Contents
Displaying 25711-25720 of 26059 results.
Content:
26169
Category: 1
Sub Category:
Heading: ക്യൂബയിലേക്ക് 6 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക; കത്തോലിക്ക സഭ മുഖേന വിതരണം
Content: ഹവാന: സാമ്പത്തിക പ്രതിസന്ധിയും ഞെരുക്കങ്ങളുംകൊണ്ട് ദുരിതത്തിലായ ക്യൂബയിലേക്ക് 6 മില്യൺ ഡോളറിന്റെ മാനുഷിക സഹായം അയയ്ക്കുമെന്ന് യുഎസ് സർക്കാർ പ്രഖ്യാപിച്ചു. ഇത് കത്തോലിക്കാ സഭ വഴി ജനങ്ങൾക്ക് നേരിട്ട് എത്തിക്കുവാനാണ് തീരുമാനമെന്ന് 'ഇഡബ്ല്യുടിഎന്‍' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യൂബയിലെ കത്തോലിക്ക സഭയുമായി ഏകോപിപ്പിച്ച് 3 മില്യൺ ഡോളർ സഹായം നേരത്തെ വിതരണം ചെയ്തിരിന്നു. ഇത് വിജയം കണ്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ഫെബ്രുവരി 5ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മിയാമിയിൽ നിന്ന് മുൻകൂട്ടി പാക്കേജുചെയ്ത സാധനങ്ങൾ ക്യൂബയില്‍ എത്തിച്ച് പ്രാദേശിക ഇടവക പ്രതിനിധികളിലൂടെയാണ് ജനങ്ങളിലേക്ക് എത്തിക്കുക. ദ്വീപിലെ ദരിദ്രരായ ജനങ്ങൾക്ക് വേണ്ടിയുള്ള സഹായത്തിൽ ഇടപെടാനോ വഴിതിരിച്ചുവിടാനോ ക്യൂബന്‍ ഭരണകൂടത്തിന് കഴിയില്ലെന്ന് ഉറപ്പാക്കുവാന്‍ ഈ രീതി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള വകുപ്പ് വ്യക്തമാക്കി. ക്യൂബയിലേക്ക് ഭൗതിക സഹായം അയയ്ക്കുന്നതിനുള്ള മാർഗമായി അമേരിക്കന്‍ മെത്രാന്‍ സമിതി നിലകൊള്ളുകയാണെന്നും സഹായം യുഎസ് ഭരണകൂടം നല്‍കുമെന്നും കത്തോലിക്കാ ദുരിതാശ്വാസ സേവനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും കാരിത്താസ് ക്യൂബ പ്രസ്താവിച്ചു. 2025 ഒക്ടോബർ 29ന് ക്യൂബന്‍ ദ്വീപിൽ ആഞ്ഞടിച്ച മെലിസ ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജനുവരി 14ന്, സഭയുടെ ജീവകാരുണ്യ വിഭാഗമായ കാരിത്താസ് ക്യൂബയ്ക്ക് അമേരിക്കയുടെ ആദ്യ സഹായം ലഭിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-07-15:54:44.jpg
Keywords: ക്യൂബ

26170
Category: 18
Sub Category:
Heading: മാർ മാത്യു മൂലക്കാട്ടും ആർച്ച് ബിഷപ്പ് തോമസ് കൂറിലോസും സിബിസിഐ വൈസ് പ്രസിഡന്റുമാര്‍
Content: ബംഗളുരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ആന്റണി പൂള തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മറ്റ് നിയമനങ്ങളും നടന്നു. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, എന്നിവരാണു പുതിയ വൈസ് പ്രസിഡന്റുമാർ. ഡോ. അനിൽ കൂട്ടോ സിബിസിഐ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷത്തേക്കാണ് നിയമനങ്ങൾ.
Image: /content_image/India/India-2026-02-08-08:03:04.jpg
Keywords: സിബിസിഐ

26171
Category: 18
Sub Category:
Heading: മാരാമൺ ബൈബിള്‍ കൺവെൻഷൻ ഇന്നു ആരംഭിക്കും
Content: മാരാമൺ: ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ കണ്‍വെന്‍ഷനായി അറിയപ്പെടുന്ന മാരാമൺ കൺവെൻഷൻ ഇന്നു ഞായറാഴ്‌ച പമ്പാ നദിയിലെ മാരാമൺ മണൽപ്പുറത്ത് ഒരുക്കുന്ന വിശാലമായ പന്തലിൽ ആരംഭിക്കും. 131-ാമത് കണ്‍വെന്‍ഷന്‍ 15ന് സമാപിക്കും. ഇന്നു ഉച്ചകഴിഞ്ഞ് 2.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്‌സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ) സുവിശേഷ സന്ദേശം നൽകും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്‌എ.), റവ. മോളോ വിൽസൻ മെസവാൻഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ സഹോദരി സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നൽകും. തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾ പന്തലിൽ നടക്കും. സായാഹ്നയോഗങ്ങൾ ആറിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ക്രമീകരിക്കും. കുടുംബവേദി യോഗങ്ങളിൽ ഡോ.ജിറ്റി ജോർജ് (കോട്ടയം), ഫാ. എഡ്വേർഡ് ജോർജ് (മൂവാറ്റുപുഴ) എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2026-02-08-08:16:24.jpg
Keywords: ബൈബി

26172
Category: 1
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറക്കും
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിൽ, ദാരിദ്ര്യത്തിന്റെയും ആത്മീയതയുടെയും മാതൃക കാട്ടിയ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം മരണവാർഷികത്തിൽ വിശുദ്ധന്റെ ഭൗതീക തിരുശേഷിപ്പുകൾ പരസ്യവണക്കത്തിനായി തുറന്നു കൊടുക്കും. ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി മുതലാണ് പൊതുദർശനം ആരംഭിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ പേടകം ആഘോഷമായി കൊണ്ടുവരും. അസീസ്സിയുടെ പേപ്പൽ ബസിലിക്കകളുടെ പൊന്തിഫിക്കൽ പ്രതിനിധി കർദ്ദിനാൾ ആംഗെൽ ഫെർണാണ്ടസ് ആർത്തിമേയുടെ മുഖ്യകാർമ്മികത്വത്തിലാണ് താഴത്തെ ബസിലിക്കയിലേക്ക് പേടകം ആഘോഷമായി കൊണ്ടുവരുക. ഫെബ്രുവരി 22 ഞായറാഴ്ച ബസിലിക്കയുടെ മുകളിലെ പള്ളിയിൽ ആഘോഷമായ വിശുദ്ധ ബലി കർദിനാളിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. മാർച്ചുമാസം ഇരുപത്തിരണ്ടാം തീയതി വരെയാണ് പൊതുവണക്കം. ഈ മാസം മുഴുവൻ, രൂപതകളിൽനിന്നും, മറ്റു സമൂഹങ്ങളിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകർ അസീസ്സിയിലേക്ക് എത്തുന്നതിനാൽ, പ്രവേശനത്തിന് മുൻകൂട്ടി രജിസ്ട്രേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. www.sanfrancescovive.org എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ്. ഫ്രാൻസിസ്കൻ മൂല്യങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യം വർദ്ധിപ്പിക്കാനും ഒരുമിച്ച് ജീവിക്കാനും ആഗ്രഹിക്കുന്ന ഇറ്റലിയിലെമ്പാടുമുള്ള യുവാക്കൾക്കും യുവതികൾക്കും വേണ്ടി മാർച്ച് 14, 15 തീയതികളിൽ സമ്മേളനവും അസീസ്സിയിൽ ഒരുക്കുന്നുണ്ട്. സമ്മേളനത്തില്‍ 400 പേര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-08-08:44:21.jpg
Keywords: ഫ്രാൻസി

26173
Category: 18
Sub Category:
Heading: ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തണം: തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത
Content: മാരാമൺ: കേരളത്തിലെ ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തണമെന്നും അത് നടപ്പിലാക്കണമെന്നും മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. 131-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-ൽ നിയോഗിക്കപ്പെട്ട കമ്മീഷൻ 2023-ൽ തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടും അത് പുറത്തുവിടാത്തതിൽ മെത്രാപ്പോലീത്ത ആശങ്ക പ്രകടിപ്പിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ എന്താണെന്ന് അറിയാൻ സമൂഹത്തിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത അധ്യാപകർക്കായി ക്ഷേമനിധി രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തെ അദ്ദേഹം വിമർശിച്ചു. ഇക്കാര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കണം. സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ഒരു 'പിൻവാതിൽ' നീക്കമായി ഇത് മാറരുതെന്ന് അദ്ദേഹം സർ ക്കാരിന് മുന്നറിയിപ്പ് നൽകി. ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവ സ്ഥ പരിഹരിക്കാൻ കമ്മീഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ അദ്ദേഹം ആകുലത രേഖപ്പെടു ത്തി. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറരുതെന്നും ബഹുസ്വരത സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Image: /content_image/India/India-2026-02-09-11:04:08.jpg
Keywords: കോശി

26174
Category: 1
Sub Category:
Heading: കത്തോലിക്ക ജനാധിപത്യ അനുകൂല മാധ്യമ പ്രവര്‍ത്തകന്‍ ജിമ്മി ലായ്ക്ക് 20 വർഷം തടവ് ശിക്ഷ
Content: ഹോങ്കോങ്ങ്: ഹോങ്കോങ്ങ് ദിനപത്രമായ ആപ്പിള്‍ ഡെയിലിയുടെ മുന്‍ എഡിറ്ററും, പ്രമുഖ ജനാധിപത്യവാദിയും കത്തോലിക്ക വിശ്വാസിയുമായ ജിമ്മി ലായിയെ 20 വർഷം വരെ തടവിന് ശിക്ഷിച്ചു കോടതി. വഞ്ചന, നിയമവിരുദ്ധമായ സംഘംചേരൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങള്‍ ആരോപിച്ചുള്ള വാദം ഡിസംബറിൽ കോടതി അംഗീകരിച്ചിരിന്നു. ഇതേ തുടർന്നാണ് ഇന്നു ഫെബ്രുവരി 9നു ഹോങ്കോങ്ങ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ മുന്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനൊപ്പം അറസ്റ്റിലായ വ്യക്തിയാണ് ജിമ്മി ലായി. 1947-ല്‍ ചൈനയില്‍ ജനിച്ച ജിമ്മി ലായി 12-മത്തെ വയസ്സിലാണ് ഹോങ്കോങ്ങില്‍ എത്തിയത്. 49-മത്തെ വയസ്സില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 2019-ല്‍ ഏതാണ്ട് 20 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ബെയ്ജിംഗ് തടവിലാക്കിയ ഇരുന്നൂറ്റിഅന്‍പതോളം ജനാധിപത്യവാദികളില്‍ ഒരാളാണ് ലായി. ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമത്തിന്‍ കീഴില്‍ 2020 ഡിസംബറിലാണ് ജിമ്മി ലായി അറസ്റ്റിലാകുന്നത്. അതിനുശേഷം സർക്കാർ അദ്ദേഹത്തിനെതിരെ നിരവധി തവണ കുറ്റം ചുമത്തിയിരിന്നു. ജാമ്യം നൽകാതെ തടവിലാക്കുകയും നീണ്ട ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്ത നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇതിനിടെ 2021-ല്‍ ലായി നടത്തിക്കൊണ്ടിരിക്കുന്ന ആപ്പിള്‍ ഡെയിലി എന്ന ചൈനീസ് ഭാഷാദിനപത്രം നൂറുകണക്കിന് പോലീസ് എത്തി അടച്ചുപൂട്ടുകയും, മാധ്യമസ്ഥാപനത്തിന്റെ ഉന്നത ജീവനക്കാരെ തടവിലാക്കുകയും ചെയ്തു. ഹോങ്കോങ്ങില്‍ ജനാധിപത്യത്തെ ഏറ്റവും കൂടുതല്‍ അനുകൂലിച്ച മാധ്യമസ്ഥാപനമായിരുന്നു ആപ്പിള്‍ ഡെയിലി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-09-13:36:27.jpg
Keywords: ജിമ്മി, ഹോങ്കോ

26175
Category: 1
Sub Category:
Heading: ക്രിസ്ത്യൻ മിഷ്ണറിമാർക്കു തുര്‍ക്കിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
Content: ഇസ്താംബൂള്‍: കടുത്ത ഇസ്ലാമിക രാജ്യമായ തുർക്കിയിലേക്ക് ക്രിസ്ത്യൻ മിഷ്ണറിമാർ പ്രവേശിക്കുന്നതിനു വിശദീകരണമില്ലാതെ വിലക്കു ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. സർക്കാരിന്റെ നടപടി ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീഷണിയും വിവേചനവുമാണെന്നു ക്രിസ്ത്യൻ നിയമ സംഘടനയായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം (എഡിഎഫ്) യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഫയല്‍ ചെയ്ത കേസില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 20 കേസുകൾ കോടതിയില്‍ ഫയൽ ചെയ്തിട്ടുണ്ട്. 2019 മുതൽ, തുർക്കി അധികാരികൾ ചില ക്രൈസ്തവരുടെ പാസ്‌പോർട്ടുകളിൽ "എൻ-82", "ജി-87" തുടങ്ങിയ സുരക്ഷാ കോഡുകൾ അടയാളപ്പെടുത്തുന്നുണ്ടെന്നും സാധാരണയായി തീവ്രവാദ സ്വഭാവമുള്ളവര്‍ക്കായി നീക്കിവച്ചിരിക്കുന്ന കോഡാണ് ഇതെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറഞ്ഞത് 160 വിദേശീയരായ ക്രിസ്ത്യൻ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ കോഡുകൾ നല്‍കിയിട്ടുണ്ട്. അതേസമയം ഇത് അനൌദ്യോഗിക കണക്കാണെന്നും യഥാർത്ഥ എണ്ണം മുന്നൂറില്‍ അധികം കൂടുതലായിരിക്കുമെന്നും സംഘടന പറയുന്നു. വർഷങ്ങളോളം രാജ്യത്ത് നിയമാനുസൃതമായ താമസവും സേവനവും ഉണ്ടായിരുന്നിട്ടും, വിദേശ യാത്ര ചെയ്ത ക്രൈസ്തവര്‍ക്ക് തുർക്കിയിലേക്ക് വീണ്ടും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കേസുകൾ സംയുക്തമായി തുർക്കി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും, അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കുന്നതാണെന്നും യൂറോപ്യൻ മനുഷ്യാവകാശ കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് ചരിത്ര പ്രസിദ്ധ പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയയെയും ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയവും തുര്‍ക്കി ഭരിക്കുന്ന എർദോഗൻ ഭരണകൂടം മുസ്ലിം പള്ളിയാക്കി മാറ്റിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-09-15:37:07.jpg
Keywords: മിഷ്ണ

26176
Category: 1
Sub Category:
Heading: സിസ്റ്റർ മിറിയം ഫ്രാൻസിസ്; ബംഗ്ലാദേശിലെ വൈദികരെ രൂപപ്പെടുത്തുവാന്‍ 4 പതിറ്റാണ്ട് സമര്‍പ്പിച്ച സന്യാസിനി
Content: ധാക്ക: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ വൈദികരെ രൂപപ്പെടുത്തുന്നതിനും സമഗ്ര വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും നാല് പതിറ്റാണ്ടുകൾ ചെലവഴിച്ച അമേരിക്കൻ കത്തോലിക്കാ മിഷ്ണറി രാജ്യം വിടാൻ തയ്യാറെടുക്കുന്നു. ദീർഘകാല മിഷ്ണറി സേവനത്തിന്റെ അപൂർവ അധ്യായം അവസാനിപ്പിച്ചാണ് വിശുദ്ധ ഗ്രന്ഥ പണ്ഡിതയും മേരിക്നോൾ സിസ്റ്റേഴ്‌സ് സന്യാസ സമൂഹാംഗവുമായ അംഗവുമായ സിസ്റ്റർ മിറിയം ഫ്രാൻസിസ് പെർലെവിറ്റ്സ് മാതൃരാജ്യത്തേക്ക് മടങ്ങുന്നത്. 1985-ൽ ബംഗ്ലാദേശിൽ എത്തിയ സന്യാസിനി, മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തിൽ കത്തോലിക്കർ ന്യൂനപക്ഷമായിരുന്നിട്ടുപോലും പ്രാദേശിക കത്തോലിക്കാ സഭയിലെ ഏറ്റവും സ്വാധീനമുള്ള അധ്യാപകരിൽ ഒരാളായി മാറുകയായിരിന്നു. രണ്ടു പതിറ്റാണ്ടിലേറെ ധാക്കയിലെ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിശുദ്ധ ഗ്രന്ഥത്തെ കേന്ദ്രീകരിച്ചുള്ള ക്ലാസുകള്‍ സിസ്റ്റർ മിറിയം നല്‍കിയിരിന്നു. ഭാവി ബിഷപ്പുമാരും ആർച്ച് ബിഷപ്പുമാരും ഉൾപ്പെടെ വിവിധതലമുറകളിലെ വൈദികരെ രൂപപ്പെടുത്താൻ സിസ്റ്റര്‍ക്ക് കഴിഞ്ഞിരിന്നു. സിസ്റ്ററുടെ സഹകരണപരമായ അധ്യാപന ശൈലി ബംഗ്ലാദേശിലെ വൈദിക രൂപീകരണത്തിൽ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നിരവധി വൈദികര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സെമിനാരി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഒരു സ്ത്രീ എന്ന നിലയിലുള്ള അവരുടെ സാന്നിധ്യം തുടക്കത്തിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും വൈദിക വിദ്യാർത്ഥികൾ അവരെ ശക്തമായി പിന്തുണച്ചു. കാലക്രമേണ അവരുടെ പാണ്ഡിത്യവും ആത്മീയ ഉൾക്കാഴ്ചയും സഭാധികാരികളില്‍ നിന്നു അഭിനന്ദനം ലഭിക്കുവാന്‍ കാരണമായി. സെമിനാരി ജീവിതത്തിനപ്പുറം, അടിസ്ഥാന വിദ്യാഭ്യാസത്തിലും സാമൂഹിക വികസനത്തിലും സിസ്റ്റർ മിറിയം ഇടപെട്ടിരുന്നു. മയക്കുമരുന്ന് ആസക്തിയിൽ നിന്ന് മുക്തി നേടുന്ന സ്ത്രീകള്‍ക്കായുള്ള ആദ്യകാല പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി. ധാക്കയിൽ ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു വിദ്യാർത്ഥികൾക്ക് ഒരുമിച്ച് സേവനം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനമായ ബച്ചാ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കുവാന്‍ സിസ്റ്റര്‍ നടത്തിയ ശ്രമം ഫലം കണ്ടു. തലസ്ഥാനത്തെ താരതമ്യപ്പെടുത്താവുന്ന സ്കൂളുകളേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം വാഗ്ദാന ചെയ്ത ഈ സ്കൂളില്‍ അക്കാദമിക് നേട്ടത്തോടൊപ്പം ധാർമ്മിക മൂല്യങ്ങളും കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയിരിന്നു. 95 വയസ്സുള്ള സിസ്റ്റര്‍ മുന്നോട്ടുള്ള നാളുകള്‍ വിശ്രമത്തിനായി മാറ്റിവെക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-09-16:56:23.jpg
Keywords: ബംഗ്ലാദേ

26177
Category: 1
Sub Category:
Heading: സഹനത്തെ കൃപയാക്കി; കാർളോയുടെ പാതയില്‍ വിശുദ്ധ പദവിയിലേക്ക് ബ്രിട്ടീഷ് യുവാവ്?
Content: മാഞ്ചസ്റ്റര്‍: തന്റെ ജീവിതം പൂര്‍ണ്ണമായും കര്‍ത്താവിന് സമർപ്പിച്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ചെറുപ്പക്കാരന്‍ വിശുദ്ധ കാർളോ അക്യുട്ടിസിനെയും പിയർ ജോർജിയോ ഫ്രാസാത്തിയെയും പോലെ വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുമോ? വിശുദ്ധിയും പ്രാർത്ഥനയും ത്യാഗവും കൊണ്ട് അനേകരുടെ ഇടയില്‍ ശ്രദ്ധ നേടി 21 വയസ്സുള്ളപ്പോൾ അര്‍ബുദം ബാധിച്ച് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട പെഡ്രോ ബാലെസ്റ്റർ എന്ന യുവാവിന്റെ ജീവിതമാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. നാമകരണത്തിന് മുന്നോടിയായി യുവാവിന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അടുത്തറിയുവാന്‍ വത്തിക്കാൻ പ്രതിനിധികൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് 'ഇഡബ്ല്യുടിഎന്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കത്തോലിക്കാ കുടുംബത്തിലാണ് ബാലെസ്റ്ററിന്റെ ജനനം. സ്പെയിന്‍ സ്വദേശികളായ മാതാപിതാക്കൾ, വിശുദ്ധ ജോസ്മരിയ എസ്ക്രിവ സ്പെയിനിൽ സ്ഥാപിച്ച ഓപുസ് ദേയിലെ അംഗങ്ങളായിരിന്നു. 2013-ൽ ബാലെസ്റ്റർ ഓപുസ് ദേയില്‍ അംഗമായി. ജീവിതകാലം മുഴുവൻ ബ്രഹ്മചര്യത്തിൽ മുഴുകുകയും, സാധ്യമാകുമ്പോഴെല്ലാം ഓപുസ് ദേയ് കൂട്ടായ്മയില്‍ താമസിക്കുകയും, ആത്മീയവും അപ്പോസ്തോലികവുമായ ദൗത്യത്തിനായി സ്വയം പൂർണ്ണമായും സമർപ്പിക്കുകയും ചെയ്യുന്ന ഒരു സാധാരണ അംഗമായാണ് അദ്ദേഹം ഇതില്‍ അംഗമായത്. ഇതിനിടെ ലണ്ടനിലെ ഇംപീരിയൽ കോളേജിൽ കെമിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ അവസരം നേടി. ആദ്യ സെമസ്റ്ററിൽ ബാലെസ്റ്ററിന് കഠിനമായ നടുവേദന അനുഭവപ്പെട്ടിരിന്നു. വൈകാതെ പെൽവിസിൽ കാൻസർ ബാധിച്ചതായി കണ്ടെത്തി. ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ അപ്രതീക്ഷിതമായി അര്‍ബുദം വിഴുങ്ങിയപ്പോഴും പതറാന്‍ അവന്‍ തയാറായിരിന്നില്ല. മാഞ്ചസ്റ്ററിലെ ക്രിസ്റ്റീസ് ആശുപത്രിയിലാണ് കാൻസർ ചികിത്സയ്ക്കായി തെരഞ്ഞെടുത്തത്. ഇവിടെയെത്തിയ രോഗികളും ആശുപത്രി ജീവനക്കാരും അദ്ദേഹത്തിന്റെ വിശുദ്ധിയും അടിയുറച്ച വിശ്വാസവും വിനയത്തോടെയുള്ള ഇടപെടലും അനുഭവിച്ചറിഞ്ഞു. ആശുപത്രിക്ക് പുറത്തും അവരുടെ ജീവിതത്തിൽ നല്ല സുഹൃത്തായി അവന്‍ മാറി. തന്റെ സഹ രോഗികളെയും ആശുപത്രിയിലെ നഴ്സുമാരെയും സൗഹൃദത്തിലാക്കി. അവരുടെ ചെറിയ കാര്യങ്ങളിലും സങ്കടങ്ങളിലും സന്തോഷങ്ങളിലും പെഡ്രോ പങ്കാളിയായി. അവരോടു ഈശോയേ കുറിച്ചു പങ്കുവെച്ച് തുടങ്ങി. ഇതിനിടെ 2015 നവംബറിൽ ബാലെസ്റ്റർ ഫ്രാൻസിസ് മാർപാപ്പയെ നേരിട്ടു കണ്ടു. പാപ്പയെ കണ്ടപ്പോള്‍ ഒരു കത്തും നല്‍കി- “എനിക്ക് കാൻസർ ബാധിച്ചുവെന്ന് പാപ്പയെ അറിയിക്കാൻ ആഗ്രഹിക്കുകയാണെന്നും പാപ്പയ്ക്കും സഭയ്ക്കും വേണ്ടി എല്ലാ കഷ്ടപ്പാടുകളും ഞാൻ സമര്‍പ്പിക്കുന്നു" എന്നതായിരിന്നു അവന്റെ കത്തിന്റെ ഉള്ളടക്കം. ഈ കത്തില്‍ മറ്റു കാൻസർ രോഗികൾ ഒപ്പിട്ടിരിന്നു. അധികം വൈകാതെ ആ യുവാവിന്റെ സഹനങ്ങള്‍ വര്‍ദ്ധിച്ചു തുടങ്ങി. മരണകരമായ കഠിനമായ വേദനയിലൂടെയാണ് അവന്‍ കടന്നുപോയിക്കൊണ്ടിരിന്നത്. ഈ സഹനങ്ങളെല്ലാം അവന്‍ തിരുസഭയ്ക്കും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി സമര്‍പ്പിച്ചു. 2018 ജനുവരി 13ന് തന്റെ വിശുദ്ധിയില്‍ നിറഞ്ഞ ഇഹലോകം ജീവിതം അവസാനിപ്പിച്ച് പെഡ്രോ ബാലെസ്റ്റർ നിത്യപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. പെഡ്രോയെയും കാർലോ അക്യുട്ടിസിനെയും പോലുള്ളവർ ദൈവത്തിന് പൂർണ്ണമായും സ്വയം സമർപ്പിച്ചവരാണെന്നും ആഴത്തിലുള്ള സമര്‍പ്പണത്തിലും സഹനത്തിലും അവർ സന്തോഷം കണ്ടെത്തിയിരിന്നുവെന്നും ബാലെസ്റ്ററിന്റെ ജീവിതത്തിന്റെ അവസാന വർഷത്തിൽ അദ്ദേഹത്തോട് ഒപ്പമുണ്ടായിരിന്ന മാഞ്ചസ്റ്ററിലെ ഗ്രേഗാർത്ത് ചാപ്ലെയിൻ ഫാ. ജോസഫ് ഇവാൻസ് പറയുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ച മറ്റൊരു യുവാവ് കൂടി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമോ? ബാലെസ്റ്ററിനെ അറിയുന്നവരെല്ലാം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്..! ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-09-19:40:52.jpg
Keywords: യുവാ, വിശുദ്ധ

26178
Category: 18
Sub Category:
Heading: കത്തോലിക്കാ സഭ രാജ്യത്തിനു നൽകുന്നത് നിസ്‌തുല സേവനം: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ
Content: ബംഗളൂരു: വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിക്കൊണ്ടിരിക്കുന്നത് നിസ്‌തുല സേവനമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ. സിബിസിഐ ജനറൽ ബോഡി സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌കാരദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പുരസ്‌കാര ജേതാവുകൂടിയായ സാംഗ്‌മ. കത്തോലിക്കനായതിൽ തനിക്ക് ഏറെ അഭിമാനമുണ്ട്. സഭ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ ഒരാളെ ഉത്തമ പൗരനാക്കുന്നതാണ്. വിവിധ മേഖലകളിലുള്ള സഭയുടെ പ്രവർത്തനങ്ങൾ കാണുന്‌പോൾ അഭിമാനം തോന്നാറുണ്ട്. യുവാക്കളുടെ രൂപീകരണത്തിലും വടക്കുകിഴക്കൻ മേഖലയുടെ കാര്യത്തിലുമൊക്കെ സഭയുടെ ഭാഗത്തുനിന്നുള്ള പ്രത്യേക ശ്രദ്ധ ശ്ലാഘനീയമാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സഭ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിലൊന്നും ഭയചകിതരാകാതെ ശുശ്രൂഷ തുടരേണ്ടതുണ്ട്. ക്രൈസ്‌തവ സഭാവിഭാഗങ്ങൾക്കിടയിൽ കൂടുതൽ യോജിപ്പോടെയു ള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്- കോൺറാഡ് സാംഗ്‌മ പറഞ്ഞു. വ്യത്യസ്‌ത മേഖലകളിൽ നിസ്‌തുല സേവനം ചെയ്ത സമുന്നത വ്യക്തികളെ ആദരിക്കാനുള്ള ഇന്ത്യയിലെ സഭാനേതൃത്വത്തിൻ്റെ തീരുമാനം ശ്ലാഘനീയമാണെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു. വിദ്യാഭ്യാസ, ആതുര ശുശ്രൂഷ മേഖലകളിലെ നിസ്‌തുല സേവനത്തിനുള്ള കത്തോലിക്കാ സഭയുടെ പ്രതിജ്ഞാബദ്ധത അഭിനന്ദനീയമാണെന്ന് ചടങ്ങിൽ പ്രസംഗിച്ച കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉൾപ്പെടെ 19 പ്രമുഖ വ്യക്തികളെ പുരസ്കാരം നൽകി സിബിസിഐ ആദരിച്ചു. ഭാരതസഭയ്ക്കുവേണ്ടി കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, സിബിസിഐയുടെ നിയുക്ത പ്രസിഡന്റ് കർദ്ദിനാൾ ഡോ. ആന്റണി പൂള, സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സീറോമലബാർ സഭമേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവർ ചേർന്ന് പുരസ്‌കാര ജേതാക്കളെ ആദരിച്ചു. തുടർന്ന് മാർ ആൻഡ്രൂസ് താഴ ത്ത് സർട്ടിഫിക്കറ്റും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മെമെൻ്റോയും കൈമാറി. സിബിസിഐയുടെ സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ നന്ദിയും പറഞ്ഞു. സെൻ്റ് ജോൺസ് നാഷണൽ മെഡിക്കൽ അക്കാദമിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കഴിഞ്ഞ നാലിന് ആരംഭിച്ച സിബിസിഐ 37-ാം ജനറൽ ബോഡി സമ്മേളനം ഇന്നു സമാപിക്കും.
Image: /content_image/India/India-2026-02-10-09:25:59.jpg
Keywords: മേഘാല