category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവീക സമയത്തിന്റെ പൂർണ്ണത | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 07
Content"എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല" (യോഹ. 7:6) നോമ്പ് എന്നത് ഉപവാസത്തിന്റെയോ പരിത്യാഗത്തിന്റെയോ കാലമല്ല, മറിച്ച് ദൈവത്തിന്റെ സമയത്തോട് (Kairos) നമ്മുടെ ജീവിതത്തെ ചേർത്തുവെക്കാനുള്ള സമയമാണ്. "എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിനുകീഴുള്ള ഓരോ കാര്യത്തിനും ഒരു കാലമുണ്ട്" (സഭാപ്രസംഗകൻ 3:1). ഈ ദൈവിക സമയക്രമത്തിന്റെ പൂർത്തീകരണമാണ് ഈശോയിൽ നാം കാണുന്നത്. ഇസ്രായേൽ ജനത മരുഭൂമിയിൽ ദൈവത്തിന്റെ സമയത്തിനായി കാത്തിരുന്നതുപോലെ, നോമ്പുകാലത്ത് നാമും നമ്മുടെ ആഗ്രഹങ്ങളെക്കാൾ ദൈവ സമയത്തിന് /ഹിതത്തിന് മുൻഗണന നൽകാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഈശോയുടെ സമയം പൂർണ്ണമാകുന്നത് അവിടുത്തെ മഹത്വീകരണത്തിലൂടെയാണ്. നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും നോമ്പിലെ പരിത്യാഗങ്ങളും ദൈവമഹത്വത്തിനായി മാറ്റിവെക്കേണ്ടവയാണെന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റം നമ്മെ ഓർമ്മിപ്പിക്കുന്നത്. "ദൈവത്തിന്റെ സമയം നമ്മുടെ വാച്ചിലെ സമയമല്ല" എന്ന് ഫ്രാൻസിസ്പാപ്പ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്. നോമ്പുകാലത്ത് നാം തിരക്കുകളിൽ നിന്ന് മാറിനിന്ന് 'ദൈവത്തിന്റെ സമയത്തിനായി' കാത്തിരിക്കണം. അമിതമായ വേഗതയല്ല, മറിച്ച് ആത്മീയമായ ആഴമാണ് നോമ്പിൽ നമ്മുക്ക് ആവശ്യമായത്. നമ്മുടെ പ്രാർത്ഥനകൾക്ക് ഉടൻ ഉത്തരം ലഭിക്കാത്തപ്പോൾ, "എന്റെ സമയം ആയിട്ടില്ല" എന്ന് ദൈവം പറയുന്നതായി കരുതുക. "എന്റെ സമയം ഇനിയും പൂർത്തിയായിട്ടില്ല" എന്ന വചനം നമ്മെ ഓർമ്മിപ്പിക്കുന്നത് ദൈവത്തിന്റെ പദ്ധതികൾക്ക് ഒരു നിശ്ചിത സമയമുണ്ടെന്നാണ്. ഈ നോമ്പുകാലത്ത്, നമ്മുടെ ധൃതികളെ ഉപേക്ഷിച്ച്, ദൈവത്തിന്റെ സമയത്തിന്റെ പൂർണ്ണതയ്ക്കായി കാത്തിരിക്കാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-22 00:04:00
Keywordsനോമ്പ
Created Date2026-02-21 23:05:07