ആശങ്കയില്‍
Content: ഇര്‍ബില്‍: ഇറാഖ് അതിർത്തിയിലെ സിറിയൻ പ്രദേശത്ത് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെയും ഇസ്ലാമിക് സ്റ്റേറ്റ്സ് ഉയര്‍ത്തുന്ന ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ഇറാഖിലെ ക്രൈസ്തവ സമൂഹം വീണ്ടും ആശങ്കയില്‍. ഇറാഖില്‍ നാശം വിതച്ച ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള നിരവധി പേര്‍ സിറിയൻ ജയിലുകളിൽ കഴിയുന്നുണ്ട്. ഇറാഖി സർക്കാർ അവരെ ‘സുരക്ഷിത കേന്ദ്രം’ എന്ന് വിശേഷിപ്പിക്കുന്ന പുതിയ സ്ഥലത്തേക്ക് മാറ്റുന്ന പശ്ചാത്തലത്തിലാണ് പീഡനങ്ങളുടെ നടുവില്‍ നിന്നു കരകയറുന്ന ക്രൈസ്തവര്‍ക്ക് പുതിയ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ മോചനത്തിനായി പുറത്തു നിന്നു ഐ‌എസ് ശ്രമം ആരംഭിക്കുമെന്നും അത് മേഖലയ്ക്കു തന്നെ കനത്ത ഭീഷണിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിറിയയിൽ നിന്ന് ഉയർന്നുവരുന്ന പുതിയ അക്രമത്തിന്റെ വ്യാപനത്തെ ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പ് ബഷർ വാർദ ചൂണ്ടിക്കാണിച്ചിരിന്നു. ഇറാഖി കുടുംബങ്ങൾ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അക്രമത്തിന്റെ തിരിച്ചുവരവ് സ്വാഭാവികമായും കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചും നിലനില്‍പ്പിനായുള്ള ആഴത്തിലുള്ള ഭയം ഉയർത്തുന്നുവെന്നും ആർച്ച് ബിഷപ്പ് വാർദ പറഞ്ഞു. ഇറാഖിലെ ക്രിസ്ത്യൻ സമൂഹങ്ങൾ അനുഭവിച്ച ചരിത്രപരമായ അക്രമത്തിന്റെയും വിഭാഗീയ സംഘർഷത്തിന്റെയും അനുഭവം മറക്കാന്‍ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലെ മൂന്നിൽ രണ്ട് ഭാഗം ക്രിസ്ത്യാനികളും പലായനം ചെയ്യാനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കലും സ്വന്തം ഇഷ്ട പ്രകാരം അല്ല, മറിച്ച് തങ്ങളുടെ മാതൃരാജ്യത്തിന് ഇനി തങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെന്ന ആഴത്തിലുള്ള വികാരത്തിൽ നിന്നാണ് ക്രൈസ്തവര്‍ പോയതെന്നും ഇപ്പോള്‍ സംഘർഷത്തിന്റെ പുനരുജ്ജീവനം ക്രിസ്ത്യാനികളെ മാത്രമല്ല, ഇറാഖിലെ എല്ലാ ജനങ്ങളെയും ഭീഷണിപ്പെടുത്തുമെന്ന ഭയത്തിന് ഇന്ധനം നൽകുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-02-15:56:18.jpg
Keywords: ഇറാഖ
Content: 26142
Category: 1
Sub Category:
Heading: "കര്‍ത്താവിന് നന്ദി"; ക്രിസ്തു വിശ്വാസം മുറുകെ പിടിക്കുന്ന ലോറ ഫെർണാണ്ടസ് ഇനി കോസ്റ്റ റിക്ക ഭരിക്കും
Content: സാന്‍ ജോസ്: അടിയുറച്ച ക്രൈസ്തവ വിശ്വാസിയും പ്യൂബ്ലോ സോബെറാനോ പാർട്ടിയുടെ (പിപിഎസ്ഒ) പ്രതിനിധിയുമായ ലോറ ഫെർണാണ്ടസ് മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്ക ഇനി ഭരിക്കും. ഞായറാഴ്ച നടന്ന കോസ്റ്റ റിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് രണ്ടാം റൗണ്ട് ഒഴിവാക്കാൻ ആവശ്യമായ പരിധി മറികടന്ന് ആദ്യ റൗണ്ടില്‍ തന്നെ ലോറ വിജയിച്ചത്. ക്രിസ്തീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും തന്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഘോഷിച്ചും ശ്രദ്ധ നേടിയ കണ്‍സര്‍വേറ്റീവ് നേതാവാണ് ലോറ ഫെർണാണ്ടസ്. കര്‍ത്താവിന് നന്ദി എന്നായിരിന്നു ലോറയുടെ ആദ്യ പ്രതികരണം. മത്സരവും വോട്ടെണ്ണലും നടന്ന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ ഭക്തിയോടെ പങ്കെടുക്കുന്ന ലോറയുടെ ചിത്രം വൈറലായിരിന്നു. താൻ ഒരു കത്തോലിക്ക വിശ്വാസിയാണെന്ന് അഭിമാനത്തോടെ ഫെർണാണ്ടസ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും കഴിയുമ്പോഴെല്ലാം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാറുണ്ടെന്നും രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കു പകരം യഥാർത്ഥ ഭക്തി കൊണ്ടാണ് താന്‍ ഇത് ചെയ്യുന്നതെന്നും ലോറ പറഞ്ഞിരിന്നു. ധാർമ്മിക മൂല്യങ്ങൾക്കും ക്രിസ്തീയയ്ക്കും ഊന്നൽ നൽകിക്കൊണ്ടായിരിന്നു ലോറ ഫെർണാണ്ടസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരിന്നത്. വിജയിച്ചതായുള്ള ഫലം പുറത്തുവന്നപ്പോഴും"ദൈവത്തിന് നന്ദി... ഇന്ന്, അങ്ങയുടെ മുമ്പാകെ കീഴടങ്ങി, കോസ്റ്റാറിക്കയെ ഞാൻ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു" എന്നതായിരിന്നു അവരുടെ പ്രതികരണം. "അയൽക്കാരനോടുള്ള സ്നേഹം" എന്ന തത്വം ഉയർത്തിപ്പിടിച്ചു പ്രതിപക്ഷം ഉൾപ്പെടെ രാഷ്ട്രീയ തലങ്ങളിലുടനീളം സഹകരണം ആവശ്യപ്പെട്ടായിരിന്നു പിന്നീടുള്ള സന്ദേശവും. 2026 മെയ് 8ന് ലോറ ഫെർണാണ്ടസ് അധികാരമേൽക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-02-17:55:42.jpg
Keywords: ക്രിസ്തു, ക്രിസ്തീയത
Content: 26143
Category: 1
Sub Category:
Heading: സലേഷ്യൻ സമൂഹം കൊൽക്കത്തയില്‍ ആരംഭിച്ച പ്രേഷിത ദൗത്യത്തിന് ഒരു നൂറ്റാണ്ട്
Content: കൊൽക്കത്ത: കുട്ടികളുടെ സംരക്ഷണത്തിനും യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും വിവിധ സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം കൊൽക്കത്തയിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. 1926-ല്‍ ആണ് പൂര്‍ണ്ണ തോതില്‍ സലേഷ്യന്‍ സമൂഹം തങ്ങളുടെ ശുശ്രൂഷ കൊൽക്കത്തയില്‍ ആരംഭിക്കുന്നത്. ഇന്ന് ഇന്ത്യയിൽ സലേഷ്യൻ സമൂഹത്തിനു 11 പ്രോവിൻസുകളാണുള്ളത്. ദരിദ്രരും ദുർബലരുമായവരുടെ പിന്തുണയും പരിശീലനവും ഉറപ്പാക്കാനും യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും, കുട്ടികളുടെ സംരക്ഷണത്തിനും മറ്റു സാമൂഹിക സേവനങ്ങൾക്കുമായി സലേഷ്യൻ സമൂഹം ഒരു നൂറ്റാണ്ടായി പ്രവര്‍ത്തനനിരതരാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ ഷില്ലോങ്ങിലാണ് സലേഷ്യൻ സന്യാസ സമൂഹം ആദ്യമായി എത്തിയത്. യുവജനങ്ങളെ വിവിധ തൊഴിലുകൾ പഠിപ്പിച്ചുകൊണ്ട് സലേഷ്യൻ മിഷ്ണറിമാർ നിഷ്ക്രിയരായ യുവജനങ്ങളെ വിദഗ്ധ തൊഴിലാളികളാക്കി മാറ്റി. തുടർന്നാണ് സലേഷ്യൻ അധികാരികള്‍ കേന്ദ്രം കൊൽക്കത്തയിലേക്ക് മാറ്റിസ്ഥാപിക്കുന്നത്. കൊൽക്കത്തയിലെ സലേഷ്യൻ പ്രവിശ്യ ബീഹാർ, സിക്കിം, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലായിട്ടാണ് വ്യാപിച്ചു കിടക്കുന്നത്. 11 പ്രവിശ്യകളിലായി, 420 ഡോൺ ബോസ്കോ ടെക്‌നിക്കൽ വിദ്യാലയങ്ങളും, യുവജനങ്ങള്‍ക്കുള്ള 174 അഭയ കേന്ദ്രങ്ങളും, 34 കുടിയേറ്റ പിന്തുണാ കേന്ദ്രങ്ങളുമായി സജീവമാണ്. ശതാബ്ദിയാഘോഷത്തിൽ പങ്കുചേരുവാൻ, സന്യാസ സമൂഹത്തിന്റെ റെക്ടർ മേജർ ഫാ. പാദ്രെ ഫാബിയോ അറ്റാർഡ് ഫെബ്രുവരി അഞ്ചാം തീയതി ഇന്ത്യയിൽ എത്തും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-02-21:13:25.jpg
Keywords: സലേഷ്യ
Content: 26144
Category: 18
Sub Category:
Heading: ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടണമെന്ന് സബ്‌മിഷൻ; മറുപടിയില്ലാതെ മന്ത്രി
Content: തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പ്രശ്‌നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി നിയമസഭയിൽ ഇടതുമുന്നണി അംഗം ജോബ് മൈക്കിൾ. സബ്‌മിഷനായാണ് ചങ്ങനാശേരി എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് ഒരു കാര്യവും സബ്‌മിഷനു മറുപടി നല്‌കിയ ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി അബ്‌ദു റഹ്‌മാൻ സഭയിൽ അറിയിച്ചില്ല. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് നല്‌കിയ റിപ്പോർട്ടിൽ 284 പ്രധാന ശിപാർശകളും 45 ഉപശിപാർശകളുമാണ് ഉള്ളതെന്നും ഈ ശിപാർശകൾ 36 വകുപ്പുകൾ മുഖേനെ നടപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 17 വകുപ്പുകൾ ലഭ്യമായ ശിപാർശ പൂർണമായും 17 വകുപ്പുകൾ ഭാഗികമായും നടപ്പിലാക്കി. നിലവിൽ പ്രാബല്യത്തിലുള്ള കേന്ദ്ര സംസ്ഥാന നിയമങ്ങൾ, ചട്ടങ്ങൾ, കോടതി ഉത്തരവുകൾ എന്നിവയിൽ മാറ്റം വരുത്തിയാലോ, മറ്റു വകുപ്പുകളിൽ നിന്നും സമ്മതപത്രം ലഭ്യമാക്കിയാലോ നടപ്പാക്കാൻ കഴിയുന്നവയും, സാന്‌പത്തിക ബാധ്യത ഉണ്ടാവുന്ന പക്ഷം അത് പരിഹരിക്കുന്നതിന് ഫണ്ട് വകയിരുത്തുകയോ ചെയ്യേണ്ട ശിപാർശകളും മാത്രമാണ് നടപ്പിലാക്കാൻ ബാക്കിയുള്ളതെന്നാണ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കേണ്ടതെന്ന് ജെ.ബി. കോശി കമ്മീഷൻ നല്‌കിയ 40 ശിപാർശകളിൽ 33 എണ്ണവും നടപ്പാക്കിയതായി മന്ത്രി വ്യക്തമാക്കി. റവന്യു വകുപ്പ് നടപ്പാക്കേണ്ട 47 ശിപാർശകളിൽ 14 എണ്ണം നടപ്പാക്കിയതായി ആണ് മന്ത്രി നിയമസഭയെ അറിയിച്ചത്. 35 വകുപ്പുകളിലായി 220 ശിപാർശകൾ നടപ്പിലാക്കിയെന്നുമാണ് മന്ത്രി സബ്‌മിഷനു മറുപടിയായി നല്കിയ രേഖയിൽ വ്യക്തമാക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് നടപ്പിലാക്കിയതെന്ന കാര്യത്തില്‍ വ്യക്തതഅപ്പോഴും ജസ്റ്റീസ് ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ മാത്രം മന്ത്രി നിയമസഭയിൽ ഒരു പരാമർശവും നടത്തിയില്ല.
Image: /content_image/India/India-2026-02-03-10:57:30.jpg
Keywords: കോശി
Content: 26145
Category: 18
Sub Category:
Heading: പ്ശീത്ത ബൈബിൾ പഠന ചെയറിന് ആരംഭം
Content: കോട്ടയം: സുറിയാനി ദൈവശാസ്ത്രം സഭയുടെ അന്തഃസത്തയിലേക്കാണ് വിശ്വാസികളെ നയിക്കുന്നതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വടവാതൂർ സെന്‍റ് തോമസ് അപ്പ‌സ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് ദൈവശാസ്ത്ര വിഭാഗം പ്ശീത്ത ബൈബിൾ പഠനത്തിന് ആരംഭിച്ച പുതിയ ചെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ആദ്യമായാണ് പ്ശീത്ത ബൈബിൾ പഠനത്തിന് ഒരു ചെയർ സ്ഥാപിക്കുന്നത്. ഇതു പുതിയ കാൽവയ്പ്‌പാണെന്നും യൂണിവേഴ്‌സിറ്റിയുടെ സാധ്യതകളിലേക്ക് സംരഭം വളരണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. വത്തിക്കാനിലെ സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അനുവാദത്തോടെ സുറിയാനി പാരമ്പര്യം വളർത്താനും പ്ശീത്ത ബൈബിൾ സംബന്ധമായ ഗവേഷണം നടത്താനും സ്ഥാപിതമായ പഠനകേന്ദ്രമാണിത്. പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസിൻ്റെ പുതിയ കെട്ടിട ശിലാസ്ഥാപനവും മേജർ ആർച്ച് ബിഷപ്പ് നിർവഹിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ് ആശംസ നേർന്നു. മൽപാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, സെമിനാരി റെക്ടർ റവ.ഡോ. ഡൊമിനിക് വെച്ചൂർ, ഡോ. സിസ്റ്റർ സോഫി റോസ് സിഎംസി, ലൂക്ക് തോമസ് മറ്റത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസിൻ്റെ പ്രസിഡന്‍റ് റവ.ഡോ. പോളി മണിയാട്ട് സ്വാഗതവും പ്ശീത്ത ബൈബിൾ സ്റ്റഡീസ് ചെയർ ഡയറക്‌ടർ റവ.ഡോ. സിറിയക് വലിയ കുന്നുംപുറത്ത് നന്ദിയും പറഞ്ഞു. പ്ശീത്ത ബൈബിൾ സ്റ്റഡീസ് ചെയറിൻ്റെ പ്രഥമ ഡയറക് ടറായി റവ.ഡോ.സിറിയക് വലിയകുന്നുംപുറത്തെ നിയമിക്കുന്ന ഡിക്രി ഡീൻ റവ. ഡോ. ഡൊമിനിക് മുരിയൻകാവുങ്കൽ വായിക്കുകയും പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് ചാൻസലർ കൂടിയായ മാർ റാഫേൽ തട്ടിലിനു സമർപ്പിക്കുകയും ചെയ്‌തു. മേജർ ആർച്ച് ബിഷപ്പ് ഡിക്രി പ്രഥമ ഡയറക്ടർക്കു കൈമാറി.
Image: /content_image/India/India-2026-02-03-11:10:34.jpg
Keywords: ബൈബി
Content: 26146
Category: 1
Sub Category:
Heading: ഇസ്രായേല്‍ ആക്രമണത്തില്‍ പാലസ്തീനിലെ ക്രിസ്ത്യൻ സാന്നിധ്യത്തെ അപകടത്തിലെന്ന് ചർച്ച് കമ്മിറ്റി
Content: വെസ്റ്റ് ബാങ്ക്: ഇസ്രായേലി കുടിയേറ്റക്കാരുടെ അനധികൃത ആക്രമണങ്ങൾ പലസ്തീനിലെ ചരിത്രപരമായ ക്രിസ്ത്യൻ സാന്നിധ്യത്തെ അപകടത്തിലാക്കുന്നുവെന്ന് മുന്നറിയിപ്പ്. പലസ്തീൻ ചർച്ച് കമ്മിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള പാലസ്തീൻ പൗരന്മാരെ സംരക്ഷിക്കുന്നതിന് ലോകമെമ്പാടുമുള്ള ക്രൈസ്തവ നേതൃത്വം അടിയന്തരമായ പൊതു ഇടപെടല്‍ നടത്തണമെന്നു സംഘടന ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ദേവാലയങ്ങളെ അഭിസംബോധന ചെയ്തുള്ള കത്തിൽ, റാമല്ലയിലെ ബിർസെയ്റ്റ്, തായ്ബെ, ഐൻ അരിക്, അൽ-ബിരെ ഗവർണറേറ്റ്, ബെത്‌ലഹേം ഗവർണറേറ്റിലെ അൽ-മഖ്‌റൂർ, ആഷ് ഗുറാബ് എന്നിവയുൾപ്പെടെ നിരവധി വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടെ ആക്രമണം രൂക്ഷമായിട്ടുണ്ടെന്ന് പാലസ്തീൻ പ്രസിഡൻഷ്യൽ ഹയർ കമ്മിറ്റി ഫോർ ചർച്ച് അഫയേഴ്‌സ് വെളിപ്പെടുത്തി. ശാരീരിക ആക്രമണങ്ങളും അറസ്റ്റുകളും മുതൽ ഭൂമി പിടിച്ചെടുക്കലും ഔട്ട്‌പോസ്റ്റുകളുടെ വിപുലീകരണവും വരെ ആക്രമണങ്ങളിൽ ഉൾപ്പെടുന്നുവെന്ന് കമ്മിറ്റി പറഞ്ഞു. പ്രദേശത്തിന്റെ ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ സ്വഭാവം മാറ്റുന്നതിനും താമസക്കാരെ നിർബന്ധിച്ച് മാറ്റിപ്പാർപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണിതെന്ന് പലസ്തീൻ ചർച്ച് കമ്മിറ്റി വ്യക്തമാക്കി. 2025-ൽ വെസ്റ്റ് ബാങ്കിൽ നടന്ന 4723-ലധികം ആക്രമണങ്ങൾക്ക് അനധികൃത കുടിയേറ്റക്കാരാണ് ഉത്തരവാദികളെന്നും സംഘടനാനേതൃത്വം ചൂണ്ടിക്കാട്ടി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-03-11:50:20.jpg
Keywords: പാലസ്തീ, ഇസ്രാ
Content: 26147
Category: 1
Sub Category:
Heading: മെക്സിക്കോയിലെ ക്രൈസ്റ്റ് ദി കിംഗ് സ്മാരകത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയത് എഴുപതിനായിരം യുവജനങ്ങള്‍
Content: ഗ്വാനജുവാറ്റോ: മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ ക്യൂബിലേറ്റ് കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദി കിംഗ് സ്മാരകത്തിലേക്ക് എഴുപതിനായിരത്തിലധികം യുവജനങ്ങളുടെ തീര്‍ത്ഥാടനം. ജനുവരി 31ന് മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പതിനായിരകണക്കിന് യുവജനങ്ങളാണ് തീർത്ഥാടനം നടത്തിയത്. "ക്രിസ്തു രാജാവ് നീണാൾ വാഴട്ടെ!" എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ജീവൻ നൽകിയ മെക്സിക്കൻ രക്തസാക്ഷികളെ അനുസ്മരിക്കുന്ന ഈ തീർത്ഥാടനം സമീപ വർഷങ്ങളിലെ ഏറ്റവും വലിയ യുവജന തീർത്ഥാടനങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. 1926-1929-ലെ ക്രിസ്റ്ററോ യുദ്ധത്തിന്റെ ശതാബ്ദി ആഘോഷിക്കുക എന്നതായിരുന്നു ഈ വർഷത്തെ തീർത്ഥാടനത്തിന്റെ പ്രത്യേക ലക്ഷ്യം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മെക്സിക്കോയിലെ കത്തോലിക്കർ അനുഭവിച്ച മതപരമായ പീഡനങ്ങളിൽ നിന്നാണ് ഈ സംഘർഷം ഉടലെടുത്തത്. വൻതോതിലുള്ള ജനപങ്കാളിത്തം യുവ കത്തോലിക്കരുടെ ഉണർവല്ലായെന്നുംമറിച്ച് നിലവിലുള്ള ഒരു യാഥാർത്ഥ്യത്തിന്റെ പ്രകടനമാണെന്നും ഗ്വാനജുവാറ്റോ സംസ്ഥാനത്തെ സെലായയിലെ ബിഷപ്പ് വിക്ടർ അലജാൻഡ്രോ അഗ്വിലാർ ലെഡെസ്മ പ്രസ്താവിച്ചു. മെക്സിക്കോയിൽ വിശ്വാസത്തില്‍ ജീവിക്കുന്ന നിരവധി യുവജനങ്ങളുണ്ടെന്നും അവർ അവരുടെ സമൂഹങ്ങളിലും, അവരുടെ ഇടവകകളിലും അവരുടെ വിശ്വാസം വിശ്വസിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജനങ്ങൾ സഭയിൽ നിന്ന് അകന്നുപോകുന്നു... അല്ലെങ്കിൽ സഭയിൽ ഇനി യുവാക്കൾ ഇല്ല" എന്ന വാദം ഒരു നുണയാണെന്ന് ബിഷപ്പ് അഗ്വിലാർ ചൂണ്ടിക്കാട്ടി. 1974 മുതൽ, വിറ്റ്‌നസ് ആൻഡ് ഹോപ്പ് പ്രസ്ഥാനമാണ് യുവജന തീർത്ഥാടനം സംഘടിപ്പിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-03-14:32:15.jpg
Keywords: മെക്സി
Content: 26148
Category: 1
Sub Category:
Heading: പീഡിതരായ ക്രൈസ്തവരെ പിന്തുണയ്ക്കുന്ന ഹംഗേറിയന്‍ ഭരണകൂടത്തിന് അമേരിക്കയില്‍ ആദരവ്
Content: വാഷിംഗ്ടണ്‍ ഡി‌സി: പീഡിതരായ ക്രൈസ്തവരെ പിന്തുണയ്ക്കുന്നതിനുള്ള മാതൃകാപരമായ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ ഉച്ചകോടിയില്‍ ഹംഗറിയ്ക്കു ആദരവ്. തിങ്കളാഴ്ച വാഷിംഗ്ടണില്‍ ആരംഭിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് അവാർഡ് സമ്മാനിച്ചത്. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിനും അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ മേൽനോട്ടം വഹിക്കുന്നതിനും നേതൃത്വം നല്‍കുന്ന വിദേശകാര്യ, വ്യാപാര മന്ത്രാലയത്തിലെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്ബെജ് അംഗീകാരം ഏറ്റുവാങ്ങി. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയുടെ ഉദ്ഘാടന പരിപാടിയ്ക്കു ഹംഗേറിയൻ എംബസി ആതിഥേയത്വം വഹിച്ചപ്പോള്‍ തന്നെയായിരിന്നു ആദരവ്. സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നതിന്റെ അർത്ഥമെന്താണെന്ന് ഹംഗേറിയക്കാർ അവരുടെ ചരിത്രത്തിലൂടെ പഠിച്ചിട്ടുണ്ടെന്നും, 20-ാം നൂറ്റാണ്ടിലെ ഏകാധിപത്യ സ്വേച്ഛാധിപത്യ പ്രത്യയ ശാസ്ത്രങ്ങളായ നാസിസവും കമ്മ്യൂണിസവും രാജ്യം അനുഭവിച്ചിട്ടുണ്ടെന്നും ട്രിസ്റ്റൻ അസ്ബെജ് പറഞ്ഞു. കൊടിയ പീഡനങ്ങള്‍ക്കു ഇരയാകുന്ന ക്രിസ്ത്യാനികളെയും മറ്റ് മതസമൂഹങ്ങളെയും പിന്തുണയ്ക്കുന്ന ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ കാതലായ സമീപനം നേരിട്ടുള്ള മനുഷ്യബന്ധങ്ങളിലൂടെ ഫലങ്ങൾ കൈവരിക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലെ സ്കൂളുകളും ക്രൈസ്തവ ദേവാലയങ്ങള്‍ പുതുക്കിപ്പണിയാനും, പാക്കിസ്ഥാനിലെ കുട്ടികളെ സഹായിക്കാനും, ഇറാഖിലെ ദേവാലയ പുനർനിർമ്മാണത്തിന് സംഭാവന നൽകാനും, നൈജീരിയയിൽ ആരോഗ്യ സംരക്ഷണ സഹായം നൽകാനും ഹംഗറി ഈ വര്‍ഷം തീരുമാനിച്ചിട്ടുണ്ടെന്നും അസ്ബെജ് പറഞ്ഞു. സഹായം ആവശ്യമുള്ള സമൂഹങ്ങൾക്ക് നേരിട്ട് എത്തിക്കുന്നതിനാൽ ഹംഗറിയുടെ പ്രവർത്തനങ്ങൾ പ്രത്യേകിച്ചും അംഗീകാരത്തിന് അർഹമാണെന്ന് പുരസ്കാരം സമ്മാനിച്ച മതസ്വാതന്ത്ര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും അയർലണ്ടിന്റെ മുൻ പ്രധാനമന്ത്രിയുമായ ഡേവിഡ് ട്രിംബിൾ ഊന്നിപ്പറഞ്ഞു. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായ ഇടപെടല്‍ നടത്തുന്ന നടത്തുന്ന രാജ്യമാണ് ഹംഗറിയുടെ വിക്ടര്‍ ഓര്‍ബന്‍ ഭരണകൂടം. സിറിയ, ഇറാഖ്, നൈജീരിയ, ലെബനോന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലെ ക്രൈസ്തവരുടെ നിലനില്‍പ്പിന് വേണ്ടി ഭരണകൂടം വലിയ രീതിയില്‍ സഹായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-03-16:19:00.jpg
Keywords: ഹംഗ