Contents
Displaying 25731-25740 of 26059 results.
Content:
26189
Category: 18
Sub Category:
Heading: മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ നിരീക്ഷണങ്ങൾ ഗൗരവതരം: സീറോ മലബാർ സഭ
Content: കാക്കനാട്: കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും തൃശ്ശൂർ അതിരൂപതാ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ മുൻ അധ്യക്ഷമായ മാർ ആൻഡ്രൂസ് താഴത്ത് നടത്തിയ പ്രതികരണം ഗൗരവതരമാണെന്നു സീറോമലബാർ സഭ. വിഷയത്തില്‍ അഭിവന്ദ്യ മാർ താഴത്ത് പിതാവിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ലായെന്നു സീറോമലബാർ സഭ പി. ആർ. ഓ ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവിച്ചു. സഭയെയും സമുദായത്തെ സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിച്ചുകൊണ്ട് ദീപികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ 'ക്രൈസ്തവരിലും വർഗീയത വളർത്താൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ' എന്ന ചോദ്യത്തിന് ഉത്തരമായി, കേരളത്തിലും ഭാരതത്തിന്റെ ഇതര സംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമണങ്ങളെക്കുറിച്ചും താഴത്ത് പിതാവ് വിവരിക്കുന്നുണ്ട്. ഇതിനിടയിൽ സഭയിലെ നിസ്സാരമായ കാര്യങ്ങളിൽ പോലും ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുന്ന ബാഹ്യശക്തികളെക്കുറിച്ചും പിതാവ് സൂചിപ്പിച്ചു. സഭയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി ചില തീവ്രവാദ സ്വഭാവമുള്ള നിരോധിത സംഘടനകൾ നടത്തിയ ഇടപെടലുകളെക്കുറിച്ച് തനിക്ക് ലഭിച്ച വിവരങ്ങളും പിതാവ് പങ്കുവയ്ക്കുകയുണ്ടായി. അഭിമുഖം പ്രസിദ്ധീകരിച്ചതിനു ശേഷം, ചില കോണുകളിൽ നിന്ന് പ്രതികരണങ്ങൾ പിതാവ് ഉന്നയിച്ച വിഷയത്തെ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വഴി തിരിച്ചുവിടുന്നവയായിരുന്നു. പിതാവിന്റെ അഭിമുഖത്തിൽ ഒരിടത്തും ഇതര മതങ്ങളെയോ, മത നേതാക്കന്മാരെയോ, മതവിശ്വാസങ്ങളെയോ വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല; മതസൗഹാർദത്തിന് വിഘാതമായി യാതൊന്നും പിതാവ് പറഞ്ഞിട്ടുമില്ല. സീറോമലബാർ സഭയിലെ അനുഭവജ്ഞാനമുള്ള മുതിർന്ന ഒരു വൈദിക മേലധ്യക്ഷൻ എന്ന നിലയിൽ, വിശ്വാസി സമൂഹത്തിന്റെ തിരിച്ചറിവിലേക്കും വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിൽ പൊതുസമൂഹത്തിന് നിസ്തുലമായ സംഭാവനകൾ നൽകുന്ന തൃശൂർ അതിരൂപതയുടെ അധ്യക്ഷനെന്ന നിലയിൽ, പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്കുമായി പിതാവ് നടത്തിയ തുറന്നുപറച്ചിൽ തെറ്റായി വ്യാഖ്യാനിച്ചവരും, സ്വാർത്ഥതാല്പര്യങ്ങളെ മുൻനിർത്തി പ്രതികരിച്ചവരുമാണ് യഥാർത്ഥത്തിൽ പിതാവിന്റെ അഭിമുഖത്തെ വിവാദമാക്കിയത്. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്റെ പേരിൽ മാർ താഴത്ത് പിതാവിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരം പ്രവണതകളെ സീറോമലബാർ സഭ ശക്തമായി അപലപിക്കുന്നു. അഭിവന്ദ്യ പിതാവ് പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് പിതാവിനെതിരെ നടത്തുന്ന ദുഷ്പ്രചരങ്ങൾക്കു നേരെ സഭാ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. തന്റെ ബോധ്യങ്ങളിൽ നിന്നും, തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പൊതുസമൂഹത്തോട് തുറന്നുപറച്ചിൽ നടത്തിയ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനൊപ്പം സീറോമലബാർ സഭാസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നു പിആര്‍ഓ വ്യക്തമാക്കി.
Image: /content_image/India/India-2026-02-12-12:37:16.jpg
Keywords: സീറോ മല

26190
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്തില്ല; പതിറ്റാണ്ടുകളുടെ പാരമ്പര്യം ലംഘിച്ച് ന്യൂയോര്‍ക്കിന്റെ പ്രഥമ മുസ്ലീം മേയർ
Content: ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കില്‍ കത്തോലിക്ക ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാത്ത ന്യൂയോര്‍ക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിക്കെതിരെ വ്യാപക പ്രതിഷേധം. പതിറ്റാണ്ടുകളായി ന്യൂയോര്‍ക്ക് അതിരൂപതാധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ സിറ്റി മേയര്‍ പങ്കെടുക്കുന്നത് പതിവായിരിന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി ആറാം തീയതി നഗരത്തിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന ആര്‍ച്ച് ബിഷപ്പ് റൊണാള്‍ഡ് ഹിക്സിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നു സൊഹ്‌റാൻ മംദാനി വിട്ടുനില്‍ക്കുകയായിരിന്നു. മേയറുടെ തീവ്ര ഇസ്ലാമിക നിലപാടിനെതിരെ നേരത്തെ പലരും ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഇതുശരിവെയ്ക്കുന്നതാണ് ചടങ്ങില്‍ നിന്നുള്ള മാറി നില്‍ക്കലെന്ന് മാധ്യമ നിരീക്ഷകര്‍ പറയുന്നു. പുതിയ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാത്ത മംദാനിക്കെതിരെ അമേരിക്കന്‍ ദിനപത്രമായ ന്യൂയോർക്ക് ഡെയ്‌ലി ന്യൂസിന്റെ എഡിറ്റോറിയലില്‍ രൂക്ഷ വിമര്‍ശനമുണ്ട്. മുഴുവൻ നഗരത്തിന്റെയും നേതാവെന്ന നിലയിൽ വൈവിധ്യമാർന്ന സമൂഹങ്ങളുടെ പ്രധാന നാഴികക്കല്ലായ പരിപാടിയില്‍ മേയർ പങ്കെടുക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും ഇവിടെ മംദാനി പരാജയപ്പെടുകയാണ് ചെയ്തതെന്നും മംദാനി കാണിച്ചത് തെറ്റാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. പുതിയ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം ന്യൂയോർക്ക് കത്തോലിക്കർക്കും എല്ലാ ന്യൂയോർക്കു നിവാസികള്‍ക്കും എല്ലാ അമേരിക്കക്കാർക്കും പോലും ഒരു സുപ്രധാന സംഭവമാണ്. ന്യൂയോർക്ക് ആർച്ച് ബിഷപ്പിനെ അമേരിക്കൻ സഭയുടെ നേതാവായി വ്യാപകമായി കാണുന്നു. ന്യൂയോർക്ക് സിറ്റി മേയർമാർ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ദീർഘകാല പാരമ്പര്യം കണക്കിലെടുക്കുമ്പോൾ, മേയർ കാണിച്ചതില്‍ തെറ്റുണ്ടെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്. റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയെയും സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ ക്യുമോയെയും പരാജയപ്പെടുത്തി കഴിഞ്ഞ നവംബറില്‍ ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സൊഹ്റാൻ മംദാനി. ഇയാളുടെ പല തീവ്ര നിലപാടുകളും തെരഞ്ഞെടുപ്പിനിടെ ചര്‍ച്ചയായിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-12-15:15:30.jpg
Keywords: ന്യൂയോര്‍

26191
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കൊല; നൈജീരിയൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് നിയമനിർമ്മാതാക്കളുടെ നീക്കം
Content: വാഷിംഗ്ടണ്‍ ഡിസി/ അബൂജ: നൈജീരിയയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് അറുതിയില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ നൈജീരിയൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യുഎസ് നിയമനിർമ്മാതാക്കളുടെ നീക്കം. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ അരങ്ങേറുന്ന ക്രൂരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുൻ കാനോ സ്റ്റേറ്റ് ഗവർണർ റാബിയു ക്വാങ്ക്വാസോ, കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രതിനിധി മിയെട്ടി അല്ലാഹ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സ്വത്തുക്കൾ മരവിപ്പിക്കാനും ആവശ്യപ്പെടുന്ന ബിൽ അമേരിക്കയിലെ അഞ്ച് നിയമനിർമ്മാതാക്കൾ അവതരിപ്പിച്ചു. 'നൈജീരിയ മതസ്വാതന്ത്ര്യത്തിനും ഉത്തരവാദിത്തത്തിനുമുള്ള നിയമം 2026' എന്ന് പേരിട്ടിരിക്കുന്ന നിർദ്ദിഷ്ട നിയമനിർമ്മാണ ബില്‍ ക്രിസ് സ്മിത്ത്, റൈലി മൂർ, ബ്രയാൻ മാസ്റ്റ്, മാരിയോ ഡയസ്-ബലാർട്ട്, ബിൽ ഹുയിസെംഗ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിച്ചത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമങ്ങള്‍ പാലിക്കുന്നതിലും ദുർബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികളിലും നൈജീരിയയുടെ നിലപാട് സമർപ്പിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. അതേസമയം ബില്‍ നടപ്പിലാക്കിയാൽ, മതപരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കു നല്‍കുന്ന ശിക്ഷാ ഇളവ് അവസാനിപ്പിക്കുന്നതിനും ദുരിതബാധിത ജനവിഭാഗങ്ങൾക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും മാനുഷിക സഹായം, സുരക്ഷാ സഹകരണ ചട്ടക്കൂടുകൾ എന്നിവ പരിഗണിക്കാനും ഇരകൾക്കും ദുരിതബാധിത സമൂഹങ്ങൾക്കും സഹായം, ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം ലഭ്യമാക്കാനും കൂടുതല്‍ വഴി തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ബില്‍ പാസാക്കിയിട്ടില്ല. ചര്‍ച്ചയ്ക്കു ഒടുവില്‍ ബില്‍ നിയമമായാല്‍ രാജ്യത്തെ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു അറുതിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-12-15:26:56.jpg
Keywords: നൈജീ

26192
Category: 1
Sub Category:
Heading: ലൂര്‍ദ് തിരുനാള്‍ ദിനത്തില്‍ യുവജനങ്ങൾക്കും രോഗികൾക്കും നവവധൂവരന്മാർക്കുമായി പ്രാർത്ഥനയോടെ ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലൂർദ്ദ് മാതാവിന്റെ തിരുനാൾ ആചരിച്ച ഇന്നലെ ഫെബ്രുവരി 11 ബുധനാഴ്ച, യുവജനങ്ങൾക്കും രോഗികൾക്കും നവവധൂവരന്മാർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പ. രോഗികളുടെ ആഗോള ദിനം കൂടിയായ ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയ്ക്കിടെയാണ് രോഗികളെയും നവ വധൂവരന്മാരെയും യുവജനങ്ങളെയും പാപ്പ പ്രത്യേകം അനുസ്മരിച്ചത്. ദൈവമാതാവ് മാതൃസഹജമായ കരുതലോടെ ഏവരെയും പ്രത്യേകിച്ച് രോഗികളെയും യുവജനങ്ങളെയും നവവധൂവരന്മാരെയും അനുഗമിക്കട്ടെയെന്നും, ദൈവസമക്ഷം അവർക്കായി പ്രാർത്ഥിക്കട്ടെയെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. നിങ്ങളുടെ ജീവിത യാത്രയില്‍ കരുത്തേകുന്ന ദൈവകൃപകൾ അവൾ നിങ്ങൾക്കായി വാങ്ങിത്തരട്ടെയെന്നും പാപ്പ ആശംസിച്ചു. പൊതുകൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാന്‍ പൂന്തോട്ടത്തിലുള്ള ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോ താൻ സന്ദർശിക്കുമെന്നും പാപ്പ പറഞ്ഞു. രോഗികൾക്കായുള്ള തൻറെ പ്രാർത്ഥനയുടെ അടയാളമായി ഒരു തിരി തെളിച്ച് പ്രാർത്ഥിക്കുമെന്നും, രോഗികളെ സ്നേഹപൂർവ്വം അനുസ്മരിച്ചുകൊണ്ട് പാപ്പ പറഞ്ഞിരിന്നു. വൈകാതെ വത്തിക്കാനിലെ ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോയിൽ പാപ്പ പ്രാര്‍ത്ഥന നടത്തി. ഒരു കൂട്ടം രോഗികളോടൊപ്പമാണ് പാപ്പ പ്രാര്‍ത്ഥന നടത്തിയത്. സഹനത്തിന്റെയും സ്നേഹത്തിന്റെയും അർത്ഥം പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. അപ്പസ്തോലിക ആശീർവാദം നൽകുന്നതിനുമുമ്പ്, എല്ലാ രോഗികളെയും ഡോക്ടർമാരെയും നഴ്‌സുമാരെയും, അവരോടൊപ്പമുള്ള മറ്റുള്ളവരെയും സമര്‍പ്പിച്ചും പാപ്പ പ്രാർത്ഥിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-12-15:56:02.jpg
Keywords: ലെയോ

26193
Category: 18
Sub Category:
Heading: കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തിന് ഇന്നു ആരംഭമാകും
Content: ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരിയിൽ നടക്കും. ഇന്ന് വൈകുന്നേരം നാലിനു മെത്രാപ്പോലിത്തൻപള്ളിയിലെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിൻ്റെ കബറിടത്തിൽനിന്ന് പ്രതിനിധി സമ്മേളന വേദിയായ കുന്നന്താനം ധ്യാനകേന്ദ്രത്തിലേക്ക് ഛായാ ചിത്ര പ്രയാണം ആരംഭിക്കുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. കുന്നന്താനം സെഹിയോനിൽ 5.50ന് സംസ്ഥാന പ്രസിഡൻ്റ് ടോം മാത്യു പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതി നിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ആർച്ച് ബിഷപ്പ് തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഒമ്പതിന് ചങ്ങനാശേരി ആർച്ച്ബിഷപ്‌സ് ഹൗസിൽനിന്ന് ആയിരക്കണക്കിന് അധ്യാപകർ പങ്കെടുക്കുന്ന അവകാശ സംരക്ഷണ റാലി ആരംഭിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി ഫ്ളാഗ് ഓഫ് ചെയ്യും. റാലി എത്തിയശേഷം എസ്ബി കോളജ് കാവുകാട്ട് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആമുഖ പ്രഭാഷണം നടത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യ പ്രഭാഷണം നടത്തും. കെ സിബിസി വിദ്യാഭ്യാസ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും.
Image: /content_image/India/India-2026-02-13-11:21:51.jpg
Keywords: കാത്തലിക്

26194
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ ഇടവക സന്ദർശനത്തിനു ഞായറാഴ്ച തുടക്കമാകും
Content: വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ മെത്രാനെന്ന നിലയിൽ ലെയോ പതിനാലാമൻ പാപ്പ ഇടവകകള്‍ തോറും സന്ദർശനം നടത്തുന്നതിന് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച ഓസ്തിയ ലീഡോയിലുള്ള സാന്താ മരിയ റെജീന പാച്ചിസ് ഇടവക ദേവാലയത്തില്‍ പാപ്പ സന്ദര്‍ശനം നടത്തും. ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ ഇടവകയിലെത്തുന്ന പാപ്പ അഞ്ചുമണിക്ക് റോം രൂപതയിലേക്കുള്ള പാപ്പയുടെ വികാരി കർദ്ദിനാൾ ബാൾഡോ റെയ്‌ന, റോം രൂപതയുടെ തെക്കൻ പ്രദേശത്തേക്കുള്ള മെത്രാൻ റെനാത്തോ തറന്തെല്ലി ബക്കാരി, ഇടവക വികാരി ഫാ. ജ്യോവന്നി വിൻചെൻസോ പതനേ എന്നിവർക്കൊപ്പം പാപ്പ വിശുദ്ധ ബലിയർപ്പിക്കും. പാപ്പ തന്റെ പ്രഥമ ഇടയസന്ദർശനം നടത്തുന്ന ഇടവകയിൽ പള്ളോട്ടിൻ വൈദികരാണ് അജപാലന ശുശ്രൂഷ ചെയ്യുന്നത്. ഞായറാഴ്ച വൈകുന്നേരം ഇടവകയിലെ നാനൂറോളം വരുന്ന കുട്ടികളും യുവജനങ്ങളുമായി ദേവാലയത്തിന് പിന്നിലുള്ള മൈതാനത്തുവച്ച് സംവദിക്കും. തുടർന്ന് ദേവാലയത്തോട് ചേർന്നുള്ള കെട്ടിടത്തിൽ വയോധികരും രോഗികളും പാവപ്പെട്ടവരും കാരിത്താസ് സംഘടനയുടെ പ്രവർത്തകരുമടങ്ങുന്ന നാനൂറോളം പേരുമായും പാപ്പ കൂടിക്കാഴ്ച നടത്തും. തുടര്‍ന്നാണ് ബലിയര്‍പ്പണം. വിശുദ്ധ ബലിക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുൻപായി പാപ്പ ഇടവകയിലെ അജപാലന ഉപദേശകസമിതി അംഗങ്ങളുമായും, മറ്റു വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തുമെന്നും റോം വികാരിയാത്ത് വ്യക്തമാക്കി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-13-11:59:43.jpg

26195
Category: 1
Sub Category:
Heading: 250 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുമായി 250-ാം സ്വാതന്ത്ര്യ പ്രഖ്യാപനം ആഘോഷിക്കാന്‍ അമേരിക്കന്‍ സഭ
Content: വാഷിംഗ്ടണ്‍ ഡിസി: ദിവ്യകാരുണ്യ ആരാധനയിലൂടെയും കാരുണ്യ പ്രവൃത്തികളിലൂടെയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുവാന്‍ യുഎസ് കത്തോലിക്കാ മെത്രാന്മാരുടെ തീരുമാനം. രാജ്യത്തിന്റെ ഐക്യത്തിനും സൌഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിൽ സഭയോടൊപ്പം പങ്കുചേരാൻ എല്ലാ കത്തോലിക്ക വിശ്വാസികളെയും ആഹ്വാനം ചെയ്യുകയാണെന്നു ബിഷപ്പുമാരുടെ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. ജൂലൈ 4ന് മുമ്പ്, 250 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലും 250 കൂട്ടായ കാരുണ്യ പ്രവർത്തനങ്ങളിലും സഹകരിക്കുവാന്‍ ഇടവകകളോട് ബിഷപ്പുമാർ ആഹ്വാനം ചെയ്തു. ജൂൺ 12ന് ബിഷപ്പുമാർ അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുന്നതിനു മുന്നോടിയായിട്ടു കൂടിയാണ് ഇവ ഒരുക്കുന്നത്. വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷ്രൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷന്റെ ബസിലിക്കയിൽ വിശുദ്ധ കുര്‍ബാനയ്ക്കിടെ നടക്കുന്ന പ്രതിഷ്ഠ കര്‍മ്മത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. കാരുണ്യ പ്രവൃത്തികൾ നടത്താന്‍ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും പദ്ധതി രൂപീകരണം നടത്താമെന്നും ഇടവകകളിൽ നിലവിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ അവസരമുണ്ടെന്നും യുഎസ് മെത്രാന്‍ സമിതി പറയുന്നു. പ്രതിസന്ധി നേരിടുന്ന ഗർഭിണികളായ സ്ത്രീകളെ സഹായിക്കുക, ഭക്ഷണശാലകൾക്ക് സംഭാവന നൽകുക, ഒരു അഭയാർത്ഥി കുടുംബത്തെ സ്പോൺസർ ചെയ്യുക, വീടില്ലാത്ത അഭയകേന്ദ്രങ്ങളിൽ സന്നദ്ധസേവനം ചെയ്യുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇക്കാലയളവില്‍ നടത്താമെന്നും മെത്രാന്‍ സമിതി വ്യക്തമാക്കി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-13-13:58:05.jpg
Keywords: ദിവ്യകാരുണ്യ

26196
Category: 1
Sub Category:
Heading: നൈജീരിയയെ കശാപ്പുശാലയാക്കുന്നത് അവസാനിപ്പിക്കുക: വിമര്‍ശനവുമായി മെത്രാന്‍ സമിതി
Content: അബൂജ: നൈജീരിയയില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും വ്യാപകമാകുന്നതിനിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി. രാജ്യത്തെ സ്ഥിതിഗതികളെ "കശാപ്പുശാല" എന്ന വിശേഷണം നല്‍കിയ മെത്രാന്‍ സമിതി അക്രമം വര്‍ദ്ധിക്കുന്നതില്‍ അഗാധമായ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ക്വാറ സംസ്ഥാനത്തെ വോറോയിൽ നൂറ്റിഅറുപതിലധികം സാധാരണക്കാരുടെ കൊലപാതകങ്ങളും നൈജറിന്റെ പല ഭാഗങ്ങളിലും, കാറ്റ്സിന, കടുണ, ബോർണോ സംസ്ഥാനങ്ങളിലും ആവർത്തിച്ചുള്ള ആക്രമണങ്ങളും ജനത്തെ അരക്ഷിതാവസ്ഥയിലാഴ്ത്തിയിരിക്കുകയാണെന്നു ഫെബ്രുവരി 7ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. "നിരപരാധിയുടെ നിലവിളി: ഈ കശാപ്പുശാല നിർത്തുക" എന്ന പേരിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. നൈജീരിയയിൽ ഇപ്പോൾ നിലനിൽക്കുന്നതുപോലുള്ള ഭീകരതയ്ക്ക് മുന്നിൽ നിശബ്ദത പാലിക്കുവാന്‍ കഴിയില്ലായെന്നും വിലകല്‍പ്പിക്കാത്ത ഓരോ ആക്രമണവും, ശിക്ഷിക്കപ്പെടാത്ത ഓരോ കുറ്റകൃത്യവും, നിറവേറ്റപ്പെടാത്ത ഓരോ വാഗ്ദാനവും ജനങ്ങൾക്കു ഇടയിലുള്ള അവിശ്വാസത്തിന്റെ മുറിവിനെ ആഴത്തിലാക്കുകയാണെന്നു സമിതി വ്യക്തമാക്കി. നൈജീരിയയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ ഭരണ ആസ്ഥാനമായ കാത്തലിക് സെക്രട്ടേറിയറ്റാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ജീവിക്കാനുള്ള അവകാശം അടിസ്ഥാനപരവും വിട്ടുവീഴ്ച ചെയ്യാനാവാത്തതുമാണെന്ന് സ്ഥിരീകരിക്കുന്ന സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിലും ആഫ്രിക്കൻ മനുഷ്യാവകാശ ചാർട്ടറിലും നൈജീരിയ ഒപ്പുവച്ചിട്ടുണ്ടെന്ന് ഓർമ്മിക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും, ഭരണകൂടം ഈ അവകാശത്തെ ഐച്ഛികമായി കണക്കാക്കുന്നത് തുടരുന്നു, രക്തച്ചൊരിച്ചിൽ അനിയന്ത്രിതമായി തുടരാൻ അനുവദിക്കുന്നു. ഭരണഘടന ആദർശങ്ങളുടെ ഉന്നതമായ ഒരു രേഖയല്ല, മറിച്ച് ജനങ്ങളുമായുള്ള ഒരു ഉടമ്പടിയാണ്. പൗരന്മാരെ കശാപ്പ് ചെയ്യുകയും സമൂഹങ്ങൾ നിരന്തരമായ ഭയത്തിൽ ജീവിക്കുകയും ചെയ്യുമ്പോൾ, ഭരണത്തിന്റെ അടിത്തറ തന്നെ തകർക്കപ്പെടുകയാണെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-13-16:39:16.jpg
Keywords: നൈജീരിയ

26197
Category: 1
Sub Category:
Heading: യുദ്ധത്തിന്റെ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവൻ മാര്‍പാപ്പയെ സന്ദർശിച്ചു
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കൊടിയ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാതലവൻ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദർശിച്ചു. ഇന്നലെ ഫെബ്രുവരി 12ന് രാവിലെ, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. ആര്‍ച്ച് ബിഷപ്പിന്, പാപ്പ സ്വാഗതം ആശംസിച്ചപ്പോൾ, വത്തിക്കാനിൽ എത്തിച്ചേരുവാനും, പാപ്പയെ കാണുവാനും സാധിച്ചതിൽ തനിക്കുള്ള അതിയായ സന്തോഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് തിരികെ അറിയിക്കുകയും ചെയ്തു. യുക്രൈൻ ജനതയ്ക്കുള്ള ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും, രാഷ്ട്രത്തിന്റെ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള പാതയിൽ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ശ്രമങ്ങൾക്കും, ആര്‍ച്ച് ബിഷപ്പ് പാപ്പയ്ക്കു നന്ദിയർപ്പിച്ചു. യുക്രേനിയൻ സിവിൽ സമൂഹവുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിക്കുന്നതിന് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ നടത്തുന്ന നിരവധി സംരംഭങ്ങളെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് പാപ്പയോട് സംസാരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സമാപനത്തില്‍ യുക്രൈന്‍ സന്ദർശിക്കാന്‍ ആര്‍ച്ച് ബിഷപ്പ് പാപ്പയെ ക്ഷണിച്ചു. ഇത് രണ്ടാം തവണയാണ്, ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കും, പാപ്പയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുന്നത്. കൂടിക്കാഴ്ചയുടെ അവസരത്തിൽ, യുദ്ധസമയത്തുള്ള, സമാധാനത്തിന്റെ പ്രാവ് എന്ന ശിൽപം പാപ്പയ്ക്കു സമ്മാനിച്ചിരിന്നു. യുദ്ധവും ഊര്‍ജ്ജ പ്രതിസന്ധിയും മൂലം കൊടിയ തണുപ്പില്‍ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങൾക്കായി മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം എൺപത് വൈദ്യുതി ജനറേറ്ററുകളും മരുന്നുകളും കഴിഞ്ഞ ദിവസം രാജ്യത്തേക്ക് എത്തിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-13-19:41:22.jpg
Keywords: യുക്രൈ

26198
Category: 1
Sub Category:
Heading: വിവാഹത്തിന്റെ വിശുദ്ധിക്ക് വേണ്ടി നിലകൊണ്ട വിശുദ്ധ വാലന്റൈൻ; പ്രണയദിനത്തിന്റെ യഥാർത്ഥ കഥ ഇങ്ങനെ
Content: വാലന്റൈൻസ് ദിനം റോസാപ്പൂക്കൾക്കും ചോക്ലേറ്റിനും മെഴുകുതിരി വെളിച്ചത്തിനുമുള്ള ദിനമാണെന്നാണ് ലോകം പറയുന്നത്. പക്ഷേ ആ ദിനത്തിന്റെ ആരംഭം ഒരു രക്തസാക്ഷിത്വത്തിലായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന ക്ലൗഡിയൂസ് ഗോതിക്കൂസ് രണ്ടാമന്റെ കാലത്ത് രാജ്യത്തിന് ശക്തമായ സൈനികർ വേണമെന്ന കല്പന വന്നു. വിവാഹിതരായ പുരുഷന്മാരെക്കാൾ അവിവാഹിതർ മികച്ച യോദ്ധാക്കളാണെന്ന് ചക്രവർത്തി വിശ്വസിച്ചു. അതുകൊണ്ട് യുവാക്കൾക്ക് വിവാഹം നിരോധിച്ചു. സ്നേഹം നിയമവിരുദ്ധമായി. എന്നാൽ റോമിൽ വാലന്റൈൻ എന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. മനുഷ്യനിയമം ദൈവനിയമത്തെ മറികടക്കില്ലെന്ന് അവൻ വിശ്വസിച്ചു. വിവാഹം ഒരു സാധാരണ കരാർ അല്ലായെന്നും അത് ദൈവസന്നിധിയിൽ ചെയ്യുന്ന വിശുദ്ധ ഉടമ്പടിയാണെന്നും അവൻ ജനങ്ങളെ പഠിച്ചു.അതുകൊണ്ട് രഹസ്യമായി അവൻ ക്രൈസ്തവ യുവതി യുവാക്കന്മാരുടെ വിവാഹ നടത്തികൊടുത്തു. അവിടെ അലങ്കാരങ്ങളോ ആഘോഷങ്ങളോ ഇല്ലായിരുന്നു. ദൈവസന്നിധിയിൽ ചൊല്ലിയ വാഗ്ദാനങ്ങളും നിശബ്ദമായ പ്രാർത്ഥനകളും മാത്രം. വാലന്റൈൻ അപകടം അറിഞ്ഞിരുന്നു. അവസാനം അവനെ പിടികൂടി തടവിലാക്കി. പക്ഷേ അവന്റെ വിശ്വാസം അവൻ ത്യജിച്ചില്ല. വധശിക്ഷയ്ക്കു അവനെ വിധിച്ചു. പാരമ്പര്യപ്രകാരം ജയിലിൽ അവൻ ജയിലറുടെ അന്ധയായ മകളെ കണ്ടു. അവൾക്കുവേണ്ടി കരുണയോടെ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു. ദൈവകൃപയാൽ അവൾക്ക് കാഴ്ച ലഭിച്ചു. വധശിക്ഷയ്ക്ക് മുമ്പുള്ള രാത്രിയിൽ ഫെബ്രുവരി 14-ന്, അവൻ അവൾക്കു ഒരു കുറിപ്പ് എഴുതി. അതിൽ അവൻ ഒപ്പുവച്ചു: “നിന്റെ വാലന്റൈനിൽ നിന്ന്”. അടുത്ത ദിവസം അവന്റെ തല വെട്ടിമാറ്റി. അതാണ് വാലന്റൈൻസ് ദിനത്തിന്റെ യഥാർത്ഥ അടിസ്ഥാനം. അല്ലാതെ ലൗകീകതയോ ആഘോഷങ്ങളോ അല്ല മറിച്ച് നിർമ്മലമായ ത്യാഗമാണ്. വിശുദ്ധ വാലന്റൈൻ സാധാരണ പ്രണയത്തിന്റെ മധ്യസ്ഥനല്ല അല്ല. വിശ്വാസപൂർണമായ സ്നേഹത്തിന്റെ സാക്ഷിയാണ്. ദൈവനിയമത്തെ മാനിച്ച് വിവാഹത്തിന്റെ വിശുദ്ധിയെ കാത്തുസൂക്ഷിച്ച് മരണത്തേയും ഭയക്കാതെ നിൽക്കുന്ന സ്നേഹത്തിന്റെ മാതൃക ഫെബ്രുവരി 14 ഓർമ്മിപ്പിക്കുന്നത് ദൈവത്തോടുള്ള അനുസരണത്തിനായി ജീവൻ പോലും അർപ്പിച്ച ഒരാളെക്കുറിച്ചാണ്. അതാണു പ്രണയ ദിനത്തിന്റെ യഥാർത്ഥ കഥ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-14-12:03:25.jpg
Keywords: