Contents
Displaying 25601-25610 of 26060 results.
Content:
26058
Category: 1
Sub Category:
Heading: പ്രാർത്ഥനയിൽ ഉറച്ചുനിൽക്കണം: വെനിസ്വേലന്‍ മെത്രാന്‍ സമിതിയുടെ ആഹ്വാനം
Content: കാരക്കാസ്: പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ആഹ്വാനവുമായി വെനിസ്വേലന്‍ മെത്രാന്‍ സമിതി. വെനിസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതിനു ശേഷം പുറത്തിറക്കിയ സന്ദേശത്തിലാണ് മെത്രാന്‍ സമിതിയുടെ ആഹ്വാനം. നമ്മുടെ രാജ്യം ഇന്ന് അനുഭവിക്കുന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ, എല്ലാ വെനിസ്വേലക്കാർക്കും ശാന്തതയും ജ്ഞാനവും ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കാമെന്നു മെത്രാന്‍ സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവരോടും മരിച്ചവരുടെ കുടുംബങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ജനത്തിന്റെ ഐക്യത്തിനായി നമുക്ക് പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാമെന്നും സന്ദേശത്തിൽ പറയുന്നു. നമ്മുടെ ഹൃദയങ്ങളിലും സമൂഹത്തിലും സമാധാനത്തിനായുള്ള പ്രത്യാശയിലും തീക്ഷ്ണമായ പ്രാർത്ഥനയിലും കൂടുതൽ തീവ്രമായി ജീവിക്കാൻ ദൈവജനത്തോട് ആഹ്വാനം ചെയ്യുന്നു. പരസ്പര സഹായത്തിനു നമ്മുടെ കൈകൾ തുറന്നിരിക്കട്ടെ, എടുക്കുന്ന തീരുമാനങ്ങൾ എല്ലായ്പ്പോഴും ജനങ്ങളുടെ നന്മയ്ക്കായിരിക്കട്ടെയെന്നും മെത്രാന്‍ സമിതി പ്രസ്താവനയില്‍ കുറിച്ചു. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന തെക്കന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനിസ്വേല വീണ്ടും കടുത്ത ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മെത്രാന്‍മാര്‍ നേരത്തെ രംഗത്ത് വന്നിരിന്നു. പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്ത് തുടങ്ങിയ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാലത്തും തുടരുകയാണ്. നാണ്യപ്പെരുപ്പവും, വിലകയറ്റവും, പട്ടിണിയും, തൊഴിലില്ലായ്മയും, കുറ്റകൃത്യങ്ങളും കാരണം നിരവധി പേരാണ് വെനിസ്വേല വിട്ട് വിദേശങ്ങളിലേക്ക് ചേക്കേറിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-06-15:37:50.jpg
Keywords: വെനിസ്വേ

26059
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവ യുവതിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നു തട്ടിക്കൊണ്ടുപോയ ഇരുപത്തിയൊന്നുകാരിയായ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയെന്ന പരാതിയുമായി കുടുംബം. കഴിഞ്ഞ നവംബറിൽ വീട്ടിൽ നിന്ന് കാണാതായ മോണിക്ക ജെന്നിഫറാണ് മതമൌലികവാദികളുടെ ഇരയായിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത വിവാഹങ്ങളും മാതാപിതാക്കളുടെ സമ്മതമില്ലാതെയുള്ള കോടതി വിവാഹങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യൻ പെൺകുട്ടികൾ സുരക്ഷിതരല്ലായെന്നു പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകനായ ഇമ്രാൻ അമാനത്ത് പറഞ്ഞു. ചില തീവ്രവാദികൾ ഈ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇസ്ലാമിക ശരീഅത്തു നിയമത്തെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇതിനു ഇരയാകുന്നതെന്നും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉള്‍പ്പെടെ നാല് ശതമാനം മാത്രമാണ് ജനസംഖ്യയെന്നും ഇമ്രാൻ അമാനത്ത് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം നിർബന്ധിത മതപരിവർത്തനമാണെന്നു ക്രൈസ്തവ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരിന്നു. നിർബന്ധിത മതപരിവർത്തനങ്ങളിൽ നിന്നും ശൈശവ വിവാഹങ്ങളിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കുന്നതിനു ഇടപെടല്‍ വേണമെന്ന് പാക്ക് കത്തോലിക്ക സഭ ആവശ്യപ്പെട്ടിരിന്നു. യുണൈറ്റഡ് നേഷൻസ് ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ടിൻ്റെ (യുനിസെഫ്) പഠനമനുസരിച്ച്, പാക്കിസ്ഥാനിലെ 6 യുവതികളിൽ 1 യുവതി ബാല്യത്തിൽ വിവാഹിതരാകുന്നുണ്ട്. 18 വയസ്സിന് മുമ്പ് വിവാഹിതരായ 19 ദശലക്ഷത്തോളം സ്ത്രീകളാണ് പാക്കിസ്ഥാനിലുള്ളത്. അവരിൽ 4.6 ദശലക്ഷം പേർ 15 വയസ്സിന് മുമ്പ് വിവാഹിതരായവരാണെന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷമായ ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തനം ചെയ്തുള്ള വിവാഹത്തിനെതിരെ നേരത്തെ മുതല്‍ തന്നെ പ്രതിഷേധം ശക്തമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-06-16:43:38.jpg
Keywords: പാക്കി

26060
Category: 18
Sub Category:
Heading: സീറോ മലബാർ സമുദായ ശക്തീകരണവർഷത്തിന് ആരംഭം
Content: കൊച്ചി: വിശ്വാസത്തിൽ ഉറച്ചതും ഐക്യബോധത്തിൽ ശക്തമായതുമായ സമുദായത്തിനു കാലഘട്ടത്തിന്റെ ദിശ മാറ്റാൻ കഴിയുമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സമുദായ ശക്തീകരണവർഷം - 2026 ന്റെ സഭാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്. വ്യക്തിപരമായ വിശ്വാസാനുഭവങ്ങളിൽ മാത്രം തൃപ്തിയടയാതെ, വിശ്വാസ ബോധ്യങ്ങളെ സമൂഹനന്മയ്ക്കായി പ്രവർത്തന സജ്ജമാക്കുമ്പോളാണ് സമുദായം ചരിത്രത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുന്നതെന്നു മേജർ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. രൂപതകൾ, സമർപ്പിത സമൂഹങ്ങൾ, കുടുംബങ്ങൾ, യുവജനങ്ങൾ, വിദ്യാഭ്യാസ–സാമൂഹിക സ്ഥാപനങ്ങൾ ഇവയെല്ലാം ഒരേ ലക്ഷ്യത്തോടെ വളർത്തിയെടുക്കുന്ന ഐക്യബോധമാണ് നമ്മുടെ യഥാർത്ഥ ശക്തി. അത്തരമൊരു കൂട്ടായ്മയിൽ നവീകരിക്കപ്പെടുമ്പോൾ മാത്രമാണ് ക്രൈസ്തവ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശയെ സുവിശേഷ മൂല്യങ്ങളുടെ പ്രകാശത്തിൽ രൂപാന്തരപ്പെടുത്താൻ കഴിയുന്നത്, മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു. സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കൺവീനർ ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു. പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് ശ്രീ. രാജീവ് കൊച്ചുപറമ്പിൽ യോഗത്തിനു നന്ദിയർപ്പിച്ചു. സീറോ മലബാർ സിനഡ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കവയലിൽ, പിതാക്കൻമാർ, വിൻസൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ വെരി.റവ.ഫാ. പോൾ പുതുവ, എസ്.എ.ബി.എസ്. സന്യാസിനീ സമൂഹത്തിൻ്റെ സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ, സഭാ കാര്യാലയത്തിലെ വൈദികർ, സന്യസ്തർ, സീറോമലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡണ്ട് ശ്രീമതി ബീനാ ജോഷി, സീറോമലബാർ യുവജന സംഘടനയുടെ പ്രസിഡണ്ട് അഡ്വ. സാം സണ്ണി എന്നിവർ സംബന്ധിച്ചു. മുപ്പത്തിനാലാം സിനഡിന്റെ ഒന്നാം സമ്മേളനത്തിന് പ്രാരംഭമായി നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ സഭയുടെ വിവിധ തലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
Image: /content_image/India/India-2026-01-07-14:27:46.jpg
Keywords: സീറോ

26061
Category: 1
Sub Category:
Heading: ദൈവസാന്നിധ്യത്തിൽ എല്ലാത്തിനും മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ ജൂബിലി വർഷത്തിന് അവസാനം കുറിച്ചുകൊണ്ട് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടു. കർത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാൾ ദിനമായ ഇന്നലെ ജനുവരി ആറാം തീയതി 5800 പേർ ബസിലിക്കയ്ക്കുള്ളിൽ നിന്ന് തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചപ്പോള്‍ പതിനായിരത്തോളം പേർ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സന്നിഹിതരായിരുന്നു. പൂജരാജാക്കന്മാരുടെ ആനന്ദത്തിന്റെയും ഹേറോദേസിന്റെ ഭയത്തിന്റെയും ദിനമാണ് എപ്പിഫനിയെന്ന് വിശുദ്ധ ബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. എല്ലാത്തിനെയും മാറ്റിമറിക്കുന്ന സാന്നിദ്ധ്യമാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തിൽ നാം കാണുന്നത്. ദൈവത്തിന്റെ വരവ്, ദുഃഖമകറ്റുന്നതാണെന്നും എല്ലാം പുതുതാക്കുന്നതാണെന്നും ഓർമ്മിപ്പിച്ച ലെയോ പാപ്പ, വർത്തമാന, ഭാവി കാലങ്ങളെ വ്യത്യസ്തമാക്കുന്ന സാന്നിദ്ധ്യമാണ് ക്രിസ്തുവിൽ നാം കാണുന്നതെന്നും പറഞ്ഞു. ജൂബിലി വർഷത്തിൽ, റോമിലെ നാല് ബസിലിക്കകളിലുമായി മൂന്നേകാൽ കോടിയിലധികം വിശ്വാസികൾ ഈ വർഷം വിശുദ്ധ വാതിൽ കടന്നിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-07-14:57:29.jpg
Keywords: പാപ്പ

26062
Category: 1
Sub Category:
Heading: വോട്ടവകാശമുള്ള കർദ്ദിനാളുമാരുടെ എണ്ണം 122 ആയി കുറഞ്ഞു
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണം 122 ആയി കുറഞ്ഞു. ഇറ്റലിക്കാരനും അപ്പസ്തോലിക ന്യൂൺഷ്യോയുമായ കർദ്ദിനാൾ മാരിയോ സെനാരിക്ക് ജനുവരി അഞ്ചാം തീയതി എൺപത് വയസ്സെത്തിയതിനെത്തുടർന്നാണ് വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണത്തിൽ കുറവുണ്ടായത്. നിലവിലെ കണക്കുകൾ പ്രകാരം, മൊത്തം കർദ്ദിനാൾ സംഘത്തിലെ 245 അംഗങ്ങളിൽ 123 പേർ വോട്ടവകാശമില്ലാത്തവരാണ്. കർദ്ദിനാൾ മാരിയോ സെനാരിയ്ക്ക് എൺപത് വയസ്സായതോടെ, കർദ്ദിനാൾ സംഘത്തിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണം 122 ആയി കുറഞ്ഞു. ആകെയുള്ള 245 കർദ്ദിനാളുമാരിൽ 123 പേർ എൺപത് വയസ്സിന് മുകളിലുള്ളവരാണ്. എൺപത് വയസ്സിൽ താഴെയെങ്കിലും, കർദ്ദിനാൾ ബെച്ചു, വോട്ടവകാശമുളളവരുടെ ലിസ്റ്റിൽ ഉൾപ്പെടില്ല. പരിശുദ്ധ പിതാവിന്റെ ഉപദേശക സംഘമായും സഹകാരികളായും പ്രവർത്തിക്കാനായി പ്രത്യേകമായി തെരഞ്ഞെടുത്തവരാണ് കർദ്ദിനാളുമാർ. 1150 മുതൽ രൂപപ്പെട്ട കർദ്ദിനാൾ സംഘത്തിൽ ഒരു ഡീനും, കാമറലെങ്കോ സ്ഥാനം വഹിക്കുന്ന കര്‍ദ്ദിനാളുമുണ്ട്. റോമിന് പുറത്തുള്ളവരാണെങ്കിലും, കർദ്ദിനാളുമാർക്ക് വത്തിക്കാൻ രാജ്യത്തിലെ പൗരത്വമുണ്ട്. ഇറ്റലിയിൽനിന്നുള്ള കർദ്ദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ റേയാണ് നിലവിൽ കർദ്ദിനാൾ സംഘത്തിന്റെ ഡീനായി സേവനമനുഷ്ഠിക്കുന്നത്. അസിസ്റ്റന്റ് ഡീൻ കർദ്ദിനാൾ ലെയൊനാർഡോ സാന്ദ്രിയാണ്. ഇപ്പോഴുള്ള കർദ്ദിനാളുമാരിൽ 41 പേർ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും, 58 പേർ ബെനഡിക്ട് പതിനാറാമൻ പാപ്പായും 146 പേർ ഫ്രാൻസിസ് പാപ്പായും തിരഞ്ഞെടുത്തവരാണ്. ഇറ്റലിയിൽനിന്നാണ് ഏറ്റവും കൂടുതൽ കർദ്ദിനാളുമാരുള്ളത്. വോട്ടവകാശമുള്ള പതിനാറുപേരുൾപ്പെടെ അൻപത് കർദ്ദിനാളുമാർ ഇറ്റലിക്കാരാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-07-17:56:50.jpg
Keywords: വോട്ട

26063
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു
Content: കാക്കനാട്: സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരിതെളിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു. സീറോമലബാർസഭയുടെ അജപാലന ക്രമീകരണങ്ങളിൽ സമീപകാലത്തുണ്ടായ വളർച്ച, പ്രത്യേകിച്ച്, പന്ത്രണ്ട് രൂപതകളുടെ അതിർത്തികൾ പുനഃക്രമീകരിച്ചതും കേരളത്തിന് പുറത്ത് നാല് പുതിയ പ്രവിശ്യകൾ (Ecclesiastical Provinces) രൂപീകരിച്ചതും, ഗൾഫ് മേഖലയിലെ സീറോമലബാർ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചതും, കൃതജ്ഞതാപൂർവം അനുസ്‌മരിച്ച മേജർ ആർച്ചുബിഷപ്പ്, സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങളോടുള്ള ഭാവാത്മകവും ചരിത്രപരവുമായ പ്രതികരണങ്ങളായി അവയെ വിലയിരുത്തി. 2026-ൽ സീറോമലബാർസഭ ആചരിക്കുന്ന 'സാമുദായിക ശക്തീകരണ വർഷം' (Year of Community Empowerment) കാലോചിതവും പ്രവാചകതുല്യവുമാണെന്ന് പറഞ്ഞ മേജർ ആർച്ചുബിഷപ്പ്, ഒരു സഭയെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കേവലം ഭരണപര മെന്നതിനേക്കാൾ ആഴമായ ആത്മീയമാനമുള്ളവയാണെന്ന് തിരിച്ചറിയണമെന്നു ഓർമ്മിപ്പിച്ചു. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ 'ദിലക്സി തേ' (Dilexi Te) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറഞ്ഞ, 'മിശിഹായോടുള്ള യഥാർത്ഥ സ്നേഹം ദരിദ്രരോടും ബലഹീനരോടും നിസ്സഹായരോടുമുള്ള പ്രായോഗികമായ സ്നേഹത്തിൽ നിന്നും വേർപെടുത്താനാവില്ലെന്ന' ആശയത്തെ ഉയർത്തിക്കാട്ടിക്കൊണ്ട്, നമ്മുടെ സഭയുടെ ചൈതന്യവും വിശ്വാസ്യതയും അളക്കപ്പെടുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരോടും നിശബ്ദരാക്കപ്പെട്ടവരോടും പുറമ്പോക്കുകളിൽ കഴിയുന്നവരോടും നാം എങ്ങനെ കരുണ കാണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നു മേജർ ആർച്ചുബിഷപ്പ് പറഞ്ഞു. ദരിദ്രർ, കൃഷിക്കാർ, കഷ്ടപ്പെടുന്ന കുടുംബങ്ങൾ, നീതി നിഷേധിക്കപ്പെട്ടവർ എന്നിവരോടുള്ള നമ്മുടെ കരുതൽ അജപാലനപരമായ മുൻഗണനകളിലും തീരുമാനങ്ങളിലും പ്രായോഗികമായി പ്രകടമാകുന്ന ഒരു വർഷമായി 2026 മാറണമെന്നും മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു. സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നോക്കാവസ്ഥയിലായ സഭാംഗങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെ സത്യസന്ധമായും അനുകമ്പയോടെയും നോക്കിക്കാണാനും സമുദായത്തിന്റെ വളർച്ചയ്ക്കായുള്ള കർമ്മ പദ്ധതികൾ വിഭാവനംചെയ്തു നടപ്പിലാക്കാനുമുള്ള അവസരമായി ഈ വർഷം പ്രയോജനപ്പെടുത്തണമെന്നു മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. സാമുദായിക ശക്തീകരണം എന്നത് കേവലം ഒരു കാര്യപരിപാടിയോ മുദ്രാവാക്യമോ അല്ല; മറിച്ച് സുവിശേഷത്തിൽ നിന്ന് തന്നെ ഉത്ഭവിക്കുന്ന സഭാപരമായ പ്രതിബദ്ധതയാണന്നു മേജർ ആർച്ചുബിഷപ് പറഞ്ഞു. കൂട്ടായ്മയുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, മുറിവേറ്റയിടങ്ങളിൽ അനുരഞ്ജനം സാധ്യമാക്കാനും നമ്മുടെ സഭാസമൂഹത്തിലെ ഒരു അംഗവും ഒഴിവാക്കപ്പെട്ടവരോ കേൾക്കപ്പെടാത്തവരോ ആയി അവശേഷിക്കുന്നില്ലെന്നു ഉറപ്പുവരുത്താനും ഇത് നമ്മെ ക്ഷണിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു. പുതിയ സീറോമലബാർ സഭാപ്രവിശ്യകളുടെ തലവന്മാരായി സ്ഥാനമേറ്റെടുത്ത മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മേജർ ആർച്ചുബിഷപ്പ് അഭിനന്ദിക്കുകയും, സീറോമലബാർ മെത്രാൻ സിനഡിലേക്കു പുതിയ അംഗങ്ങളായി എത്തിയ ബെൽത്തങ്കടി രൂപതാധ്യക്ഷൻ മാർ ജെയിംസ് പട്ടേരിൽ, അദിലാബാദ് രൂപതാധ്യക്ഷൻ മാർ ജോസഫ് തച്ചാപറമ്പത്ത് എന്നിവർക്ക് സ്വാഗതം ആശംസിക്കുകയും ചെയ്തു. സിനഡ്, ജനുവരി 10 ശനിയാഴ്ച വൈകിട്ട് സമാപിക്കും. ഇന്ത്യക്കകത്തും, വിദേശത്തുമുള്ള 53 മെത്രാന്മാരാണ് സിനഡിൽ സംബന്ധിക്കുന്നത്.
Image: /content_image/India/India-2026-01-07-19:35:08.jpg
Keywords: സീറോ മലബാ

26064
Category: 1
Sub Category:
Heading: വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിലേക്ക് മലയാളി വൈദികന്‍
Content: റോം/ ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ വൈദികനായ റവ. ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിൽ നിയമിതനായി. 1964ൽ വിവിധ മതങ്ങൾക്കിടയിൽ ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി സ്ഥാപിതമായ ഈ ഡിക്കാസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ മതങ്ങൾക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിൻ്റെ നിയമനം. ചങ്ങനാശേരി സ്വദേശിയായ അദ്ദേഹം സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഇടവകാംഗമാണ്. ഇതര മത ദൈവശാസ്ത്രത്തിലും വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സംവാദത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോസഫ് റോമിലെ റെജീന അപ്പസ്തോലരും യൂണിവേഴ് സിറ്റിയിൽ ക്രിസ്‌തുവിജ്ഞാനീയത്തിൽ ഗവേഷണം നടത്തിവരവേയാണ് ഈ നിയമനം. മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാടാണ് ഡിക്കാസ്റ്ററിയുടെ അദ്ധ്യക്ഷന്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-07-21:17:47.jpg
Keywords: മലയാ

26065
Category: 18
Sub Category:
Heading: ജസ്റ്റീസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടില്‍ സർക്കാർ ആത്മാർത്ഥ സമീപനം സ്വീകരിക്കണം: കെസിബിസി
Content: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെകുറിച്ച് പഠിച്ച് സമർപ്പിച്ച ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി, സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ നിന്നും 220 ശിപാർശകൾ പൂർണ്ണമായും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനിടെ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി. കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും കമ്മീഷൻ ശിപാർശകളിൽമേലുള്ള നടപടികളിൽ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചർച്ച നടത്തി തീരുമാനമെടുക്കണമെന്നും ക്രൈസ്തവ സമൂഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണെന്നും ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു. വിവിധ സഭാ വിഭാഗങ്ങൾ ന്യായമായി ഉയർത്തിയ ഈ ആവശ്യങ്ങൾ സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. ഈ അടുത്ത നാളുകളിൽ സംഘടിപ്പിക്കപ്പെട്ട ഒരു ചർച്ചയിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും സർക്കാർ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാർശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞരാണ്. എന്തെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ അനുഭവം ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടില്ല. റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കുകയും ഇതിനകം സ്വീകരിച്ച നടപടികളെ കുറിച്ച് ക്രൈസ്തവ സമൂഹത്തെ വ്യക്തമായി അറിയിക്കുകയും ചെയ്യാത്തിടത്തോളം, മുൻവർഷങ്ങളിൽ ആവർത്തിച്ച അവകാശവാദങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നതെന്ന് കരുതേണ്ടി വരും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇത്തരം താൽക്കാലിക നീക്കങ്ങൾക്ക് ഉപരിയായി ആത്മാർത്ഥമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പ്രസ്താവിച്ചു.
Image: /content_image/India/India-2026-01-08-09:28:24.jpg
Keywords: കെസിബിസി

26066
Category: 18
Sub Category:
Heading: ജെ.ബി കമ്മീഷൻ റിപ്പോര്‍ട്ട്: മുഖ്യമന്ത്രിയുടെ വാദം ക്രൈസ്തവ സമുദായത്തെ അവഹേളിക്കുന്നതെന്ന് കത്തോലിക്കാ കോൺഗ്രസ്
Content: കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നയം തികച്ചും അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി. റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻപോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോൺഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം മൂന്നു തവണ സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടും സർക്കാർ നിരാകരിക്കുകയാണുണ്ടായത്. തുടർന്ന് കേരളം ഹൈക്കോടതിയിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നു. വിവരാവകാശപ്രകാരം അപേക്ഷിച്ചപ്പോൾ സർക്കാർ പറഞ്ഞത്, മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നു എന്നാണ്. എന്നിട്ടാണ് ഇപ്പോൾ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കി എന്ന് പറയുന്നത്. ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ നടപ്പാക്കുകയോ ഇല്ല എന്ന് മാത്രമല്ല, ഇതിൻ്റെ പേരിൽ ഒരു സമുദായത്തെയും ജനതയെയും അവഹേളിക്കുകകൂടിയാണ്. എന്തടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടെന്നും ഏതൊക്കെ കാര്യങ്ങളാണു നടപ്പാക്കിയതെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണം. തെറ്റിദ്ധാരണാജനകമായ വാർത്തകളും തെറ്റായ പ്രഖ്യാപനങ്ങളും ഒരു ഉത്തരവാദിത്വപ്പെട്ട ഭരണാധികാരിക്ക് ചേർന്നതല്ല. പൊതുജനങ്ങളുടെ മുന്നിൽ റിപ്പോർട്ട് നടപ്പാക്കി എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഈ കാലഘട്ടങ്ങളിൽ ഉണ്ടാകുന്നുണ്ട്. സർക്കാരിന് ആത്മാർഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. അതു ചെയ്യണമെന്ന് ക്രൈസ്തവ സഭകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സഭകളെ കളിയാക്കുന്നതിനും പറ്റിക്കുന്നതിനും വേണ്ടിയിട്ടാണ് സർക്കാരിന്റെ ഇത്തരത്തിലുള്ള ശ്രമങ്ങൾ. അത് തിരുത്താൻ സർക്കാർ തയാറാകണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി ക്രൈസ്‌തവ സമുദായം നൽകും എന്ന് കത്തോലിക്ക കോൺഗ്രസ് ഓർമിപ്പിച്ചു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്‌ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാ ഷണം നടത്തി.
Image: /content_image/India/India-2026-01-08-09:43:55.jpg
Keywords: കോശി

26067
Category: 1
Sub Category:
Heading: നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകുമോ?; വത്തിക്കാനില്‍ അസാധാരണ കൺസിസ്റ്ററി തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ വിവിധ കര്‍ദ്ദിനാളുമാര്‍ ഒന്നുചേര്‍ന്നു പങ്കെടുക്കുന്ന അസാധാരണ കൺസിസ്റ്ററിയ്ക്കു വത്തിക്കാനില്‍ തുടക്കമായി. ഇന്നലെയും ഇന്നുമായി നടക്കുന്ന വിവിധ സമ്മേളനങ്ങള്‍ ലെയോ പാപ്പയുടെ അധ്യക്ഷതയിലാണ് ചേരുന്നത്. വത്തിക്കാനിലെ സിനഡ് ഹാളിൽ ഇന്നലെ ബുധനാഴ്ച വൈകുന്നേരം നാലുമണിക്കാണ് കൺസിസ്റ്ററി ഔദ്യോഗികമായി ആരംഭിച്ചത്. അടച്ചിട്ട ഹാളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പാപ്പയും കർദ്ദിനാൾ സംഘവും മാത്രമാണ് സംബന്ധിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ജൂബിലി സമാപന ചടങ്ങുകളിലും എപ്പിഫനി ആഘോഷത്തിലും നിരവധി കർദ്ദിനാൾമാർ പങ്കെടുത്തിരുന്നു. വിവിധ സമ്മേളനങ്ങൾക്ക് പുറമെ, ഇന്നു ജനുവരി എട്ട് വ്യാഴാഴ്ച രാവിലെ 7.30-ന് (ഇന്ത്യന്‍ സമയം ഉച്ചക്ക് 12 മണി) വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പണവും നടക്കും. സഭാപരമായ രേഖകൾ, സഭയുടെ മിഷ്ണറി സ്വഭാവം, കൂരിയയുടെ പ്രാധാന്യം, പ്രാദേശികസഭകളുമായുള്ള ബന്ധം, സിനഡാത്മകത, ആരാധനക്രമം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇന്നത്തെ കൺസിസ്റ്ററിയില്‍ വിചിന്തനം ചെയ്യപ്പെടും. "ഇവാഞ്ചേലി ഗൗദിയും", "പ്രെദിക്കാത്തെ എവഞ്ചേലിയും" എന്നീ പ്രമുഖ രേഖകൾ വിചിന്തനങ്ങളിൽ പ്രത്യേക സ്ഥാനം പിടിക്കും. ലെയോ പതിനാലാമൻ പാപ്പ വിളിച്ചുകൂട്ടുന്ന ആദ്യ അസാധാരണ കൺസിസ്റ്ററിയാണ് ഇതെന്ന പ്രത്യേകതയും സംഗമത്തെ സവിശേഷമാക്കി മാറ്റുന്നുണ്ട്. പരിശുദ്ധ പിതാവിന് പിന്തുണയും ഉപദേശങ്ങളും നൽകാനും, ആഗോളസഭയുടെ ഭരണമെന്ന ഗൗരവമേറിയ പാപ്പായുടെ നിയോഗത്തിൽ അദ്ദേഹത്തെ സഹായിക്കാനുമാണ് കർദ്ദിനാൾ സംഘം ഈ സമ്മേളനത്തിലൂടെയും പരിശ്രമിക്കുക. നിലവിൽ, 245 പേരാണ് കർദ്ദിനാൾ സംഘത്തിലുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-08-10:31:04.jpg
Keywords: കൺസിസ്റ്റ