Contents

Displaying 25771-25780 of 26059 results.
Content: 26229
Category: 22
Sub Category:
Heading: കൂദാശകളിലൂടെയും പ്രാർത്ഥനകളിലൂടെയും സൃഷ്ടിക്കേണ്ട ജാഗ്രതയുടെ വന്മതിൽ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 05
Content: "പിശാച്‌ പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച്‌, നിശ്ചിതകാലത്തേക്ക്‌ അവനെ വിട്ടുപോയി" (ലൂക്കാ 4:13). നമ്മുടെ ആത്മീയ ജീവിതത്തിലെ അതീവ ജാഗ്രതയെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് "നിശ്ചിതകാലം" (The Opportune Time). സുവിശേഷകൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് 'കൈറോസ്' (Kairos) എന്ന ഗ്രീക്ക് വാക്കാണ്. ഇതിനർത്ഥം പിശാച് പൂർണ്ണമായി പരാജയപ്പെട്ട് പോയി എന്നല്ല, മറിച്ച് കൂടുതൽ സൗകര്യപ്രദമായ മറ്റൊരു അവസരത്തിനായി അവൻ തക്കം പാർത്തിരിക്കുന്നു എന്നാണ്. ഈശോയുടെ ജീവിതത്തിൽ ആ 'അവസരം' ഗത്സെമനിയിലെ പ്രാർത്ഥനയും കുരിശുമരണവുമായിരുന്നു. നമ്മുടെ ജീവിതത്തിലും ഒരു പരീക്ഷണം ജയിച്ചു കഴിയുമ്പോൾ പിശാച് പിന്മാറുന്നത് അടുത്ത വലിയൊരു കെണിയൊരുക്കാനാണെന്ന് ബൈബിൾ വ്യാഖ്യാതാക്കൾ ഓർമ്മിപ്പിക്കുന്നു. സഭാപിതാവായ വി. അംബ്രോസ് ഈ വചനത്തെ "പിശാച് വിട്ടുപോകുന്നത് നമ്മുടെ വിജയമായി കാണരുത്, മറിച്ച് അത് അടുത്ത പോരാട്ടത്തിനായുള്ള ഒരു ഇടവേള മാത്രമാണ് . നാം സുരക്ഷിതരാണെന്ന് കരുതി ജാഗ്രത കുറയ്ക്കുമ്പോഴാണ് ശത്രു വീണ്ടും വരുന്നത് എന്ന് പഠിപ്പിക്കുന്നു. "ഒരു പ്രലോഭനത്തെ ജയിക്കുന്നത് അടുത്ത പ്രലോഭനത്തിനുള്ള ഒരുക്കമാണ്" എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പ്രലോഭനങ്ങളെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട്. പിശാച് 'ഈ ലോകത്തിന്റെ രാജാവാണ്' (CCC 2851-2852). നാം ജീവിതാവസാനം വരെ ആത്മീയ സമരത്തിലാണെന്നും (Spiritual Warfare), സഭയുടെ കൂദാശകളിലൂടെയും പ്രാർത്ഥനയിലൂടെയും മാത്രമേ ഈ ശത്രുവിനെ പ്രതിരോധിക്കാൻ സാധിക്കൂ എന്നും സഭ പഠിപ്പിക്കുന്നു. ഈ നൂറ്റാണ്ടിൻ്റെ വിശുദ്ധനായ വി. പാദ്രെ പിയോ ഇതിനെപ്പറ്റി പറയുന്നത് ശ്രദ്ധേയമാണ് - "പിശാച് ഒരു ചങ്ങലയ്ക്കിട്ട നായയെപ്പോലെയാണ്. നാം അവന്റെ അടുത്തേക്ക് ചെന്നാൽ മാത്രമേ അവൻ നമ്മെ കടിക്കൂ". പ്രലോഭനങ്ങൾ അവസാനിക്കുന്ന കാലയളവിൽ നാം ആത്മീയമായി മന്ദീഭവിച്ചാൽ, ചങ്ങല പൊട്ടിച്ചുവരുന്ന നായയെപ്പോലെ അവൻ നമ്മെ ആക്രമിക്കും. വിശുദ്ധ ഇഗ്നേഷ്യസ് ലെയോള തന്റെ 'ആത്മീയ സാധനകളിൽ' (Spiritual Exercises) എന്ന ആത്മീയ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത്, സന്തോഷത്തിന്റെ കാലത്ത് പ്രലോഭനങ്ങളെ നേരിടാൻ മുൻകൂട്ടി ഒരുങ്ങണം എന്നാണ്. ജീവിതത്തിൽ എല്ലാം ശുഭകരമായി നടക്കുമ്പോൾ നാം പ്രാർത്ഥനയിൽ അലസരാകാറുണ്ട്. എന്നാൽ ശത്രു 'നിശ്ചിത കാലത്തേക്ക്' മാത്രമേ മാറിനിൽക്കുന്നുള്ളൂ എന്ന സത്യം നാം മറക്കരുത് എന്ന് ആത്മീയ പിതാക്കൻമാർ വിശേഷിപ്പിക്കുന്ന ആത്മീയ അലംഭാവം (Spiritual Complacency) എന്ന വാക്ക് നമ്മുടെ ഓർമ്മയിൽ ഉണ്ടാകട്ടെ. വിശുദ്ധിയുടെ പാതയിലാണെന്ന് തോന്നുമ്പോഴാണ് വീഴാൻ സാധ്യത കൂടുതൽ. ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്‌ഷിച്ചുകൊള്ളട്ടെ.(1 കോറിന്തോസ്‌ 10 : 12). പ്രലോഭനങ്ങളുടെ അഭാവം വിജയമല്ല, മറിച്ച് അടുത്ത യുദ്ധത്തിന് മുൻപുള്ള ശാന്തതയാണ്. "ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ" എന്ന ഈശോയുടെ ജാഗ്രത നിർദ്ദേശം ഇന്നും പ്രസക്തമാണ്. സൈബർ ലോകത്തെ പ്രലോഭനങ്ങളും ലൗകിക സുഖങ്ങളും നമ്മുടെ ആത്മീയ കവചങ്ങളിൽ വിള്ളലുണ്ടാക്കാൻ കാത്തിരിക്കുകയാണ്. ഈശോയെപ്പോലെ വചനം കൊണ്ട് പിശാചിനെ നേരിടുക. പരീക്ഷണമില്ലാത്ത സമയങ്ങളിൽ ആത്മീയമായി കരുത്താർജ്ജിക്കുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-20-09:07:38.jpg
Keywords: നോമ്പ്
Content: 26230
Category: 1
Sub Category:
Heading: വിവാഹത്തിന്റെ പരിശുദ്ധിയ്ക്കു വേണ്ടി മരണം വരിച്ച ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ട നിരയിലേക്ക്
Content: സവാന: വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ജോർജിയൻ രക്തസാക്ഷികളെ ഒക്ടോബറിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. "ജോർജിയ രക്തസാക്ഷികൾ" എന്നറിയപ്പെടുന്ന അഞ്ച് സ്പാനിഷ് ഫ്രാൻസിസ്കൻ സന്യാസിമാരെ ഒക്ടോബർ 31ന് അമേരിക്കയിലെ ജോർജിയയിലെ സവാനയിൽവെച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുമെന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കാനഡയിലെ ടൊറന്റോ അതിരൂപതയിലെ കർദ്ദിനാൾ ഫ്രാൻസിസ് ലിയോ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തുമെന്ന് നാമകരണത്തിന്നായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി അറിയിച്ചു. പെഡ്രോ ഡി കോർപ്പ, ബ്ലാസ് റോഡ്രിഗസ്, മിഗുവൽ ഡി ആനോൺ, അന്റോണിയോ ഡി ബഡാജോസ്, ഫ്രാൻസിസ്കോ ഡി വെരാസ്കോള എന്നിവരെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത്. 1570-ല്‍ തന്നെ ജോർജിയയുടെ തീരത്ത് തദ്ദേശീയരായ ഗൗൾ ജനതയ്ക്കിടയിൽ സുവിശേഷവത്ക്കരണത്തിനും, മതബോധനത്തിനും കൂദാശകൾ പങ്കുവെയ്ക്കാനും ഫ്രാന്‍സിസ്കന്‍ സന്യാസിന്മാര്‍ എത്തിയിരിന്നു. ആയിരം പേരുള്ള ഒരു ഗ്രാമത്തിൽ പലപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിയാണ് സേവനമനുഷ്ഠിച്ചിരിന്നത്. 1580-1590 ആയപ്പോഴേക്കും ജോർജിയ രക്തസാക്ഷികൾ എന്നറിയപ്പെടുന്ന അഞ്ച് പേർ ഉൾപ്പെടെ നിരവധി സന്യാസിമാർ ഇതിനകം തന്നെ വ്യത്യസ്ത മിഷൻ ഗ്രാമങ്ങളിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയിരുന്നു. ബഹുഭാര്യത്വം ഒരു സംസ്കാരമായി കൊണ്ടുനടന്ന നാടായിരിന്നു അത്. ഇതിനിടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച തദ്ദേശീയ നേതാവായ ജുവാനില്ലോ രണ്ടാം വിവാഹത്തിന് തയാറെടുത്തപ്പോള്‍ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഇത് ചെയ്യാന്‍ കഴിയില്ലെന്നു സന്യാസിമാരിൽ ഒരാളായ ഫാ. പെഡ്രോ ഡി കോർപ വ്യക്തമാക്കി. വൈദികന്റെ വിസമ്മതം ജുവാനില്ലോയെ ചൊടിപ്പിച്ചു. പ്രകോപിതനായ അദ്ദേഹം ഫ്രാന്‍സിസ്കന്‍ മിഷ്ണറിമാരുടെ ദൗത്യത്തിന് നേരെ കടന്നാക്രമണം നടത്തി. അഞ്ചു വൈദികരെയും കൊടിയ രീതിയില്‍ മര്‍ദ്ദിച്ചും ചിലരെ അമ്പെയ്തും കൊലപ്പെടുത്തി. പ്രദേശത്തു പങ്കുവെച്ചിരിന്ന ക്രിസ്തീയ ധാർമ്മിക പ്രബോധനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിട്ടായിരിന്നു ഈ കൊലപാതകങ്ങള്‍. 1597 സെപ്റ്റംബര്‍ 14-17 തീയതികള്‍ക്കിടെ 5 ഫ്രാന്‍സിസ്കന്‍ വൈദികരും രക്തസാക്ഷിത്വം വരിച്ചു. 1950-ല്‍ ജോർജിയന്‍ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചിരിന്നു. 2024-ൽ ഇവരുടെ ജീവിതത്തെ കേന്ദ്രമാക്കി പുറത്തിറക്കിയ "ഫോർ ദി സേക്ക് ഓഫ് ദി ഗോസ്പൽ" ശ്രദ്ധ നേടിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-20-10:09:09.jpg
Keywords: ഫ്രാൻസിസ്ക
Content: 26231
Category: 1
Sub Category:
Heading: അനുതപിക്കുക, സുവിശേഷത്തിൽ വിശ്വസിക്കുക: ഡൊണാൾഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി‌സി: വിഭൂതിയിലൂടെ വലിയ നോമ്പിലേക്ക് പ്രവേശിച്ച ക്രൈസ്തവര്‍ക്ക് സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നോമ്പ് അനുതാപത്തിന്റെയും ധ്യാനത്തിന്റെയും ദൈവത്തിലേക്കുള്ള തിരിച്ചുവരവിന്റെയും പുണ്യകാലമാണെന്നു വിഭൂതി ദിനത്തില്‍ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് കുറിച്ചു. യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ധ്യാനിക്കാനും ഉത്ഥാന തിരുനാള്‍ ആഘോഷത്തിനായി ഹൃദയങ്ങളെ ഒരുക്കാനും നോമ്പ് കാലയളവിലെ ദിവസങ്ങള്‍ ക്രൈസ്തവരെ ക്ഷണിക്കുകയാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി. നോമ്പുകാലത്തിന്റെ വിശുദ്ധകാലം ആരംഭിക്കുമ്പോൾ ദേശീയ ചരിത്രത്തിന്റെ ആദ്യകാലം മുതൽ പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ നമ്മുടെ ശക്തിയുടെ അടിത്തറയായിരുന്നുവെന്ന് ഓർമ്മിപ്പിക്കുകയാണ്. വിഭൂതി ബുധനാഴ്ച, നാം യേശുക്രിസ്തുവിന്റേതാണ് എന്നതിന്റെയും നിരന്തരമായ പശ്ചാത്താപത്തിന്റെയും ഓർമ്മപ്പെടുത്തലായി ക്രൈസ്തവര്‍ നെറ്റിയിൽ ചാര കുരിശ് വരയ്ക്കുന്നു. വിശ്വാസം ആഴപ്പെടുത്തുന്നതിനും, പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കുന്നതിനും, വരാനിരിക്കുന്ന ഉത്ഥാന തിരുനാളിനായി ഹൃദയങ്ങളെ ഒരുക്കുന്നതിനുമായി പ്രാർത്ഥിക്കുകയും, ഉപവസിക്കുകയും ദാന ധര്‍മ്മം ചെയ്യുന്ന വേളയാണ് ഇതെന്നും ഡൊണാള്‍ഡ് ട്രംപ് സന്ദേശത്തില്‍ കുറിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-20-16:28:13.jpg
Keywords: ട്രംപ
Content: 26232
Category: 1
Sub Category:
Heading: വലിയ നോമ്പ് തെറ്റുകൾ തിരിച്ചറിയാനും അനുരഞ്ജനത്തിനുമുള്ള സമയം: ലെയോ പാപ്പ
Content: റോം: നോമ്പുകാലം വ്യക്തിപരമായ രീതിയിൽ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിലും തങ്ങളുടെ പാപങ്ങൾ തിരിച്ചറിയാനും, അനുരഞ്ജനപ്പെടാനുമുള്ള സമയമാണെന്ന് ലെയോ പാപ്പ. 2026-ലെ വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്ക ദേവാലയത്തിൽ നടന്ന വിഭൂതിദിന ചടങ്ങുകള്‍ക്ക് കാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരിന്നു പാപ്പ. പാപത്തിന്റെ വ്യക്തിപരമായ സ്വഭാവം നിലനിൽക്കെത്തന്നെ, സമൂഹമെന്ന നിലയിൽ പാപത്തിന്റെ ഘടനകൾ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ മാത്രമല്ല, മതത്തിൽ പോലും നിലനിൽക്കുന്നുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഒരു സമൂഹമെന്ന നിലയിൽ ഐക്യത്തിന്റെ ചിന്ത മുന്നോട്ടുവെച്ച പാപ്പ, കത്തോലിക്കാസഭയും തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുന്ന പ്രവാചക സ്വരമുള്ള ഒരു സമൂഹമായാണ് നിലനിൽക്കുന്നതെന്നും പറഞ്ഞു. തളർന്നിരിക്കാനോ സ്വന്തം സ്ഥാനങ്ങളിൽ സ്വസ്ഥമായി ഇരിക്കാനോ എന്നതിനേക്കാൾ, വ്യക്തികളെന്ന നിലയിലും, സ്ഥാപനങ്ങളെന്ന നിലയിലും സമൂഹമെന്ന നിലയിലും തങ്ങൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ഏറ്റുപറയുകയും, അനുതാപത്തിലൂടെ അനുരഞ്ജനത്തിലേക്ക് കടന്നുവരികയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പ എടുത്തുപറഞ്ഞു. നോമ്പുകാലം വിചിന്തനത്തിനും ആധികാരികമായ ജീവിത നവീകരണത്തിനുമുള്ള ഒരു അനുകൂല സമയമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, ഇത് നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തെയും പ്രഘോഷണത്തെയും കൂടുതൽ വിശ്വസനീയമാക്കാനുള്ള അനുരഞ്ജനത്തിന്റെ അവസരമാണ് നൽകുന്നതെന്നും ആവർത്തിച്ചു. തങ്ങളുടെ പാപങ്ങൾ തിരിച്ചറിഞ്ഞ് അനുരഞ്ജനപ്പെടുന്നത് പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവും സാക്ഷ്യവുമാണ്. ചാരത്തിൽ തുടരാനല്ല, അതിൽനിന്ന് ഉയർന്നെഴുന്നേൽക്കാനും പുനരുദ്ധരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-20-18:22:20.jpg
Keywords: ലെയോ
Content: 26233
Category: 22
Sub Category:
Heading: ദൈവഹിതത്തിനായി നിലകൊള്ളുമ്പോൾ സ്വർഗ്ഗം സഹായത്തിനെത്തും | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 06
Content: "അപ്പോൾ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു" (മത്തായി 4:11). മരുഭൂമിയിലെ കഠിനമായ പോരാട്ടങ്ങൾക്കും പ്രലോഭനങ്ങൾക്കും ഒടുവിൽ നാം വായിക്കുന്ന ആശ്വാസകരമായ വചനമാണിത്. ഇസ്രായേൽ ജനം മരുഭൂമിയിൽ നാൽപ്പതു വർഷം പരീക്ഷിക്കപ്പെട്ടപ്പോൾ ദൈവം അവർക്ക് 'മന്ന' നൽകി പരിപാലിച്ചു. പുതിയ ഇസ്രായേലായ ഈശോ പ്രലോഭനങ്ങളെ അതിജീവിച്ചപ്പോൾ, സ്വർഗ്ഗീയ ഭോജനവുമായി ദൂതന്മാർ എത്തുന്നു. ഇവിടെ 'ശുശ്രൂഷിച്ചു' എന്ന വാക്ക് (Greek: diakoneo) (അപ്പത്തിന്റെ മേശയിൽ ശുശ്രൂഷിക്കുന്നവരാണല്ലോ ഡീക്കൻമാർ) സൂചിപ്പിക്കുന്നത് ഭക്ഷണവും ശാരീരികമായ കരുത്തും നൽകി പരിചരിച്ചു എന്നാണ്. പിശാചിന്റെ വാഗ്ദാനങ്ങൾ നിരസിക്കുന്നവർക്ക് ദൈവം തന്റെ കരുണയുടെ വിരുന്ന് ഒരുക്കുമെന്ന് ഇത് വ്യക്തമാക്കുന്നു. സഭാപിതാവായ വി. ജോൺ ക്രിസോസ്തോമിൻ്റെ അഭിപ്രായത്തിൽ, പ്രലോഭനങ്ങളെ ധീരമായി നേരിടുന്ന ഏതൊരു വിശ്വാസിയുടെയും അടുത്തേക്ക് ദൈവദൂതന്മാർ കടന്നുവരും എന്നാണ്. പിശാച് ദൂരേക്ക് മാറുമ്പോൾ സ്വർഗ്ഗം അരികിലേക്ക് വരുന്നു. പരീക്ഷിക്കപ്പെടുന്ന വേളയിൽ നാം ഒറ്റയ്ക്കല്ലെന്നും സ്വർഗ്ഗീയ സൈന്യം നമുക്ക് കാവലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ദൈവദൂതന്മാരുടെ നമ്മുടെ ഇടയിലെ സാന്നിധ്യത്തെക്കുറിച്ച് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (CCC 331-333). യേശുവിന്റെ ജീവിതത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ദൂതന്മാരുടെ ശുശ്രൂഷ ഉണ്ടായിരുന്നു. സഭയുടെ ഓരോ ആരാധനക്രമത്തിലും നാം ഈ ദൂതന്മാരോട് ചേർന്ന് ദൈവത്തെ സ്തുതിക്കുന്നു. ഓരോ വിശ്വാസിക്കും കാവൽമാലാഖമാരെ (Guardian Angels) നൽകി ദൈവം സംരക്ഷിക്കുന്നുവെന്നത് സഭയുടെ ഉറച്ച വിശ്വാസമാണ്. കഠിനമായ ആത്മീയ പോരാട്ടങ്ങളുടെ സമയത്ത് ദൈവദൂതന്മാർ തനിക്ക് പ്രത്യേക കരുത്ത് നൽകിയിരുന്നുവെന്ന് വി. ഫൗസ്റ്റീന തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്, "നാം ദൈവഹിതത്തിനായി നിലകൊള്ളുമ്പോൾ സ്വർഗ്ഗം മുഴുവൻ നമ്മുടെ സഹായത്തിനെത്തും" എന്ന് വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നു . ജീവിതത്തിലെ 'മരുഭൂമി അനുഭവങ്ങൾ' (രോഗം, ദാരിദ്ര്യം, ഏകാന്തത) നാം നേരിടുമ്പോൾ ദൈവം നമ്മെ മറന്നുവെന്ന് നാം കരുതാറുണ്ട്. എന്നാൽ പ്രലോഭനങ്ങളെ അതിജീവിക്കുന്നവർക്കായി സ്വർഗ്ഗം കാത്തിരിക്കുന്നു. പ്രലോഭകൻ നൽകുന്ന താൽക്കാലിക സുഖങ്ങളേക്കാൾ എത്രയോ വലുതാണ് ദൈവം നൽകുന്ന സമാധാനം. ഈശോയെ ദൂതന്മാർ ശുശ്രൂഷിച്ചതുപോലെ, പ്രതിസന്ധികളിൽ തളരാത്തവർക്ക് ദൈവം അദൃശ്യമായ കരങ്ങളാൽ ആശ്വാസം നൽകും. ആധുനിക ലോകം ദൃശ്യമായ കാര്യങ്ങളിൽ മാത്രം വിശ്വസിക്കുമ്പോൾ, അദൃശ്യരായ ദൈവദൂതന്മാരുടെ സംരക്ഷണം തേടാൻ നാം പഠിക്കണം. നമ്മുടെ ഓരോ പോരാട്ടത്തിലും നാം ഒറ്റയ്ക്കല്ല . പിശാചിനെ അകറ്റാനുള്ള വഴി ദൈവത്തോട് ചേർന്നുനിൽക്കുക എന്നതാണ്. അപ്പോൾ ശുശ്രൂഷികളായി സ്വർഗ്ഗദൂതന്മാർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. ദൈവദൂതന്മാരുടെ സംരക്ഷണം എന്നും നമ്മോടൊപ്പമുണ്ടാകട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-21-11:24:35.jpg
Keywords: നോമ്പ്
Content: 26234
Category: 1
Sub Category:
Heading: പൗരസ്ത്യ സഭകളുടെ നിയമ പരിഷ്കാരത്തിനായി കാനോന്‍ നിയമ കമ്മീഷൻ സ്ഥാപിതമായി
Content: വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകൾക്കായുള്ള കാനോനികനിയമം പരിഷ്കരിക്കുന്നതിനായി സിനഡാത്മക പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുതിയ കാനോനിക കമ്മീഷൻ സ്ഥാപിച്ചു. ലത്തീൻ സഭയുടെ കാനോനികനിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോട് സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവർത്തനങ്ങൾ നടക്കുക. വിവിധ പൗരസ്ത്യസഭാനേതൃത്വങ്ങളുടെ അഭ്യർത്ഥനയുടെയും സിനഡാത്മക പ്രവർത്തനങ്ങളുടെയും വെളിച്ചത്തിലാണ് പൗരസ്ത്യ കാനോനിക നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ കമ്മീഷന്‍ സ്ഥാപിക്കപ്പെട്ടത്. പൗരസ്ത്യ കാനോനികനിയമങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത്, പൗരസ്ത്യ കത്തോലിക്കാസഭകളും ലത്തീൻസഭയും തമ്മിലുള്ള ബന്ധത്തിലെ ചില പ്രത്യേക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു പ്രത്യേക കമ്മീഷൻ വേണമെന്ന ബോധ്യത്തിലാണ് പുതിയ ഈ കമ്മീഷൻ സ്ഥാപിക്കപ്പെട്ടതെന്ന് സിനഡിന്റെ സെക്രട്ടറി ജനറൽ കർദ്ദിനാൾ മാരിയോ ഗ്രെഹ് വ്യക്തമാക്കി. കമ്മീഷന്റെ ആദ്യ സമ്മേളനം സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിൽ ഇന്നലെ ഫെബ്രുവരി 20ന് നടന്നു. പൗരസ്ത്യ കത്തോലിക്കാസഭകളും ലത്തീൻസഭയും തമ്മിലുള്ള ബന്ധങ്ങളിലെ ചില പ്രത്യേക കാര്യങ്ങളുമായി ബന്ധപ്പെട്ട നടത്തിയ ദ്വിദിന പ്രവർത്തന സമ്മേളനത്തെത്തുടർന്നാണ് പൗരസ്ത്യ കാനോനിക നിയമ പരിഷ്കാരത്തിനായുള്ള കമ്മീഷന്റെ സമ്മേളനം നടന്നത്. {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-21-13:35:29.jpg
Keywords: പൗരസ്ത്യ
Content: 26235
Category: 1
Sub Category:
Heading: യുവജനങ്ങളുടെ മിഷന്‍ തീക്ഷ്ണത ജ്വലിപ്പിക്കാന്‍ നാഷ്ണൽ യൂത്ത് മിഷ്ണറി കോൺഗ്രസുമായി മെക്സിക്കന്‍ സഭ
Content: മെക്സിക്കോ സിറ്റി: മിഷ്ണറി അവബോധവും സഭയ്ക്കുള്ളിലെ യുവജനങ്ങളുടെ നേതൃത്വപരമായ കഴിവും വളര്‍ത്താന്‍ നാഷ്ണൽ യൂത്ത് മിഷ്ണറി കോൺഗ്രസുമായി മെക്സിക്കന്‍ സഭ. CONAJUM 2026 എന്ന പേരില്‍ ജൂലൈ 23 മുതൽ 26 വരെ സാൻ ലൂയിസ് പൊട്ടോസിയിൽവെച്ചാണ് പതിനഞ്ചാമത് മിഷ്ണറി കോണ്‍ഗ്രസ് നടക്കുക. രാജ്യമെമ്പാടും നിന്നും പതിനായിരത്തോളം യുവ മിഷ്ണറിമാര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. "പ്രത്യാശയുടെ മറിയത്തോടൊപ്പം, ദൗത്യത്തിലേക്ക് പ്രത്യാശ കൊണ്ടുവരുന്ന യുവാക്കൾ" എന്ന പ്രമേയമാണ് 2026 മിഷ്ണറി കോൺഗ്രസ് മുന്നോട്ടുവെയ്ക്കുക. മെക്സിക്കോയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ആഭിമുഖ്യത്തിലാണ് മിഷന്‍ കോണ്‍ഗ്രസ്. യുവജനങ്ങളുടെ മിഷ്ണറി വ്യക്തിത്വം ശക്തിപ്പെടുത്തുന്നതിനും, അവരുടെ വിശ്വാസം പരിപോഷിപ്പിക്കുന്നതിനും പരിപാടി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്മേളനങ്ങൾ, വർക്ക്ഷോപ്പുകൾ, പ്രാർത്ഥന വിചിന്തനങ്ങള്‍, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബാന അര്‍പ്പണം എന്നിവ പരിപാടിയില്‍ നടത്തുമെന്ന് ഗ്വാഡലൂപ്പിലെ മിഷ്ണറിയും മെക്സിക്കോയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ ഡയറക്ടറുമായ ഫാ. അന്റോണിയോ ഡി ജെസൂസ് മസ്കോറോ ട്രിസ്റ്റാൻ പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-21-15:32:32.jpg
Keywords: മിഷ്ണറി
Content: 26236
Category: 18
Sub Category:
Heading: ഷെവ. പ്രഫ. ജെ. ഫിലിപ്പിന് വിട; വിശ്വാസത്തെ മുറുകെ പിടിച്ച വ്യക്തിത്വമെന്ന് മേജർ ആര്‍ച്ച് ബിഷപ്പ്
Content: ബാംഗ്ലൂര്‍: മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവും ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിക്കുകയും ചെയ്ത പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. പ്രഫ. ജെ. ഫിലിപ്പിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചനം അറിയിച്ചു. ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ, പ്രത്യേകിച്ച് മാനേജ്‌മെന്റ് പഠനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു പ്രഫ. ജെ. ഫിലിപ്പ് എന്ന് മേജർ ആർച്ചുബിഷപ്പ് അനുസ്മരിച്ചു. മാനേജ്‌മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നായ എക്സ്. ഐ. എം. ഇ യുടെ സ്ഥാപകൻ, ഐ.ഐ.എം (IIM) ബാംഗ്ലൂർ ഡയറക്ടർ, എക്സ്.എൽ.ആർ.ഐ (XLRI) ഡീൻ എന്നീ നിലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ അദ്ദേഹം, ക്രൈസ്തവ മൂല്യങ്ങൾ എങ്ങനെ വിദ്യാഭ്യാസ ദർശനത്തിൽ സമന്വയിപ്പിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു. ചങ്ങനാശേരി അതിരൂപതയിലെ പുന്നക്കുന്നത്തുശേരി ഇടവകയിൽ നിന്ന് വളർന്ന് ആഗോളതലത്തിൽ ശ്രദ്ധേയനായപ്പോഴും തന്റെ വിശ്വാസത്തെയും സഭാപരമായ വേരുകളെയും അദ്ദേഹം മുറുകെപ്പിടിച്ചു. വിദ്യാഭ്യാസ മേഖലയ്ക്കും സഭയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി ലെയോ പതിനാലാമൻ മാർപാപ്പ 'ഷെവലിയർ' പദവി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-21-15:50:28.jpg
Keywords: മേജർ
Content: 26237
Category: 22
Sub Category:
Heading: ദൈവീക സമയത്തിന്റെ പൂർണ്ണത | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 07
Content: "എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല" (യോഹ. 7:6) നോമ്പ് എന്നത് ഉപവാസത്തിന്റെയോ പരിത്യാഗത്തിന്റെയോ കാലമല്ല, മറിച്ച് ദൈവത്തിന്റെ സമയത്തോട് (Kairos) നമ്മുടെ ജീവിതത്തെ ചേർത്തുവെക്കാനുള്ള സമയമാണ്. "എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിനുകീഴുള്ള ഓരോ കാര്യത്തിനും ഒരു കാലമുണ്ട്" (സഭാപ്രസംഗകൻ 3:1). ഈ ദൈവിക സമയക്രമത്തിന്റെ പൂർത്തീകരണമാണ് ഈശോയിൽ നാം കാണുന്നത്. ഇസ്രായേൽ ജനത മരുഭൂമിയിൽ ദൈവത്തിന്റെ സമയത്തിനായി കാത്തിരുന്നതുപോലെ, നോമ്പുകാലത്ത് നാമും നമ്മുടെ ആഗ്രഹങ്ങളെക്കാൾ ദൈവ സമയത്തിന് /ഹിതത്തിന് മുൻഗണന നൽകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഈശോയുടെ സമയം പൂർണ്ണമാകുന്നത് അവിടുത്തെ മഹത്വീകരണത്തിലൂടെയാണ്. നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും നോമ്പിലെ പരിത്യാഗങ്ങളും ദൈവമഹത്വത്തിനായി മാറ്റിവെക്കേണ്ടവയാണെന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റം നമ്മെ ഓർമ്മിപ്പിക്കുന്നത്. "ദൈവത്തിന്റെ സമയം നമ്മുടെ വാച്ചിലെ സമയമല്ല" എന്ന് ഫ്രാൻസിസ്പാപ്പ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്. നോമ്പുകാലത്ത് നാം തിരക്കുകളിൽ നിന്ന് മാറിനിന്ന് 'ദൈവത്തിന്റെ സമയത്തിനായി' കാത്തിരിക്കണം. അമിതമായ വേഗതയല്ല, മറിച്ച് ആത്മീയമായ ആഴമാണ് നോമ്പിൽ നമ്മുക്ക് ആവശ്യമായത്. നമ്മുടെ പ്രാർത്ഥനകൾക്ക് ഉടൻ ഉത്തരം ലഭിക്കാത്തപ്പോൾ, "എന്റെ സമയം ആയിട്ടില്ല" എന്ന് ദൈവം പറയുന്നതായി കരുതുക. "എന്റെ സമയം ഇനിയും പൂർത്തിയായിട്ടില്ല" എന്ന വചനം നമ്മെ ഓർമ്മിപ്പിക്കുന്നത് ദൈവത്തിന്റെ പദ്ധതികൾക്ക് ഒരു നിശ്ചിത സമയമുണ്ടെന്നാണ്. ഈ നോമ്പുകാലത്ത്, നമ്മുടെ ധൃതികളെ ഉപേക്ഷിച്ച്, ദൈവത്തിന്റെ സമയത്തിന്റെ പൂർണ്ണതയ്ക്കായി കാത്തിരിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2026-02-21-23:05:07.jpg
Keywords: നോമ്പ
Content: 26238
Category: 1
Sub Category:
Heading: ഫാ. തെയോഫിൻ പാണ്ടിപ്പിള്ളി ധന്യൻ പദവിയില്‍
Content: റോം: തന്റെ ജീവിത കാലത്തു തന്നെ 'പുണ്യാളനച്ച'നെന്ന വിളി പേര് സ്വന്തമാക്കുകയും തീക്ഷ്ണതയാര്‍ന്ന പ്രവർത്തനങ്ങളും കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നും അറിയപ്പെട്ട കപ്പൂച്ചിൻ വൈദികൻ തെയോഫിൻ പാണ്ടിപ്പിള്ളിയെ, ധന്യൻ പദവിയിലേക്ക് ലെയോ പതിനാലാമൻ പാപ്പ ഉയർത്തി. ഇത് സംബന്ധിച്ച ഡിക്രി, വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി ഇന്നലെ ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി, പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തി. 1913 ജൂലൈ ഇരുപതാം തീയതി കോട്ടപ്പുറത്താണ് ധന്യൻ തെയോഫിൻ ജനിച്ചത്. മൈക്കല്‍ എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച അദ്ദേഹം, 1929 ല്‍ വരാപ്പുഴ അതിരൂപതയുടെ മൈനര്‍ രൂപത സെമിനാരിയില്‍ ചേര്‍ന്നു. തുടർന്ന്, ഫ്രാന്‍സിസ് അസീസ്സിയുടെ തീക്ഷ്ണമായ ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള ആഴത്തിലുള്ള ഗ്രാഹ്യം അദ്ദേഹത്തെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിലേക്ക് നയിച്ചു. 1933 ഒക്ടോബര്‍ 31ന് അദ്ദേഹം കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായി മാറുകയും, തെയോഫിൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1941 ഏപ്രില്‍ 20ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ഏറ്റവും ആദരണീയനായ കപ്പൂച്ചിൻ പ്രസംഗകരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹം ദാരിദ്ര്യത്തിന്റെ ആത്മാവിനെ എപ്പോഴും തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി. ഒരു അദ്ധ്യാപകനെന്ന നിലയിൽ, അദ്ദേഹം എപ്പോഴും ശ്രദ്ധാലുവും വിദ്യാർത്ഥികളുടെ ആശയക്കുഴപ്പങ്ങളും സംശയങ്ങളും വ്യക്തമാക്കാൻ സന്നദ്ധനുമായിരുന്നു. 55 വർഷത്തെ ജീവിതത്തിൽ 27 വർഷവും പൗരോഹിത്യജീവിതത്തിനായി ഉഴിഞ്ഞുവച്ചു. തന്നെ കാണുന്നവര്‍ക്ക് ക്രിസ്തുവിന്റെ സമാശ്വാസം പകര്‍ന്നുനല്‍കി. ജീവിതത്തിൻ്റെ അവസാനത്തെ 10 വർഷം അദ്ദേഹം ചെലവഴിച്ചത് പൊന്നുരുന്നിയിലെ ആശ്രമത്തിലായിരുന്നു. ആശ്രമവും വിശുദ്ധ പത്താം പീയൂസ് ദേവാലയവും പണിതുയർത്തിയത് അച്ചന്റെ നേതൃത്വത്തിലായിരുന്നു. എത്ര അസുഖമായിരുന്നാലും തന്നെ ആവശ്യമുള്ളിടത്തൊക്കെ അദ്ദേഹം ഓടിയെത്തി. 1968 ഏപ്രിൽ 4ന്, നിത്യ സമ്മാനത്തിന് യാത്രയായി. 2001 ഏപ്രിൽ അഞ്ചിന് ഫാ. തിയോഫിനെ ദൈവദാസനായി വത്തിക്കാൻ തിരുസംഘം പ്രഖ്യാപിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-22-08:02:07.jpg
Keywords: ധന്യൻ