category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവലിയ നോമ്പ് തെറ്റുകൾ തിരിച്ചറിയാനും അനുരഞ്ജനത്തിനുമുള്ള സമയം: ലെയോ പാപ്പ
Contentറോം: നോമ്പുകാലം വ്യക്തിപരമായ രീതിയിൽ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിലും തങ്ങളുടെ പാപങ്ങൾ തിരിച്ചറിയാനും, അനുരഞ്ജനപ്പെടാനുമുള്ള സമയമാണെന്ന് ലെയോ പാപ്പ. 2026-ലെ വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്ക ദേവാലയത്തിൽ നടന്ന വിഭൂതിദിന ചടങ്ങുകള്‍ക്ക് കാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരിന്നു പാപ്പ. പാപത്തിന്റെ വ്യക്തിപരമായ സ്വഭാവം നിലനിൽക്കെത്തന്നെ, സമൂഹമെന്ന നിലയിൽ പാപത്തിന്റെ ഘടനകൾ സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽ മാത്രമല്ല, മതത്തിൽ പോലും നിലനിൽക്കുന്നുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഒരു സമൂഹമെന്ന നിലയിൽ ഐക്യത്തിന്റെ ചിന്ത മുന്നോട്ടുവെച്ച പാപ്പ, കത്തോലിക്കാസഭയും തങ്ങളുടെ തെറ്റുകൾ തിരിച്ചറിയുന്ന പ്രവാചക സ്വരമുള്ള ഒരു സമൂഹമായാണ് നിലനിൽക്കുന്നതെന്നും പറഞ്ഞു. തളർന്നിരിക്കാനോ സ്വന്തം സ്ഥാനങ്ങളിൽ സ്വസ്ഥമായി ഇരിക്കാനോ എന്നതിനേക്കാൾ, വ്യക്തികളെന്ന നിലയിലും, സ്ഥാപനങ്ങളെന്ന നിലയിലും സമൂഹമെന്ന നിലയിലും തങ്ങൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ഏറ്റുപറയുകയും, അനുതാപത്തിലൂടെ അനുരഞ്ജനത്തിലേക്ക് കടന്നുവരികയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പ എടുത്തുപറഞ്ഞു. നോമ്പുകാലം വിചിന്തനത്തിനും ആധികാരികമായ ജീവിത നവീകരണത്തിനുമുള്ള ഒരു അനുകൂല സമയമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, ഇത് നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തെയും പ്രഘോഷണത്തെയും കൂടുതൽ വിശ്വസനീയമാക്കാനുള്ള അനുരഞ്ജനത്തിന്റെ അവസരമാണ് നൽകുന്നതെന്നും ആവർത്തിച്ചു. തങ്ങളുടെ പാപങ്ങൾ തിരിച്ചറിഞ്ഞ് അനുരഞ്ജനപ്പെടുന്നത് പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവും സാക്ഷ്യവുമാണ്. ചാരത്തിൽ തുടരാനല്ല, അതിൽനിന്ന് ഉയർന്നെഴുന്നേൽക്കാനും പുനരുദ്ധരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ സന്ദേശത്തില്‍ ഓർമ്മിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-20 18:01:00
Keywordsലെയോ
Created Date2026-02-20 18:22:20