category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഗോരഖ്പൂര്‍ സീറോ മലബാർ രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു
Contentഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു. ന്യൂമോണിയ ബാധിച്ചു ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെ 10. 58ന് ഗോരഖ്പൂര്‍ ഫാത്തിമ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. 1984 മുതൽ 2006 വരെ 22 വർഷം രൂപതയെ നയിച്ച ബിഷപ്പ് പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1922 ഫെബ്രുവരി 23ന് വൈക്കത്താണ് ഡോമിനിക് കൊക്കാട്ടിന്റെ ജനനം. 1953ന് ലിറ്റിൽ ഫ്ലവർ സന്യാസ സമൂഹത്തില്‍ ചേർന്നു ഡോമിനിക് എന്ന പേര് സ്വീകരിച്ചു. ശ്രീലങ്കയിലെ കാൻഡിയിലെ പേപ്പൽ സെമിനാരിയിലും പൂനയിലും വൈദീക പഠനം പൂർത്തീകരിച്ചു. 1960 ഒക്ടോബർ 4ന് പൗരോഹിത്യം സ്വീകരിച്ചു. ആലുവയിലെ സി‌എസ്‌ടി സെമിനാരി വൈസ് റെക്റ്റർ, ടെക്നിക്കൽ സ്കൂളിന്റെ പ്രിൻസിപ്പൽ, പഞ്ചാബ് സി‌എസ്‌ടി മിഷൻ സൂപ്പരിയർ തുടങ്ങി വിവിധ പദവികൾ വഹിച്ചു. 1978 മുതൽ 1982 വരെ അദ്ദേഹം സിബിസിഐയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു. 1984-ൽ പുതിയതായി രൂപീകൃതമായ ഗോരഖ്പൂര്‍ ആദ്യ ബിഷപ്പായി അദ്ദേഹം നിയമിതനായി. 1988-ൽ അദ്ദേഹം കോൺഗ്രിഗേഷൻ ഓഫ് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ സ്ഥാപിച്ചു. "ദൈവം എന്റെ വെളിച്ചവും എന്റെ രക്ഷയുമാണ്" എന്നതായിരിന്നു മെത്രാനായ വേളയില്‍ സ്വീകരിച്ച ആപ്തവാക്യം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-01-25 18:15:00
Keywordsഉത്തര്‍പ്രദേ
Created Date2026-01-25 23:46:04