category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിവാഹത്തിന്റെ പരിശുദ്ധിയ്ക്കു വേണ്ടി മരണം വരിച്ച ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ട നിരയിലേക്ക്
Contentസവാന: വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ജോർജിയൻ രക്തസാക്ഷികളെ ഒക്ടോബറിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. "ജോർജിയ രക്തസാക്ഷികൾ" എന്നറിയപ്പെടുന്ന അഞ്ച് സ്പാനിഷ് ഫ്രാൻസിസ്കൻ സന്യാസിമാരെ ഒക്ടോബർ 31ന് അമേരിക്കയിലെ ജോർജിയയിലെ സവാനയിൽവെച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുമെന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കാനഡയിലെ ടൊറന്റോ അതിരൂപതയിലെ കർദ്ദിനാൾ ഫ്രാൻസിസ് ലിയോ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തുമെന്ന് നാമകരണത്തിന്നായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി അറിയിച്ചു. പെഡ്രോ ഡി കോർപ്പ, ബ്ലാസ് റോഡ്രിഗസ്, മിഗുവൽ ഡി ആനോൺ, അന്റോണിയോ ഡി ബഡാജോസ്, ഫ്രാൻസിസ്കോ ഡി വെരാസ്കോള എന്നിവരെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത്. 1570-ല്‍ തന്നെ ജോർജിയയുടെ തീരത്ത് തദ്ദേശീയരായ ഗൗൾ ജനതയ്ക്കിടയിൽ സുവിശേഷവത്ക്കരണത്തിനും, മതബോധനത്തിനും കൂദാശകൾ പങ്കുവെയ്ക്കാനും ഫ്രാന്‍സിസ്കന്‍ സന്യാസിന്മാര്‍ എത്തിയിരിന്നു. ആയിരം പേരുള്ള ഒരു ഗ്രാമത്തിൽ പലപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിയാണ് സേവനമനുഷ്ഠിച്ചിരിന്നത്. 1580-1590 ആയപ്പോഴേക്കും ജോർജിയ രക്തസാക്ഷികൾ എന്നറിയപ്പെടുന്ന അഞ്ച് പേർ ഉൾപ്പെടെ നിരവധി സന്യാസിമാർ ഇതിനകം തന്നെ വ്യത്യസ്ത മിഷൻ ഗ്രാമങ്ങളിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയിരുന്നു. ബഹുഭാര്യത്വം ഒരു സംസ്കാരമായി കൊണ്ടുനടന്ന നാടായിരിന്നു അത്. ഇതിനിടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച തദ്ദേശീയ നേതാവായ ജുവാനില്ലോ രണ്ടാം വിവാഹത്തിന് തയാറെടുത്തപ്പോള്‍ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഇത് ചെയ്യാന്‍ കഴിയില്ലെന്നു സന്യാസിമാരിൽ ഒരാളായ ഫാ. പെഡ്രോ ഡി കോർപ വ്യക്തമാക്കി. വൈദികന്റെ വിസമ്മതം ജുവാനില്ലോയെ ചൊടിപ്പിച്ചു. പ്രകോപിതനായ അദ്ദേഹം ഫ്രാന്‍സിസ്കന്‍ മിഷ്ണറിമാരുടെ ദൗത്യത്തിന് നേരെ കടന്നാക്രമണം നടത്തി. അഞ്ചു വൈദികരെയും കൊടിയ രീതിയില്‍ മര്‍ദ്ദിച്ചും ചിലരെ അമ്പെയ്തും കൊലപ്പെടുത്തി. പ്രദേശത്തു പങ്കുവെച്ചിരിന്ന ക്രിസ്തീയ ധാർമ്മിക പ്രബോധനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിട്ടായിരിന്നു ഈ കൊലപാതകങ്ങള്‍. 1597 സെപ്റ്റംബര്‍ 14-17 തീയതികള്‍ക്കിടെ 5 ഫ്രാന്‍സിസ്കന്‍ വൈദികരും രക്തസാക്ഷിത്വം വരിച്ചു. 1950-ല്‍ ജോർജിയന്‍ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചിരിന്നു. 2024-ൽ ഇവരുടെ ജീവിതത്തെ കേന്ദ്രമാക്കി പുറത്തിറക്കിയ "ഫോർ ദി സേക്ക് ഓഫ് ദി ഗോസ്പൽ" ശ്രദ്ധ നേടിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=FVi68RlTszA
Second Video
facebook_link
News Date2026-02-20 10:08:00
Keywordsഫ്രാൻസിസ്ക
Created Date2026-02-20 10:09:09