Contents
Displaying 25651-25660 of 26059 results.
Content:
26108
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന് അമേരിക്ക
Content: അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യൻ സമൂഹങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്ന് അമേരിക്ക. ജനുവരി 18ന് കടുണ സംസ്ഥാനത്ത് ദേവാലയങ്ങളില്‍ ആരാധനയ്ക്കിടെ നടന്ന തട്ടിക്കൊണ്ടുപോകലിൽ 177 വിശ്വാസികളെ തട്ടിക്കൊണ്ടുപോയിരിന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സമൂഹങ്ങളുടെ സംരക്ഷണം വർദ്ധിപ്പിക്കണമെന്ന് നൈജീരിയന്‍ സർക്കാരിനോട് യുഎസ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ വിശ്വാസികളില്‍ ചിലര്‍ക്ക് മോചനം ലഭിച്ചെങ്കിലും ചിലർ ഇപ്പോഴും തടവില്‍ തുടരുകയാണ്. ആദ്യഘട്ടത്തില്‍ നൈജീരിയൻ സർക്കാരും നൈജീരിയൻ പോലീസ് സേനയും തട്ടിക്കൊണ്ടുപോകൽ വാര്‍ത്ത നിഷേധിച്ചിരിന്നെങ്കിലും ദിവസങ്ങൾക്ക് ശേഷം തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ചു. നൈജീരിയയിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തണമെന്നാണ് യുഎസ് ഭരണകൂടം വ്യാഴാഴ്ച ആവശ്യപ്പെട്ടിരിക്കുന്നത്. അബൂജയിൽ കഴിഞ്ഞ ദിവസം നടന്ന നൈജീരിയ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ അമേരിക്കയുടെ രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറിയായ അലിസൺ ഹുക്കർ ഇക്കാര്യം ഉന്നയിച്ചിരിന്നു. വിശ്വാസികളുടെ സംരക്ഷണം മെച്ചപ്പെടുത്താൻ നൈജീരിയൻ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സംരക്ഷണം മെച്ചപ്പെടുത്തിയാല്‍ വ്യാപാരം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ഇരു രാജ്യങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങളും നേട്ടങ്ങളും നൽകുമെന്ന് ഹുക്കർ സൂചന നൽകി. തീവ്രവാദികൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ, അവർക്ക് നരകം അനുഭവിക്കേണ്ടിവരുമെന്ന് ട്രംപ് ഡിസംബറില്‍ മുന്നറിയിപ്പ് നല്‍കിയിരിന്നു. ഇതിന് പിന്നാലെ ഐഎസ് താവളങ്ങളില്‍ വലിയ ആക്രമണമാണ് അരങ്ങേറിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-26-18:49:11.jpg
Keywords: നൈജീ

26109
Category: 1
Sub Category:
Heading: ആഗോള ദൈവകാരുണ്യ കോണ്‍ഗ്രസ് ജൂൺ 7 മുതൽ ലിത്വാനിയയില്‍
Content: വിൽനിയസ്: ആഗോള ദൈവകരുണയുടെ കോണ്‍ഗ്രസിന് (WACOM 6) ആതിഥേയത്വം വഹിക്കാൻ ലിത്വാനിയയിലെ വിൽനിയസ് തയ്യാറെടുക്കുന്നു. ജൂൺ 7 മുതൽ 12 വരെയാണ് ആറാമത്തെ ദൈവകരുണയുടെ കോണ്‍ഗ്രസ് നടക്കുക. വിൽനിയസ് അതിരൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ, ദൈവകരുണയെ കേന്ദ്രീകരിച്ചുള്ള ഒരു ആഴ്ചത്തെ പ്രാർത്ഥന, ധ്യാന വിചിന്തനം, ഭാവി പദ്ധതികള്‍ക്കായുള്ള ആസൂത്രണം എന്നിവ നടക്കും. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്മാരും വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പരിപാടിയില്‍ പങ്കെടുക്കും. യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസ് കൗൺസിൽ പ്രസിഡന്‍റും വിൽനിയസ് അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ജിന്റാറസ് ഗ്രുഷാസ് സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ഭിന്നത, സംഘർഷം എന്നിവ നേരിടുന്ന ലോകത്ത് ദൈവകരുണയോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമായി ഈ പരിപാടിയെ നോക്കികാണുകയാണെന്നും അനുരഞ്ജനം, സമാധാനം, ഐക്യം എന്നിവയ്ക്കുള്ള ഒരു ശക്തിയായി ദൈവകരുണ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് വർഷത്തിലൊരിക്കൽ വ്യത്യസ്ത രാജ്യങ്ങളിലാണ് ദൈവകരുണയുടെ അപ്പസ്തോലിക കോൺഗ്രസ് നടക്കുന്നത്. വിശുദ്ധ ഫൗസ്റ്റീന കോവാൽസ്കയുടെ ആത്മീയതയിൽ വേരൂന്നിയ ദൈവകരുണയുടെ ഭക്തിയും അതിനു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നല്‍കിയ പിന്തുണയും എല്ലാ കോണ്‍ഗ്രസിലും അനുസ്മരിക്കാറുണ്ട്. എല്ലാ ജനങ്ങളോടുമുള്ള ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹം പ്രഘോഷിക്കാന്‍ കൂടിയാണ് ദൈവകരുണയുടെ കോണ്‍ഗ്രസ് നടത്തുന്നത്. റോം, ക്രാക്കോവ്, ബൊഗോട്ട, മനില, അപിയ എന്നീ വിവിധ സ്ഥലങ്ങളില്‍ ദൈവകരുണയുടെ കോണ്‍ഗ്രസ് ഇതിനു മുന്‍പ് നടന്നിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-27-10:54:25.jpg
Keywords: ദൈവ കരുണ, കരുണ

26110
Category: 7
Sub Category:
Heading: ദിവ്യബലിയ്ക്കിടെ ചെറുമകന്റെ മരണവാര്‍ത്ത, കണ്ണീരോടെ അൾത്താരയിലെത്തിയ വൃദ്ധനെ ചേര്‍ത്തുപിടിച്ച് വൈദികന്‍; വീഡിയോ വൈറല്‍
Content: സാവോപ്പോളോ: ദിവ്യബലിക്കിടെ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേര്‍ത്തുപിടിച്ച വൈദികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്തെ ടുബാരോ രൂപതയ്ക്കു കീഴിലുള്ള സെന്റ് ഫ്രാൻസിസ് അസീസ്സി ഇടവക ദേവാലയത്തില്‍ നടന്ന ദിവ്യബലിയ്ക്കിടെയുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ജനുവരി 18ന് വിശുദ്ധ കുര്‍ബാനയ്ക്കിടെ കൂദാശവചനം ചൊല്ലിക്കൊണ്ട് പ്രാര്‍ത്ഥിക്കുന്ന പ്രധാന ഭാഗത്തിനിടെയാണ് ഒരു വയോധികന്‍ കരഞ്ഞുക്കൊണ്ട് അള്‍ത്താരയിലേക്ക് പ്രവേശിച്ചത്. പള്ളിയിൽ വിശുദ്ധ കുർബാനയുടെ വിതരണത്തിനും മറ്റും സഹായിച്ചുക്കൊണ്ടിരിന്ന ശുശ്രൂഷകനായിരുന്ന മാർക്കോസായിരിന്നു അത്. ഇതിന് പിന്നാലെ ഫാ. കാർലോസ് ഹെൻറിക് ഫെർണാണ്ടസ് വയോധികനേ ചേര്‍ത്തുപിടിച്ചു സാന്ത്വനം പകരുകയായിരിന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ അദ്ദേഹത്തിനെ ഒരു ബന്ധു വിളിക്കുകയായിരിന്നുവെന്നും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹം വളരെ ദുഃഖത്തോടെയാണ് ദേവാലയത്തിലേക്ക് പ്രവേശിച്ചതെന്നും ഇടവകക്കാര്‍ വെളിപ്പെടുത്തി. ചെറുമകന്‍ മരണപ്പെട്ട വിവരമായിരിന്നു ആ ഫോണ്‍ കോളിലുണ്ടായിരിന്നത്. നെഞ്ചുപൊട്ടിയ ആ ദുഃഖഭാരത്തോടെ അള്‍ത്താരയിലേക്ക് പ്രവേശിച്ചപ്പോഴും അദ്ദേഹത്തിന്റെ കരച്ചിലിന് കാരണം തനിക്ക് അറിയില്ലായിരിന്നുവെന്ന് ഫാ. കാർലോസ് പറയുന്നു. ഞാൻ ദിവ്യകാരുണ്യ പ്രാർത്ഥന അവസാനിപ്പിക്കുമ്പോൾ അദ്ദേഹം വരുന്നത് കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ വിറച്ചു വിറച്ചാണ് വന്നത്. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുമെന്ന് പോലും ഭയപ്പെട്ട സാഹചര്യമാണ് ഉണ്ടായിരിന്നതെന്നും ഫാ. ഫെർണാണ്ടസ് മാധ്യമങ്ങളോട് പറഞ്ഞു. മാർക്കോസിനെ ദീർഘനേരം കെട്ടിപ്പിടിച്ചുവെങ്കിലും ആ മനുഷ്യൻ കരഞ്ഞുകൊണ്ടിരിക്കുകയായിരിന്നുവെന്നും പിന്നീട് ഏതാനും വിശ്വാസികളെത്തിയാണ് അദ്ദേഹത്തെ മുറിയിലേക്ക് കൊണ്ടുപോയതെന്നും ഫാ. കാർലോസ് വെളിപ്പെടുത്തി. അദൃശ്യനായ ദൈവത്തെ സ്നേഹിക്കുകയും എന്നാൽ നമ്മുടെ കൺമുന്നിലുള്ളവരെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് പരസ്പരവിരുദ്ധമാണെന്ന ചിന്തയുള്ളതിനാലാണ് മാര്‍ക്കോയെ കാരണം അറിയാതെ തന്നെ ചേര്‍ത്തുപിടിച്ചതെന്നും വൈദികന്‍ പറയുന്നു. ആദ്യം ബ്രസീലിൽ വൈറലായി മാറിയ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും തരംഗമായി മാറുകയായിരിന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും എക്സിലുമായി ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-27-13:16:32.jpg
Keywords: വീഡിയോ

26111
Category: 1
Sub Category:
Heading: സിറിയന്‍ ക്രൈസ്തവര്‍ക്ക് സഹായവുമായി യഹൂദ സംഘടന
Content: ജെറുസലേം: സിറിയയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമവും ഭീഷണിയും തുടരുന്ന പശ്ചാത്തലത്തില്‍ സഹായവുമായി യഹൂദരുടെയും ക്രൈസ്തവരുടെയും കൂട്ടായ്മയായ ഇന്റർനാഷ്ണൽ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യൻ ആൻഡ് ജൂസ്. ഇസ്രായേലിന്റെ വടക്കൻ അതിർത്തിക്കടുത്തുള്ള ക്രിസ്ത്യൻ, ഡ്രൂസ് സമൂഹങ്ങൾക്കുള്ള മാനുഷിക പിന്തുണ കൂടുതല്‍ നല്‍കുന്നതിന്റെ ഭാഗമായി ജീവൻരക്ഷ പരിചരണത്തിനു പരിമിതമായ പ്രദേശങ്ങളിൽ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി അഞ്ച് ആംബുലൻസുകൾ വിതരണം ചെയ്തു. ഇസ്രായേലിന്റെ ദേശീയ അടിയന്തര മെഡിക്കൽ സംഘടനയായ മാഗൻ ഡേവിഡ് അഡോമുമായി (എംഡിഎ) സഹകരിച്ചാണ് പ്രാദേശിക ക്രിസ്ത്യൻ, ഡ്രൂസ് പൗരന്മാരുടെ അടിയന്തര ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ആംബുലന്‍സും മെഡിക്കൽ സഹായവും സജ്ജീകരിച്ചിരിക്കുന്നത്. ആംബുലൻസുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിലൂടെ മേഖലയിലെ സാധാരണക്കാർക്ക് ഉയർന്ന നിലവാരമുള്ളതും ജീവൻരക്ഷാ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങളുടെ ഇടപെടലിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടന. 2025-ൽ മാത്രം, സിറിയയിൽ സംഘടനയുടെ പിന്തുണയോടെ ന്യൂനപക്ഷ സമൂഹം താമസിക്കുന്ന രണ്ട് ഗ്രാമങ്ങളിൽ പ്രാദേശിക മെഡിക്കൽ ക്ലിനിക്കുകൾ സ്ഥാപിച്ചിരിന്നു. അൽ - സുവൈദ മേഖലയിലെ ആശുപത്രികളിലേക്ക് ജീവന്‍രക്ഷാ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്യൽ, ആക്രമണങ്ങൾക്കിടയിൽ അടിസ്ഥാന ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്ന പ്രാദേശിക കുടുംബങ്ങൾക്ക് ഭക്ഷണ സഹായം വിതരണം ചെയ്യൽ എന്നീ വിവിധ സഹായങ്ങള്‍ സംഘടന ലഭ്യമാക്കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-27-15:55:26.jpg
Keywords: സിറിയ

26112
Category: 1
Sub Category:
Heading: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവര്‍ക്ക് മോചനം
Content: കോഗി: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ദേവാലയത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവര്‍ക്ക് മോചനം. മധ്യ നൈജീരിയയിലെ കോഗി സ്റ്റേറ്റിലെ പള്ളിയിൽ നിന്നും ചുറ്റുമുള്ള ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇരുപത്തിയേഴ് ക്രിസ്ത്യാനികളെയാണ് സായുധധാരികള്‍ മോചിപ്പിച്ചിരിക്കുന്നത്. ഡിസംബർ 14 ന് കബ്ബ ബുനു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഐയെറ്റോറോ-കിരി ഗ്രാമത്തിൽ നടന്ന ആക്രമണത്തിന്റെ ഭാഗമായി ഫുലാനി ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയവര്‍ക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതൽ ഘട്ടം ഘട്ടമായി മോചനം സാധ്യമായിരിന്നു. ജനുവരി 21ന് ആറ് പേരടങ്ങുന്ന സംഘത്തെ വിട്ടയച്ചതോടെ ഡിസംബറില്‍ തട്ടിക്കൊണ്ടുപോയി തടവിലുള്ള എല്ലാവരും മോചിതരായി. തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്നതിനിടെ രണ്ട് പേർ മരിച്ചിരിന്നു. ഒരാളെ അനാരോഗ്യം കാരണം വിട്ടയച്ചെങ്കിലും പിന്നീട് ആശുപത്രിയിൽവച്ച് മരിച്ചു. മോചിതരായവരിൽ ചിലർ ആളുകളെ മോട്ടോർ സൈക്കിളുകളിൽ വലിച്ചിഴച്ചാണ് തട്ടിക്കൊണ്ടുപോയതെന്നും ചിലരെ ബുനു-കബ്ബ ഉള്‍വനത്തിലേക്ക് നഗ്നപാദനായി കൊണ്ടുപോയെന്നും ഇരകള്‍ വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയവരിൽ രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളും ഉൾപ്പെട്ടിരിന്നു. അതേസമയം ഇരുന്നൂറോളം ക്രൈസ്തവ വിശ്വാസികള്‍ ഇപ്പോഴും തടങ്കലില്‍ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 18-ന്, കടുന സംസ്ഥാനത്തെ കജുരു എൽജിഎയിലെ കുർമിൻ വാലിയിലെ വിവിധ ദേവാലയങ്ങളില്‍ ആരാധനയ്ക്കെത്തിയ 177 പേരെ തോക്കുധാരികൾ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരിന്നു. 11 പേർ പിന്നീട് രക്ഷപ്പെട്ടെങ്കിലും ഏകദേശം 166 പേരെ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. ഇവരുടെ മോചനത്തിനായി വിവിധ മനുഷ്യാവകാശ സംഘടനകളും സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-27-17:11:46.jpg

26113
Category: 18
Sub Category:
Heading: ‘ജീവൻ ജ്യോതി’ അല്മായ പ്രേഷിത മുന്നേറ്റത്തിന് ആരംഭം
Content: കാക്കനാട്: സുവിശേഷ വൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘാതമായ പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്ക് നയിക്കുന്നതിനായി രൂപീകരിച്ച 'ജീവൻ ജ്യോതി' അല്മായ പ്രേഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിച്ചു സംസാരിക്കുകയായിരിന്നു മേജർ ആർച്ചുബിഷപ്പ്. സുവിശേഷവൽക്കരണത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ ആർച്ചുബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പേര്, ലോഗോ, പ്രവർത്തനരേഖ എന്നിവയും ചടങ്ങിൽ പ്രകാശനം ചെയ്തു. ചടങ്ങിന് സീറോ മലബാർ സഭയുടെ സുവിശേഷവൽക്കരണത്തിനായുള്ള കമ്മീഷന്റെ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ നേതൃത്വം നൽകി. 2024 ഓഗസ്റ്റിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദ്ദേശപ്രകാരം, 2025 ജനുവരിയിലെ സിനഡ് അംഗീകാരം നൽകിയ ബൃഹത്തായ പദ്ധതിയാണിത്. വിശുദ്ധ തോമാശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട്, അല്മായരെ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. "അവനിൽ ജീവൻ ഉണ്ടായിരുന്നു, ആ ജീവൻ മനുഷ്യവർഗത്തിന്റെ വെളിച്ചമായിരുന്നു" (യോഹന്നാൻ 1:4-5) എന്ന തിരുവചനത്തിൽ നിന്നാണ് 'ജീവന്റെ വെളിച്ചം' എന്നർത്ഥം വരുന്ന 'ജീവൻ ജ്യോതി' എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഒരു സംഘടന എന്നതിലുപരി ഒരു ആത്മീയ ശൈലിയായിട്ടാണ് 'ജീവൻ ജ്യോതി' വിഭാവനം ചെയ്തിരിക്കുന്നത്. ആത്മീയ ശുശ്രൂഷകൾ, മധ്യസ്ഥ പ്രാർത്ഥന, കാറ്റെക്കിസ്റ്റ്, കെറിഗ്മാറ്റിക്സ്, മ്യൂസിക്-മീഡിയ ഇവാഞ്ചലൈസേഷൻ തുടങ്ങീ വിവിധ മേഖലകളിലായി സംഘടന പ്രവര്‍ത്തിക്കും. നഴ്‌സുമാർ, ഡോക്ടർമാർ, അധ്യാപകർ, അഭിഭാഷകർ, എഞ്ചിനീയർമാർ എന്നിവരുടെ കൂട്ടായ്മകളും സംഘടനയുടെ ഭാഗമാകും. പ്രവാസി സമൂഹങ്ങൾക്കിടയിലും ഇതര ഭൂഖണ്ഡങ്ങളിലും സുവിശേഷ വെളിച്ചം എത്തിക്കുന്നതിൽ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കാനും വ്യക്തിപരമായ സുവിശേഷ പ്രഘോഷണം പ്രോത്സാഹിപ്പിക്കാനുമാണ് ജീവൻ ജ്യോതി ലക്ഷ്യമിടുന്നത്.
Image: /content_image/India/India-2026-01-27-17:56:25.jpg
Keywords: അല്‍മായ

26114
Category: 18
Sub Category:
Heading: മാർ ഡോമിനിക് കൊക്കാട്ടിനു യാത്രാമൊഴി
Content: ഗോരഖ്പൂർ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് മാർ ഡോമിനിക് കൊക്കാട്ടിന്റെ മൃതസംസ്കാര ശുശ്രൂഷകൾ രൂപതയുടെ സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്തരേന്ത്യൻ പ്രേഷിത രംഗത്തെ ഉജ്ജ്വല നക്ഷത്രമായിരുന്നു മാർ ഡോമിനിക് കൊക്കാട്ടെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. "ദൈവം എന്റെ പ്രകാശവും എന്റെ രക്ഷയുമാണ്" എന്ന തന്റെ ആപ്തവാക്യം ജീവിതത്തിലുടനീളം ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും അനേകർ അദ്ദേഹത്തിലൂടെ മിശിഹായുടെ പ്രകാശം കണ്ടെന്നും മേജർ ആർച്ച്ബിഷപ്പ് അനുസ്മരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച മേജർ ആര്‍ച്ച് ബിഷപ്പ്, വിശുദ്ധ കുർബാന സ്വീകരണത്തിന് ശേഷം അനുശോചന സന്ദേശം നൽകി. തെരേസ്യൻ ആത്മീയത മിഷൻ പ്രവർത്തനങ്ങളിൽ എങ്ങനെ പ്രായോഗികമാക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിയായിരുന്നു മാർ ഡോമിനിക് കൊക്കാട്ടെന്നും, മിഷൻ പ്രവർത്തനങ്ങളിൽ അദ്ദേഹം കാണിച്ച തീക്ഷ്ണതയും 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ' എന്ന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപനവുമെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളങ്ങളാണെന്നും മേജർ ആർച്ചുബിഷപ്പ് പറഞ്ഞു. സഭയുടെ സിനഡുകളിൽ അദ്ദേഹം പുലർത്തിയിരുന്ന സാന്നിധ്യം എന്നും സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ളതായിരുന്നുവെന്നും, ദൈവരാജ്യത്തിന്റെ മഹത്വത്തിനായി സ്വന്തം ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിത്വമായിരുന്നു മാർ ഡോമിനിക് കൊക്കാട്ടിന്റേതെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു. ഗോരഖ്പൂർ രൂപതയ്ക്കും പരേതനായ മാർ ഡോമിനിക് കൊക്കാട്ടിന്റെ കുടുംബാംഗങ്ങൾക്കും മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുകയും, രൂപതയുടെ വളർച്ചയ്ക്കായി അദ്ദേഹം പാകിയ വിത്തുകൾ വരും തലമുറകൾക്ക് പ്രചോദനമായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഗോരഖ്‌പൂർ സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നടന്ന മൃതസംസ്കാര ശുശ്രൂഷയിൽ സുവിശേഷ വായനക്ക് ശേഷമുള്ള വചനസന്ദേശം ആഗ്ര ആർച്ചുബിഷപ്പ് മോസ്റ്റ് റെവ. റാഫി മഞ്ഞളി നൽകി. വിവിധ രൂപതകളിൽ നിന്നുള്ള നിരവധി മെത്രാന്മാരും വൈദികരും സന്യാസിനികളും വിശ്വാസികളും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
Image: /content_image/India/India-2026-01-27-20:27:38.jpg
Keywords: സീറോ മലബാ

26116
Category: 18
Sub Category:
Heading: യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തി: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Content: പാലക്കാട്: യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ, പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കെസിവൈഎം സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. യുവജനപ്രവർത്തനങ്ങളുടെ ദിശാസൂചികയും പ്രവർത്തന മാർഗരേഖയും ഉൾക്കൊള്ളുന്ന സംസ്ഥാന യുവജനനയം രൂപീകരിക്കുന്നതിലേക്കുള്ള നിർണായകഘട്ടമാ ണ് ഈ അസംബ്ലിയെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. സംസ്ഥാന ഡയറക്‌ടർ ഫാ. ഡിറ്റോ കൂള, ജനറൽ സെക്രട്ടറി ജോബിൻ ജോസ്, പാലക്കാട് രൂപത പ്രസിഡൻ്റ് അഭിഷേക് പു ന്നാംതടത്തിൽ, ഡയറക്‌ടർ ഫാ. ജോബിൻ മേലേമുറിയിൽ, സംസ്ഥാന ഭാരവാഹികളായ ജെ.ആർ. അനൂപ്, ജോഷ്‌ന എലിസബത്ത്, ജോസി ജോസ്, ജീന ജോർജ്, അസിസ്റ്റന്റ്റ് ഡയറക്‌ടർ സിസ്റ്റർ ഡോ. നോർബര്‍ട്ട് സിടിസി എന്നിവർ അസംബ്ലിക്കു നേതൃത്വം നൽകി. യുവജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളായ ആഗോളകുടിയേറ്റം, നൈപുണ്യവികസനവും കരിയർ ശക്തീകരണവും, സാമൂഹിക രാഷ്ട്രീയ നേതൃത്വം, മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, ആത്മീയത, മാധ്യമ-കലാ-സാഹിത്യമേഖല, ലഹരി വിരുദ്ധപ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ചചെയ്‌തു. ഓരോ വിഷയങ്ങളിലും സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികൾ ക്ലാസുകളും ചർച്ചകളും നയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-28-10:44:45.jpg
Keywords: യുവജന

26117
Category: 18
Sub Category:
Heading: യുവജന സംഘടനകളുടെ കൂട്ടായ്‌മയായ ഫിംക്യാപിന്റെ സ്പിരിച്വല്‍ ഡയറക്ടറായി മലയാളി വൈദികന്‍
Content: ചങ്ങനാശേരി: കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിനു കീഴിൽ ലോകമെമ്പാടുമുള്ള യുവജന സംഘടനകളുടെ കൂട്ടായ്‌മയായ ഫിംക്യാപ് എന്ന സംഘടനയുടെ ഏഷ്യ ഘടകത്തിൻ്റെ ആത്മീയ ഡയറക്‌ടറായി സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് കമ്മീഷൻ സെക്രട്ടറിയും എസ്എംവൈഎം ഗ്ലോബൽ ഡയറക്‌ടറുമായ ഫാ. ജേക്കബ് ചക്കാത്ര തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയിലുള്ള വിവിധ യുവജന കൂട്ടായ്‌മകളുടെ ഓൺലൈൻ മീറ്റിംഗിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചങ്ങനാശേരി അതിരൂപത വൈദികനായ ഇദ്ദേഹം തുടർച്ചയായി പത്തുവർഷം യൂത്ത് മിനിസ്ട്രിയിൽ സജീവമായി ശുശ്രൂഷ ചെയ്തു വരുന്നുണ്ടായിരിന്നു. തിരഞ്ഞെടുപ്പ് സീറോ മലബാർ സഭയ്ക്ക് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-28-10:15:47.jpg

26118
Category: 1
Sub Category:
Heading: കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് അഞ്ച് ക്രൈസ്തവരെ കഴുത്തറത്ത് കൊലപ്പെടുത്തി
Content: ബ്രസാവില്ല: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) നോർത്ത് കിവുവില്‍ അഞ്ച് ക്രൈസ്തവരുടെ കഴുത്തറത്ത് കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്സ്. ജനുവരി 24 ന് മുസെൻഗെ ഗ്രാമത്തിൽ നടത്തിയ ക്രൂരമായ ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് പിന്നാലേ തീവ്രവാദികൾ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരിന്നുവെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. "ദൈവത്തിന് സ്തുതി" എന്ന വാക്കുകളോടെയായിരിന്നു പ്രഖ്യാപനം. ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രവിശ്യയിൽ (ഐഎസ്‌സിഎപി) നിന്നുള്ള തീവ്രവാദികളാണ് കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കിയത്. തീവ്രവാദി ആക്രമണത്തില്‍ ഒരു ആരോഗ്യ കേന്ദ്രം, 63 വീടുകൾ ഉള്‍പ്പെടെ ഒരു ഗ്രാമം മുഴുവന്‍ നാമാവശേഷമായതായി മാധ്യമറിപ്പോര്‍ട്ടുണ്ട്. ക്രൂരമായ നരഹത്യയ്ക്കു പിന്നാലെ നിരവധി ഗ്രാമവാസികൾ പ്രദേശം വിട്ടുപോയി. വടക്കുകിഴക്കൻ കോംഗോയില്‍ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതും ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായി വളരുന്നതിലും ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്കന്‍ വിഭാഗവും എം23 എന്ന വിഘടിത ഗ്രൂപ്പും അസ്വസ്ഥരാണെന്നും ഇതേ തുടര്‍ന്നാണ് മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 16 ന്, ലുബെറോ ജില്ലയിലെ ബുക്കിയ ഗ്രാമത്തിൽ അഞ്ച് അവിശ്വാസികളെ തലയറുത്ത് കൊലപ്പെടുത്തിയതായും മൂന്ന് ദിവസത്തിന് ശേഷം ലുബെറോയിലെ മാഫ്‌വിയിൽ ഏഴ് ക്രിസ്ത്യാനികളെ കൂടി കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ടായിരിന്നു. 2024 ഡിസംബര്‍ മുതല്‍ വടക്കുകിഴക്കൻ ഡിആർസിയിൽ 800-ലധികം ക്രൈസ്തവരെ കൊലപ്പെടുത്തിയതായി ഐഎസ്‌സിഎപി നേരത്തെ വെളിപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-28-12:11:03.jpg
Keywords: കോംഗോ