category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവര്‍ക്ക് മോചനം
Contentകോഗി: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ദേവാലയത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവര്‍ക്ക് മോചനം. മധ്യ നൈജീരിയയിലെ കോഗി സ്റ്റേറ്റിലെ പള്ളിയിൽ നിന്നും ചുറ്റുമുള്ള ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇരുപത്തിയേഴ് ക്രിസ്ത്യാനികളെയാണ് സായുധധാരികള്‍ മോചിപ്പിച്ചിരിക്കുന്നത്. ഡിസംബർ 14 ന് കബ്ബ ബുനു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഐയെറ്റോറോ-കിരി ഗ്രാമത്തിൽ നടന്ന ആക്രമണത്തിന്റെ ഭാഗമായി ഫുലാനി ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയവര്‍ക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതൽ ഘട്ടം ഘട്ടമായി മോചനം സാധ്യമായിരിന്നു. ജനുവരി 21ന് ആറ് പേരടങ്ങുന്ന സംഘത്തെ വിട്ടയച്ചതോടെ ഡിസംബറില്‍ തട്ടിക്കൊണ്ടുപോയി തടവിലുള്ള എല്ലാവരും മോചിതരായി. തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്നതിനിടെ രണ്ട് പേർ മരിച്ചിരിന്നു. ഒരാളെ അനാരോഗ്യം കാരണം വിട്ടയച്ചെങ്കിലും പിന്നീട് ആശുപത്രിയിൽവച്ച് മരിച്ചു. മോചിതരായവരിൽ ചിലർ ആളുകളെ മോട്ടോർ സൈക്കിളുകളിൽ വലിച്ചിഴച്ചാണ് തട്ടിക്കൊണ്ടുപോയതെന്നും ചിലരെ ബുനു-കബ്ബ ഉള്‍വനത്തിലേക്ക് നഗ്നപാദനായി കൊണ്ടുപോയെന്നും ഇരകള്‍ വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയവരിൽ രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളും ഉൾപ്പെട്ടിരിന്നു. അതേസമയം ഇരുന്നൂറോളം ക്രൈസ്തവ വിശ്വാസികള്‍ ഇപ്പോഴും തടങ്കലില്‍ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 18-ന്, കടുന സംസ്ഥാനത്തെ കജുരു എൽജിഎയിലെ കുർമിൻ വാലിയിലെ വിവിധ ദേവാലയങ്ങളില്‍ ആരാധനയ്ക്കെത്തിയ 177 പേരെ തോക്കുധാരികൾ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരിന്നു. 11 പേർ പിന്നീട് രക്ഷപ്പെട്ടെങ്കിലും ഏകദേശം 166 പേരെ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. ഇവരുടെ മോചനത്തിനായി വിവിധ മനുഷ്യാവകാശ സംഘടനകളും സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-01-27 17:01:00
Keywordsനൈജീ
Created Date2026-01-27 22:41:46