Contents

Displaying 25571-25580 of 26059 results.
Content: 26028
Category: 1
Sub Category:
Heading: പ്രാദേശികസഭകളിലെ "പ്രത്യാശയുടെ ജൂബിലിവർഷം" അവസാനിച്ചു
Content: വത്തിക്കാന്‍ സിറ്റി: "2025 പ്രത്യാശയുടെ ജൂബിലി" വർഷവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പ പുറത്തിറക്കിയിരുന്ന "സ്‌പേസ് നോൺ കൊൺഫൂന്തിത്" രേഖപ്രകാരം, പ്രാദേശികസഭകളിലെ ജൂബിലി വർഷ ആഘോഷത്തിനു സമാപനം. കഴിഞ്ഞ വര്‍ഷം ഡിസംബർ 29നാണ് വിവിധ പ്രാദേശികസഭകളിൽ ജൂബിലി വർഷത്തിന് തുടക്കം കുറിച്ചിരിന്നു. ഇക്കഴിഞ്ഞ ഡിസംബർ 28 ഞായറാഴ്ചയാണ്, ലോകമെങ്ങുമുള്ള പ്രാദേശികസഭകളിൽ, ക്രൈസ്തവമായ പ്രത്യാശയുടെ സന്ദേശം പരത്തിയ ജൂബിലി വർഷത്തിന് പര്യവസാനമായത്. "പ്രത്യാശയുടെ വർഷം" പ്രഖ്യാപിക്കപ്പെട്ടതിന്റെ ഭാഗമായി റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക, മേരി മേജർ ബസിലിക്ക, റോം രൂപതയുടെ കത്തീഡ്രൽ ദേവാലയം കൂടിയായ ജോൺ ലാറ്ററൻ ബസിലിക്ക, റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്ക എന്നിവിടങ്ങളിലും, റെബിബ്ബിയയിലുള്ള ജയിലിലും ഫ്രാൻസിസ് പാപ്പായുടെ തീരുമാനപ്രകാരം വിശുദ്ധ വാതിലുകൾ തുറന്നുവെങ്കിലും ദൂരദേശങ്ങളിലുള്ള ആളുകൾക്ക് വിശുദ്ധ വാതിൽ കടക്കാനും, ദണ്ഡവിമോചനം നേടാനുമുള്ള സാധ്യത എളുപ്പമല്ലാത്തതുകൊണ്ട്, വിവിധ രൂപതകളിൽ "ജൂബിലിയ്ക്കായി" പ്രത്യക ചാപ്പലുകൾ തിരഞ്ഞെടുക്കാൻ പരിശുദ്ധ പിതാവ് അനുമതി നൽകിയിരുന്നു. പ്രാദേശികസഭകളിലെ ജൂബിലി വർഷം അവസാനിച്ച ഡിസംബർ 28 ഞായറാഴ്ച തന്നെയാണ് റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെ വിശുദ്ധ വാതിൽ അടച്ചതും. നേരത്തെ മേരി മേജർ ബസിലിക്കയിലെ വിശുദ്ധ വാതിൽ, ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായ കർദ്ദിനാൾ റൊളാന്താസ് മാക്റിസ്കാസിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഡിസംബർ 25 വ്യാഴാഴ്ച വൈകുന്നേരവും, ജോൺ ലാറ്ററൻ ബസിലിക്കയിലേത്, റോം രൂപതയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ വികാർ ജനറൽ, കർദ്ദിനാൾ റെയ്‌നയുടെ മുഖ്യ കാർമ്മികത്വത്തിൽ ഡിസംബർ 27 ശനിയാഴ്ച രാവിലെയും അടയ്ക്കപ്പെട്ടിരുന്നു. മേജർ പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകളിൽ അവസാനമായി അടയ്ക്കപ്പെടുക വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വാതിലായിരിക്കും. ജനുവരി ആറാം തീയതി ചൊവ്വാഴ്ച ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ ചടങ്ങോടെ ആഗോള കത്തോലിക്കാ സഭയിലെ "പ്രത്യാശയുടെ ജൂബിലി വർഷം" അവസാനിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-30-12:46:48.jpg
Keywords: ജൂബിലി
Content: 26029
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് ഭീഷണിയായ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള യു‌എസ് ശ്രമത്തെ സ്വാഗതം ചെയ്ത് നൈജീരിയന്‍ സഭ
Content: അബൂജ: രാജ്യത്ത് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഘടകങ്ങൾക്കെതിരെ യുഎസ് നടത്തിയ സൈനിക നടപടികളെ സ്വാഗതം ചെയ്ത് നൈജീരിയയിലെ കത്തോലിക്ക സഭാനേതൃത്വം. ഒരു ദശാബ്ദത്തിലേറെയായി പശ്ചിമാഫ്രിക്കയെ ബാധിച്ചിരിക്കുന്ന ഭീകരത, കലാപം, കൊള്ള എന്നിവയെ അഭിസംബോധന ചെയ്യുന്നതാണ് യുഎസ് - നൈജീരിയ സംയുക്ത നടപടിയെന്ന് സഭാനേതാക്കള്‍ വിശേഷിപ്പിച്ചു. നൈജീരിയയിലെ ഒയോ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ഇമ്മാനുവൽ അഡെറ്റോയിസ് ബഡെജോയും അബൂജ കത്തോലിക്കാ അതിരൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പാട്രിക് അലുമുകുവും പുതിയ നടപടികളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ധ്രുവീകരണമുള്ള രാഷ്ട്രീയ അന്തരീക്ഷത്തിൽ ഈ നടപടി നിർണായകമാണെന്നു ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ കീഴിലുള്ള സ്ഥാപനമായ പാൻ ആഫ്രിക്കൻ എപ്പിസ്കോപ്പൽ കമ്മിറ്റി ഫോർ സോഷ്യൽ കമ്മ്യൂണിക്കേഷൻസിന്റെ (CEPACS) മുൻ പ്രസിഡന്റായ ബിഷപ്പ് ബഡെജോ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി നൈജീരിയയിൽ ക്രിസ്തീയ വിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ ജിഹാദികൾ നടത്തുന്ന ശ്രമം വിലപോകില്ലായെന്ന സൂചനയാണ് സംയുക്ത തിരിച്ചടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അബൂജ അതിരൂപത കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പാട്രിക് പറഞ്ഞു. ഐസിസ് തീവ്രവാദികൾ ആസ്ഥാന കേന്ദ്രമാക്കിയിട്ടുള്ള സോകോട്ടോ സംസ്ഥാനത്തെ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഓപ്പറേഷനിലാണ് യുഎസ് സൈന്യം നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചു കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ആക്രമണം നടത്തിയത്. തീവ്രവാദികൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ, അവർക്ക് നരകം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതാണ് സംഭവിച്ചതെന്നും ഡിസംബർ 25നു അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-30-14:58:27.jpg
Keywords: നൈജീ
Content: 26030
Category: 1
Sub Category:
Heading: ജൂബിലി വര്‍ഷത്തിലെ ഫ്രാൻസിസ് പാപ്പയുടെ സ്വര്‍ഗ്ഗീയ യാത്രയും ലെയോ പാപ്പയുടെ തെരഞ്ഞെടുപ്പും
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സ്വര്‍ഗ്ഗീയ യാത്ര, പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് തുടങ്ങീ 2025 ജൂബിലി വര്‍ഷം കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധ നേടിയ വര്‍ഷമായിരിന്നു. വിശ്വാസികളോടുള്ള അടുപ്പം, ദരിദ്രരോടുള്ള സ്നേഹസമീപനം, സഭാതലത്തില്‍ സ്വീകരിച്ച ശ്രദ്ധേയമായ തീരുമാനങ്ങള്‍ എന്നിവയിലൂടെ ആഗോള ശ്രദ്ധ നേടിയ ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷം ഏപ്രിൽ 21 ഈസ്റ്ററിന് പിറ്റേന്നുള്ള തിങ്കളാഴ്ച നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരിന്നെങ്കിലും പലതവണ ആരോഗ്യ നില വഷളായപ്പോഴും വത്തിക്കാനില്‍ നിന്നു പിന്നീട് ശുഭസൂചനകള്‍ വന്നിരിന്നു. ഈസ്റ്റര്‍ ദിനത്തിലെ പതിവ് ഊര്‍ബി ഏത് ഓര്‍ബി സന്ദേശം ഒഴിവാക്കിയെങ്കിലും പാപ്പ ആശീര്‍വാദം നല്‍കി. പിറ്റേന്നുള്ള ഫ്രാന്‍സിസ് പാപ്പയുടെ മരണം ലോകത്തെ അഗാധദുഃഖത്തിലാഴ്ത്തി. അഞ്ചു ദിവസത്തിന് ശേഷം ഏപ്രില്‍ 26നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ പാപ്പയ്ക്ക് ആഗോള ജനതയുടെ യാത്രാമൊഴി. മുന്‍ പാപ്പകളില്‍ നിന്നു വ്യത്യസ്തമായി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് ഫ്രാന്‍സിസ് പാപ്പയെ അടക്കം ചെയ്തത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇവിടെ തന്നെ സംസ്ക്കരിക്കണമെന്ന് പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ഇന്നു ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് സെന്റ് മേരി മേജര്‍ ബസിലിക്ക. #{blue->none->b->ലെയോ പതിനാലാമൻ പാപ്പ ‍}# ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയ ശേഷം മെയ് മാസത്തിൽ വിളിച്ചുകൂട്ടിയ കോൺക്ലേവിനെത്തുടർന്നാണ് വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി ലെയോ പാപ്പയെ തെരഞ്ഞെടുത്തത്. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ കോണ്‍ക്ലേവ് സമ്മേളനം നടക്കുമ്പോള്‍ മാധ്യമ പ്രവചനങ്ങള്‍ നിരവധിയായിരിന്നെങ്കിലും അവയെ അസ്ഥാനത്താക്കിയാണ് മെയ് 8നാണ് അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗമായ കര്‍ദ്ദിനാള്‍ റോബർട്ട് പ്രെവോസ്റ്റ് തിരുസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമുസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. ലെയോ പതിനാലാമന്‍ പാപ്പ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി. നിറകണ്ണുകളോടെ കൈവീശികാണിച്ചുള്ള പാപ്പയുടെ ആദ്യ ദൃശ്യം ലോകജനത ടെലിവിഷനിലൂടെയും നവമാധ്യമങ്ങളിലൂടെയും കണ്ടു. ക്രിസ്തു കേന്ദ്രീകൃതമായ പ്രസംഗങ്ങളിലൂടെയും പാവങ്ങളോടുള്ള സമീപനത്തിലൂടെയും ലെയോ പതിനാലാമന്‍ പാപ്പ ചുരുങ്ങിയ സമയംക്കൊണ്ട് ശ്രദ്ധ നേടി. ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല, സുവിശേഷം പങ്കുവെയ്ക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി അനുവദിച്ച ഔപചാരിക അഭിമുഖത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ വ്യക്തമാക്കിയിരിന്നു. ഈ മാസം നടന്ന തുര്‍ക്കി സന്ദര്‍ശനത്തിനിടെ പ്രസിദ്ധമായ ബ്ലൂ മോസ്ക്കില്‍ പാപ്പ എത്തിയിരിന്നു. ഇവിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം പാപ്പ നിരസിച്ചത് ഏറെ ചര്‍ച്ചയായി. മതമൈത്രിയുടെ ഭാഗമായി പതിനേഴാം നൂറ്റാണ്ടിലെ മോസ്ക്ക്, പാപ്പ ചുറ്റി സന്ദര്‍ശിച്ചെങ്കിലും ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതു ഒഴിവാക്കുകയായിരിന്നു. സൈബര്‍ യുഗത്തിലെ അപ്പസ്തോലന്‍ കാർളോ അക്യുട്ടിസിനെയും പിയർ ജോർജിയോ ഫ്രാസാത്തിയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയും ലെയോ പാപ്പ ശ്രദ്ധ നേടി. പുതുവര്‍ഷത്തിനായി നാം തയാറെടുക്കുമ്പോള്‍ തിരുസഭയ്ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-30-17:22:29.jpg
Keywords: ജൂബിലി
Content: 26031
Category: 18
Sub Category:
Heading: ആവിഷ്ക്കാര സ്വാതന്ത്ര്യം അവഹേളനത്തിനു ഉപയോഗിക്കുന്നതു അനുവദിച്ചുകൂടാ: ബിനാലെയിലെ ക്രൈസ്തവ അവഹേളനത്തില്‍ സീറോമലബാർ സഭ
Content: കൊച്ചി: ബിനാലെയുടെ പേരിൽ മട്ടാഞ്ചേരി ബസാർ റോഡിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു കലാസൃഷ്ടിയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധമായ അടയാളങ്ങളിലൊന്നായ ‘അന്ത്യ അത്താഴം’ അപമാനകരമായും വികലമായും അവതരിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ച് സീറോമലബാർ സഭ. കോടിക്കണക്കിന് വിശ്വാസികൾ ആത്മീയ പ്രചോദനത്തിന്റെ പ്രതീകമായി കരുതുന്ന അന്ത്യഅത്താഴ രംഗത്തെ അവഹേളിക്കുന്ന രീതിയിൽ അവതരിപ്പിച്ചത്, മതവിശ്വാസങ്ങളോടുള്ള അടിസ്ഥാന ബഹുമാനം ലംഘിക്കുന്ന നടപടിയാണെന്ന് സഭ ആരോപിച്ചു. 2016 ഡിസംബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയും, വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചതുമായ ഈ ചിത്രം വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്‌ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ കരുതിക്കൂട്ടി ചെയ്ത ദുരുദ്ദേശപരമായ പ്രവർത്തിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കലാസ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്ന കാര്യത്തിൽ സഭയ്ക്ക് സംശയമില്ല. എന്നാൽ മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും വിശുദ്ധ പ്രതീകങ്ങളെ വികലമാക്കി ചിത്രീകരിച്ചു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ അവതരണങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടാൻ കഴിയില്ല. അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെയും പരസ്പര ബഹുമാനത്തോടെയും വിനിയോഗിക്കപ്പെടേണ്ടതാണെന്നത് ബഹുസ്വര സമൂഹത്തിന്റെ അടിസ്ഥാനതത്വമാണ്. ഈ സംഭവത്തിലൂടെ ക്രൈസ്തവ സമൂഹം ആഴത്തിൽ വേദനിക്കപ്പെട്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ബന്ധപ്പെട്ട അധികാരികൾ ഗൗരവത്തോടെ കണക്കിലെടുക്കണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെടുന്നു. ആരോഗ്യകരമായ സാംസ്‌കാരിക സംവാദത്തിന്റെയും കലാ ആവിഷ്കാരങ്ങളുടെയും വേദിയായിരിക്കേണ്ട നമ്മുടെ സാംസ്‌കാരിക ഇടങ്ങൾ, ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമാക്കിയുള്ള അവഹേളനത്തിന്റെയും വിഭജനത്തിന്റെയും വേദിയാക്കി മാറ്റുന്നത് ഉചിതമല്ല. ഈ വിഷയത്തിൽ നീതിയുക്തവും ഉത്തരവാദിത്വപരവുമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുമെന്ന് സീറോമലബാർ സഭ പ്രതീക്ഷിക്കുകയാണെന്നും പി‌ആര്‍‌ഓ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2025-12-30-21:40:43.jpg
Keywords: സീറോ മലബാ
Content: 26032
Category: 18
Sub Category:
Heading: സൺഡേ സ്‌കൂൾ അധ്യാപകർക്ക് ക്ഷേമനിധി: വിശദമായ പഠനം വേണമെന്ന് വിവിധ ക്രിസ്‌ത്യൻ സഭകൾ
Content: തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ്റെ ശിപാർശപ്രകാരം ക്രിസ്‌ത്യൻ പള്ളികളിലെ സൺഡേ സ്‌കൂൾ അധ്യാപകർക്ക് ക്ഷേമനിധി നൽകണമെന്ന അഭിപ്രായത്തിൽ വിശദമായ പഠനം വേണമെന്നു വിവിധ ക്രിസ്‌ത്യൻ സഭകൾ. കഴിഞ്ഞ ദിവസം ന്യൂനപക്ഷ ഡയറക്‌ടറേറ്റ് വിളിച്ചുചേർത്ത യോഗത്തിലാണു വിവിധ സഭാ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. യോഗം സംബന്ധിച്ച് തലേ ദിവസം മാത്രമാണ് അറിയിപ്പുകൾ പല സഭാ അധികാരികൾക്കും ലഭിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ ക്ഷേമനി ധി ആരംഭിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിശദമായി പഠിക്കണമെന്നും ഇവർ അഭിപ്രായം അറിയിച്ചു. സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാന്‌പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ചു പഠിച്ച ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്.
Image: /content_image/India/India-2025-12-31-09:25:10.jpg
Keywords: കോശി
Content: 26033
Category: 18
Sub Category:
Heading: അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്‌ടി: കെ‌സി‌ബി‌സി പരാതി നല്‍കി
Content: കൊച്ചി: കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച കലാസൃഷ്‌ടി പ്രദർശിപ്പിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെസിബിസി ജാഗ്രതാ കമ്മീഷൻ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നൽകി. വർഷങ്ങൾക്കുമുമ്പ് ഒരു മാസികയിൽ പ്രസിദ്ധീകരിക്കുകയും വിവാദമായതിനെത്തുടർന്ന് പിൻവലിക്കുകയും ചെയ്‌ത അതേ കലാസൃഷ്ടി പൊതുജന പങ്കാളിത്തത്തോടെ സാമൂഹിക ഐക്യവും കൂട്ടായ്‌മയും പരിപോഷിപ്പിക്കുന്ന കൊച്ചി ബിനാലെ പോലുള്ള പരിപാടികളിൽ ഉൾപ്പെടുത്തപ്പെടാൻ ഇടയായത് അപലപനീയമാണ്. ക്രൈസ്ത‌വ സന്യാസിനികളെ അവഹേളിക്കുകയും വിശ്വാസികൾ പരിപാവനമായി കാണുന്ന അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇത്തരം കലാസൃഷ്‌ടികൾ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് -കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
Image: /content_image/India/India-2025-12-31-09:36:38.jpg
Keywords: കെ‌സി‌ബി‌സി
Content: 26034
Category: 1
Sub Category:
Heading: 2025-ൽ ലോകമെമ്പാടും കൊല്ലപ്പെട്ടത് 17 മിഷ്ണറിമാർ
Content: വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ ജൂബിലി വർഷമായ 2025-ൽ ലോകമെമ്പാടും 17 മിഷ്ണറിമാർ കൊല്ലപ്പെട്ടതായി കണക്ക്. ഇന്നലെ ഡിസംബർ 30ന് ഫിഡെസ് ഏജൻസിയാണ് വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ 2000 മുതൽ ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുടെ എണ്ണം 626 ആയി ഉയർന്നു. വിശ്വാസത്തെ പ്രതി മരിച്ചവരില്‍ വൈദികര്‍, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർത്ഥികൾ, അൽമായർ എന്നിവര്‍ ഉള്‍പ്പെടുന്നു. ഭൂഖണ്ഡം തിരിച്ചുള്ള കണക്കുകള്‍ പ്രകാരം 2025-ൽ ഏറ്റവും കൂടുതൽ മിഷ്ണറിമാര്‍ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. ആറ് വൈദികർ, രണ്ട് സെമിനാരി വിദ്യാർത്ഥികൾ, രണ്ട് മതബോധന അധ്യാപകര്‍ ഉള്‍പ്പെടെ പത്ത് മിഷ്ണറിമാര്‍ കൊല്ലപ്പെട്ടു. അമേരിക്കയില്‍ നാല് മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട മിഷ്ണറിമാരില്‍ ഒരു വൈദികനും അല്‍മായനും ഉള്‍പ്പെടെ രണ്ട് പേർ ഏഷ്യയിൽനിന്നുള്ളവരാണ്. ഒരു വൈദികന്‍ യൂറോപ്പിൽ കൊല്ലപ്പെട്ടു. അതേസമയം അനൌദ്യോഗിക കണക്കുകള്‍ പ്രകാരം ലോകമെമ്പാടും നൂറുകണക്കിന് മിഷ്ണറിമാരും ആയിരകണക്കിന് ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-31-10:27:24.jpg
Keywords: മിഷ്ണറി
Content: 26035
Category: 1
Sub Category:
Heading: നൈജീരിയയിൽ കത്തോലിക്ക വൈദികന് വെടിയേറ്റു
Content: ഇമോ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നൈജീരിയയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇമോ സംസ്ഥാനത്തുള്ള ഒഗ്‌ബാകുവിൽ ക്രിസ്തുമസ് തലേന്ന് വൈകുന്നേരം ഫാ. റെയ്മണ്ട് ഞോക്കു എന്ന വൈദികനാണ് വെടിയേറ്റത്. ഒവേരി അതിരൂപതാംഗമാണ്. മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് വൈദികനെ ആക്രമിച്ചതെന്ന് കരുതപ്പെടുന്നു. ഇഗ്‌ബാകുവിൽ (Igbaku) വിശുദ്ധ കെവിന്റെ നാമധേയത്തിലുള്ള ഇടവകയുടെ സഹ വികാരിയായ ഫാ. ഞോക്കു, വൈകുന്നേരം എട്ടുമണിയോടെ ഇടവകയിലേക്ക് തിരികെയെത്തുന്ന വേളയില്‍ വാഹനത്തിലെത്തിയ അക്രമിസംഘം വൈദികനു നേരെ നിറയൊഴിക്കുകയായിരുന്നു. ഫാ. ഞോക്കു യാത്ര ചെയ്തിരുന്ന കാറിൽ നിരവധി വെടിയുണ്ടകൾ പതിച്ചിരുന്നു. പ്രദേശത്ത് മുൻപും പല തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളും നടത്തിയ സായുധ അക്രമിസംഘമാണ് സംഭവത്തിന് പിന്നിലെന്നു ഫീദെസ് ഏജൻസി വെളിപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ വൈദികനെ ഇടവകയിൽനിന്നുള്ള ആളുകൾ ഉടനെ ആശുപത്രിയിലെത്തിക്കുകയും അടിയന്തിരചികിത്സ ലഭ്യമാക്കുകയും ചെയ്തു. വൈദികന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും, മാരകമായ ആക്രമണത്തിൽനിന്ന് അദ്ദേഹം രക്ഷപെട്ടതിന് ദൈവത്തിന് നന്ദി പറയുകയാണെന്നും അതിരൂപതാദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് ലൂസിയൂസ് ഇവേജുരു ഉഗോർജി പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-31-10:59:42.jpg
Keywords: നൈജീരിയ
Content: 26036
Category: 1
Sub Category:
Heading: ജൂബിലി വര്‍ഷത്തില്‍ വത്തിക്കാൻ സന്ദർശിച്ചത് 3 ദശലക്ഷത്തിലധികം വിശ്വാസികൾ
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ വത്തിക്കാൻ സന്ദർശിച്ചത് മൂന്നു ദശലക്ഷത്തിലധികം വിശ്വാസികളെന്ന് വത്തിക്കാന്റെ സ്ഥിരീകരണം. മെയ് തുടക്കത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ തിരുസഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ദശലക്ഷകണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയത്. വത്തിക്കാനിലെ പേപ്പൽ സദസ്സുകളിലും ആരാധനക്രമ തിരുക്കര്‍മ്മങ്ങളിലും 3,176,620 പേർ പങ്കെടുത്തുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പൊതുവായ പരിപാടികള്‍, വിവിധ ജൂബിലി ആഘോഷങ്ങള്‍, പാപ്പ പങ്കെടുത്ത വിവിധ സദസ്സുകൾ, ത്രികാല പ്രാര്‍ത്ഥനാവേളകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളില്‍ പങ്കെടുത്ത വിശ്വാസികളുടെ എണ്ണമാണ് പേപ്പല്‍ ഹൗസ്‌ഹോൾഡ് പ്രിഫെക്ചർ വെളിപ്പെടുത്തിയ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ, ഫ്രാൻസിസ് മാർപാപ്പയുടെ അനാരോഗ്യം കാരണം വത്തിക്കാനിൽ പരിമിതമായ എണ്ണം പരിപാടികൾ മാത്രമേ നടന്നിരുന്നുള്ളൂ. ഏപ്രിൽ വരെയുള്ള കാലയളവിൽ വത്തിക്കാനിൽ നടന്ന പേപ്പല്‍ സദസ്സുകളിലും ആരാധനാക്രമ ആഘോഷങ്ങളിലും 250,000-ത്തിലധികം ആളുകൾ പങ്കെടുത്തതായി പേപ്പൽ ഹൗസ്‌ഹോൾഡ് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. ആ കാലയളവിൽ 262,820 പേർ വത്തിക്കാൻ സന്ദർശിച്ചു. മെയ് 8-ന് ലെയോ പതിനാലാമൻ മാർപാപ്പ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, 29,13,800 സന്ദർശകർ വത്തിക്കാനിലെത്തി. 36 ജനറൽ, ജൂബിലി പരിപാടികളില്‍ 1,069,000 വിശ്വാസികൾ പങ്കെടുത്തു. കൂടാതെ, 796,500 പേർ ആരാധനാക്രമ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തുവെന്നും 900,000 പേർ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനയ്ക്കായി എത്തിയെന്നും കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. ഡിസംബറിൽ മാത്രം ലെയോ പാപ്പയോടൊപ്പം ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത് 250,000 വിശ്വാസികളായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-31-16:56:51.jpg
Keywords: വത്തിക്കാ
Content: 26037
Category: 18
Sub Category:
Heading: മദ്യത്തിന് പേരിടൽ മത്സരം ചട്ടലംഘനം; പിൻവലിക്കണം, മന്ത്രി മറുപടി പറയണം: കെസിബിസി മദ്യവിരുദ്ധ സമിതി
Content: തിരുവനന്തപുരം: പുതിയതായി നിർമിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങൾക്ക് പാരിതോഷികം നല്‌കി നടത്തുന്ന മത്സരം നഗ്നമായ അബ്‌കാരി ചട്ടലംഘനമാണെന്നും അതിനാൽ പിൻവലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. "സരോഗേറ്റ് അഡ്വർടൈസ്മെന്റ്റ്' ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാൻഡിന് പേരും ലോഗോയും നിർദേശിക്കാനുള്ള അവ സരം കുട്ടികൾക്ക് പോലും തെറ്റായ സന്ദേശം നൽകും. ഈ നടപടി പിൻവലിക്കാതെ ഒരടി മുന്നോട്ട് പോകാൻ അനുവദിക്കില്ല.'-കെസിബിസി മ ദ്യവിരുദ്ധ സമിതി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി മദ്യവർജ്ജനം പറയുന്ന സർക്കാർ പുതുവർഷം കൊഴുപ്പിക്കാൻ ബാറുകളുടെ സമയം വർദ്ധിപ്പിച്ചതും, അബ്‌കാരി പ്രീ ണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യംവച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിൻ്റെയും ദുരിതവും ദുരന്തവും പേറു ന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സർക്കാർ. പ്രാദേശിക സർക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളിൽ ഈ സർക്കാർ ഒരു "കെയർടേക്കർ സർക്കാർ' മാത്രമാണ്. നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടർമാരുടെയിടയിൽ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ ചിന്തയുണ്ടാകും. "മുക്കിന് മുക്കിന് മദ്യശാലകൾ' അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവർജ്ജനം പറയുകയും ചെയ്യുന്നവർ മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വർഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവർക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാർമികാവകാശം നഷ്ട‌പ്പെട്ടിരിക്കുകയാണ്.'-കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
Image: /content_image/India/India-2026-01-01-09:01:43.jpg
Keywords: കെ‌സി‌ബി‌സി