Contents

Displaying 25581-25590 of 26059 results.
Content: 26038
Category: 18
Sub Category:
Heading: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യധ്യാനം ജനുവരി ഒൻപതു മുതൽ
Content: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പുതുവർഷത്തിൽ പുത്തൻ അഭിഷേകത്തോടെ ജിവിക്കാൻ ദൈവജനത്തെ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി ഒൻപതു മുതൽ 11 വരെ പ്രത്യേക ആന്തരിക സൗഖ്യധ്യാനം നടത്തുമെന്ന് ഡയറക്‌ടർ ഫാ. ജോർജ് പനക്കൽ അറിയിച്ചു. ദൈവജനത്തെ സൗഖ്യത്തിലേക്കു വിടുതലിലേക്കും പരിശുദ്ധാത്മ അഭിഷേകത്തിലേക്കും നയിക്കുന്ന ധ്യാനത്തിന് ഫാ. മാത്യു നായിക്കംപറമ്പിൽ, ഫാ. ജോർജ് പനക്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. ആന്‍റണി പയ്യപ്പിള്ളി, ഫാ. ഷിജോ നെറ്റിയാംഗൽ തുടങ്ങിയവർ നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. ധ്യാനം ബുക്ക് ചെയ്യാൻ ഫോൺ: 9447785548, 9496167557.
Image: /content_image/India/India-2026-01-01-09:15:41.jpg
Keywords: ആന്തരിക
Content: 26039
Category: 1
Sub Category:
Heading: ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വരും നാളുകളിൽ നമ്മിലും നമുക്ക് ചുറ്റിലും അവിടുത്തെ കൃപയുടെയും കരുണയുടെയും അത്ഭുതങ്ങൾ നവീകരിക്കണമേയെന്ന് അപേക്ഷിക്കുകയാണെന്നു ലെയോ പാപ്പ. ഇന്നലെ 2025-ലെ അവസാനദിനമായ ഡിസംബർ 31-ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ. കഴിഞ്ഞുപോകുന്ന ഈ വർഷത്തിൽ ഏറെ പ്രധാനപ്പെട്ട പല കാര്യങ്ങളും നടന്നു: വിശുദ്ധവർഷത്തിന്റെ അവസരത്തിൽ നിരവധി വിശ്വാസികൾ നടത്തിയ തീർത്ഥാടനം പോലെ ചിലത് സന്തോഷപ്രദമായിരുന്നു; പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ വിയോഗവും, ഭൂമിയെ ദുഖത്തിലാഴ്ത്തികൊണ്ട് തുടരുന്ന യുദ്ധദൃശ്യങ്ങളും പോലെ ചിലത് ദുഃഖകരമായിരുന്നുവെന്നു പാപ്പ അനുസ്മരിച്ചു. വിശുദ്ധ പൗലോസ് എഫേസോസുകാർക്ക് എഴുതിയ ലേഖനം മൂന്നാം അദ്ധ്യായം ഇരുപതും ഇരുപത്തിയൊന്നും വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പ നടത്തിയ ഉദ്‌ബോധനം. "നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തുതരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേൻ." (എഫേ 3:20-21). വചനവായനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി. ഈ മനോഭാവങ്ങളോടെ, കർത്താവ് നമുക്കായി കഴിഞ്ഞ വർഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാനായാണ് ഇന്ന് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം സത്യസന്ധമായ ആത്മപരിശോധന നടത്താനും, അവിടുന്നു നമുക്ക് നൽകിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും, അവൻ നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും, അവൻ നമ്മിൽ ഭരമേല്പിച്ചിരുന്ന താലന്തുകൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നിക്ഷേപിക്കാനും സാധിക്കാതിരുന്ന (മത്തായി 25, 14-30) നിമിഷങ്ങളെയോർത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും, പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർത്ഥിക്കാനും, ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീർത്ഥാടകർ ഈ വർഷം ഇവിടെത്തി. നമ്മുടെ ജീവിതം തന്നെ ഒരു യാത്രയാണെന്നും, അതിന്റെ ആത്യന്തിക ലക്ഷ്യം സ്ഥലകാലങ്ങൾ കഴിഞ്ഞ് പോകുന്നതാണെന്നും, ദൈവവുമായുള്ള കണ്ടുമുട്ടലിലും, അവനുമായുള്ള പൂർണ്ണവും ശാശ്വതവുമായ കൂട്ടായ്മയിലും ആണ് പൂർത്തീകരിക്കപ്പെടുക എന്നുമാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു. (കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധനഗ്രന്ഥം, 1024).
Image: /content_image/News/News-2026-01-01-09:28:51.jpg
Keywords: ലെയോ
Content: 26040
Category: 1
Sub Category:
Heading: സഭയിലും കുടുംബത്തിലും ഐക്യത്തിന്റെ അടയാളമായിരിക്കുവാന്‍ പാരീസില്‍ യുവജനസംഗമം
Content: പാരീസ്: യുവ കത്തോലിക്കരും വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുമുള്ള ആയിരങ്ങളും പങ്കെടുത്ത 48-ാമത് യൂറോപ്യൻ മീറ്റിംഗിന് ഇന്നു സമാപനമാകും. ഡിസംബർ 28 മുതൽ നടന്നു വരുന്ന സമ്മേളനത്തിന് ഇന്നു 2026 ജനുവരി 1നു സമാപനം കുറിക്കും. 18-35 വയസ്സ് പ്രായമുള്ള 15,000 യുവജനങ്ങളില്‍ യുദ്ധഭൂമിയായ യുക്രൈനില്‍ നിന്നുള്ള ആയിരത്തോളം യുക്രേനിയന്‍ യുവജനങ്ങളും പങ്കെടുക്കുന്നുണ്ട്. “സഭയിലും മനുഷ്യകുടുംബത്തിലും ഐക്യത്തിന്റെ അടയാളമായിരിക്കുക” എന്ന ദൗത്യത്തോടെ 1940-ൽ സ്ഥാപിതമായ ടൈസ് എക്യുമെനിക്കൽ കമ്മ്യൂണിറ്റിയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പാരീസിലെ വലിയ പള്ളികളില്‍ സമൂഹ പ്രാർത്ഥന, വിവിധ പ്രാദേശിക കൂട്ടായ്മകള്‍, വിശ്വാസ സാക്ഷ്യങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവയാണ് പരിപാടിയിൽ നടന്നുവരുന്നത്. ആയിരകണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന അക്കോർ അരീനയില്‍ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനകൾ നടന്നു. പാരീസിലെയും ഇൽ-ഡി-ഫ്രാൻസ് മേഖലയിലെയും നിരവധി കുടുംബങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ സ്ഥലമൊരുക്കിയത്. വിവിധ ഇടവകകൾ, സ്കൂളുകൾ, കായിക കേന്ദ്രങ്ങൾ എന്നീ ഇടങ്ങളിലും സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പരിപാടിയിലൂടെ തങ്ങളുടെ അസ്തിത്വത്തിന്റെ ആഴങ്ങളില്‍ ക്രിസ്തുവിനെ ശ്രവിക്കാനുള്ള ഒരു ഇടം നല്‍കുകയാണെന്ന് ടൈസ് കൂട്ടായ്മ വ്യക്തമാക്കി. "ക്രിസ്തുവിനൊപ്പമുള്ള യാത്രയില്‍ മുന്നോട്ട് പോകാൻ" യുവജനങ്ങളെ സഹായിക്കുമെന്നും സംഘടന പ്രത്യാശ പ്രകടിപ്പിച്ചു. ഫ്രാൻസിലെ ബർഗണ്ടി ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട സാനെ-എറ്റ്-ലോയിറിലെ ടൈസയിലെ എക്യുമെനിക്കൽ ക്രിസ്ത്യൻ സമൂഹമാണ് ടൈസ് കമ്മ്യൂണിറ്റി. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്കാ, ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്റ് പാരമ്പര്യങ്ങളിൽ നിന്നുള്ള അംഗങ്ങളാണ് സംഘടനയിലുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-01-10:25:39.jpg
Keywords: യുവജന
Content: 26041
Category: 15
Sub Category:
Heading: വര്‍ഷാരംഭ പ്രാര്‍ത്ഥന
Content: സ്നേഹ പിതാവായ ദൈവമേ, എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന കാരുണ്യവാനായ കർത്താവേ, ഈ പുതിയ വർഷത്തിന്റെ ആരംഭത്തിൽ ഞങ്ങൾ അങ്ങേ സന്നിധിയിൽ അണയുന്നു. അങ്ങയുടെ ദിവ്യസാന്നിദ്ധ്യം ഏറ്റുപറയുന്നു. അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ അനന്തകരുണയിൽ ആശ്രയിച്ചുകൊണ്ട് ഞങ്ങൾ ആരംഭിക്കുന്ന ഈ പുതുവത്സരം അനുഗ്രഹപ്രദമാക്കണമേ. ഈ ഒരു വർഷം മുഴുവനിലുമുള്ള ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും പദ്ധതികളും, ആഗ്രഹങ്ങളും താത്പര്യങ്ങളും, സന്തോഷങ്ങളും സന്താപങ്ങളും, വിജയങ്ങളും പരാജയങ്ങളും, ഞങ്ങളെത്തന്നെയും ഞങ്ങൾ അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു. അങ്ങയുടെ സ്വന്തമായി ഞങ്ങളെ കാത്തു പരിപാലിച്ചുകൊള്ളണമേ. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലിപുഷ്പങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നനായ ദൈവമേ, ഭയവും ആകുലതയും വെടിഞ്ഞ് എന്നും എല്ലായിടത്തും അങ്ങയുടെ പരിപാലനയിൽ ആശ്രയിച്ചുകൊണ്ടു ജീവിക്കുവാനുള്ള കൃപാവരം ഞങ്ങൾക്കു നൽകണമേ. അനുനിമിഷം അവിടുത്തെ തിരുഹിതത്തിന് കീഴ്പ്പെട്ട് നന്മയിൽ വളരുന്നതിനും അങ്ങേയ്ക്കു സജീവസാക്ഷ്യം വഹിക്കുന്നതിനും ഈ വര്‍ഷം മുഴുവന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. സകലത്തിൻ്റെയും നാഥാ, എന്നേക്കും. ആമ്മേന്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2026-01-01-10:41:23.jpg
Keywords: കർത്താ
Content: 26042
Category: 1
Sub Category:
Heading: വര്‍ഷാരംഭ പ്രാര്‍ത്ഥന
Content: സ്നേഹ പിതാവായ ദൈവമേ, എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന കാരുണ്യവാനായ കർത്താവേ, ഈ പുതിയ വർഷത്തിന്റെ ആരംഭത്തിൽ ഞങ്ങൾ അങ്ങേ സന്നിധിയിൽ അണയുന്നു. അങ്ങയുടെ ദിവ്യസാന്നിദ്ധ്യം ഏറ്റുപറയുന്നു. അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. അങ്ങയുടെ അനന്തകരുണയിൽ ആശ്രയിച്ചുകൊണ്ട് ഞങ്ങൾ ആരംഭിക്കുന്ന ഈ പുതുവത്സരം അനുഗ്രഹപ്രദമാക്കണമേ. ഈ ഒരു വർഷം മുഴുവനിലുമുള്ള ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും പദ്ധതികളും, ആഗ്രഹങ്ങളും താത്പര്യങ്ങളും, സന്തോഷങ്ങളും സന്താപങ്ങളും, വിജയങ്ങളും പരാജയങ്ങളും, ഞങ്ങളെത്തന്നെയും ഞങ്ങൾ അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു. അങ്ങയുടെ സ്വന്തമായി ഞങ്ങളെ കാത്തു പരിപാലിച്ചുകൊള്ളണമേ. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലിപുഷ്പങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന സ്നേഹസമ്പന്നനായ ദൈവമേ, ഭയവും ആകുലതയും വെടിഞ്ഞ് എന്നും എല്ലായിടത്തും അങ്ങയുടെ പരിപാലനയിൽ ആശ്രയിച്ചുകൊണ്ടു ജീവിക്കുവാനുള്ള കൃപാവരം ഞങ്ങൾക്കു നൽകണമേ. അനുനിമിഷം അവിടുത്തെ തിരുഹിതത്തിന് കീഴ്പ്പെട്ട് നന്മയിൽ വളരുന്നതിനും അങ്ങേയ്ക്കു സജീവസാക്ഷ്യം വഹിക്കുന്നതിനും ഈ വര്‍ഷം മുഴുവന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. സകലത്തിൻ്റെയും നാഥാ, എന്നേക്കും. ആമ്മേന്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2026-01-01-10:42:18.jpg
Keywords: വര്‍ഷ
Content: 26043
Category: 1
Sub Category:
Heading: ഗാസയിലെ പ്രവര്‍ത്തനത്തിന് കാരിത്താസ് ജെറുസലേമിന് ഇസ്രായേല്‍ വിലക്ക്; സഹായം തുടരുമെന്ന് സഭാനേതൃത്വം
Content: ജെറുസലേം: കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം ഘടകം ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ഗാസയിലെ പ്രവര്‍ത്തനത്തിന് ഇസ്രായേല്‍ വിലക്ക്. സുരക്ഷാ കാരണങ്ങളാൽ നടപ്പിലാക്കിയ പുതിയതും വിവാദപരവുമായ രജിസ്ട്രേഷൻ സംവിധാനത്തിന് ആവശ്യമായ പെർമിറ്റുകൾ ഇല്ലായെന്ന കാരണം ഉന്നയിച്ചാണ് മുപ്പതിലധികം എൻ‌ജി‌ഒകൾ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്നത് തടയാൻ ഇന്നലെ പുതുവത്സര ദിനത്തില്‍ ഇസ്രായേൽ സർക്കാർ ഉത്തരവിട്ടത്. ഭീകര ആവശ്യങ്ങൾക്കായി മാനുഷിക ചട്ടക്കൂടുകൾ ചൂഷണം ചെയ്യുന്നതു തടയുന്നതിനും ആവശ്യമായ സുരക്ഷാ, സുതാര്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടിയെന്നാണ് ഇസ്രായേലി അധികാരികളുടെ വാദം. അതേസമയം ഗാസയില്‍ തങ്ങളുടെ സഹായം തുടരുമെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ വക്താവ് ഫരീദ് ജുബ്രാൻ വ്യക്തമാക്കി. വിശുദ്ധ നാട്ടിലെ കത്തോലിക്കാ ഓർഡിനറീസ് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഒരു മാനുഷിക, വികസന സംഘടനയാണ് കാരിത്താസ് ജെറുസലേമെന്നും, 1993 ലെ അടിസ്ഥാന കരാറിലൂടെയും പരിശുദ്ധ സിംഹാസനവുമായി ഒപ്പുവച്ച 1997 ലെ നിയമ കരാറിലൂടെയും ഇസ്രായേൽ രാഷ്ട്രം അംഗീകരിച്ച സംഘടനയെന്ന പദവി കാരിത്താസിനുണ്ടെന്നും സഭാനേതൃത്വം വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്ന് 80% ത്തിലധികം കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ട ഗാസ മുനമ്പ് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് മാനുഷിക സംഘടനകളുടെ പ്രവർത്തനം തടയാനുള്ള തീരുമാനം. അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും ജെറുസലേമിലും സംഘടന അതിന്റെ മാനുഷിക, വികസന പ്രവർത്തനങ്ങൾ തുടരുമെന്നു സഭാനേതൃത്വം വ്യക്തമാക്കി. Tags: Jerusalem , Gaza , Catholic news, Christian malayalam news, Catholic malayalam news portal
Image: /content_image/News/News-2026-01-02-10:23:43.jpg
Keywords: ഗാസ
Content: 26044
Category: 1
Sub Category:
Heading: ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം നൂറുകോടിയിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി‌സി: സുപ്രസിദ്ധ വചന പ്രഘോഷകനും അമേരിക്കന്‍ വൈദികനുമായ ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ ഇംഗ്ലീഷ് പോഡ്കാസ്റ്റ് ചരിത്രം കുറിച്ചു. പോഡ്‌കാസ്റ്റ്, ആരംഭിച്ചിട്ട് അഞ്ചാം വാർഷികത്തോട് അടുക്കുമ്പോൾ, ഏകദേശം ഒരു ബില്യണിനടുത്ത് തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോഡ്കാസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച അസെന്‍ഷന്‍ ടീം കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിശുദ്ധ ഗ്രന്ഥ പാരായണത്തിനും വ്യാഖ്യാനത്തിനും ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലായെന്നും ഫാ. മൈക്ക് ഷ്മിറ്റ്‌സ് പറഞ്ഞു. രക്ഷാകരചരിത്രവും തിരുവെഴുത്തുകളിലെ വ്യാഖ്യാനവും മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക വായനാ പദ്ധതിയാണ് ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’. തന്റെ ജീവിതത്തിലൊരിക്കലും ഇത്രയധികം ആളുകളോടൊപ്പവും ബൈബിൾ വായിക്കാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലായെന്നും ദൈവവചനം ആളുകളുടെ ജീവിതത്തെ എങ്ങനെ പരിവർത്തനം ചെയ്തുവെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുകയാണെന്നും ഇത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും ഫാ. മൈക്ക് ഷ്മിറ്റ്‌സ് വ്യക്തമാക്കി. എല്ലാ ദിവസവും അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുകയും പഠിക്കുകയും ചെയ്യാന്‍ അവസരം ഒരുക്കുന്ന ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് കഴിഞ്ഞ വര്‍ഷം നടന്നിരിന്നു. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഇത് നയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് മലയാളികള്‍ ഓണ്‍ലൈന്‍ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു വിശുദ്ധ ഗ്രന്ഥ പാരായണവും പഠനവും പൂര്‍ത്തിയാക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-02-12:59:07.jpg
Keywords: ഇയര്‍
Content: 26045
Category: 1
Sub Category:
Heading: പ്രതിസന്ധികള്‍ക്ക് ഇടയില്‍ നിലനില്‍പ്പിനായുള്ള പോരാട്ടവുമായി മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍
Content: ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയില്‍ ഉടനീളം സമാനതകളില്ലാതെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുമ്പോഴും പുതുവര്‍ഷം സമാധാനപൂര്‍ണ്ണമാകുന്ന പ്രതീക്ഷയോടെ ക്രൈസ്തവര്‍. ആഭ്യന്തര കലഹങ്ങള്‍, സാമൂഹിക വിവേചനം, വിദ്വേഷ പ്രസംഗം, ദീർഘകാല സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ മധ്യപൂര്‍വ്വേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തല ഉയര്‍ത്തുമ്പോള്‍ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്നുവരുന്ന പുനരുദ്ധാരണം, തീർത്ഥാടന ടൂറിസം, പൊതു ഇടങ്ങളിലെ ക്രിസ്ത്യൻ ആഘോഷങ്ങൾ എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ വർദ്ധിച്ചത് പ്രതീക്ഷ പകരുകയാണ്. ലെബനോനിലും സിറിയയിലും സ്ഥിതി ഇപ്പോഴും ദുർബലമാണ്. രാജ്യങ്ങളിലെ ക്രിസ്ത്യൻ സമൂഹം ദീർഘകാല രാഷ്ട്രീയ വിവേചനവും സാമ്പത്തിക തകർച്ചയും മൂലം ഭാരപ്പെടുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയിൽ ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥ, ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, ന്യൂനപക്ഷ വിരോധം, അക്രമം എന്നിവ വെല്ലുവിളിയാകുമ്പോള്‍ ചില മേഖലകളിൽ ഭരണകൂടം നടത്തുന്ന ക്രിയാത്മക നടപടികള്‍ ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുകയാണ്. ലെബനോനില്‍ ലെയോ പാപ്പ നടത്തിയ സന്ദര്‍ശനം ക്രൈസ്തവര്‍ക്ക് പുതിയ ഊര്‍ജ്ജം പ്രദാനം ചെയ്തിരിന്നു. കൂട്ടപലായനത്തെ തുടര്‍ന്നു ക്രൈസ്തവ ജനസംഖ്യ സമാനതകളില്ലാത്ത വിധത്തില്‍ കുറഞ്ഞ ഇറാഖിലും സ്ഥിതിഗതികൾ ആശങ്കാജനകമാണ്. ഇന്നു ജനസംഖ്യയുടെ ഏകദേശം 1% മാത്രമാണ് ക്രൈസ്തവര്‍. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധങ്ങളും ഏല്പിച്ച കനത്ത മുറിവുകളില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന ഇറാഖി ക്രൈസ്തവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പലായനം ചെയ്യുന്നതാണ് യാഥാര്‍ത്ഥ്യം. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷങ്ങൾ രാജ്യത്തെ ക്രിസ്ത്യൻ സാന്നിധ്യത്തെ തകർക്കുകയായിരിന്നു. ദേവാലയങ്ങളും ആശ്രമങ്ങളും പുനർനിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും, ദീർഘകാല നിലനില്‍പ്പ് അനിശ്ചിതത്വത്തിലാക്കുകയാണ്. എങ്കിലും പ്രതീക്ഷയോടെ ജീവിതത്തെ കരുപിടിപ്പിക്കാന്‍ ഇറാഖി ക്രൈസ്തവരില്‍ ഒരു ഭാഗം ശ്രമിക്കുന്നുണ്ടെന്നതും പ്രതീക്ഷ പകരുന്നുണ്ട്. കൊടിയ പീഡനം അരങ്ങേറിയ മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവര്‍ക്ക് ഇടയില്‍ സഹായവുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ഉള്‍പ്പെടെയുള്ള സംഘടനകളും സജീവമാണ്. പുതുവര്‍ഷത്തില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-02-16:04:19.jpg
Keywords: മധ്യപൂര്‍വ്വേ
Content: 26046
Category: 18
Sub Category:
Heading: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ: പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎൽസിഎ
Content: കൊച്ചി: കേരളത്തിലെ ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്‌തു നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് കെഎൽസിഎ. സംസ്ഥാന വ്യാപകമായി കൺവെൻഷനുകളും പ്രചാരണയോഗങ്ങളും സംഘടിപ്പിക്കാൻ കൊച്ചിയിൽ നടന്ന മാനേജിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. വിവിധ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചും താലൂക്കടിസ്ഥാനത്തിലും ജില്ലാ കേന്ദ്രങ്ങളിലും സമരപരിപാടികൾ സംഘടിപ്പിക്കും. ഫെബ്രുവരി 15ന് ആലപ്പുഴയിൽ നടക്കുന്ന 54 -ാമത് സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ പ്രക്ഷോഭം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുന്നതുൾപ്പെടെ കൂടുതൽ നടപടികൾ പ്രഖ്യാപിക്കും. മാനേജിംഗ് കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2026-01-03-09:57:39.jpg
Keywords: കോശി
Content: 26047
Category: 18
Sub Category:
Heading: ക്രൈസ്‌തവർക്കെതിരായ ആക്രമണം: കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ
Content: കോട്ടയം: ക്രൈസ്‌തവർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെൻ്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ. ഏതു മതവും സത്യത്തിനും നീതിക്കും സ്നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഏത് രാജ്യത്തായാലും അതിൻ്റെ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവര്‍. ആർഎസ്എസിൻ്റെ പോഷക സംഘടനകളായിരിക്കുന്ന ബജ്‌റംഗ്‌ദളും അതുപോലെ വിഎച്ച്‌പിയും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കിൽ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതായ വാസ്‌തവം മാധ്യമങ്ങളിൽ കണ്ടു. നമുക്കറിയാം കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങൾ- ക്രിസ്‌തുമസ് ആഘോഷങ്ങൾ നശിപ്പിച്ച് അകത്ത് കയറാൻ അധികം താമസം ഇല്ല. ഇനി പള്ളിക്ക് അകത്തുള്ള ആരാധനയിൽ ആയിരിക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആരാധനാലയങ്ങൾ നിർമിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങൾക്കും ഒരുപോലെ തന്നെ നൽകുന്നതാണ്. അതിന് വിപരീതമായി പ്രവർത്തിക്കാൻ ഏതാനും ചില തീവ്രവാദികൾക്കോ സംഘടനകൾക്കോ അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നതായ ഭരണാധിപന്മാരാണ്. അവർ അതിനെതിരേ ശബ്ദ‌മുയർത്താതെ അതിനെ അപലപിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് അവരുടെ പദ്ധതിയുടെ ഒരു ഭാഗമാണെന്ന് മാത്രമേ ന്യൂനപക്ഷങ്ങൾക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദുസ് എന്ന് പറയുന്ന ആർഎസ്എസിൻ്റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-03-10:14:33.jpg
Keywords: ഹിന്ദു, ആര്‍‌എസ്‌എസ്