category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തി: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Contentപാലക്കാട്: യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ, പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കെസിവൈഎം സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. യുവജനപ്രവർത്തനങ്ങളുടെ ദിശാസൂചികയും പ്രവർത്തന മാർഗരേഖയും ഉൾക്കൊള്ളുന്ന സംസ്ഥാന യുവജനനയം രൂപീകരിക്കുന്നതിലേക്കുള്ള നിർണായകഘട്ടമാ ണ് ഈ അസംബ്ലിയെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. സംസ്ഥാന ഡയറക്‌ടർ ഫാ. ഡിറ്റോ കൂള, ജനറൽ സെക്രട്ടറി ജോബിൻ ജോസ്, പാലക്കാട് രൂപത പ്രസിഡൻ്റ് അഭിഷേക് പു ന്നാംതടത്തിൽ, ഡയറക്‌ടർ ഫാ. ജോബിൻ മേലേമുറിയിൽ, സംസ്ഥാന ഭാരവാഹികളായ ജെ.ആർ. അനൂപ്, ജോഷ്‌ന എലിസബത്ത്, ജോസ‌ി ജോസ്, ജീന ജോർജ്, അസിസ്റ്റന്റ്റ് ഡയറക്‌ടർ സിസ്റ്റർ ഡോ. നോർബര്‍ട്ട് സിടിസി എന്നിവർ അസംബ്ലിക്കു നേതൃത്വം നൽകി. യുവജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളായ ആഗോളകുടിയേറ്റം, നൈപുണ്യവികസനവും കരിയർ ശക്തീകരണവും, സാമൂഹിക രാഷ്ട്രീയ നേതൃത്വം, മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, ആത്മീയത, മാധ്യമ-കലാ-സാഹിത്യമേഖല, ലഹരി വിരുദ്ധപ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ചചെയ്‌തു. ഓരോ വിഷയങ്ങളിലും സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികൾ ക്ലാസുകളും ചർച്ചകളും നയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-01-28 10:06:00
Keywordsയുവജന
Created Date2026-01-28 10:07:33