Contents
Displaying 25621-25630 of 26059 results.
Content:
26078
Category: 1
Sub Category:
Heading: പുതുവര്‍ഷത്തില്‍ ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണം ഉന്നയിച്ചുള്ള അറസ്റ്റ് തുടരുന്നു
Content: ബെയ്ജിംഗ്: പുതുവര്‍ഷത്തില്‍ ചൈനയിലെ ക്രൈസ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ കിരാത നടപടികള്‍ തുടരുന്നു. ഭവനങ്ങളില്‍ ക്രൈസ്തവ കൂട്ടായ്മ നടത്തുന്നവരെയും ഭൂഗര്‍ഭ പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവരെയും തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്നാണ് വിവരം. ചൊവ്വാഴ്ച, സിചുവാൻ പ്രവിശ്യയിലെ ചെങ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഏർലി റെയിൻ കവനന്റ് ചർച്ചിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തിരിന്നു. 2018 ഡിസംബറിൽ ജയിലിലാക്കിയ ക്രൈസ്തവ കൂട്ടായ്മയുടെ നേതാവ് വാങ് യിക്ക് പകരക്കാരനായി വന്ന നിലവിലെ ഹൗസ് ചർച്ച് നേതാവായ ലി യിങ്ക്വിയാങ്ങിന്റെ ഡെയാങ്ങിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഡായ് സിച്ചാവോ, യെ ഫെങ്‌ഹുവ, യാൻ ഹോങ്, സെങ് ക്വിങ്‌ടാവോ എന്നീ നിരവധി ക്രൈസ്തവ കൂട്ടായ്മകളുടെ അധ്യക്ഷന്മാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനത്തു പ്രശ്നവും കലഹവും ഉണ്ടാക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മതങ്ങളെ നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കമ്മ്യൂണിസ്റ്റ് നിയന്ത്രണ നയത്തിന്റെ ഭാഗമായാണ് അകാരണ അറസ്റ്റുകളെന്ന് വിലയിരുത്തപ്പെടുന്നു. കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുള്ള അധിനിവേശമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) നടത്തുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്) നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു. ദേവാലയത്തിന്റെ പ്രവേശന കവാടങ്ങളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) മുദ്രാവാക്യങ്ങളുടെ പ്രദർശനം, വിശുദ്ധ ഗ്രന്ഥമായ ബൈബിളിന് സെൻസർഷിപ്പ്, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രസംഗിക്കാൻ വൈദികര്‍ക്കുള്ള നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഭരണകൂടം നിര്‍ദ്ദേശിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-10-08:53:24.jpg
Keywords: ചൈന

26079
Category: 1
Sub Category:
Heading: നൈജീരിയയില്‍ ക്രൈസ്തവര്‍ ഉൾപ്പെടെ നാൽപ്പത്തൊൻപത് പേർ കൊല്ലപ്പെട്ടു
Content: അബൂജ: നൈജീരിയയിലെ കെബ്ബി സംസ്ഥാനത്ത് സായുധ അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ നാല്പത്തൊൻപത് പേർ കൊല്ലപ്പെട്ടു. പ്രാദേശിക മെത്രാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബർ 28നും ജനുവരി 3നുമിടയിൽ കെബ്ബി സംസ്ഥാനത്തുള്ള പ്രാദേശിക മേഖലയിലാണ് അറുപതോളം വരുന്ന സായുധസംഘം ആക്രമണം അഴിച്ചുവിട്ടത്. രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബുളുസ് ദൗവ യോഹന്നയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ബോർഗു കാടുകളിൽനിന്ന് മുപ്പതോളം ബൈക്കുകളിലെത്തിയ അക്രമികൾ വിവിധ ഗ്രാമങ്ങളിലെത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഡിസംബർ 28ന് കൈവ ഗ്രാമത്തിൽ അഞ്ച് പേരെയും, ഗേബേയിൽ രണ്ടു പേരെയും അക്രമിസംഘം കൊലപ്പെടുത്തിയെന്നാണ് വിവരം. തുടർന്ന് ഗ്രാമങ്ങൾ കൊള്ളയടിച്ച സംഘം വീടുകളും ധാന്യശേഖരങ്ങളും അഗ്നിക്കിരയാക്കി. ജനുവരി ഒന്നാം തീയതി ഷഫാസി ഗ്രാമത്തിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഘം അവിടെയുണ്ടായിരുന്ന പ്രധാനപ്പെട്ട രേഖകൾ നശിപ്പിച്ചു. തുടർന്ന് രാത്രിയിൽ കാട്ടിൽ തങ്ങിയ സംഘം, ജനുവരി രണ്ടാം തീയതി സോകോൺബോറയിലുള്ള കത്തോലിക്കാ ദേവാലയം ആക്രമിക്കുകയും കുരിശുരൂപം, കുരിശിന്റെ വഴിയുടെ ചിത്രങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയും നശിപ്പിക്കുകയും അവിടെയുണ്ടായിരുന്ന ബൈക്കുകളും മൊബൈൽ ഫോണുകളും പണവും മോഷ്ടിക്കുകയും ചെയ്തുവെന്ന് സഭാനേതൃത്വം വെളിപ്പെടുത്തി. ജനുവരി മൂന്നാം തീയതി കുസുവാൻ ദാജി ഗ്രാമത്തിലെത്തിയ സംഘം അവിടെയുള്ള ചന്തയിലെ കടകൾക്ക് തീയിടുകയും നാല്പത്തിരണ്ടു പേരെ കൈകൾ ബന്ധിച്ച ശേഷം കൊലപ്പെടുത്തുകയും ചെയ്തു. കൊല ചെയ്യപ്പെട്ടവരിൽ ക്രൈസ്തവർക്കൊപ്പം ഇസ്ലാം മതവിശ്വാസികളും ഉണ്ടായിരുന്നുവെന്ന് ബിഷപ് യോഹന്നാ അറിയിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടുവെങ്കിലും, സംഭവത്തിൽ സുരക്ഷാസേനയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയയില്‍ ക്രൈസ്തവര്‍ നിലനില്‍പ്പിന് വേണ്ടി പോരാടുന്നതിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-10-16:31:47.jpg
Keywords: നൈജീ

26080
Category: 18
Sub Category:
Heading: കേരളത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയ്ക്കു പുതിയ നേതൃത്വം
Content: കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെആർഎൽസിബിസി) പ്രസിഡന്റായി കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെസിബിസിയുടെയും കെആർഎൽസിസിയുടെയും അധ്യക്ഷനാണ് ഇദ്ദേഹം. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ വൈസ് പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ് ജനറൽ സെക്രട്ടറിയുമാണ്. വരാപ്പുഴ അതിരൂപതാ കാര്യാലയത്തിൽ നടന്ന മെത്രാൻ സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-11-07:32:56.jpg
Keywords: ലത്തീന്‍

26081
Category: 1
Sub Category:
Heading: ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നന്ദി അര്‍പ്പിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും, റോമിലെത്തിയ തീർത്ഥാടകർക്ക് സ്വീകാര്യമായ ആതിഥേയത്വം ഒരുക്കാനും വേണ്ടി അദ്ധ്വാനിച്ചവർക്ക് നന്ദി അര്‍പ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. ജൂബിലി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ പ്രതിനിധി സംഘങ്ങൾക്ക് ഇന്നലെ ജനുവരി 10 ശനിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പരിശുദ്ധ പിതാവ് ഏവർക്കും നന്ദി അര്‍പ്പിച്ചത്. 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷം പ്രമാണിച്ച്, റോമിലെ മേജർ ബസലിക്കകളിലെ വിശുദ്ധ വാതിലുകളിലൂടെ മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം വിശ്വാസികൾ കടന്നതായാണ് കണക്കാക്കുന്നത്. 185 രാജ്യങ്ങളിൽനിന്നെത്തിയ ഈ തീർത്ഥാടകരെ സഹായിക്കാനായി, ഏതാണ്ട് 7000 സന്നദ്ധപ്രവർത്തകരും നിരവധി ആരോഗ്യസേവനപ്രവർത്തകരും സുരക്ഷാപ്രവർത്തകരും സേവനം ചെയ്തിരിന്നു. ഫ്രാൻസിസ് പാപ്പ തുടക്കമിട്ട ജൂബിലി വർഷം ലെയോ പതിനാലാമൻ പാപ്പായാണ് പൂർത്തിയാക്കിയതെന്ന അപൂർവ്വതയും ഇത്തവണത്തെ ജൂബിലിയ്ക്കുണ്ടായിരുന്നു. ജൂബിലിക്കായി റോം നഗരത്തെ പ്രത്യേകമായി ഒരുക്കുന്നതിലും, തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രത്യേകമായി സഹകരിച്ച ഇറ്റലിയുടെ ഗവൺമെന്റ്, വിവിധ സുരക്ഷാസേനകൾ എന്നീ വിഭാഗങ്ങളെ പാപ്പ പ്രത്യേകമായി അനുസ്മരിച്ചു. ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ "സുവിശേഷവത്കരണത്തിനായുളള ഡിക്കാസ്റ്ററിയിലെ നേതൃനിരയെയും, മറ്റ് ഡിക്കാസ്റ്ററികളെയും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്ഥാനങ്ങളെയും വത്തിക്കാനിലെ സുരക്ഷാസേനകളെയും, ജൂബിലിയിൽ സഹായിച്ച കുമ്പസാരക്കാരായ വൈദികർ, വിവിധ രൂപതകളുടെ പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരെയും തന്റെ പ്രഭാഷണത്തിൽ പാപ്പ പ്രത്യേകം പരാമർശിച്ചു. യുവജനങ്ങളുടെ ജൂബിലിയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് യുവജനങ്ങളും കൗമാരക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ സംഭവവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. യുവജനങ്ങളുടെ സാന്നിധ്യം വ്യത്യസ്തങ്ങളെങ്കിലും ഒരുമയും ഐക്യവും വിളിച്ചോതുന്ന അവരുടെ സാക്ഷ്യങ്ങളും മനോഹരമായിരുന്നുവെന്ന് പാപ്പ പ്രസ്താവിച്ചു. കൃപയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങൾ ജീവിക്കാനാണ് അവർ ആഗ്രഹിച്ചതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2026-01-11-08:04:19.jpg
Keywords: ലെയോ

26082
Category: 18
Sub Category:
Heading: ക്രൈസ്‌തവ ദേവാലയങ്ങൾക്കും കൂട്ടായ്‌മകൾക്കും നേരേയുള്ള അതിക്രമങ്ങൾ വേദനാജനകം: സീറോമലബാർ സഭ
Content: കാക്കനാട്: ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം മുഴങ്ങേണ്ട ക്രിസ്‌തുമസ് കാലം, നിർഭാഗ്യവശാൽ ഭാരതത്തിലെ ചില ഭാഗങ്ങളിൽ ഭീതിയുടെയും അശാന്തിയുടെയും ദിനങ്ങളായി മാറിയെന്ന് സീറോമലബാർ സഭ. ഭരണഘടന നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ച് ക്രൈസ്‌തവ ദേവാലയങ്ങൾക്കും പ്രാർത്ഥനാ കൂട്ടായ്‌മകൾക്കും നേരേ നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്നും സീറോമലബാർ സഭയുടെ 34-ാമത് സിനഡിൻ്റെ ആദ്യ സമ്മേളനത്തെത്തുടർന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാട്ടി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആറു മുതൽ പത്തുവരെയായിരുന്നു സിനഡ് സമ്മേളനം. സ്നേഹത്തിന്റെ പ്രവൃത്തികളെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന വിദ്വേഷത്തിൻ്റെ സംസ്കാരം വളരാൻ അനുവദിക്കുന്നതു നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെത്തന്നെ ദുർബലമാക്കുന്നുവെന്ന് സിനഡാനന്തര സർക്കുലറിൽ വ്യക്തമാക്കുന്നു. കുരിശിലെ ബലിയിലൂടെ എല്ലാവരെയും തന്നിലേക്ക് ആകർഷിച്ച മിശിഹായുടെ സ്നേഹത്തിന്റെ ശക്തിയാണ് നമ്മുടെ വിദ്യാഭ്യാസ, കാരുണ്യ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നത്. എതിർപ്പുകളും പീഡനങ്ങളുമുണ്ടാകുമ്പോഴും, ധൈര്യപൂർവം സുവിശേഷത്തിന്റെ സന്തോഷം ജീവിക്കുന്ന എല്ലാ സഭാ മക്കളെയും സഭ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുന്നു.
Image: /content_image/India/India-2026-01-12-08:55:57.jpg
Keywords: സീറോ

26083
Category: 18
Sub Category:
Heading: വൈദിക പരിശീലനത്തിന് നവീകരണം നടത്താന്‍ സീറോ മലബാര്‍ സിനഡ് തീരുമാനം
Content: കൊച്ചി: മാറുന്ന സാഹചര്യങ്ങളിൽ സഭയുടെ ദൗത്യം കൂടുതൽ ഫലപ്രദമാക്കുന്നതിനായി വൈദികപരിശീലനം കാലോചിതമായി നവീകരിക്കേണ്ടത് അനിവാര്യമാണെന്ന് സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് വിലയിരുത്തി. സുവിശേഷ പ്രഘോഷണത്തിൽ തീക്ഷ്‌ണത ജ്വലിപ്പിക്കുന്ന വൈദികപരിശീലനം കാലത്തിൻ്റെ അനിവാര്യതയാണ്. ആത്മീയവും ദൈവശാസ്ത്രപരവുമായ അറിവിനോടൊപ്പം, വൈദികാർഥികൾ മാനസികമായ പക്വതയും സാമൂഹിക പ്രതിബദ്ധതയും ആധുനിക സാങ്കേതികവിദ്യകളിൽ നൈപുണ്യവും ഉള്ളവരായി വളരേണ്ടതുണ്ടെന്ന് സിനഡ് സമ്മേളനം ചൂണ്ടിക്കാട്ടി. വൈദികപരിശീലനത്തെക്കുറിച്ച് സിനഡിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ ഗവേഷണങ്ങളും പഠനങ്ങളും വർഷങ്ങളായി നടന്നുവരികയായിരുന്നു. അവയുടെ വെളിച്ചത്തിൽ നവീകരിച്ച പരിശീലന പദ്ധതിക്ക് സിനഡ് വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം അന്തിമ രൂപം നൽകിയിട്ടുണ്ട്. ഇവ നടപ്പിൽ വരുത്തുന്നതിൻ്റെ ആദ്യഘട്ടമായി മൈനർ സെമിനാരി പരിശീലന കാലഘട്ടത്തിൽ കാതലായ ചില നവീകരണ ങ്ങൾക്ക് സിനഡ് അംഗീകാരം നൽകുകയും ഈ രംഗത്തുള്ള എല്ലാവരുടെയും പങ്കാളിത്തത്തോടെ അത് നടപ്പിലാക്കാൻ വൈ ദികർക്കായുള്ള സിനഡൽ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.
Image: /content_image/India/India-2026-01-12-09:40:42.jpg
Keywords: സിനഡ

26084
Category: 13
Sub Category:
Heading: 'പ്രവാചകശബ്ദ'ത്തിന് ഇത് അഭിമാന നിമിഷം; കോര്‍ ടീം അംഗം ഡീക്കന്‍ ലൂയിസ് കുറങ്ങാട്ട് തിരുപ്പട്ടം സ്വീകരിച്ചു
Content: ആലപ്പുഴ: ഛാന്ദ രൂപതാംഗവും പ്രവാചകശബ്ദം കോര്‍ ടീം അംഗവുമായ ഡീക്കന്‍ ലൂയിസ് (അഭിലാഷ്) കുറങ്ങാട്ട് തിരുപ്പട്ടം സ്വീകരിച്ചു. ആലപ്പുഴ കൈനടി വ്യാകുല മാത ഇടവക ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഛാന്ദ രൂപതാധ്യക്ഷന്‍ മാര്‍ എഫ്രേം നരിക്കുളം മുഖ്യകാര്‍മ്മികനായി. ഛാന്ദ രൂപത ചാന്‍സിലര്‍ ഫാ. വിജില്‍ പാറശ്ശേരില്‍ തിരുപ്പട്ട ശുശ്രൂഷകളില്‍ ആര്‍ച്ച് ഡീക്കനായിരിന്നു. ക്രിസ്തു ജ്യോതി കോളേജ് വൈസ് റെക്ടര്‍ ഫാ. ഷാബു തോട്ടുങ്കല്‍ സഹകാര്‍മ്മികനായി. ഓരോ പുരോഹിതനും പരിശുദ്ധമായ സ്ഥലത്തു നില്‍ക്കേണ്ടവനും നില്‍ക്കുന്നയിടം പരിശുദ്ധമാക്കാന്‍ വിളിക്കപ്പെട്ടവനുമാണെന്ന് മാര്‍ എഫ്രേം നരിക്കുളം വചനസന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. യേശുവിനെയും തിരുസഭയെയും ദൈവജനത്തെയും സേവിക്കുവാനും സ്നേഹിക്കുവാനുമാണ് ഓരോ വൈദികനും വിളിക്കപ്പെടേണ്ടതെന്നും തിരുസഭയ്ക്കു നവവൈദികനെ സമ്മാനിച്ച കുറങ്ങാട്ട് കുടുംബത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. പ്രവാചകശബ്ദം ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ കോര്‍ ടീം അംഗമായ ഫാ. ലൂയിസ് പരേതനായ ജോസഫ് കുറുങ്ങാട്ടിന്റെയും മേരികുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: അല്‍ഫോണ്‍സ, കൊച്ചു ത്രേസ്യ. #{blue->none->b->വിശുദ്ധമായ ജീവിതത്തിലൂടെ പൗരോഹിത്യ ശുശ്രൂഷയ്ക്കു ഒരുങ്ങുകയും തിരുപ്പട്ടം സ്വീകരിച്ച് ഈശോയുടെ പ്രതിപുരുഷനായി മാറുകയും ചെയ്ത ഞങ്ങളുടെ പ്രിയപ്പെട്ട അഭിലാഷച്ചന് പ്രാര്‍ത്ഥനാശംസകള്‍. }# ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-12-11:06:04.jpg
Keywords: പ്രവാചക

26085
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ നാമകരണ നടപടികളില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുന്‍ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാന്‍സ്വെയിന്‍
Content: മ്യൂണിക്ക്: ആധുനിക സഭയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള നടപടി ക്രമം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പയുടെ സെക്രട്ടറിയായിരിന്ന ആർച്ച് ബിഷപ്പ് ജോർജ് ഗാന്‍സ്വെയിന്‍. ജനുവരി 7 ന് ലിത്വാനിയയിലെ നാഷണൽ ലൈബ്രറിയിൽ കത്തോലിക്ക മാസികയായ കെലിയോണെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അന്ത്യാഭിലാഷങ്ങളും അവസാന മണിക്കൂറുകളും പാപ്പ നല്‍കിയ നിര്‍ദേശങ്ങളും അറിയാവുന്ന ഏക വ്യക്തിയെന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. ബെനഡിക്ട് പതിനാറാമൻ പാപ്പ കർത്താവിനോടൊപ്പം ആയിരിക്കുന്നതിനാല്‍ ഞാൻ അദ്ദേഹത്തിനുവേണ്ടി അധികം പ്രാർത്ഥിക്കുന്നില്ലായെന്നും മറിച്ച് അദ്ദേഹത്തിന്റെ മാധ്യസ്ഥ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പ്രാർത്ഥിക്കുകയാണെന്നും ബാൾട്ടിക് രാജ്യങ്ങളിലെ തന്റെ ശുശ്രൂഷയ്ക്കിടെ പോലും, ബെനഡിക്ടിനോട് മാധ്യസ്ഥ്യം ചോദിച്ച സമയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1984-ൽ പൗരോഹിത്യ പട്ടം സ്വീകരിച്ച ശേഷം, അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച ആർച്ച് ബിഷപ്പ് ജോർജ് ഗാന്‍സ്വെയിന്‍ പിന്നീട് ഡോക്ടറേറ്റ് പൂർത്തിയാക്കി റോമിലെത്തി. അവിടെവെച്ച് അന്നത്തെ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗർ (ബെനഡിക്ട് പാപ്പ) വിശ്വാസ പ്രമാണങ്ങളുടെ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായിരുന്നപ്പോൾ കണ്ടുമുട്ടി. തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ റാറ്റ്‌സിംഗർ തന്നെ ക്ഷണിച്ചതു നിഗൂഢവും കൃപ നിറഞ്ഞതുമായ കാര്യമായാണ് താന്‍ ഇന്നും നോക്കികാണുന്നതെന്ന് ആർച്ച് ബിഷപ്പ് ജോർജ് ഗാന്‍സ്വെയിന്‍ പറയുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-12-12:38:57.jpg
Keywords: യിന്‍, ബെനഡി

26086
Category: 1
Sub Category:
Heading: വിശ്വാസം കൈമാറുന്നതിൽ കാലതാമസം വരുത്തരുത്: മാമ്മോദീസ നല്‍കുന്നതിനിടെ മാതാപിതാക്കളോട് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നവജാതശിശുക്കള്‍ക്ക് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ നമ്മൾ വിടാറില്ല എന്നതുപോലെ, വിശ്വാസം കൈമാറുന്നതിൽ കാലതാമസം വരുത്തരുതെന്നു ലെയോ പാപ്പ. ഇന്നലെ ജനുവരി 11ന് സിസ്റ്റൈൻ ചാപ്പലില്‍ ഇരുപതോളം കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയ ശേഷം മാതാപിതാക്കളോട് സംസാരിക്കുകയായിരിന്നു പാപ്പ. നിങ്ങൾ ഇപ്പോൾ കൈകളിൽ പിടിച്ചിരിക്കുന്ന കുട്ടികൾ പുതിയ സൃഷ്ടികളായി രൂപാന്തരപ്പെടുകയാണെന്നും അവർ നിങ്ങളിൽ നിന്ന് ജീവൻ സ്വീകരിച്ചതുപോലെ, ഇപ്പോൾ അവർക്ക് അത് ജീവിക്കാനുള്ള കാരണമായ വിശ്വാസം ലഭിക്കുകയാണെന്നും മാതാപിതാക്കളോടും ജ്ഞാനസ്നാന മാതാപിതാക്കളോടും പാപ്പ പറഞ്ഞു. ജീവിതത്തിന് ഭക്ഷണവും വസ്ത്രവും ആവശ്യമാണെങ്കിൽ, വിശ്വാസം അതിലും അധികമായി ആവശ്യമാണെന്നും കാരണം ദൈവീക ജീവനാണ് രക്ഷ കണ്ടെത്തുവാന്‍ സഹായിക്കുന്നതെന്നും പാപ്പ പറഞ്ഞു. വത്തിക്കാനില്‍ പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വിവിധ വ്യക്തികളുടെ മക്കള്‍ക്കാണ് യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും മാര്‍പ്പാപ്പ ജ്ഞാനസ്നാനം നല്‍കാറുള്ളത്. വത്തിക്കാൻ ജീവനക്കാരുടെ കുട്ടികളെ സ്നാനപ്പെടുത്തുന്ന പാരമ്പര്യം 1981ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ആരംഭിച്ചത്. ലെയോ പാപ്പ മാര്‍പാപ്പയായതിന് ശേഷം ഇത്തരത്തില്‍ നടത്തുന്ന ആദ്യ പൊതു മാമ്മോദീസയാണിത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-12-13:25:15.jpg
Keywords: പാപ്പ

26087
Category: 9
Sub Category:
Heading: ഡാനിയേലച്ചൻ നയിക്കുന്ന ഒരാഴ്ചത്തെ താമസിച്ചുള്ള ബൈബിൾ പഠന ധ്യാനം 2026 നവംബർ 23 മുതൽ 29 വരെ യുകെയിൽ
Content: “കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും” (യാക്കോബ് 4:10). പ്രശസ്ത വചനപ്രഘോഷകനും, “ബൈബിൾ ഇൻ എ ഇയർ” വചന പഠന പരമ്പരയിലൂടെ ലോകമെങ്ങുമുള്ള മലയാളികളെ വി.ഗ്രന്ഥത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുകയും ചെയ്ത ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 7 ദിവസത്തെ ബൈബിൾ പഠന ധ്യാനം 2026 നവംബർ 23 തിങ്കൾ മുതൽ 29 ഞായർ വരെ നോർത്ത് വെയിൽസിലെ കഫെൻ ലീ പാർക്കിൽ നടത്തുന്നു. ഡാനിയേലച്ചനോടൊപ്പം ഒരാഴ്ച താമസിച്ചുള്ള ഈ ശുശ്രൂഷക്ക് താമസത്തിനും ഭക്ഷണത്തിനുമായുള്ള രജിസ്ട്രേഷൻ ഫീസ് 325 പൗണ്ടാണ്. വചന പഠനത്തിന്റെ ദിവസങ്ങളിൽ വിശുദ്ധ കുർബാനയും, കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഡിവൈൻ യു.കെ ഡയറക്ടർ ഫാ. ജോസഫ് എടാട്ട് ശുശ്രൂഷകളിൽ സഹായിക്കാൻ ഉണ്ടാവും. ദൈവവചനത്തെ ഗൗരവമായി കാണുന്നവർക്കും ദൈവവചനത്തിന്റെ ഉൾക്കാഴ്ചകൾ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ വചന പഠന ശുശ്രൂഷയിലേക്ക് സ്വാഗതം. #{blue->none->b->കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക: }# സിജു സൈമൺ - 07983 556834 #{blue->none->b->വിലാസം: }# Cefn Lea Christian Conference & Retreat Centre, Dolfor, Newtown, Wales SY16 4AJ ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/Events/Events-2026-01-12-15:18:07.jpg
Keywords: ധ്യാന, ഡാനി