Contents

Displaying 25631-25640 of 26059 results.
Content: 26088
Category: 1
Sub Category:
Heading: നൈജീരിയയിൽ 166 ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടുപോയി; മോചനം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍
Content: അബൂജ: നൈജീരിയയിൽ മൂന്നു ക്രൈസ്തവ ദേവാലയങ്ങളില്‍ അതിക്രമിച്ച് എത്തിയ സായുധധാരികള്‍ 166 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. കടൂണ സംസ്ഥാനത്ത് കൂർമിൻ വാലി എന്ന പ്രദേശത്തെ മൂന്നു പള്ളികളിൽ ഒരേ സമയത്താണ് ആക്രമണം നടന്നത്. ചെറുബിം ആൻഡ് സെറാഫിം മൂവ്മെന്റ് എന്ന ക്രൈസ്തവ കൂട്ടായ്മയിലെ രണ്ടും, ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ സമൂഹത്തിന്റെ കീഴിലെ ഒരു ദേവാലയത്തില്‍ നിന്നുമാണ് ഇത്രയും വിശ്വാസികളെ ആയുധങ്ങളുമായി എത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഇവരെ ഉള്‍വനത്തിലേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ട്. 177 പേരെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും 11 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയെന്നും പ്രദേശവാസികളെ ഉദ്ധരിച്ചു ബിബിസി റിപ്പോർട്ട് ചെയ്‌തു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ കണ്ടെത്താൻ ഊർജിത അന്വേഷണം നടക്കുന്നുണ്ടെന്ന് പ്രാദേശിക പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും മോചനം ഇതുവരെ സാധ്യമായിട്ടില്ല. സംഭവം അപലപനീയമാണെന്നും വിശ്വാസികളുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്നും യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റിൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (സിഎസ്ഡബ്ല്യു) നൈജീരിയൻ അധികാരികളോട് ആവശ്യപ്പെട്ടു. തട്ടിക്കൊണ്ടുപോയവരെയും നൈജീരിയയുടെ മധ്യ, വടക്കൻ സംസ്ഥാനങ്ങളിൽ നിലവിൽ തീവ്രവാദികളുടെ തടവിൽ കഴിയുന്ന മറ്റ് ബന്ദികളെയും മോചിപ്പിക്കാൻ കഴിവിന്റെ പരമാവധി ഇടപെടല്‍ നടത്തണമെന്ന് പ്രസിഡന്റ് മെർവിൻ തോമസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ സൈനിക ഇടപെടലുകളെ അഭിനന്ദിക്കുന്നതിനൊപ്പം, ദുർബലരായ ആളുകളെ ലക്ഷ്യംവെച്ചുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളെ അപലപിക്കുകയാണെന്ന് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റവ. യൂനുസ സാബോ ന്മാഡു പറഞ്ഞു. രാജ്യം അനുഭവിക്കുന്ന സുരക്ഷാ പ്രതിസന്ധിയുടെ വ്യാപ്തിയും തീവ്രതയും വ്യക്തമാക്കുന്നതാണ് പുതിയ ആക്രമണ സംഭവം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-22-14:03:53.jpg
Keywords: നൈജീരിയ
Content: 26089
Category: 1
Sub Category:
Heading: ബിഷപ്പ് അലി ഹെറേറ റോമിലെ മേരി മേജർ ബസിലിക്കയുടെ കർദ്ദിനാൾ ആർച്ച്പ്രീസ്റ്റിന്റെ വികാരി
Content: വത്തിക്കാന്‍ സിറ്റി: റോമിലെ പ്രധാന ബസിലിക്കകളിലൊന്നും ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിരിക്കുന്നതുമായ മേരി മേജർ ബസലിക്കയിലെ കർദ്ദിനാൾ ആർച്ച്പ്രീസ്റ്റിന്റെ വികാരിയായി കൊളംബിയയിൽ നിന്നുള്ള ബിഷപ്പ് അലി ഹെറേറ നിയമിതനായി. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ സെക്രട്ടറി കൂടിയാണ് ബിഷപ്പ് അലി ഹെറേറ. ആർച്ച് ബിഷപ്പ് തിബോൾട് വെർനിയാണ് കമ്മീഷന്റെ പ്രസിഡന്റ്. 2025 ഓഗസ്റ്റ് 28ന് ലെയോ പതിനാലാമൻ പാപ്പ അദ്ദേഹത്തെ വൈദികർക്കുവേണ്ടിയുളള ഡിക്കാസ്റ്ററിയുടെ അംഗമായും നിയമിച്ചിരുന്നു. 1967 മെയ് 2നാണ് ജനനം. 1992 നവംബർ 28ന് വൈദികനായ അദ്ദേഹം 2015 നവംബർ 7ന് ബൊഗോട്ട രൂപതയുടെ സഹായമെത്രാനായി നിയമിതനായി. ഡിസംബർ 12ന് മെത്രാനായി അഭിഷിക്തനായി. 2021 ജൂലൈ 4ന് കൊളംബിയൻ മെത്രാൻസമിതിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്. 2024 മാർച്ച് 15ന് ഫ്രാൻസിസ് പാപ്പായാണ് ബിഷപ് ഹെറേറയെ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-22-15:26:30.jpg
Keywords: ബസിലിക്ക
Content: 26090
Category: 1
Sub Category:
Heading: ജീവന്‍ മുഖ്യം; പാരീസിലെ പ്രോലൈഫ് റാലിയില്‍ അണിനിരന്ന് പതിനായിരങ്ങള്‍
Content: പാരീസ്: ഫ്രാന്‍സിലെ പ്ലേസ് വോബാനിൽ നടന്ന വാർഷിക പ്രോലൈഫ് റാലിയില്‍ അണിനിരന്നത് പതിനായിരത്തോളം പേര്‍. ജനുവരി 18നു പാരീസിലെ ഹൃദയഭാഗത്ത് നടന്ന മാർച്ച് ഫോർ ലൈഫിലാണ് യുവജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങള്‍ ഒരുമിച്ച് കൂടിയത്. 1975-ൽ ജനുവരി 18നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന സിമോൺ വെയിലിന്റെ പേരില്‍ ഗർഭഛിദ്രം ആദ്യമായി രാജ്യത്തു നിയമവിധേയമാക്കിയത്. ഇതേ തുടര്‍ന്നു എല്ലാ വർഷവും ജനുവരി 18നാണ് പ്രോലൈഫ് റാലി നടക്കുന്നത്. 2025 മാർച്ചിൽ, ഭേദമാക്കാനാവാത്തതും ഗുരുതരവും മാരകവുമായ ശാരീരികവും മാനസികവുമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന മുതിർന്നവർക്ക് ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബിൽ ഫ്രഞ്ച് നാഷണൽ അസംബ്ലി അംഗീകരിച്ചിരിന്നു. ഈ പശ്ചാത്തലത്തില്‍ ഇതിനെതിരെയുള്ള പ്ലക്കാര്‍ഡുകളും മുദ്രവാക്യങ്ങളും റാലിയില്‍ പ്രമേയമായി. ആളുകളെ മരിക്കാൻ സഹായിക്കാമെന്ന് അവർ പറയുകയാണെന്നും പക്ഷേ മരണം നൽകുക എന്നത് തങ്ങളുടെ ജോലിയല്ലായെന്നും റാലിയില്‍ പങ്കെടുത്ത ഡോക്ടർ ജെനീവീവ് ബൂർഷ്വാ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജീവന്‍ ദൈവത്തിന്റെ സമ്മാനമാണെന്നും അത് തൊടാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഫ്രഞ്ച് ബിഷപ്പ് ഡൊമിനിക് റേ പറഞ്ഞു. ഫ്രാൻസിലും, യൂറോപ്പിലും, ലോകത്തും, മനുഷ്യരാശിയുടെ ഭാവിക്കും സഭയുടെ ഭാവിക്കും ജീവന്‍ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്നും അത് പറയാൻ ധൈര്യം നമുക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരകണക്കിന് കത്തോലിക്ക വിശ്വാസികളും മറ്റ് ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവരും റാലിയില്‍ പങ്കെടുത്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-22-15:56:00.jpg
Keywords: ഫ്രാന്‍സിലെ
Content: 26091
Category: 9
Sub Category:
Heading: സുവിശേഷാഗ്നിയുടെ കാഹളവുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കണ്‍വെന്‍ഷന്‍ ജനുവരി 24ന് യു‌കെയില്‍
Content: യൂറോപ്പിനു ഏറെ അനുഗ്രഹമായി മാറുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന ഗ്രേറ്റ് അവേക്കനിംഗ് കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ജനുവരി 24 രാവിലെ 9 മുതൽ വൈകുന്നേരം 4: 30 വരെ നടക്കുന്ന ശുശ്രൂഷയ്ക്കു പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കും. 5 മുതൽ 15 വരെയുള്ള കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കും യുവതി യുവാക്കൾക്കും വേണ്ടി വട്ടായിലച്ചൻ നേതൃത്വം നൽകുന്ന സൗഖ്യ ശുശ്രൂഷയും കണ്‍വെന്‍ഷനില്‍ ഒരുക്കുന്നുണ്ട്. അത്ഭുതകരമായ രോഗശാന്തികളും മാനസാന്തരങ്ങളും അത്ഭുതങ്ങളും ആത്മീയ ഉണർവുകളും സംഭവിക്കുവാൻ കഴിഞ്ഞ 100 ദിവസമായി എ‌എഫ്‌സി‌എം യു‌കെ‌ ശുശ്രൂഷകർ ദൈവസന്നിധിയിൽ പ്രാർത്ഥിച്ച് ഒരുങ്ങുകയാണ്. ആത്മീയ ശുശ്രൂഷയില്‍ പങ്കുചേരാന്‍ വിവിധ ഭാഗങ്ങളിൽ നിന്ന് കോച്ചുകൾ അറേഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്. കാലഘട്ടത്തിൻറെ അനുഗ്രഹ ശുശ്രൂഷയിലേക്ക് പരിശുദ്ധാത്മ പ്രവർത്തനങ്ങളിലേക്ക് യേശുക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ എല്ലാ കുടുംബങ്ങളെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. #{blue->none->b->അഡ്രസ്സ് ‍}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2026-01-22-16:09:49.jpg
Keywords: യു‌കെ
Content: 26092
Category: 18
Sub Category:
Heading: പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി
Content: ന്യൂഡൽഹി: ഒഡീഷയിൽ പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെതിരെ ഉണ്ടായ ആക്രമണം അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൻ റൊഡ്രിഗസ് പറഞ്ഞു. ഒരാളെ ചാണകം കഴിപ്പിക്കാൻ നിർബന്ധിക്കുന്നത് അപമാനിക്കുന്നതില്‍ ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്നും ഒരു വ്യക്തിയുടെ അന്തസ്സിനെയും വിശ്വാസത്തെയും ബാധിക്കുന്ന കാര്യമാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി. ജനാധിപത്യപരവും ബഹുസ്വരവുമായ ഒരു സമൂഹത്തിൽ വളരെയധികം അസ്വസ്ഥത ഉളവാക്കുന്ന കാര്യമാണെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-23-10:33:44.jpg
Keywords: സിബിസിഐ
Content: 26093
Category: 18
Sub Category:
Heading: പ്ശീത്ത ബൈബിൾ ചെയറിന്റെ ഉദ്ഘാടനം ഫെബ്രുവരി 2ന്
Content: കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് ദൈവശാസ്ത്ര വിഭാഗത്തിൽ പ്ശീത്ത ബൈബിൾ പഠനത്തിനായി പുതിയ ചെയർ ആരംഭിക്കുന്നു. വത്തിക്കാനിലെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അനുവാദത്തോടെ സുറിയാനി പാരമ്പര്യം വളർത്താനും പ്ശീത്ത ബൈബിൾ സംബന്ധമായി ഗവേഷണം നടത്താനുംവേണ്ടി സ്ഥാപിതമായ പഠനകേന്ദ്രമാണിത്. ഫെബ്രുവരി രണ്ടിനു രാവിലെ പത്തിന് ചെയറിന്റെ ഉദ്ഘാടനം പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ ചാൻസലറും സിറോമലബാർ സഭാ മേജർ ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ആർച്ച് ബിഷപ് എമെരിറ്റസ് മാർ ജോസഫ്പെരുന്തോട്ടം അമുഖ പ്രഭാഷണം നടത്തും. മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ മാത്യു മൂലക്കാട്ട്, ഡോ. സാമുവൽ ഐനിയോസ്, ഗീവർഗീസ് പക്കോമിയോസ്, ഡോ. മല്പാൻ മാത്യു ള്ളാനിക്കൽ, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ, റവ. ഡോ. ഡൊമിനിക് വെച്ചൂർ, റവ. ഡോ. എം.സി. തോമസ്, ഡോ. സിസ്റ്റർ സോഫി റോസ്, ലൂക്ക് തോമസ് മറ്റത്തിപ്പ റമ്പിൽ എന്നിവർ പ്രസംഗിക്കും. പൊന്തിഫിക്കൽ ഓറിയന്റ ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട് സ്വാഗതവും പ്ശീത്ത ബൈബിൾ സ്റ്റഡീസ് ചെയറിന്റെ ഡയറക്ടർ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത് നന്ദിയും പറയും. തിയോളജി ഫാ മിനിക് മുന്യാവുങ്കൽ ചെയർ സ്ഥാപനത്തിന്റെ ഡിക്രി വായിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-23-11:25:29.jpg
Keywords: ബൈബി
Content: 26094
Category: 1
Sub Category:
Heading: തിരുഹൃദയ ഭക്തി കേന്ദ്രമാക്കിയ മെക്സിക്കന്‍ ചിത്രം തീയേറ്ററുകളില്‍
Content: ജാലിസ്കോ: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ 'ബെൻഡിറ്റോ കൊറാസോൺ' എന്ന ചിത്രം മെക്സിക്കന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന്. മെക്സിക്കൻ പട്ടണമായ ജാലിസ്കോയിലെ തിരുഹൃദയ ഭക്തി പ്രമേയമാക്കിയ ചിത്രം ഇന്നലെ ജനുവരി 22നാണ് തീയേറ്ററുകളിലെത്തിയത്. മെക്സിക്കൻ വൈദികന്‍ ഫാ. ജോസ് അർതുറോ ലോപ്പസ് കോർനെജോ ഉള്‍പ്പെടെയുള്ളവര്‍ സിനിമയില്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവിന്റെ മദ്യപാനത്താൽ ദാമ്പത്യം തകർന്ന ഒരു ദമ്പതികളുടെ ജീവിതത്തിലൂടെയും ഭാര്യ പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുന്നതിലൂടെയുമാണ് കഥ കടന്നുപോകുന്നത്. തിരുഹൃദയ ഭക്തിയുടെ വിശ്വാസത്തിന്റെ അനുഭവത്തിലൂടെ സംഭവിക്കുന്ന മാറ്റങ്ങളും സിനിമയില്‍ പ്രമേയമാകുന്നു. തെറ്റുകൾ അംഗീകരിക്കുന്നതിനെക്കുറിച്ചും മികച്ച വ്യക്തിയാകാൻ ശ്രമിക്കുന്നതിനെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സിനിമയെന്ന് നിർമ്മാതാവ് ഫ്രാൻസിസ്കോ പെരെസ് എസിഐ പ്രെൻസയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ന് ജീവിക്കുന്നവരുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യുക എന്നതാണ് സിനിമയുടെ ലക്ഷ്യമെന്നും വിശ്വാസപരമായ ഉള്ളടക്കമുണ്ടെങ്കിലും, അത് കത്തോലിക്കാ പ്രേക്ഷകരെ മാത്രമല്ല എല്ലാവര്‍ക്കും ഉണ്ടായിരിക്കാവുന്ന മൂല്യത്തിന്റെയും പരിവർത്തനത്തിന്റെയും സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും നിർമ്മാതാവ് കൂട്ടിച്ചേര്‍ത്തു. സുവിശേഷ പ്രഘോഷണത്തിനായി നവ മാധ്യമങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്ന ഫാ. ജോസ് അർതുറോയുടെ സാന്നിധ്യം സിനിമയ്ക്കു ആവേശം നല്‍കുന്നുണ്ട്. യൂട്യൂബിൽ ഏകദേശം 3.3 ദശലക്ഷം ഫോളോവേഴ്സാണ് ഈ വൈദികനുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-23-12:25:48.jpg
Keywords: തിരുഹൃദയ
Content: 26095
Category: 1
Sub Category:
Heading: മനുഷ്യജീവന്റെ സംരക്ഷണത്തിലാണ് സമൂഹത്തിന്റെ വികസനം സാധ്യമാകുന്നത്: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വാഷിംഗ്ടൺ ഡിസിയിൽ ഇന്നു ജനുവരി 23ന് നടക്കുന്ന 'മാർച്ച് ഫോർ ലൈഫ്' പ്രോലൈഫ് റാലിയില്‍ സംബന്ധിക്കുന്നവർക്ക് സന്ദേശവുമായി ലെയോ പാപ്പ. ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത അടിത്തറയാണെന്നും എല്ലാ അവകാശങ്ങളുടെയും അടിസ്ഥാനം ജീവിക്കുവാനുള്ള അവകാശത്തിന്റെ സംരക്ഷണമാണെന്നും പാപ്പ സന്ദേശത്തിൽ കുറിച്ചു. വാസ്തവത്തിൽ, ഒരു സമൂഹം ആരോഗ്യകരമായി പുരോഗതി പ്രാപിക്കുന്നത്, മനുഷ്യജീവന്റെ പവിത്രത സംരക്ഷിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ മാത്രമാണെന്ന് പാപ്പ ഓർമ്മപ്പെടുത്തി. ജീവൻ അതിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കപ്പെടുന്നതിനു, പൗരന്മാരും രാഷ്ട്രീയ നേതാക്കളുമായുള്ള സംഭാഷണം ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉചിതമായ ശ്രമങ്ങളിലൂടെ പരിശ്രമിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. സമാധാനത്തോടെ ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കു വേണ്ടി ജാഥ നടത്തുമ്പോൾ, എപ്പോഴും നമ്മോടുകൂടെ ഉണ്ടായിരിക്കുമെന്നു വാഗ്ദാനം ചെയ്ത യേശു ഏവർക്കും ഒപ്പമുണ്ടായിരിക്കുമെന്നു പാപ്പ എടുത്തു പറഞ്ഞു. അവർക്കുവേണ്ടി വാദിക്കുന്നതിലൂടെ, നമ്മുടെ ഏറ്റവും ചെറിയ സഹോദരീസഹോദരന്മാരിൽ അവനെ സേവിക്കാനുള്ള കർത്താവിന്റെ കൽപ്പനയാണ് ഏവരും നിറവേറ്റുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു. അമേരിക്കൻ ഐക്യനാടുകളുടെ പുണ്യവതിയായ അമലോത്ഭവ മറിയത്തിന്റെ പ്രാർത്ഥനകൾക്ക് ഏവരെയും സമർപ്പിച്ചുകൊണ്ടും, അപ്പസ്തോലിക ആശീർവാദം നല്കിക്കൊണ്ടുമാണ് പരിശുദ്ധ പിതാവിന്റെ സന്ദേശം സമാപിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-23-14:36:03.jpg
Keywords: പാപ്പ, മാര്‍ച്ച്
Content: 26096
Category: 1
Sub Category:
Heading: അമേരിക്കയില്‍ ഭ്രൂണഹത്യയ്‌ക്കെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി അയ്യായിരത്തോളം വിശ്വാസികള്‍
Content: വാഷിംഗ്ടൺ ഡി.സി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയ്ക്കു ഒരുക്കമായി അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ഭ്രൂണഹത്യയ്ക്കെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി അയ്യായിരത്തോളം വിശ്വാസികള്‍. മാർച്ച് ഫോർ ലൈഫിന്റെ തലേ ദിവസമായ ഇന്നലെ രാത്രി നടന്ന ദിവ്യബലിയിലും ജാഗരണ ആരാധനയിലും പങ്കെടുക്കുവാനാണ് സ്ത്രീകളും യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തിയത്. ഗർഭഛിദ്രം നിയമവിരുദ്ധമാക്കുക മാത്രമല്ല, ഗർഭഛിദ്രം എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യമാക്കി മാറ്റുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു ലിങ്കൺ രൂപത ബിഷപ്പ് ജെയിംസ് ഡി. കോൺലി പ്രസംഗത്തിനിടെ പറഞ്ഞു. ദയാവധം, തോക്ക് അക്രമം, വധശിക്ഷ, ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും കഷ്ടപ്പാടുകൾ, വംശീയത, ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതക്കുറവ് തുടങ്ങി സമൂഹത്തിൽ മനുഷ്യ ജീവന്റെ അന്തസ്സിന് നിരവധി ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ എത്തിയവരില്‍ ഏറെയും. വിശുദ്ധ കുർബാനയ്ക്ക് ശേഷം, ആരാധനയിലും ജപമാലയുടെ പ്രകാശ രഹസ്യങ്ങൾ ധ്യാനിച്ചുള്ള പ്രാര്‍ത്ഥനയിലും വിശ്വാസികള്‍ ഭാഗഭാക്കായി. തുടർച്ചയായ 47-ാമത്തെ ദേശീയ ജാഗരണ പ്രാർത്ഥനയ്ക്കാണ് രാജ്യ തലസ്ഥാനത്തെ പ്രമുഖ ദേവാലയം വേദിയായത്. ഭ്രൂണഹത്യ വിധേയമാക്കിയ സുപ്രീം കോടതി വിധി റോ വി. വേഡ് വന്നു ആറ് വർഷങ്ങൾക്ക് ശേഷമാണ്, 1979-ൽ ബസിലിക്ക ജാഗരണ പ്രാര്‍ത്ഥനയ്ക്കു ആതിഥേയത്വം വഹിക്കാൻ തുടങ്ങിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-23-16:46:18.jpg
Keywords: ജാഗരണ
Content: 26097
Category: 18
Sub Category:
Heading: ഡൽഹിയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്‌കൂളിനെതിരേ തീവ്രഹിന്ദുത്വവാദികളുടെ പ്രതിഷേധം
Content: ന്യൂഡൽഹി: ഡൽഹിയിൽ ക്രൈസ്‌തവ മാനേജ്‌മെൻ്റിനു കീഴിലുള്ള സ്‌കൂളിനെതിരേ തീവ്രഹിന്ദുത്വവാദികളുടെ പ്രതിഷേധം. ഡൽഹി ബുരാരിയിലുള്ള മൗണ്ട് ഒളിവറ്റ് സീനിയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു സംഭവം. അന്‍പതോളം തീവ്ര ഹിന്ദുത്വവാദികൾ സ്‌കൂളിൻ്റെ ഗേറ്റിനു മുന്നിൽ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. സ്‌കൂളിൽ നിർബന്ധിതമായി മതം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ സ്‌കൂളിനകത്തേക്ക് കടത്തിവിടാതിരിക്കാൻ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചാണു തടഞ്ഞത്.1993ൽ സ്ഥാപിതമായ സ്‌കൂളിൽ ഇതുവരെയും മതപരിവർത്തനം നടന്നിട്ടില്ലെന്നും ഇനിയുമുണ്ടാകില്ലെന്നുമാണ് സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെട്ട സാമൂഹികപ്രവർത്തക മീനാക്ഷി സിംഗ് പ്രതികരിച്ചത്. പ്രതിഷേധിച്ചവർ ബജ്‌രംഗ്‌ദൾ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരുമാണെന്ന് കരുതുന്നതായും സംഭവമുണ്ടാകുന്നതിന് രണ്ടു ദിവസം മുന്‍പും ഇത്തരത്തിൽ സ്‌കൂളിനുനേരേ പ്രതിഷേധമുണ്ടായിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-24-11:27:24.jpg
Keywords: ഡൽഹി