category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കൂദാശകളിലൂടെയും പ്രാർത്ഥനകളിലൂടെയും സൃഷ്ടിക്കേണ്ട ജാഗ്രതയുടെ വന്മതിൽ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 05
Content "പിശാച്‌ പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച്‌, നിശ്ചിതകാലത്തേക്ക്‌ അവനെ വിട്ടുപോയി" (ലൂക്കാ 4:13). നമ്മുടെ ആത്മീയ ജീവിതത്തിലെ അതീവ ജാഗ്രതയെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് "നിശ്ചിതകാലം" (The Opportune Time). സുവിശേഷകൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് 'കൈറോസ്' (Kairos) എന്ന ഗ്രീക്ക് വാക്കാണ്. ഇതിനർത്ഥം പിശാച് പൂർണ്ണമായി പരാജയപ്പെട്ട് പോയി എന്നല്ല, മറിച്ച് കൂടുതൽ സൗകര്യപ്രദമായ മറ്റൊരു അവസരത്തിനായി അവൻ തക്കം പാർത്തിരിക്കുന്നു എന്നാണ്. ഈശോയുടെ ജീവിതത്തിൽ ആ 'അവസരം' ഗത്സെമനിയിലെ പ്രാർത്ഥനയും കുരിശുമരണവുമായിരുന്നു. നമ്മുടെ ജീവിതത്തിലും ഒരു പരീക്ഷണം ജയിച്ചു കഴിയുമ്പോൾ പിശാച് പിന്മാറുന്നത് അടുത്ത വലിയൊരു കെണിയൊരുക്കാനാണെന്ന് ബൈബിൾ വ്യാഖ്യാതാക്കൾ ഓർമ്മിപ്പിക്കുന്നു. സഭാപിതാവായ വി. അംബ്രോസ് ഈ വചനത്തെ "പിശാച് വിട്ടുപോകുന്നത് നമ്മുടെ വിജയമായി കാണരുത്, മറിച്ച് അത് അടുത്ത പോരാട്ടത്തിനായുള്ള ഒരു ഇടവേള മാത്രമാണ് . നാം സുരക്ഷിതരാണെന്ന് കരുതി ജാഗ്രത കുറയ്ക്കുമ്പോഴാണ് ശത്രു വീണ്ടും വരുന്നത് എന്ന് പഠിപ്പിക്കുന്നു. "ഒരു പ്രലോഭനത്തെ ജയിക്കുന്നത് അടുത്ത പ്രലോഭനത്തിനുള്ള ഒരുക്കമാണ്" എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പ്രലോഭനങ്ങളെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട്. പിശാച് 'ഈ ലോകത്തിന്റെ രാജാവാണ്' (CCC 2851-2852). നാം ജീവിതാവസാനം വരെ ആത്മീയ സമരത്തിലാണെന്നും (Spiritual Warfare), സഭയുടെ കൂദാശകളിലൂടെയും പ്രാർത്ഥനയിലൂടെയും മാത്രമേ ഈ ശത്രുവിനെ പ്രതിരോധിക്കാൻ സാധിക്കൂ എന്നും സഭ പഠിപ്പിക്കുന്നു. ഈ നൂറ്റാണ്ടിൻ്റെ വിശുദ്ധനായ വി. പാദ്രെ പിയോ ഇതിനെപ്പറ്റി പറയുന്നത് ശ്രദ്ധേയമാണ് - "പിശാച് ഒരു ചങ്ങലയ്ക്കിട്ട നായയെപ്പോലെയാണ്. നാം അവന്റെ അടുത്തേക്ക് ചെന്നാൽ മാത്രമേ അവൻ നമ്മെ കടിക്കൂ". പ്രലോഭനങ്ങൾ അവസാനിക്കുന്ന കാലയളവിൽ നാം ആത്മീയമായി മന്ദീഭവിച്ചാൽ, ചങ്ങല പൊട്ടിച്ചുവരുന്ന നായയെപ്പോലെ അവൻ നമ്മെ ആക്രമിക്കും. വിശുദ്ധ ഇഗ്നേഷ്യസ് ലെയോള തന്റെ 'ആത്മീയ സാധനകളിൽ' (Spiritual Exercises) എന്ന ആത്മീയ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നത്, സന്തോഷത്തിന്റെ കാലത്ത് പ്രലോഭനങ്ങളെ നേരിടാൻ മുൻകൂട്ടി ഒരുങ്ങണം എന്നാണ്. ജീവിതത്തിൽ എല്ലാം ശുഭകരമായി നടക്കുമ്പോൾ നാം പ്രാർത്ഥനയിൽ അലസരാകാറുണ്ട്. എന്നാൽ ശത്രു 'നിശ്ചിത കാലത്തേക്ക്' മാത്രമേ മാറിനിൽക്കുന്നുള്ളൂ എന്ന സത്യം നാം മറക്കരുത് എന്ന് ആത്മീയ പിതാക്കൻമാർ വിശേഷിപ്പിക്കുന്ന ആത്മീയ അലംഭാവം (Spiritual Complacency) എന്ന വാക്ക് നമ്മുടെ ഓർമ്മയിൽ ഉണ്ടാകട്ടെ. വിശുദ്ധിയുടെ പാതയിലാണെന്ന് തോന്നുമ്പോഴാണ് വീഴാൻ സാധ്യത കൂടുതൽ. ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്‌ഷിച്ചുകൊള്ളട്ടെ.(1 കോറിന്തോസ്‌ 10 : 12). പ്രലോഭനങ്ങളുടെ അഭാവം വിജയമല്ല, മറിച്ച് അടുത്ത യുദ്ധത്തിന് മുൻപുള്ള ശാന്തതയാണ്. "ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ" എന്ന ഈശോയുടെ ജാഗ്രത നിർദ്ദേശം ഇന്നും പ്രസക്തമാണ്. സൈബർ ലോകത്തെ പ്രലോഭനങ്ങളും ലൗകിക സുഖങ്ങളും നമ്മുടെ ആത്മീയ കവചങ്ങളിൽ വിള്ളലുണ്ടാക്കാൻ കാത്തിരിക്കുകയാണ്. ഈശോയെപ്പോലെ വചനം കൊണ്ട് പിശാചിനെ നേരിടുക. പരീക്ഷണമില്ലാത്ത സമയങ്ങളിൽ ആത്മീയമായി കരുത്താർജ്ജിക്കുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-20 09:06:00
Keywordsനോമ്പ്
Created Date2026-02-20 09:06:37