Contents
Displaying 25751-25760 of 26059 results.
Content:
26209
Category: 18
Sub Category:
Heading: 37-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും
Content: ചാലക്കുടി: അഞ്ചുദിവസം നീളുന്ന 37-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ നാളെ ആരംഭിക്കും. നാളെ രാവിലെ ഒന്‍പതിന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണു കൺവൻഷൻ. വ്യാഴാഴ്ച ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും.വിവിധ ദിവസങ്ങളിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ബ്രദർ സന്തോഷ് കരുമത്ര, ഫാ. മാത്യു നായ്ക്കുംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ തുടങ്ങിയവർ വചനശുശ്രൂഷ നയിക്കും. 22ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമാപന സന്ദേശം നൽകും. കൺവെൻഷന് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, ഡയറക്‌ടർമാരായ ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, ഫാ. ഫ്രാൻസിസ് കർത്താനം, ബ്രദർ പോൾ അക്കര എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിശാലമായ പന്തൽ, ഉച്ചയ്ക്കു ലഘുഭക്ഷണം, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു താമസസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കിടപ്പുരോഗികൾക്കു ധ്യാനത്തിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവെൻഷൻ ദിവസങ്ങളിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾക്കു ആശ്രമം ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-17-10:08:21.jpg
Keywords: കൺവെ

26210
Category: 22
Sub Category:
Heading: ദൈവരാജ്യത്തിന് നമ്മെ അനുയോജ്യരാക്കുന്ന മരുഭൂമി അനുഭവങ്ങൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 02
Content: "ഈശോയെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു" (മത്തായി 4:1). നമ്മുടെ ആത്മീയ ജീവിതത്തിൽ ആഴമേറിയ വെളിച്ചം വീശുന്ന വചനമാണിത്.മാമ്മോദീസയ്ക്ക് തൊട്ടുപിന്നാലെ ലഭിച്ച ആത്മാവിൻ്റെ പ്രേരണ, ദൈവപുത്രന്‍റെ പരസ്യജീവിതത്തിനായുള്ള ഒരുക്കമായിരുന്നു. ദൈവാത്മാവിനാൽ നിറഞ്ഞ ഈശോയുടെ മരുഭൂമി വാസം ഇസ്രായേൽ ജനത മരുഭൂമിയിൽ അനുഭവിച്ച പരീക്ഷണങ്ങളുടെ പുനരാവിഷ്കാരവും വിജയവുമാണ് (CCC 538-540). പുതിയ ആദമായ ഈശോ, പഴയ ആദത്തിന് വീഴ്ച പറ്റിയ ഇടങ്ങളിൽ വിജയം വരിച്ചുകൊണ്ട് മനുഷ്യവർഗത്തെ വീണ്ടെടുക്കുന്നു. വി. ജോൺ ക്രിസോസ്തം പറയുന്നു: "നിങ്ങളെ പരീക്ഷിക്കാൻ ദൈവം പിശാചിനെ അനുവദിക്കുന്നത് നിങ്ങളുടെ ആത്മീയ ശക്തി എത്രത്തോളമുണ്ടെന്ന് നിങ്ങൾക്കുതന്നെ വെളിപ്പെടുത്തിത്തരാനാണ്". ഈശോ പരീക്ഷിക്കപ്പെട്ടത് നമുക്ക് പരീക്ഷണങ്ങളെ എങ്ങനെ നേരിടണമെന്ന് കാണിച്ചുതരാനായിരുന്നു. മരുഭൂമിയിലെ ഈശോയുടെ പരീക്ഷണത്തെപ്പറ്റി സഭാ പിതാവായ വി. ആഗസ്‌തീനോസിൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്,"ഈശോ നമ്മുടെ ഭാഗത്തുനിന്ന് പരീക്ഷിക്കപ്പെട്ടു; എന്നാൽ അവിടുന്ന് നമുക്കായി വിജയം നേടുകയും ചെയ്തു." നമ്മുടെ പ്രലോഭനങ്ങളിൽ ഈശോയുടെ സഹായം ഉറപ്പാക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. മനുഷ്യജീവിതം ഭൂമിയിൽ ഒരു സമരമാണ്; വിശുദ്ധി കൂടുന്തോറും പരീക്ഷണങ്ങളും വർദ്ധിച്ചേക്കാം, കാരണം വിശുദ്ധരുടെ വീഴ്ചയാണ് സാത്താൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്ന മഹത് വചനം ഈ നോമ്പ്കാലത്ത് നമ്മുക്ക് മറക്കാതിരിക്കാം. മരുഭൂമി എന്നത് നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ഇടമാണ്. അവിടെയാണ് ദൈവത്തിൻ്റെ സ്വരം കൂടുതൽ വ്യക്തമായി കേൾക്കാൻ കഴിയുക. ഇന്നത്തെ ശബ്ദായമാനമായ ലോകത്ത്, ആത്മാവ് നമ്മെ നയിക്കുന്നത് നമ്മുടെ ആന്തരിക മരുഭൂമിയിലേക്കാണ്. അവിടെ ലോകത്തിൻ്റെ മോഹങ്ങളെ വെടിഞ്ഞ് ദൈവത്തോട് അടുക്കാൻ നമുക്ക് സാധിക്കണം.ആത്മീയ ഉയർച്ചയ്ക്ക് പിന്നാലെ പരീക്ഷണങ്ങൾ ഉണ്ടാകാം. എന്നാൽ ആത്മാവ് നമ്മെ നയിക്കുന്നത് നമ്മെ തകർക്കാനല്ല, മറിച്ച് ദൈവരാജ്യത്തിന് അനുയോജ്യരായ ശുശ്രൂഷകരായി ഒരുക്കാനാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-17-10:20:52.jpg
Keywords: നോമ്പ

26211
Category: 1
Sub Category:
Heading: കാമറൂണില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായ വൈദികന്‍ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍
Content: ബമെൻഡ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ വിഘടനവാദികള്‍ നടത്തിയ തട്ടിക്കൊണ്ടുപോകലിന് ഇരയായ വൈദികന്‍ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍. 2025 നവംബർ 15-ന് കാമറൂണിലെ ബമെൻഡ അതിരൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോകലിനു ഇരയാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ആറ് കത്തോലിക്ക വൈദികരില്‍ ഒരാളായ ഫാ. ജോൺ ബെരിൻയുയ് ടാറ്റയെയാണ് ലെയോ പതിനാലാമൻ മാർപാപ്പ അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായി നിയമിച്ചിരിക്കുന്നത്. 1975 ഡിസംബർ 18ന് കുംബോ രൂപതയിലെ എംബുലുഫ്-ഷിസോങ്ങിൽ ജനിച്ച നിയുക്ത ബിഷപ്പ്, ബമെൻഡയിലെ ബംബുയിയിലുള്ള സെന്റ് തോമസ് അക്വിനാസ് മേജർ സെമിനാരിയിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. 2005 മാർച്ച് 30ന് കുംബോ രൂപതയുടെ വൈദികനായി അഭിഷിക്തനായി. ബാംബുയിയിലെ ഡൊമിനിക്കൻ ആശ്രമത്തിൽ ആത്മീയതയിൽ കൂടുതൽ പഠനം നടത്തിയ അദ്ദേഹം റോമിലെ തെരേസിയാനത്തിലെ പൊന്തിഫിക്കൽ തിയോളജിക്കൽ ഫാക്കൽറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പിന്നീട് വിവിധയിടങ്ങളില്‍ സേവനം ചെയ്തു. കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്, വൈദികരെയും സാധാരണക്കാരെയും സായുധ വിഘടനവാദികള്‍ പതിവായി ലക്ഷ്യം വച്ചിരുന്നു. 2025 നവംബർ 15ന് സംഘർഷബാധിതമായ ബമെൻഡ പ്രദേശത്തുവെച്ച് തോക്കുധാരികൾ അദ്ദേഹത്തെ പിടികൂടുകയായിരിന്നു. രണ്ടാഴ്ചയിലധികം തടവില്‍ കഴിഞ്ഞ അദ്ദേഹത്തിന് 2025 ഡിസംബർ 2നാണ് മോചനം ലഭിച്ചത്. നിലവില്‍ ബമെൻഡയിലെ കാമറൂൺ കാത്തലിക് യൂണിവേഴ്സിറ്റിയുടെ റെക്ടറായി സേവനം ചെയ്തു വരികയായിരിന്നു ഫാ. ജോൺ ബെരിൻയുയി. അതിരൂപതയുടെ പുതിയ ഉത്തരവാദിത്വം ഏല്‍പ്പിച്ചുള്ള നിയമനം ഫെബ്രുവരി 13നാണ് വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-17-13:12:07.jpg
Keywords: കാമറൂ

26212
Category: 1
Sub Category:
Heading: വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സുരക്ഷ ശക്തമാക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ കേന്ദ്ര ദേവാലയമായ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അടുത്തിടെയുണ്ടായ അവഹേളന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നായ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ സുരക്ഷ കൂടുതല്‍ ഏര്‍പ്പെടുത്തുവാനാണ് തീരുമാനിക്കുന്നതെന്നും എന്നാല്‍ സൈനികവൽക്കരണമല്ല നടത്തുന്നതെന്നും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു. കഴിഞ്ഞ വർഷം 20 ദശലക്ഷത്തിലധികം ആളുകൾ ബസിലിക്കയിലൂടെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സന്ദർശകര്‍ പ്രവേശിക്കുന്നതിന് മുമ്പ് പരിശോധിക്കുന്നുണ്ട്. അതേസമയം 40 മുതൽ 60 വരെ ആളുകൾ ഉള്ളിൽ സുരക്ഷ സേവനം ചെയ്യുന്നുണ്ട്. സുരക്ഷാ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും പുതിയ നടപടികൾ വളരെ ലളിതമായിരിക്കുമെന്ന് കർദ്ദിനാൾ ഗാംബെറ്റി സൂചിപ്പിച്ചു. ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന ദേവാലയം കൂടിയാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്ക. കഴിഞ്ഞ വര്‍ഷം ഒന്നിലധികം തവണ ദേവാലയത്തില്‍ അവഹേളന ശ്രമം നടന്നിരിന്നു. കഴിഞ്ഞ ഒക്ടോബർ 10നു വിശുദ്ധ കുര്‍ബാനയ്ക്കിടെ അള്‍ത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് മൂത്രമൊഴിച്ചാണ് അവേഹളനം നടത്തിയത്. ഉടന്‍ തന്നെ പോലീസ് ഇയാളെ ദേവാലയത്തില്‍ നിന്നു നീക്കിയിരിന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയുടെ മുകളിൽ കയറി ഒരു വ്യക്തി അക്രമം നടത്തിയിരിന്നു. ബസിലിക്കയുടെ പ്രധാന അൾത്താരയുടെ ബലിപീഠത്തിന് മുകളിൽ കയറി ഒരാൾ അൾത്താരയിൽ ഉണ്ടായിരുന്ന ആറ് മെഴുകുതിരികൾ നിലത്തേക്ക് എറിഞ്ഞും മറ്റു അതിക്രമം കാണിക്കുകയായിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-17-14:40:11.jpg
Keywords: പീറ്റേഴ്‌സ്

26213
Category: 1
Sub Category:
Heading: ഇറാനില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവില്‍ 19 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
Content: ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ ഇറാന്റെ സുരക്ഷാ സേന നടത്തിയ ആക്രമണങ്ങള്‍ക്കിടെ 19 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അരങ്ങേറിയ പ്രകടനങ്ങൾക്കിടെയുണ്ടായ വെടിവയ്പ്പിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെയാണ് 19 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ട്ടമായത്. ഇറാനിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന യുകെ ആസ്ഥാനമായുള്ള ആർട്ടിക്കിൾ 18 സംഘടനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 8ന് വ്യത്യസ്ത പ്രതിഷേധ സമ്മേളനങ്ങൾക്കിടെ 35 വയസ്സുള്ള നാദിർ മുഹമ്മദിയും 51 വയസ്സുള്ള സഹ്‌റ അർജോമാണ്ടിയും വെടിയേറ്റ് മരിച്ചതായി സംഘടന റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരായിരിന്നു. അതേസമയം അനൌദ്യോഗിക കണക്കുകള്‍ പ്രകാരം എണ്ണം ഇതിലും പതിമടങ്ങു ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇറാനിലെ തീവ്ര ഇസ്ലാമിക ഭരണകൂടം മതസ്വാതന്ത്ര്യത്തെ വ്യവസ്ഥാപിതമായി നിയന്ത്രിക്കുകയും ക്രൈസ്തവരെ ലക്ഷ്യമിടുന്നതും ഇതിനു മുന്‍പും വാര്‍ത്താപ്രാധാന്യം നേടിയ വിഷയമാണ്. ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്ക് അറസ്റ്റ്, നീണ്ട ജയിൽ ശിക്ഷ, കഠിനമായ ശിക്ഷണ നടപടികള്‍ എന്നിവ ഏർപ്പെടുത്തുകയും പതിറ്റാണ്ടുകളോളം തടങ്കലിലാക്കുകയും ചെയ്യുന്നത് രാജ്യത്തു സര്‍വ്വസാധാരണയായി മാറിയിരിക്കുകയാണ്. പരിവര്‍ത്തിത ക്രൈസ്തവര്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഇറാനിലെ അധികാരികളുടെ ഭാഷ്യം. ടെഹ്‌റാനിലെ റെവല്യൂഷ്ണറി കോടതി നടപ്പിലാക്കിയ ഭേദഗതി ചെയ്ത ശിക്ഷാ നിയമ വ്യവസ്ഥകൾ പ്രകാരം പ്രാർത്ഥനാ സമ്മേളനങ്ങൾ, ജ്ഞാനസ്നാനം, ബൈബിൾ വിതരണം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അഞ്ച് ഇറാനിയൻ ക്രിസ്ത്യാനികൾക്ക് 50 വർഷത്തെ തടവ് ശിക്ഷ നല്കിയത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. അതേസമയം കൊടിയ ഭീഷണിയ്ക്കിടയിലും രാജ്യത്തു രഹസ്യമായി നൂറുകണക്കിന് ഇസ്ലാം മതസ്ഥരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-17-15:23:28.jpg
Keywords: ഇറാനി

26214
Category: 1
Sub Category:
Heading: ലോക സമാധാനത്തിനായി നോമ്പ് കാലത്തു പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യൂറോപ്യന്‍ സഭ
Content: ഓഗ്സ്ബര്‍ഗ്: യുദ്ധങ്ങളും ആക്രമണങ്ങളുംക്കൊണ്ട് സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനം സംജാതമാകുവാന്‍ നോമ്പ് കാലത്തു പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യൂറോപ്യന്‍ സഭ. യുക്രൈനിലും മധ്യപൂര്‍വ്വേഷ്യയിലും സമാധാനം പുലരുവാന്‍ വേണ്ടിയാണ് പ്രത്യേക പ്രാര്‍ത്ഥനയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ ഫെബ്രുവരി 18 വിഭൂതി ബുധനാഴ്ച മുതൽ, നോമ്പുകാലം മുഴുവൻ, സംഘർഷങ്ങളുടെ അവസാനത്തിന് വേണ്ടി പ്രാർത്ഥിക്കാനാണ് കൗൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ (CCEE) ആഹ്വാനം. യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും യുക്രൈനിലും വിശുദ്ധ നാട്ടിലും ലോകമെമ്പാടും നിരായുധീകരണം നടക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും കുറഞ്ഞത് ഒരു കുർബാനയെങ്കിലും അര്‍പ്പിക്കുവാനും വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതിയോട് ആഹ്വാനം ചെയ്തിട്ടുണ്ട്. "യൂക്കരിസ്റ്റിക് ചെയിൻ" എന്ന് വിളിക്കപ്പെടുന്ന നോമ്പുകാല പ്രാര്‍ത്ഥനാകൂട്ടായ്മ യൂറോപ്യൻ ഭൂഖണ്ഡത്തിനു കൂട്ടായ്മയുടെ അനുഭവവും പ്രത്യാശയുടെ അടയാളവുമാകാൻ ലക്ഷ്യമിടുകയാണെന്നും കൗൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, യുദ്ധങ്ങളും സംഘർഷങ്ങളും മൂലം മുറിവേറ്റ ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നും യൂറോപ്പിലെ ജനങ്ങൾ പോലും ആശങ്കയോടെയാണ് കഴിയുന്നതെന്നും ഫെബ്രുവരി 13 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇറ്റലി, ഫ്രാൻസ്, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ മെത്രാൻ സമിതി അധ്യക്ഷന്മാർ കുറിച്ചു. ക്രൈസ്തവ പരമ്പര്യത്തിൽ അധിഷ്ഠിതമായ ചിന്തകളോടെ യൂറോപ്പിന്റെ സ്ഥാപകർ മുന്നോട്ടുവച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ യൂറോപ്പിലെ ജനങ്ങൾക്കാകണമെന്നും മെത്രാൻ സമിതികള്‍ സംയുക്ത പ്രസ്താവനയില്‍ ഓർമ്മിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-17-16:25:49.jpg
Keywords: യൂറോപ്യ

26215
Category: 22
Sub Category:
Heading: രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തി നീ അറിഞ്ഞോ? | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 03
Content: "സുവിശേഷം, അത് രക്ഷയിലേക്കു നയിക്കുന്ന ദൈവശക്‌തിയാണ്" (റോമാ 1:16). സുവിശേഷം വെറുമൊരു വാക്കല്ല, അത് 'ശക്തി'യാണ്. ബൈബിൾ വ്യാഖ്യാനമനുസരിച്ച്, ഇവിടെ 'ശക്തി' എന്നതിന് ഗ്രീക്കിൽ 'ഡൈനാമിസ്' (Dynamis) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് 'ഡൈനാമൈറ്റ്' എന്ന വാക്കുണ്ടായത്. അതായത്, സുവിശേഷം വെറുമൊരു ഉപദേശമല്ല, മറിച്ച് പാപത്തിന്റെ കെട്ടുകളെ തകർക്കാനും ഹൃദയങ്ങളെ രൂപാന്തരപ്പെടുത്താനുമുള്ള സ്ഫോടനാത്മകമായ ദൈവീക ഊർജ്ജമാണ്. സഭാപിതാവായ വിശുദ്ധ ജോൺ ക്രിസോസ്തം ഈ വചനത്തെക്കുറിച്ച് പഠിപ്പിക്കുന്നത്, ഇങ്ങനെയാണ്: സുവിശേഷം ഒരു ഔഷധം പോലെയാണ്. ഒരു രോഗിക്ക് മരുന്ന് എങ്ങനെയാണോ, അതുപോലെ പാപത്താൽ തളർന്ന ആത്മാവിനെ സുഖപ്പെടുത്തുന്ന ദൈവത്തിന്റെ ജീവനുള്ള ശക്തിയാണിത്. വി. ഗ്രന്ഥം കേവലം ലിഖിതങ്ങളല്ല, മറിച്ച് അത് ദൈവത്തിന്റെ സജീവമായ വചനമാണെന്നാണ് (CCC 101-104). വചനം മാംസമായി അവതരിച്ച മിശിഹായെയാണ് സുവിശേഷം നമുക്ക് കാണിച്ചുതരുന്നത്.സുവിശേഷം ഒരു ചരിത്രപുസ്തകമല്ല, മറിച്ച് ഇന്നും നമ്മോട് സംസാരിക്കുന്ന മിശിഹായാണത്. സുവിശേഷം രക്ഷയിലേക്കുള്ള ശക്തിയാകുന്നത് അത് നമ്മുടെ ജീവിതശൈലിയായി മാറുമ്പോഴാണ്. അതിനാലാണല്ലോ വി. ഫ്രാൻസിസ് അസീസി "എല്ലായ്പ്പോഴും സുവിശേഷം പ്രസംഗിക്കുക, ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക". എന്നു പറഞ്ഞത്. ഈ വാക്കുകൾ സൂചിപ്പിക്കുന്നത് വചനം നിൻ്റെ ജീവിത ശൈലി (Life Style) ആകണമെന്നാണല്ലോ. ആധുനിക ലോകം പലപ്പോഴും ലൗകിക ശക്തികളിൽ (പണം, ശ്രേയസ്, അധികാരം) അഭയം തേടുന്നു. എന്നാൽ പൗലോസ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നത് യഥാർത്ഥ രക്ഷ ദൈവവചനത്തിലാണെന്നാണ്. ദുഃഖത്തിലും രോഗത്തിലും തളരുന്നവർക്ക് പ്രത്യാശ നൽകുന്ന 'ദൈവശക്തി'യാണത്. അതിനാൽ സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാതെ, അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിക്കണം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-18-10:16:47.jpg

26216
Category: 18
Sub Category:
Heading: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് റാലി നടത്തി
Content: തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ആയിരം ദിവസം തികഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതു ഗുരുതര വീഴ്‌ചയാണെന്നും റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും ദളിത് ക്രൈസ്തവ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്‌തവ സമൂഹത്തിന് അർഹമായ നീതി നടപ്പിലാക്കണമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ നിയമനിർമാണം നടത്തുകയും ദളിത് ക്രൈസ്‌തവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്‌ത നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്നും അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്‌തവർക്കും നൽകണമെന്നും കെസിസി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽഎംഎസ് കോമ്പൌണ്ടിൽ നിന്നും ആരംഭിച്ച ക്രൈസ്‌തവ മഹാറാലി സെക്രട്ടേറിയറ്റ് പടിക്കൽ സമ്മേളനത്തോടെ അവസാനിച്ചു. സിഎസ്‌ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് റവ. ജോസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. കെസിസി വൈസ് പ്രസിഡൻ്റ് ഷിബി പീറ്റർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്‌ണ, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്, ലെഫ്. കേണൽ സജു ഡാനിയേൽ, എൻസിസിഐ ദളി ത് ഡെസ്ക് സെക്രട്ടറി റവ. ചാൾസ് സുന്ദർരാജ്, റവ. ഡോ. ക്രിസ്റ്റൽ ജയരാജ്, കെസിസി ജില്ലാ പ്രസിഡൻ്റ് റവ. എ.ആ ൪. നോബിൾ, സെക്രട്ടറി റവ.ഡോ. എൽ.ടി. പവിത്ര സിംഗ്, റവ. സനൽരാജ്, ഷാജിമോൻ എസ്. കൈതക്കുഴി, മേജർ ടി.ഇ. സ്റ്റീഫൻസൺ, ഫാ. ഏബ്രഹാം കാഞ്ഞിക്കൽ കോറെപ്പിസ്‌കോപ്പ, അശ്വിൻ ഇ. ഹാംലറ്റ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-02-18-10:49:04.jpg
Keywords: ചർച്ചസ്

26217
Category: 18
Sub Category:
Heading: ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ തെരഞ്ഞെടുപ്പ് ഡീലോ?; സര്‍ക്കാരിനെതിരെ കെസിബിസി
Content: കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വർദ്ധിപ്പിച്ചതുൾപ്പെടെയുള്ള മിന്നൽ വേഗതയിലുള്ള നയംമാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാൽ കുറ്റംപറയാനാവില്ലെന്നും ബാറുകളുടെ സമയം വർധിപ്പിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്‌കാരി പ്രീണന നയം സ്വീകരിച്ചവർ മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യുമെന്ന ബൈബിൾ വാക്യം ഓർമയിൽ വയ്ക്കുന്നത് ഉചിതമായിരിക്കും. മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയ കേരളത്തെ എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായി മദ്യശാലകളുടെ എണ്ണം കൂട്ടിയും സമയം വർധിപ്പിച്ചും സാധാരണ ജനത്തെ വേട്ടയാടരുതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. വിനോദസഞ്ചാരികളുടെ മറവിൽ മദ്യവില്പന വ്യാപകമാക്കാൻ സർക്കാർ ശ്രമിക്കേണ്ട. വിനോദസഞ്ചാരികൾ കേരളത്തിലെത്തുന്നത് നാട്ടിലെ ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല. പ്രകൃതിഭംഗി ആസ്വദിക്കാനാണ്. മദ്യത്തിന്റെ ലഭ്യത കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്, മറിച്ച് മയക്കുമരുന്നുപയോഗകരുടെയും, മദ്യപാനികളുടെയും, തെരുവുനായ്ക്കളുടെയും, വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്‌മരണ നടത്തിയാൽ മദ്യപിച്ചും, മയക്കുമരുന്നുകൾ കഴിച്ചും ഭ്രാന്തൻമാരെപ്പോലെ നമ്മുടെ പൊതുജനം അക്രമകാരികളാകും. പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ആരോപിച്ചു. കേരള കത്തോലിക്കാ സഭ മാർച്ച് എട്ടിന് മദ്യലഹരി വിരുദ്ധ ഞായർ ആചരിക്കും. സീറോ മലബാർ ലത്തീൻ, മലങ്കര റീത്തുകളിലെ പള്ളികളിൽ സഭയുടെ സർക്കുലർ വായിക്കുകയും വിവിധ പരിപാടികളോടെ ആചരണം നടത്തുകയും ചെയ്യും.
Image: /content_image/India/India-2026-02-18-11:20:48.jpg
Keywords: കെസിബിസി

26218
Category: 1
Sub Category:
Heading: നോമ്പ് കാലത്തു 'സോഷ്യൽ മീഡിയ ഉപവാസ'ത്തിന് ആഹ്വാനവുമായി ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി
Content: മനില: ആഗോള കത്തോലിക്ക സഭ വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ 'സോഷ്യൽ മീഡിയ ഉപവാസ'ത്തിന് ആഹ്വാനവുമായി ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി. വർത്തമാനകാലത്ത്, മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്ന പുതിയ യാഥാർത്ഥ്യങ്ങളെയും ഉപവാസം അഭിസംബോധന ചെയ്യണമെന്നും ഇന്നത്തെ ഏറ്റവും വലിയ സ്വാധീനങ്ങളിലൊന്ന് ഡിജിറ്റൽ മീഡിയയാണെന്നും ഉപവാസത്തില്‍ അത് ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിശ്വാസ പരിവർത്തനത്തിന്റെയും നവീകരണത്തിന്റെയും സമകാലിക പ്രകടനമായി ഡിജിറ്റൽ മീഡിയ ഉപവാസം ഏറ്റെടുക്കാൻ വിശ്വാസികളെ ക്ഷണിക്കുകയാണെന്ന് ഫിലിപ്പീൻസിലെ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് ലിപയിലെ ആർച്ച് ബിഷപ്പ് ഗിൽബെർട്ട് എ. ഗാർസെറ ഫെബ്രുവരി 13നു പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു. ചരിത്രപരമായി ഭക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനെയാണ് ഉപവാസം അർത്ഥമാക്കുന്നതെന്നും എന്നാല്‍ യഥാർത്ഥ ഉപവാസം, യേശു പഠിപ്പിച്ചതുപോലെ, ബാഹ്യമായ ഒരു പ്രകടനമല്ല, മറിച്ച് ആന്തരികമായ ഒരു പരിവർത്തനമാണെന്നും സമിതി ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയുമായും മറ്റ് ഓൺലൈൻ വിനോദ പരിപാടികളുമായും ഇടപഴകുന്നത് ഇന്നത്തെ സാഹചര്യത്തിൽ ആന്തരിക ജീവിതത്തെ ദുർബലപ്പെടുത്തുന്ന വ്യതിചലന സ്രോതസ്സായി വർത്തിക്കുന്നു. ഡിജിറ്റൽ മീഡിയ ഉപവാസത്തിലൂടെ നിശബ്ദത, പ്രാർത്ഥന, ധ്യാനം, യഥാർത്ഥ ബന്ധങ്ങൾ എന്നിവയുടെ പുനർനിർമ്മാണത്തെ ക്ഷണിക്കുകയാണെന്നും ശരീരത്തെ ശിക്ഷിക്കാനല്ല, ഹൃദയത്തെ സ്വതന്ത്രമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. സ്ക്രീൻ സമയത്തിൽ നിന്നുള്ള ഉപവാസത്തിന്റെ ഫലം ദൈവവുമായുള്ള അടുത്ത ബന്ധത്തിന് സഹായിക്കുമെന്നും ദുഃഖഭരിതമായ മുഖങ്ങളോടെയല്ല സന്തോഷത്തോടെയാണ് നോമ്പിനെ സമീപിക്കേണ്ടതെന്നും ബിഷപ്പുമാർ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക രാഷ്ട്രമാണ് ഫിലിപ്പീന്‍സ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-18-12:02:44.jpg