Contents
Displaying 25641-25650 of 26059 results.
Content:
26098
Category: 1
Sub Category:
Heading: പതിനായിരങ്ങള്‍ ഒഴുകിയെത്തി; ജീവന്റെ മഹത്വം പ്രഘോഷിച്ച് വീണ്ടും മാർച്ച് ഫോർ ലൈഫ് റാലി
Content: വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലുടനീളമുള്ള പതിനായിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ രാജ്യ തലസ്ഥാനത്ത് ഒത്തുകൂടി നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് ലൈഫ് റാലി ജനപങ്കാളിത്തംക്കൊണ്ട് ഇത്തവണയും ശ്രദ്ധേയമായി. ഗർഭഛിദ്രത്തിനെതിരെയും ജീവനെ വിലമതിക്കുന്ന സംസ്കാരത്തെ പിന്തുണച്ചും നടത്തിയ റാലിയില്‍ വിദ്യാർത്ഥികൾ, കുടുംബങ്ങൾ, വൈദികര്‍, വിവിധ സംഘടനകളിലെ അംഗങ്ങള്‍ എന്നിവരുൾപ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു. വ്യക്തിപരമായ അനുഭവ സാക്ഷ്യങ്ങൾ, പ്രോലൈഫ് പ്രവർത്തനത്തിനുള്ള ആഹ്വാനങ്ങൾ, പ്രോലൈഫ് പ്രസ്ഥാനങ്ങളുടെ ദൗത്യത്തെക്കുറിച്ചുള്ള ചിന്തകളുമായുള്ള പ്രഭാഷണങ്ങള്‍ എന്നിവ നടന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. അമേരിക്കയിൽ താന്‍ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യങ്ങളിൽ ഒന്ന് കൂടുതൽ കുടുംബങ്ങളും കൂടുതൽ കുട്ടികളുമാണെന്നു വൈസ് പ്രസിഡന്‍റ് വാൻസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. താനും ഭാര്യ ഉഷയും നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന കാര്യം അദ്ദേഹം സന്തോഷത്തോടെ വെളിപ്പെടുത്തി. റാലിക്ക് ശേഷം, കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിലൂടെ യുഎസ് സുപ്രീം കോടതിയിലേക്കും മാര്‍ച്ച് നടന്നു. പ്രാർത്ഥന, സ്തുതിഗീതങ്ങൾ, എന്നിവ റാലിയില്‍ നടന്നു. ജീവനെ ബഹുമാനിക്കുകയും ഗർഭധാരണത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി നിലകൊള്ളുമെന്നും സംഘാടകര്‍ ആവര്‍ത്തിച്ചു. പ്രോലൈഫ് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ബാനറുകളുമായി നടന്ന റാലിയെ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-24-13:06:31.jpg
Keywords: ലൈഫ്

26099
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ജനതയുടെ വിലാപത്തിനു ചെവി കൊടുക്കണം: അമേരിക്കൻ, യൂറോപ്യൻ മെത്രാൻ പ്രതിനിധി സംഘം
Content: ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹങ്ങളോടുള്ള അടുപ്പം, ഐക്യദാർഢ്യം, ആത്മീയവും അജപാലനപരവുമായ പിന്തുണ എന്നിവ പ്രകടിപ്പിച്ചുകൊണ്ട് യൂറോപ്യൻ, വടക്കേ അമേരിക്കൻ ബിഷപ്പുമാർ വാർഷിക തീർത്ഥാടനം നടത്തി. ഹോളി ലാൻഡ് കോർഡിനേഷന്‍ കമ്മറ്റിയുടെ ഭാഗമായിട്ടാണ് തീർത്ഥാടനം നടത്തിയത്. വളരെയധികം വേദന അനുഭവിക്കുന്ന ജനങ്ങളുള്ള നാട്ടിലേക്കുള്ള ഒരു തീർത്ഥാടനമായിരുന്നു ഇതെന്ന് മെത്രാന്മാർ പ്രസ്താവനയില്‍ കുറിച്ചു. അക്രമങ്ങൾ ഭയന്ന് രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട ജനതയുടെ നിസ്സഹായാവസ്ഥയും അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കാനുള്ള ആഗ്രഹം നിലനിൽക്കുമ്പോഴും, ഇതിനു വേണ്ടി തങ്ങളെ സഹായിക്കുവാൻ ആരും ഇല്ലെന്നുള്ള സങ്കടകരമായ അവരുടെ പരിഭവവും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. തീവ്രവാദികളായ കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ, ഒലിവ് മരങ്ങൾ പിഴുതെറിയൽ, ഭൂമി കണ്ടുകെട്ടൽ, ജീവിതം ദുസ്സഹമാക്കുന്ന ഭീഷണിപ്പെടുത്തൽ, പലരെയും കൂട്ട കുടിയേറ്റത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ എന്നിവ പാലസ്തീനിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളാണെന്ന് ബിഷപ്പുമാര്‍ വെളിപ്പെടുത്തി. മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടി സംസാരിക്കുന്ന ധീരരായ ഇസ്രായേലികള്‍ വരെ ഇപ്പോൾ ഭീഷണി നേരിടുകയാണ്. ഇസ്രായേലിന്റെ നിലനിൽപ്പിനും രാജ്യത്തിന്റെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള അവകാശത്തിനും ഉറപ്പു നൽകുന്നതിനും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തെ മാനിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള അർത്ഥവത്തായ ചർച്ചകൾ പുനരാരംഭിക്കാനും ബിഷപ്പുമാര്‍ ഇടപെടല്‍ തേടി. സ്നേഹത്തിന്റെയും പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായി വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനം നടത്തുവാനും യൂറോപ്യൻ, വടക്കേ അമേരിക്കൻ ബിഷപ്പുമാർ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-24-15:56:20.jpg
Keywords: നാട്ടിലെ

26100
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ഹിന്ദുത്വവാദികൾ ജീവനോടെ ചുട്ടുകൊന്നതിന് 27 വര്‍ഷം
Content: മുംബൈ: ഓസ്‌ട്രേലിയന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്ന ദാരുണ സംഭവത്തിന് ഇന്നലെ 27 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് 2006-ല്‍ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്. ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട മുൻ ജുവനൈൽ കുറ്റവാളി ചെങ്കു ഹൻസ്ദ കഴിഞ്ഞ വര്‍ഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു. ക്രിസ്തുവിലുള്ള വിശ്വാസം തനിക്ക് ആന്തരിക സമാധാനവും രോഗശാന്തിയും നൽകിയതായി അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തിനെ ആസ്പദമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2017 ഏപ്രിൽ മാസം 'വാർ പാത്ത് ബിയോണ്ട് ദ ലൈഫ്' എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന ചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇത് ആയിരങ്ങളുടെ ഹൃദയം കവര്‍ന്നിരിന്നു. ദ് ലീസ്റ്റ് ഓഫ് ദീസ് (ഇവരിൽ ഏറ്റവും ചെറിയവൻ) എന്ന പേരില്‍ രണ്ടു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചലച്ചിത്രം രാജ്യത്തെ 135 തീയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിച്ചത്. യുഎസിൽ ഹിറ്റായ ചലച്ചിത്രം സിനിമ വിതരണ കമ്പനിയായ പിവിആർ ആണ് ഇന്ത്യയില്‍ എത്തിച്ചത്. മലയാളിയായ വിക്ടർ ഏബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തിന് മുന്നിലെ തീരാത്ത നൊമ്പരമാണ് ഗ്രഹാം സ്റ്റെയിനും കുടുംബവും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-24-17:09:31.jpg
Keywords: ഗ്രഹാ

26101
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18
Content: വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിലെ നാലായിരം പേരെ തീറ്റിപ്പോറ്റുന്നു, ഫരിസേയരുടെ പുളിമാവ്, ബേത്‌സയ്ദായിലെ അന്ധന്‍, എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ അപ്രേം, വിശുദ്ധ ജറോം, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ അംബ്രോസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: നാലായിരം പേരെ തീറ്റിപ്പോറ്റുന്നു- വിശുദ്ധ മര്‍ക്കോസ് 8:1-10 }# (മത്താ 15,32-39) 1 ആ ദിവസങ്ങളില്‍ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവന്‍ ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു: 2 ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടു കൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല. 3 അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നു വന്നവരാണ്. 4 ശിഷ്യന്‍മാര്‍ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? 5 അവന്‍ ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? ഏഴ് എന്ന് അവര്‍ പറഞ്ഞു. 6 അവന്‍ ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാ പിച്ചു. പിന്നീട്, അവന്‍ ആ ഏഴപ്പം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ചു ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. 7 കുറെ ചെറിയ മത്‌സ്യങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അവന്‍ അവയും ആശീര്‍വദിച്ചു; വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു. 8 ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങള്‍ ഏഴു കുട്ട നിറയെ അവര്‍ ശേഖരിച്ചു. 9 ഭക്ഷിച്ച വര്‍ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. 10 അവന്‍ അവരെ പറഞ്ഞയച്ചതിനു ശേഷം ശിഷ്യന്‍മാരോടൊപ്പം ഒരു വഞ്ചിയില്‍ കയറി ദല്‍മാനൂത്താ പ്രദേശത്തേക്കു പോയി. *************************************************************** ➤ #{red->none->b->വിശുദ്ധ ആഗസ്തീനോസ്: }# ഞാനിപ്പോള്‍ ചെയ്യുന്നതുപോലെ വിശുദ്ധ ലിഖിതങ്ങള്‍ വിശദീകരിക്കുന്നത് അപ്പം മുറിക്കലാണ്. അതിനുവേണ്ടി നിങ്ങള്‍ കൊതിയോടെ കാത്തിരിക്കുകയാണെങ്കില്‍ നിങ്ങള്‍ അത്യുച്ചത്തില്‍ സ്തുതിപാടും (സങ്കീ 138,1). ഈ വിരുന്നുണ്ടു നിങ്ങള്‍ സംതൃപ്തരായശേഷം സല്‍പ്രവൃത്തികളിലും കാരുണ്യപ്രവൃത്തികളിലും അലസരായി നില്‍ക്കുന്നതെന്തുകൊണ്ട്? ഞാന്‍ നിങ്ങള്‍ക്കു വിതരണം ചെയ്യുന്നത്, എന്റെ സ്വന്തം വകയല്ല. ഞാനും ഇതിന്‍മേലാണ് ഉപജീവനം കണ്ടെത്തുന്നത് (Sermons on the New Testament Lessons 45.1). #{black->none->b->ഒന്നും നഷ്ടപ്പെടാതെ }# നീ വിശപ്പനുഭവിക്കുന്നുണ്ടോ? ആ കുട്ടകളെ സമീപിക്കൂ. എന്തെന്നാല്‍ മിച്ചം വന്ന കഷണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. നീയും സഭയുടെ ഭാഗമാണ്. നിന്റെ പ്രയോജനത്തിനുവേണ്ടിക്കൂടിയാണ് അവ ശേഖരിക്കപ്പെട്ടിരിക്കുന്നത് (Sermons on the New Testament Lessons 45.2). #{black->none->b->ദല്‍മാനൂത്ത എന്ന ദേശം }# മത്തായി വിവരിക്കുന്ന അപ്പത്തിന്റെ അത്ഭുതം മര്‍ക്കോസും വിവരിക്കുന്നുണ്ട്. എന്നാല്‍ ഒരു വ്യത്യാസമുണ്ട്. മത്തായിയുടെ സുവിശേഷത്തിന്റെ ചില ചുരുളുകള്‍ (കയ്യെഴുത്തുപ്രതി)പ്രകാരം സംഭവം നടന്നത് ദല്‍മാനൂത്തായില്‍ വച്ചല്ല; മഗദാന്‍ ദേശത്തുവച്ചാണ് (മത്താ 15,39). എങ്കിലും സംഭവത്തിന്റെ വാസ്തവികതയില്‍ സംശയം വേണ്ട. എന്തെന്നാല്‍ രണ്ടുപേരുകളും ഒരേ സ്ഥലത്തെ സൂചിപ്പിക്കുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തിന്റെതന്നെയും ഭൂരിഭാഗം കയ്യെഴുത്തുപ്രതികളിലും മഗദാന്‍ എന്ന പേരാണ് നല്‍കപ്പെട്ടിരിക്കുന്നത് (Harmony of the Gospels 2.51). ➤ #{red->none->b->വിശുദ്ധ അപ്രേം: }# ദൈവമേ, ഞാനെന്റെ പ്രിയപ്പെട്ടവരുമൊരുമിച്ച് അവിടെ നിന്റെ ദാനത്തിന്റെ അവസാന ശകലങ്ങളും കണ്ടെത്താന്‍ കനിയണമേ (Hymns on Paradise 9.27,29). ➤ #{red->none->b->വിശുദ്ധ ജറോം: }# നാലായിരം പേര്‍ ഭക്ഷിച്ചതിനുശേഷം മിച്ചം വന്നതിനെക്കാള്‍ കൂടുതല്‍ അയ്യായിരം പേര്‍ ഭക്ഷിച്ചപ്പോള്‍ മിച്ചംവന്നു (മര്‍ക്കോ 8,9; 6,44). നാലായിരംപേര്‍ എണ്ണത്തില്‍ താരതമ്യേന കുറവാണെങ്കിലും വിശ്വാസത്തില്‍ വലുതാണ്. കൂടുതല്‍ വിശ്വാസമുള്ളവര്‍ കൂടുതല്‍ ഭക്ഷിക്കുന്നു. അതിനാല്‍ അല്‍പംമാത്രം മിച്ചംവരുന്നു. തിരുവചനങ്ങളുടെ കട്ടിയുള്ള അപ്പം നമ്മളും ഇനിയുമേറെ ഭക്ഷിച്ചിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു. പഠിക്കാന്‍ ഏറ്റവും കുറച്ചുമാത്രം അവശേഷിക്കട്ടെ! (Tractates on the Gospel of Mark, Homily 78). ♦️ #{blue->none->b-> വചനഭാഗം: ഫരിസേയരുടെ പുളിമാവ്- വിശുദ്ധ മര്‍ക്കോസ് 8:11-21 }# (മത്താ 16,5-12) 11 ഫരിസേയര്‍ വന്ന് അവനുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ അവനെ പരീക്ഷിച്ചുകൊണ്ട് സ്വര്‍ഗത്തില്‍നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു. 12 അവന്‍ ആത്മാവില്‍ അഗാധമായി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ തലമുറയ്ക്ക് അടയാളം നല്‍കപ്പെടുകയില്ല. 13 അവന്‍ അവരെ വിട്ട്, വീണ്ടും വഞ്ചിയില്‍ കയറി മറുകരയിലേക്കുപോയി. 14 ശിഷ്യന്‍മാര്‍ അപ്പം എടുക്കാന്‍ മറന്നു പോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. 15 അവന്‍ മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍. 16 അവന്‍ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ പരസ്പരം പറഞ്ഞു. 17 ഇതു മനസ്‌സിലാക്കിയ ഈശോ അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്‌സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്ദീഭവിച്ചിരിക്കുന്നുവോ? 18 കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയു ണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? 19 അഞ്ചപ്പം ഞാന്‍ അയ്യായിരം പേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷിച്ച കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ പറഞ്ഞു. 20 ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ് എന്ന് അവര്‍ മറുപടി പറഞ്ഞു. 21 അവന്‍ ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ? *************************************************************** ➤ #{red->none->b->വിശുദ്ധ ക്രിസോസ്‌തോം: }# അവര്‍ സ്വര്‍ഗത്തില്‍ നിന്ന് ആവശ്യപ്പെട്ട അടയാളമെന്തായിരുന്നു? അവന്‍ സൂര്യനെ നിശ്ചലമാക്കുമെന്നോ ചന്ദ്രനെ തടഞ്ഞുനിര്‍ത്തുമെന്നോ ഇടിമിന്നലുകളെ വിളിച്ചുവരുത്തുമെന്നോ കാറ്റിന്റെ ദിശ മാറ്റുമെന്നോ ഒക്കെ അവര്‍ പ്രതീക്ഷിച്ചിരിക്കാം. ഫറവോയുടെ കാലത്ത്, ശത്രുവില്‍നിന്നുള്ള വിമോചന പശ്ചാത്തലത്തില്‍ അടയാളങ്ങള്‍ ആവശ്യമായിരുന്നു. ഇവിടെ സ്‌നേഹിതരുടെ ഇടയിലേക്കു കടന്നുവരുമ്പോള്‍ അടയാളങ്ങള്‍ ആവശ്യമില്ല (Gospel of St. Matthew, Homily 53.3). #{black->none->b-> അവന്‍ അവരെ വിട്ടുപോയി }# അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതം ജനക്കൂട്ടത്തെ അങ്ങേയറ്റം സ്വാധീനിച്ചതിനാല്‍ അവര്‍ അവനെ പിന്തുടരാന്‍ മാത്രമല്ല, രാജാവാക്കാനും തുനിഞ്ഞു (യോഹ 6,15). രാഷ്ട്രീയാധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ നിഴല്‍പോലും വീഴാതിരിക്കാന്‍ ഈശോ അവിടെനിന്നു തിടുക്കത്തില്‍ യാത്രയായി. അവര്‍ പിന്തുടരാതിരിക്കാന്‍ നടന്നല്ല, വഞ്ചിയിലാണ് അവന്‍ യാത്രതിരിച്ചത് (Gospel of St. Matthew, Homily 53.3).. #{black->none->b->ഈശോയുടെ മുന്നറിയിപ്പ് }# വിശ്വാസം പരിശീലിക്കുന്നതിനായിരുന്നില്ല, മറിച്ച് അവനെ പിടികൂടാനായിരുന്നു ഫരിസേയര്‍ അവനെ അന്വേഷിച്ചത് (Gospel of St. Matthew, Homily 53.3). #{black->none->b->മുനവച്ച ശകാരം }# അവിടുത്തെ വാക്കുകളിലെ കടുത്ത അതൃപ്തി ശ്രദ്ധിക്കുക. മറ്റൊരിടത്തുംതന്നെ ഈശോ ശിഷ്യന്മാരെ ഇത്ര രൂക്ഷമായി ശാസിക്കുന്നില്ല. ഇവിടെ അങ്ങനെ ചെയ്തത് ശുദ്ധമായ ഭക്ഷണത്തെക്കുറിച്ചുള്ള അവരുടെ മുന്‍വിധി നീക്കാനാണ് (മര്‍ക്കോ 7,19). അലംഭാവമോ ജാഗ്രതയില്ലായ്മയോ ഒരിക്കലും നന്നല്ല. മറ്റൊരിടത്ത് സ്വതന്ത്രമായി സംസാരിക്കാന്‍ ശിഷ്യരെ അനുവദിച്ച അവിടുന്ന് ഇവിടെ അവരെ ശാസിക്കുന്നതു നമ്മള്‍ കാണുന്നു. അപ്പം ഭക്ഷിച്ചവരുടെയും മിച്ചംവന്ന കഷണങ്ങളുടെയും എണ്ണമുള്‍പ്പെടെ എടുത്തു പറയുന്നത് ഭൂതകാലത്തെപ്പറ്റി ഓര്‍മ്മയുള്ളവരും ഭാവിയില്‍ ശ്രദ്ധ യുള്ളവരുമാക്കി അവരെ മാറ്റാനാണ് (Gospel of St. Matthew, Homily 53:4). ♦️ #{blue->none->b-> വചനഭാഗം: ബേത്‌സയ്ദായിലെ അന്ധന്‍- വിശുദ്ധ മര്‍ക്കോസ് 8:22-26 }# 22 പിന്നീട് അവന്‍ ബേത്‌സയ്ദായിലെത്തി. കുറെപ്പേര്‍ ഒരു അന്ധനെ അവന്റെ യടുത്തു കൊണ്ടുവന്ന്, അവനെ സ്പര്‍ശിക്കണമെന്ന് ഈശോയോട് അപേക്ഷിച്ചു. 23 അവന്‍ അന്ധനെ കൈയ്ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെമേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? 24 നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. 25 വീണ്ടും ഈശോ അവന്റെ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന്‍ സൂക്ഷിച്ചു നോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. 26 ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുത് എന്നു പറഞ്ഞ് ഈശോ അവനെ വീട്ടിലേക്ക് അയച്ചു. *************************************************************** ➤ #{red->none->b->വിശുദ്ധ ജറോം: }# പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരുടെ പട്ടണമായ ബേത്‌സയ്ദായില്‍ അവരെത്തി. ഈ പേരിന്റെ അര്‍ത്ഥം ''മുക്കുവരുടെ ഭവനം'' എന്നാണ്. വാസ്തവത്തില്‍, ഇവിടെനിന്നാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വേട്ടയാടുന്നവരും വലവീശുന്നവരും അയയ്ക്കപ്പെട്ടത് (Homily 79). #{black->none->b->ഇസ്രായേലിന്റെ അന്ധത }# ശ്ലീഹന്മാരുടെ മാതൃഗ്രാമത്തില്‍ ത്തന്നെ ഒരന്ധന്‍ ഉണ്ടായിരുന്നുവെന്നതു ശ്രദ്ധിക്കുക. ശ്ലീഹന്മാര്‍ പിറന്നിടത്തുതന്നെ അന്ധത ഉണ്ടായിരുന്നു. അതെ, ഇസ്രായേലാകുന്ന നഷ്ടപ്പെട്ട ഉടമ്പടിജനത്തെയാണ് ഈ അന്ധത പ്രതിനിധീകരിക്കുന്നത് (Homily 79). #{black->none->b->പാപത്തിന്റെ ആവരണം }# മിശിഹാ അന്ധന്റെ കണ്ണുകളില്‍ കൈവച്ചു. അവന്‍ എല്ലാം തെളിവായിക്കാണുന്നതിനും ദൃശ്യമായവയില്‍നിന്നു അദൃശ്യമായവയെ മനസ്സിലാക്കുന്നതിനുമായിരുന്നു ഇത്. പാപമാകുന്ന ആവരണം നീക്കപ്പെട്ട് ശുദ്ധഹൃദയത്തിന്റെ കണ്ണുകള്‍കൊണ്ട് അവന്‍ ദര്‍ശിച്ചു (ഏശ 6,5; 1 കോറി 2,9) (Tractates on the Gospel of Mark, Homily 5). #{black->none->b->വാച്യാര്‍ത്ഥവും ആത്മീയവ്യാഖ്യാനവും }# ഈ ഭാഗത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള ആശയത്തിനു പുറമേ അരൂപിയ്ക്കടുത്ത വ്യാഖ്യാനവും തേടേണ്ടതാണ്. അന്ധനായ ഈ മനുഷ്യന്‍ ബേത്‌സയ്ദാക്കാരനായിരുന്നു. ഈശോ അവനെ ഗ്രാമത്തിനു പുറത്തേക്കു കൊണ്ടുവന്ന് സുഖപ്പെടുത്തിയശേഷം ''നിന്റെ ഭവനത്തിലേക്കു മടങ്ങുക'' എന്നു കല്‍പിച്ചു. ഇത് ബേത്‌സയ്ദായിലേക്കു മടങ്ങുക എന്നതിനു തുല്യമാണ്. എന്നാല്‍ അവിടെത്തന്നെ ''ഗ്രാമത്തിലേക്കു തിരികെപ്പോകരുത്'' എന്നും പറയപ്പെട്ടതായിക്കാണുന്നു. അതുകൊണ്ടാണ് ഇവിടെ പ്രതീകാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം ആവശ്യമുണ്ടെന്ന് പറയുന്നത്. അവന്‍ യഹൂദരുടെ ഭവനത്തില്‍ നിന്നും ഗ്രാമത്തില്‍നിന്നും അവരുടെ നിയമത്തില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നുമാണ് പുറത്തേക്കു നയിക്കപ്പെടുന്നത്. നിയമത്തിനു സുഖപ്പെടുത്താനാവാത്തതിനെ സുവിശേഷത്തിന്റെ കൃപ സൗഖ്യമാക്കി. അതിനാല്‍ നിന്റെ ഭവനത്തിലേക്കു മടങ്ങുക'' എന്നതിന്റെ അര്‍ത്ഥം, നിങ്ങള്‍ കരുതുന്നതുപോലെ, അവനിറങ്ങിപ്പോന്ന ഭവനത്തിലേക്കു തിരികെപ്പോകുക എന്നല്ല. മറിച്ച് വിശ്വാസികളുടെ പിതാവായ അബ്രാഹം വസിക്കുന്നതും എല്ലാ വിശ്വാസികളുടേതുമായ ഭവനത്തിലേക്കു മടങ്ങാനാണ് അന്ധനോട് ആവശ്യപ്പെട്ടത് (പുറ 4,5; റോമാ 4,3; ഗലാ 3,6; യാക്കോ 2,23) (Homily 79). ➤ #{red->none->b->വിശുദ്ധ അംബ്രോസ്: }# നിന്റെമേല്‍ അവിടുന്ന് ചെളിപൂശി. അതായത് അടക്കം, വിവേകം, നിന്റെ നിസ്സാരതയെക്കുറിച്ചുള്ള അവബോധം എന്നിവ നിന്റെമേല്‍ അവിടുന്നു പതിപ്പിച്ചു. നീ പോയി കഴുകി. നീ അള്‍ത്താരയിങ്കലേക്കു വരുകയും ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ കാണാനാരംഭിക്കുകയും ചെയ്തു. അതായത്, കര്‍ത്താവിന്റെ നീര്‍ച്ചാല്‍ വഴിയും അവന്റെ പീഡാസഹനത്തിന്റെ പ്രഘോഷണംവഴിയും നിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടു. മുമ്പ് ഹൃദയാന്ധത ബാധിച്ചിരുന്നവനായ നീ ദിവ്യരഹസ്യങ്ങളുടെ വെളിച്ചം ദര്‍ശിച്ചു (The Sacraments 3.15). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 -> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 -> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 -> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 -> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 -> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 -> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 -> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 -> https://www.pravachakasabdam.com/index.php/site/news/25352}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 -> https://www.pravachakasabdam.com/index.php/site/news/25404}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 -> https://www.pravachakasabdam.com/index.php/site/news/25464}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 -> https://www.pravachakasabdam.com/index.php/site/news/25577}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 -> https://www.pravachakasabdam.com/index.php/site/news/25647}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 -> https://www.pravachakasabdam.com/index.php/site/news/25701}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 -> https://www.pravachakasabdam.com/index.php/site/news/25832}} ⧪⧪⧪⧪⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} ⧪⧪⧪⧪⧪ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-24-18:01:31.jpg
Keywords: സഭാപിതാ

26102
Category: 1
Sub Category:
Heading: ഗോരഖ്പൂര്‍ സീറോ മലബാർ രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു
Content: ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു. ന്യൂമോണിയ ബാധിച്ചു ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെ 10. 58ന് ഗോരഖ്പൂര്‍ ഫാത്തിമ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. 1984 മുതൽ 2006 വരെ 22 വർഷം രൂപതയെ നയിച്ച ബിഷപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1922 ഫെബ്രുവരി 23ന് വൈക്കത്താണ് ഡോമിനിക് കൊക്കാട്ടിന്റെ ജനനം. 1953ന് ലിറ്റിൽ ഫ്ലവർ സന്യാസ സമൂഹത്തില്‍ ചേർന്നു ഡോമിനിക് എന്ന പേര് സ്വീകരിച്ചു. ശ്രീലങ്കയിലെ കാൻഡിയിലെ പേപ്പൽ സെമിനാരിയിലും പൂനയിലും വൈദീക പഠനം പൂർത്തീകരിച്ചു. 1960 ഒക്ടോബർ 4ന് പൗരോഹിത്യം സ്വീകരിച്ചു. ആലുവയിലെ സിഎസ്‌ടി സെമിനാരി വൈസ് റെക്റ്റർ, ടെക്നിക്കൽ സ്കൂളിന്റെ പ്രിൻസിപ്പൽ, പഞ്ചാബ് സിഎസ്‌ടി മിഷൻ സൂപ്പരിയർ തുടങ്ങി വിവിധ പദവികൾ വഹിച്ചു. 1978 മുതൽ 1982 വരെ അദ്ദേഹം സിബിസിഐയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു. 1984-ൽ പുതിയതായി രൂപീകൃതമായ ഗോരഖ്പൂര്‍ ആദ്യ ബിഷപ്പായി അദ്ദേഹം നിയമിതനായി. 1988-ൽ അദ്ദേഹം കോൺഗ്രിഗേഷൻ ഓഫ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ സ്ഥാപിച്ചു. "ദൈവം എന്റെ വെളിച്ചവും എന്റെ രക്ഷയുമാണ്" എന്നതായിരിന്നു മെത്രാനായ വേളയില്‍ സ്വീകരിച്ച ആപ്തവാക്യം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-25-18:16:04.jpg
Keywords: ഉത്തര്‍പ്രദേ

26103
Category: 18
Sub Category:
Heading: ജീവൻ ജ്യോതി അല്‍മായ പ്രേഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
Content: കൊച്ചി: സീറോമലബാർ സഭയിലെ അല്‍മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്കു നയിക്കുന്നതിനായി രൂപീകരിച്ച ജീവൻ ജ്യോതി അല്‍മായ പ്രേഷിതമുന്നേറ്റത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് ആർച്ച് ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യപ്രഭാഷണം നടത്തും. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പേര്, ലോഗോ, പ്രവർത്തനരേഖ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്യും. 2024 ഓഗസ്റ്റിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരം 2025 ജനുവരിയിലെ സിനഡ് അംഗീകാരം നൽകിയ ബ്രഹത് പദ്ധതിയാണിത്. വിശുദ്ധ തോമാശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം മുറുകെപ്പിടിച്ച് അല്‍മായരെ സഭയുടെ മിഷ്ണറി പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ആത്മീയ ശൈലിയായിട്ടാണ് ജീവൻജ്യോതി വിഭാവനം ചെയ്തിരിക്കുന്നത്. മധ്യസ്ഥ പ്രാർഥന, കാറ്റെക്കിസ്റ്റ്, കെറിഗ്മാറ്റിക്‌സ്, മ്യൂസിക് മീഡിയ ഇവാഞ്ചലൈസേഷൻ. പ്രഫഷണൽ ഗ്രൂപ്പുകൾ: നഴ്‌സുമാർ, ഡോക്ടർമാർ, അധ്യാപകർ, അഭിഭാഷകർ, എൻജിനിയർമാർ എന്നിവരുടെ കൂട്ടായ്‌മകൾ. നിയമസഹായത്തിനായി ലീഗൽ സെല്ലും ഇതിനൊപ്പം സജ്ജമാക്കും. ഫിയാത്ത് മിഷൻ, ജീസസ് യൂത്ത്, ക്രിസ്റ്റീൻ തുടങ്ങി നിലവിലുള്ള എല്ലാ അല്‌മായ മുന്നേറ്റങ്ങളെയും പൊതുവേദിയിലേക്ക് സ്വാഗതം ചെയ്‌തിട്ടുണ്ട്. പ്രവാസിസമൂഹങ്ങൾക്കിടയിലും ഇതര ഭൂഖണ്ഡങ്ങളിലും സുവിശേഷ വെളിച്ചം എത്തിക്കുന്നതിൽ അല്‌മായരുടെ പങ്കാളിത്തം ഉറപ്പാക്കാനും വ്യക്തിപരമായ സുവിശേഷ പ്രഘോഷണം പ്രോത്സാഹിപ്പിക്കാനും ജീവൻജ്യോതി ലക്ഷ്യമിടുന്നു.
Image: /content_image/India/India-2026-01-26-10:21:51.jpg
Keywords: സുവിശേഷ

26104
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് മാർ ജോസ് പുളിക്കൽ
Content: മുണ്ടക്കയം: ക്രൈസ്‌തവ സമൂഹത്തിൻ്റെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ തയാറാക്കി നൽകിയ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ നടന്ന സീറോമലബാർ സഭാ സമുദായശക്തീകരണ വർഷത്തിന്റെ കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരവധി കാര്യങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കിയെന്നു പറയുമ്പോഴും അത് എന്തൊക്കെയാണെന്ന് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകുമെന്ന വിശ്വാസമാണുള്ളതെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു. എകെസിസിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ചായ്‌വില്ലെന്നും സമുദായത്തി നിലനിൽപ്പാണ് അതിൻ്റെ രാഷ്ട്രീയമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. സമുദായത്തിൻ്റെ വേദന സ്വന്തം വേദനയാണെന്ന ബോധ്യം അംഗങ്ങൾക്കുണ്ടാകണമെന്നും അതാണ് സമുദായശക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ വികാരി റവ. ഡോ. ജെയിംസ് മുത്തനാട്ട് സ്വാഗതവും എകെസിസി രൂ പത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് ആമുഖ സന്ദേശവും നൽകി. വികാരി ജനറാൾ റവ. ഡോ. സെബാസറ്റ്യൻ കൊല്ലംകുന്നേൽ അനുഗ്രഹപ്രഭാഷണവും നടത്തി. കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, എകെസിസി രൂപത പ്രസിഡൻ്റ് കെ.കെ. ബേബി കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിൻ്റ് സെക്രട്ടറി അഡ്വ. ഷാൻസി ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. പിന്നീട് നസ്രാണി പാരമ്പര്യത്തിലുള്ള വിവിധ കലാപരിപാടികളുടെ അവതരണവും നടത്തി.
Image: /content_image/India/India-2026-01-26-11:11:10.jpg
Keywords: കോശി

26105
Category: 1
Sub Category:
Heading: ലക്സംബർഗിലെ രാജകുടുംബം മാര്‍പാപ്പയെ സന്ദർശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ലക്സംബർഗിലെ ഭരണാധിപൻ ഗ്വെയിലും അഞ്ചാമനും പ്രഭ്വി സ്റ്റെഫാനിയും വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലെത്തി ലെയോ പാപ്പയെ സന്ദര്‍ശിച്ചു. ജനുവരി ഇരുപത്തിമൂന്നാം തീയതിയാണ് രാജാവും രാജ്ഞിയും അവരുടെ കുട്ടികളെയും ലെയോ പതിനാലാമൻ സ്വീകരിച്ചു. രാജകുടുംബാംഗങ്ങൾ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽവച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലാഘർ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി. നിലവിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചർച്ചയിൽ സംസാര വിഷയമായി. സാമൂഹിക ഐക്യം, യുവജനങ്ങളുടെ വിദ്യാഭ്യാസം, മനുഷ്യ ജീവന്റെ അന്തസ്സ് സംരക്ഷിക്കൽ തുടങ്ങിയ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ചയിൽ പരാമർശിക്കപ്പെട്ടുവെന്നു പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. യൂറോപ്യൻ സാഹചര്യത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, നിലവിലെ അന്താരാഷ്ട്ര കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചർച്ചകൾ നടന്നു.
Image: /content_image/News/News-2026-01-26-11:37:34.jpg
Keywords: പാപ്പ

26106
Category: 1
Sub Category:
Heading: നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികൻ രണ്ട് മാസത്തെ തടവിന് ശേഷം മോചിതനായി
Content: അബൂജ: കഴിഞ്ഞ വര്‍ഷം നവംബറില്‍ നൈജീരിയയിൽ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികൻ രണ്ട് മാസത്തെ തടവിന് ശേഷം മോചിതനായി. കടുണ അതിരൂപതയിലെ സെന്റ് സ്റ്റീഫൻ ഇടവകയില്‍ സേവനം ചെയ്യുന്നതിനിടെ തോക്കുധാരികൾ ആക്രമിച്ചു തട്ടിക്കൊണ്ടുപോയ ഫാ. ബോബ്ബോ പാസ്ചലിനാണ് കഴിഞ്ഞ ആഴ്ച മോചനം ലഭിച്ചിരിക്കുന്നത്. ഫാ. പാസ്ചലിനെ ജനുവരി 17ന് മോചിപ്പിച്ചതായും വൈദികന്റെ മോചനത്തിനായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നതായും കടൂണ അതിരൂപത പ്രസ്താവനയില്‍ കുറിച്ചു. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വിവിധ ആക്രമണങ്ങളുമായി തീവ്രവാദികളും സായുധ സംഘങ്ങളും സജീവമായ രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയെ 2009 മുതൽ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ബൊക്കോഹറാം ശ്രമം തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സാമ്പത്തിക നേട്ടം ലക്ഷ്യംവെച്ചു വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളെന്ന് നിരീക്ഷകര്‍ പറയുന്നു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയായില്‍ ഒരു പതിറ്റാണ്ടിനിടെ ആയിരകണക്കിന് നിരപരാധികളായ ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-26-15:33:03.jpg
Keywords: നൈജീരിയ

26107
Category: 1
Sub Category:
Heading: നോമ്പിന് റോം രൂപതയിലെ ഇടവകകളില്‍ സന്ദര്‍ശനം നടത്താന്‍ ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ മെത്രാൻ എന്ന നിലയിൽ, ഇടവകകള്‍ തോറും സന്ദര്‍ശനം നടത്താനും വൈദികരുമായി കൂടിക്കാഴ്ച നടത്തുവാനും ലെയോ പാപ്പ തയാറെടുക്കുന്നു. ഫെബ്രുവരി പത്തൊൻപതാം തീയതി, പ്രാദേശിക സമയം പത്തുമണിക്ക്, വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍വെച്ചാണ് വൈദികരുമായി ലെയോ പാപ്പ കൂടിക്കാഴ്ച നടത്തുക. ഇതിന് മുന്നോടിയായി റോം രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലും പാപ്പ അജപാലന സന്ദർശനങ്ങൾ നടത്തും. റോമിലെ വിവിധ മേഖലകളിൽ അഞ്ചു ഇടങ്ങളിലായിട്ടാണ് സന്ദർശനം സംഘടിപ്പിക്കുന്നത്. പാപ്പ താന്‍ അധ്യക്ഷനായ റോം രൂപതയിലേക്ക് നടത്തുന്ന ഔദ്യോഗിക അജപാലന സന്ദർശനം എന്ന നിലയിൽ, അജപാലന ശുശ്രൂഷകർ, സംഘടനകൾ, യുവജന പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇടവക സമൂഹത്തിനോട് ഒപ്പമുള്ള പാപ്പയുടെ വിശുദ്ധ ബലിയർപ്പണമായിരിക്കും ഇതില്‍ ഏറ്റവും ശ്രദ്ധ നേടുക. ആദ്യ സന്ദർശനം ഫെബ്രുവരി പതിനഞ്ചാം തീയതി ഞായറാഴ്ച, തെക്കൻ മേഖലയിലെ, ഓസ്തിയ ലിദോയിലെ സാന്താ മരിയ റെജീന പാച്ചിസ് ഇടവകയിലും, ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി, മധ്യ മേഖലയിൽ കാസ്ത്രോ പ്രേതോറിയയിലെ തിരുഹൃദയ ദേവാലയത്തിലും മാര്‍ച്ച് ഒന്നാം തീയതി, കിഴക്കൻ മേഖലയിലെ സ്വർഗ്ഗാരോഹണ ദേവാലയത്തിലും, മാർച്ച് എട്ടാം തീയതി പടിഞ്ഞാറൻ മേഖലയിൽ സാന്താ മരിയ ദെല്ല പ്രസന്റത്സിയോനെ ദേവാലയത്തിലും, പതിനഞ്ചാം തീയതി പൊന്തേ മാമോളോയിലെ തിരുഹൃദയ ദേവാലയത്തിലും പാപ്പ സന്ദര്‍ശനം നടത്തുമെന്ന് റോം വികാരിയാത്ത് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-26-16:18:52.jpg
Keywords: ലെയോ