Contents
Displaying 25801-25810 of 26059 results.
Content:
26259
Category: 1
Sub Category:
Heading: യുക്രൈനിലേക്ക് വീണ്ടും പാപ്പയുടെ കൈത്താങ്ങ്; മരുന്നുകളും ഇലക്ട്രിക് റേഡിയറ്ററുകളും എത്തിച്ച് സഹായം
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി അടിയന്തിരമായി ആവശ്യമായ മരുന്നുകളും ആയിരത്തിലധികം ഇലക്ട്രിക് റേഡിയറ്ററുകളും അടങ്ങിയ സഹായം യുക്രൈനിലേക്ക് വീണ്ടും അയച്ച് ലെയോ പതിനാലാമൻ മാർപാപ്പ. റഷ്യൻ വ്യോമാക്രമണങ്ങൾ മൂലമുണ്ടായ ഗുരുതരമായ സാഹചര്യം സപോരിജിയ മേഖലയിൽ വലിയ പ്രതിസന്ധിയും സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും സഹായമെത്തിച്ചത്. രണ്ടാഴ്ച മുന്‍പ് ഊര്‍ജ്ജ പ്രതിസന്ധിയെ മറികടക്കാന്‍ മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി എൺപത് വൈദ്യുതി ജനറേറ്ററുകൾ രാജ്യത്തേക്ക് എത്തിച്ചിരിന്നു. ഇതിന് പിന്നാലെയാണ് അടുത്ത സഹായവും. പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കിയുടെ നേതൃത്വത്തിലുള്ള ഓഫീസ് അയച്ച വസ്തുക്കളില്‍ 1 മില്യൺ യൂറോ (1.17 മില്യൺ ഡോളർ) വാണിജ്യ മൂല്യമുള്ള അവശ്യ മരുന്നുകളും ഉള്‍പ്പെടുന്നു. ഫോണ്ടാസിയോൺ ബാൻകോ ഫാർമസ്യൂട്ടിക്കോ മരുന്ന് കമ്പനിയാണ് മരുന്നുകള്‍ വത്തിക്കാന് ലഭ്യമാക്കിയത്. അതിശൈത്യം രൂക്ഷമായ യുക്രൈനില്‍ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായ അനിശ്ചിതാവസ്ഥയെ തുടര്‍ന്നു ഖാർകിവ്-സപോരിജിയ മേഖലയില്‍ എണ്ണൂറിലധികം കുടുംബങ്ങൾ വലിയ രീതിയില്‍ കഷ്ട്ടപ്പെടുകയായിരിന്നു. തണുത്തുറഞ്ഞ താപനിലയെ പ്രതിരോധിക്കാന്‍ ജനത്തിന് കഴിയാതെ വന്നതോടെ കൊടിയ പ്രതിസന്ധിയിലായി. ഈ പശ്ചാത്തലത്തില്‍ ചൂട് ലഭ്യമാക്കുവാന്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഇലക്ട്രിക് റേഡിയറ്ററുകളും എത്തിച്ചിട്ടുണ്ട്. അതിശൈത്യത്തെ പ്രതിരോധിക്കാന്‍ ആയിരത്തിലധികം റേഡിയേറ്ററുകളാണ് വത്തിക്കാന്‍ എത്തിച്ചത്. ഫെബ്രുവരി മാസത്തിലെ ആദ്യ വാരത്തില്‍ സഹായത്തിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ 3 ട്രക്ക് ഭക്ഷണ വിഭവങ്ങളും പാപ്പയുടെ ഉപവി കാര്യാലയം വത്തിക്കാനില്‍ എത്തിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-25-14:43:42.jpg
Keywords: യുക്രൈ, പാപ്പ

26260
Category: 1
Sub Category:
Heading: ദാവീദിനെ കേന്ദ്രമാക്കിയുള്ള ആനിമേറ്റഡ് മ്യൂസിക്കൽ ചലച്ചിത്രം കൂടുതല്‍ തീയേറ്ററുകളിലേക്ക്
Content: കാലിഫോര്‍ണിയ: കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിൽ വിജയകരമായി പ്രദർശിപ്പിച്ച ആനിമേറ്റഡ് മ്യൂസിക്കൽ ചിത്രമായ 'ഡേവിഡ്' കൂടുതല്‍ തീയേറ്ററുകളിലേക്ക്. എളിയ ഇടയനിൽ നിന്ന് അഭിഷിക്തനായ രാജാവിലേക്കുള്ള യാത്ര പ്രമേയമാക്കിയുള്ള ആനിമേഷന്‍ സിനിമ നേരത്തെ ശ്രദ്ധ നേടിയിരിന്നു. മാർച്ച് 12 മുതല്‍ സിനിമ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തും. ദി കിംഗ് ഓഫ് കിംഗ്സ്, സൗണ്ട് ഓഫ് ഫ്രീഡം, ദി ചോസൺ എന്നീ പ്രമുഖ സിനിമകൾ നിർമ്മിച്ച 2521 എന്റർടൈൻമെന്റ്, ഏഞ്ചൽ സ്റ്റുഡിയോസ് ഒരുക്കുന്ന ഡേവിഡ് ഇതുവരെ 83 മില്യൺ ഡോളറിലധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിരിന്നു. വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ആനിമേറ്റഡ് ചിത്രത്തിന്, ആദ്യ വാരാന്ത്യത്തില്‍ അമേരിക്കയിൽ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന ഖ്യാതി സിനിമ നേടിയിരിന്നു. ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സിനിമയുടെ പ്രദർശനത്തിനുള്ള പ്രീ ബുക്കിംഗ് ഫെബ്രുവരി 12ന് ആരംഭിച്ചിരിന്നു. ഈ സിനിമ കാണാൻ മാതാപിതാക്കൾ കുട്ടികളെ കൊണ്ടുപോകുന്നത് അവര്‍ സ്നേഹപൂർവ്വം ഓർക്കുമെന്നും ഇതുപോലുള്ള നിമിഷങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകളായി മാറുമെന്നും 2521 എന്റർടൈൻമെന്റിന്റെ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ആൻഡ് കണ്ടന്റ് ഓഫീസറുമായ ഡേവിഡ് എൽ. ഹണ്ട് പറഞ്ഞു. വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള പല സിനിമകളും അജണ്ടയോടെയാണ് അവതരിപ്പിക്കാറുള്ളതെന്നും എന്നാല്‍ വ്യക്തമായും ഒരു ക്രിസ്തീയ വീക്ഷണ കോണിൽ നിന്നാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ബ്രെന്റ് ഡാവെസ് പറഞ്ഞു. വിശ്വസിക്കാത്തവരെ ഒഴിവാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന അവതരണമാണ് സിനിമയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ ഫെബ്രുവരി 26ന് മെക്സിക്കോയിൽ ചിത്രത്തിന്റെ പ്രീബുക്കിംഗ് ആരംഭിക്കും. റോള എന്റർടൈൻമെന്റാണ് ചിത്രം വിതരണം ചെയ്യുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-25-17:38:03.jpg
Keywords: ചലച്ചി

26261
Category: 22
Sub Category:
Heading: ആത്മീയ വിജയത്തിന്റെ താക്കോലുകൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 11
Content: "പ്രാർത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വർഗ്ഗം പുറത്തുപോവുകയില്ല" (മർക്കോസ് 9: 29). വലിയ നോമ്പ് വെറുമൊരു അനുഷ്ഠാനമല്ല, മറിച്ച് ആത്മാവിനെ അടിമപ്പെടുത്തുന്ന തിന്മയുടെ ശക്തികൾക്കെതിരെയുള്ള ഒരു ആത്മീയ സമരമാണ്. നമ്മുടെ ആത്മീയ ജീവിതത്തിലെ പരാജയങ്ങളുടെ കാരണം ശരിയായ പ്രാർത്ഥനയുടെയും ആത്മനിയന്ത്രണത്തിന്റെയും അഭാവമാണെന്ന് കർത്താവ് ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനയും ഉപവാസവും വഴി ദൈവത്തെ സമീപിക്കുന്ന രീതി പഴയനിയമത്തിലും പ്രകടമാണ്. ഉദാഹരണമായി, ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിനും അവിടുത്തെ സ്വരം കേൾക്കുന്നതിനും മുൻപായി മോശയും ഏലിയായും 40 ദിവസം ഉപവസിച്ചു. യോനാ പ്രവാചകന്റെ വാക്കുകൾ കേട്ട് രാജാവ് മുതൽ മൃഗങ്ങൾ വരെ ഉപവസിച്ച് പ്രാർത്ഥിച്ചപ്പോഴാണ് ദൈവം ആ നഗരത്തെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് മുൻപ് 40 ദിവസം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. പുതിയ നിയമത്തിൽ ഇത് വെറുമൊരു നിയമമല്ല, മറിച്ച് ദൈവവുമായുള്ള ആഴമായ ബന്ധത്തിന്റെ ഭാഗമാണ്. "ശരീരത്തിന്റെ രോഗങ്ങൾ ഉപവാസം വഴി സുഖപ്പെടുമ്പോൾ, ആത്മാവിന്റെ വ്യാധികൾ പ്രാർത്ഥനയിലൂടെ സുഖപ്പെടുന്നു" എന്ന് വി. ജെറോം പഠിപ്പിക്കുന്നു. ഒരു വശത്ത് ശരീരം ഒടുങ്ങുകയും മറുവശത്ത് ആത്മാവ് ഉണരുകയും ചെയ്യുന്ന പ്രക്രിയയാണിത്. "പ്രാർത്ഥനയും ഉപവാസവും ഒരു പക്ഷിയുടെ രണ്ട് ചിറകുകൾ പോലെയാണ്. ഒരു ചിറകുമാത്രം ഉപയോഗിച്ച് പറക്കാൻ കഴിയില്ല; അതുപോലെ പ്രാർത്ഥനയില്ലാത്ത ഉപവാസവും ഉപവാസമില്ലാത്ത പ്രാർത്ഥനയും അപൂർണ്ണമാണ് എന്ന് വി. ആഗസ്തീനോസ് പ്രാർത്ഥനയും ഉപവാസവും തമ്മിലുള്ള ബന്ധത്തെ കുറിച്ചു പറയുന്നു. ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽ പറഞ്ഞു: "ഉപവാസം നമ്മുടെ ഭൗതിക സുഖങ്ങളോടുള്ള ആസക്തിയെ കുറയ്ക്കുന്നു, പ്രാർത്ഥന നമ്മുടെ ഹൃദയത്തെ ദൈവത്തിലേക്ക് തുറക്കുന്നു" ഈ കാലഘട്ടത്തിലെ 'ഡിജിറ്റൽ ആസക്തികൾ' പോലെയുള്ള 'വർഗ്ഗങ്ങളെ' പുറത്താക്കാൻ പ്രാർത്ഥനയും നോമ്പും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "ഈ വർഗ്ഗം" ഇന്ന് ആര്? ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്ന് പുറത്തുപോകേണ്ട "ഈ വർഗ്ഗം" എന്നത് സ്വാർത്ഥത, അമിതമായ ദേഷ്യം, അസൂയ, പാപസാഹചര്യങ്ങളോടുള്ള ആസക്തി എന്നിവയാകാം. പ്രാർത്ഥനയും ഉപവാസവും വഴി മാത്രമേ ഇവയെ കീഴ്പ്പെടുത്താൻ സാധിക്കൂ . വലിയ നോമ്പിന്റെ ഈ ദിനങ്ങളിൽ, വെറും ഭക്ഷണവർജ്ജനം എന്നതിലുപരി ദൈവത്തിന്റെ ആത്മീയ ബലം തേടുന്ന ഒരു പ്രക്രിയയായി ഉപവാസത്തെ മാറ്റാം. ശിഷ്യന്മാർക്ക് ഈ അത്ഭുതം ചെയ്യാൻ കഴിയാതിരുന്നത് അവരുടെ അവിശ്വാസം മൂലമായിരുന്നു. "എന്റെ അവിശ്വാസത്തെ സഹായിക്കണമേ" എന്ന ആ പിതാവിന്റെ പ്രാർത്ഥന നമ്മുടെയും പ്രാർത്ഥനയാകട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-26-11:11:06.jpg
Keywords: വിചിന്തനങ്ങൾ

26262
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്; സഭാ പ്രതിനിധികളുമായുള്ള ചര്‍ച്ച മറ്റന്നാള്‍
Content: തിരുവനന്തപുരം: ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം 28ന് നടക്കും. ക്രൈസ്തവ സഭാ പ്രതിനിധികളെ ഉൾപ്പെടെ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ചാകും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ 20നു നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചിരുന്നു. ഇതാണ് 28നു തിരുവനന്തപുരത്ത് ചേരാൻ തീരുമാനിച്ചത്. ഏറെനാളത്തെ സമ്മർദത്തിന് ഒടുവിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട 32 തീരുമാനങ്ങൾകൂടി നടപ്പാക്കാനും തീരുമാനിച്ചിരുന്നു.
Image: /content_image/India/India-2026-02-26-11:27:46.jpg
Keywords: കോശി

26263
Category: 18
Sub Category:
Heading: സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായി ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
Content: കൊച്ചി: കേരളത്തിലെ ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനും സർക്കാർ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായി കെആർഎൽസിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിൽ നിലനിന്നിരുന്ന തടസങ്ങൾ ഒഴിവാക്കാനെടുത്ത തീരുമാനവും സ്വാഗതാർഹമാണ്. 1947 എന്ന കാലപരിധി ഒഴിവാക്കുന്നതും ഈ വിഷയത്തിലുള്ള പ്രയാസം പരിഹരിക്കും. തീരുമാനം വ്യക്തമാക്കി സർക്കാർ ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണു പ്രതീക്ഷ. ജെ.ബി. കോശി കമ്മീഷൻ പഠനറിപ്പോർട്ടും ശിപാർശകളും പൊതുജനങ്ങളുടെ അറിവിലേക്കായി അടിയന്തരമായി പ്രസിദ്ധീകരിക്കണം. അഞ്ഞൂറിലധികം ശിപാർശകളാണു കമ്മീഷൻ സർക്കാരിന് നൽകിയിട്ടുള്ളത്. ഈ ശിപാർശകൾ മുൻഗണനാക്രമത്തിൽ കൂടിയാലോചനകളിലൂടെ നടപ്പിലാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ.ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ ആവശ്യപ്പെട്ടു.
Image: /content_image/India/India-2026-02-26-11:37:33.jpg

26264
Category: 1
Sub Category:
Heading: റോം രൂപതയില്‍ നാല് സഹായ മെത്രാന്മാരെ നിയമിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പ രൂപതാധ്യക്ഷനായ റോം രൂപതയിലേക്ക് നാല് പുതിയ സഹായ മെത്രാന്മാരെ നിയമിച്ചു. റോമിൽ ഇടവക വൈദികരായി സേവനം ചെയ്തവരാണ് നിയുക്ത മെത്രാന്മാരെല്ലാം. ഫാ. സ്റ്റെഫാനോ സ്പരപാനി, ഫാ. അലസ്സാൻഡ്രോ സെനോബി, ഫാ. ആൻഡ്രിയ കാർലെവാലെ, ഫാ. മാർക്കോ വാലന്റി എന്നിവരാണ് നിയുക്ത സഹായ മെത്രാന്മാര്‍. 1956 ജൂലൈ 24 ന് റോമിലാണ് ഫാ. സ്റ്റെഫാനോ സ്പരപാനി ജനിച്ചത്. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രം പഠിച്ച അദ്ദേഹം പിന്നീട് ധാർമിക ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1991 ഒക്ടോബർ 4ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. കോർവിയേലിൽ സഹ വികാരി, 1995 മുതൽ വികാരി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 1969 നവംബർ 10ന് അലസ്സാൻഡ്രോ സെനോബി റോമിൽ ജനിച്ചു. പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയിൽ പഠിച്ച അദ്ദേഹം 1996 ഏപ്രിൽ 28ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. സാൻ പോളികാർപോയിലെ സഹവികാരി (1996–2008), വികാരി (2008–2017) എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2017 മുതൽ, സാന്താ ലൂസിയയിലെ ഇടവക വികാരിയായും 2025 മുതൽ നഗരത്തിന്റെ വെസ്റ്റ് സെക്ടറിലെ എപ്പിസ്കോപ്പൽ വികാരിയായി സേവനം ചെയ്തു വരികയായിരിന്നു. 1971 ഏപ്രിൽ 8 ന് റോമിലാണ് ഫാ. ആൻഡ്രിയ കാർലെവാലെ ജനിച്ചത്. പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയിൽ ചേര്‍ന്ന അദ്ദേഹം 1998 മെയ് 3ന് തിരുപ്പട്ടം സ്വീകരിച്ച. സാന്താ ഗല്ല അല്ല ഗാർബറ്റെല്ലയിലെയും (1998–2003) സാന്റ്'ഐറീനിയോ എ സെന്റോസെല്ലെയിലെയും (2003–2009) സഹ വികാരിയായി സേവനം ചെയ്തു. 2025 മുതൽ, അപ്പിയോ-ലാറ്റിനോ പ്രദേശത്തെ സാൻ ജിയോവന്നി ബാറ്റിസ്റ്റ ഡി റോസിയുടെ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. 1961 ഫെബ്രുവരി 28ന് റോമിന് വടക്കുള്ള സബീനയിലെ കാന്റലൂപ്പോയിലാണ് ഫാ. മാർക്കോ വാലന്റി ജനിച്ചത്. റോമിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിക്കുന്നതിന് മുന്‍പ് അദ്ദേഹം പൊന്തിഫിക്കൽ റോമൻ മൈനറിലും മേജർ സെമിനാരികളിലും പഠിച്ചു. തുടർന്ന് റോമിലെ പൊതു ഗവേഷണ സർവകലാശാലയായ ലാ സപിയൻസയിലെ ഫാക്കൽറ്റി ഓഫ് ലെറ്റേഴ്‌സിൽ നിന്ന് കലാ ചരിത്രത്തിൽ ബിരുദം നേടി. 1986 ഏപ്രിൽ 26ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. 2024 മുതൽ, റോമിലെ കർത്താവിന്റെ രൂപാന്തരീകരണത്തിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ സേവനം ചെയ്തു വരികയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-26-13:06:36.jpg
Keywords: റോം

26265
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു അപ്പസ്തോലിക സന്ദര്‍ശനം നടത്തുവാന്‍ ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തുർക്കിയിലേക്കും ലെബനോനിലേക്കും കഴിഞ്ഞ വർഷാവസാനം നടത്തിയ അപ്പസ്തോലിക യാത്രകൾക്ക് ശേഷം അന്താരാഷ്ട്ര അപ്പസ്തോലിക യാത്രകൾക്കു ലെയോ പാപ്പ വീണ്ടും ഒരുങ്ങുന്നു. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നിവിടങ്ങളിലേക്കാണ് പാപ്പ വരും നാളുകളിൽ യാത്ര ചെയ്യുകയെന്ന് ഇന്നലെ ഫെബ്രുവരി 25ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ അറിയിച്ചു. വലിയ ആഴ്ചയ്ക്ക് മുൻപായി, മാർച്ച് 28ന് മൊണാക്കോ രാജ്യത്തേക്കാണ് പാപ്പ പ്രഥമ അപ്പസ്തോലിക സന്ദര്‍ശനം നടത്തുക. ഏകദിന സന്ദര്‍ശനമാണ് ഇവിടെ നടത്തുക. 2026-ലെ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയത് ആഫ്രിക്കയിലെ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങൾ നീളുന്ന യാത്രയാണ്. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിലായിരിക്കും പാപ്പ ഈ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തുക. അൾജീരിയയിലെ അൾജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പരിശുദ്ധ പിതാവ് സന്ദർശിക്കുക. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ആഫ്രിക്കയിൽ പതിനൊന്ന് ദിവസങ്ങൾകൊണ്ട് ഏഴ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. 2026-ലെ മൂന്നാമത് അപ്പസ്തോലിക യാത്ര സ്പെയിനിലേക്കുള്ളതാണ്. ജൂൺ ആറ് മുതൽ പന്ത്രണ്ട് വരെ തീയതികളിലായി നടക്കുന്ന ഈ യാത്രയിൽ പാപ്പാ ആദ്യമെത്തുക തലസ്ഥാനമായ മാഡ്രിഡിലായിരിക്കും. തുടർന്ന്, ബാഴ്സലോണയിലുള്ള പ്രസിദ്ധമായ തിരുക്കുടുംബദേവാലയത്തിന്റെ ഭാഗമായ ഉയരമേറിയ ഗോപുരം പരിശുദ്ധ പിതാവ് ഉദ്‌ഘാടനം ചെയ്യും. ദേവാലയത്തിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചതും, കഴിഞ്ഞ വർഷം ധന്യനായി പ്രഖ്യാപിക്കപ്പെട്ടതുമായ ആന്റണി ഗൗദിയുടെ മരണത്തിന്റെ നൂറാം വർഷത്തിലാണ് പരിശുദ്ധ പിതാവ് ഇവിടെയെത്തുന്നത് എന്ന ഒരു പ്രത്യേകത കൂടി ഇത്തവണത്തെ അപ്പസ്തോലിക യാത്രയ്ക്കുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-26-14:51:11.jpg
Keywords: ലെയോ

26266
Category: 1
Sub Category:
Heading: ലണ്ടനിൽ സുവിശേഷ പ്രഘോഷണം തടഞ്ഞ തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രതിരോധിച്ച വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു അഭിനന്ദന പ്രവാഹം
Content: ലണ്ടന്‍: ബ്രിട്ടന്റെ ക്രിസ്തീയ പാരമ്പര്യത്തെ വെല്ലുവിളിച്ച് സുവിശേഷ പ്രഘോഷണം തടഞ്ഞ തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രതിരോധിച്ച വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു അഭിനന്ദന പ്രവാഹം. ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പൽ റോഡില്‍ സുവിശേഷ പ്രഘോഷണം നടത്തിക്കൊണ്ടിരിന്ന ക്രൈസ്തവ വിശ്വാസിയെ ചോദ്യം ചെയ്യുകയും തള്ളി മാറ്റുകയും "ഇത് മുസ്ലിം പ്രദേശമാണ്" എന്ന വാദമുയര്‍ത്തുകയും ചെയ്ത ഇസ്ലാം മതസ്ഥര്‍ക്കു മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കാണ് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി ലഭിക്കുന്നത്. ഇവരുടെ ചിത്രങ്ങളും അഭിനന്ദന പോസ്റ്റുകളുമായി നിരവധി പേര്‍ മുന്നോട്ടു വന്നിരിക്കുകയാണ്. </p> <iframe allowfullscreen frameborder="0" width="698" height="573" scrolling="no" id="molvideoplayer" title="MailOnline Embed Player" src="https://www.dailymail.co.uk/embed/video/3608101.html"></iframe> <p> ഇസ്ലാം മതസ്ഥര്‍ നടത്തിയ ആക്രോശത്തിനിടയിലും സുവിശേഷപ്രഘോഷകന്റെ പ്രസംഗിക്കാനുള്ള നിയമപരമായ അവകാശം പോലീസ് ഉദ്യോഗസ്ഥ വിശദീകരിക്കുകയായിരിന്നു. ബ്രിട്ടനിൽ എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകൾക്ക് സംസാര സ്വാതന്ത്ര്യം ഒരുപോലെ ബാധകമാണെന്ന് അവര്‍ വ്യക്തമാക്കി. പ്രസംഗത്തിൽ അസ്വസ്ഥരായ ഇസ്ലാം മതസ്ഥരോട് മാറിനിൽക്കണമെന്ന് അവർ നിര്‍ദ്ദേശിക്കുന്നതും വീഡിയോയില്‍ ദൃശ്യമായിരിന്നു. അതേസമയം ലണ്ടനെ മുസ്ലിം കേന്ദ്രമാക്കി ചിത്രീകരിച്ചു ക്രൈസ്തവ വിശ്വാസത്തെ അപഹസിച്ച ഇസ്ലാം മതസ്ഥരായ യുവാക്കള്‍ക്ക് എതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇസ്ലാം മതസ്ഥര്‍ക്ക് മുന്നില്‍ പതറാത്ത പോലീസ് ഉദ്യോഗസ്ഥയ്ക്കു അഭിനന്ദന പ്രവാഹമാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭയമോ പക്ഷപാതമോ ഇല്ലാതെ സാമാന്യബുദ്ധിയോടെയുള്ള പോലീസ് ഉത്തരവാദിത്വത്തിന് ഉദാഹരണമാണ് ഇതെന്ന് അസിസ്റ്റന്റ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ് പറഞ്ഞു. അതേസമയം ബ്രിട്ടന്റെ ക്രിസ്തീയ പാരമ്പര്യം, മതസ്വാതന്ത്ര്യം തുടങ്ങീയ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ യുകെയിൽ വ്യാപകമാകുന്നതിനിടെയാണ് സുവിശേഷ പ്രഘോഷകന് നേരെയുള്ള ആക്രമണമെന്നത് ശ്രദ്ധേയമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-26-16:47:34.jpg
Keywords: ഇസ്ലാ, ലണ്ട

26267
Category: 1
Sub Category:
Heading: മെക്സിക്കോ കലാപത്തില്‍ അമരുന്നതിനിടെ ദേവാലയത്തിന് മുകളില്‍ നിന്ന് ദിവ്യകാരുണ്യ ആശീര്‍വാദം; വീഡിയോ വൈറല്‍
Content: ഗ്വാഡലജാര: മെക്സിക്കോയിൽ ലഹരി മാഫിയ തലവന്‍ “എൽ മെൻചോ” എന്നറിയപ്പെടുന്ന നെമെസിയോ ഒസെഗുര കൊല്ലപ്പെട്ടതിനെ തുടര്‍ന്നു രാജ്യം കലാപത്തിന് വേദിയായപ്പോള്‍ ദിവ്യകാരുണ്യ ആശീര്‍വാദവുമായുള്ള വൈദികന്റെ വീഡിയോ വൈറലാകുന്നു. "ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ" എന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനായിരുന്ന എൽ മെൻചോ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിന് പിന്നാലെ ഹലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ അംഗങ്ങളും സഖ്യ കക്ഷികളും തെരുവിലിറങ്ങി വാഹനങ്ങളും കടകളും പെട്രോൾ പമ്പുകളും കത്തിക്കുകയായിരിന്നു. രാജ്യം കലാപത്തില്‍ അമരുന്നതിനിടെയാണ് ദിവ്യകാരുണ്യവുമായുള്ള വൈദികന്റെ വീഡിയോ ശ്രദ്ധ നേടുന്നത്. അസ്വസ്ഥതകൾക്കിടയിൽ, ഗ്വാഡലജാര മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ എൽ സാൾട്ടോ യിലെ ഹോളി ക്രോസ് ഇടവക വികാരിയായ ഫാ. റിക്കാർഡോ ലോപ്പസ് ഡയസ്, വിശ്വാസത്തിന്റെ സാക്ഷ്യവുമായി ഇടവക ദേവാലയത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ ദിവ്യകാരുണ്യവുമായി എത്തുകയായിരിന്നു. അവിടെ നിന്ന്, നാല് വശത്തേക്കും ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കി. "കർത്താവ് എല്ലാറ്റിനും അതീതനാണെന്ന്" വിശ്വാസികളെ ഓർമ്മിപ്പിക്കുന്നതായിരിന്നു വൈദികന്റെ ദിവ്യകാരുണ്യ ആശീര്‍വാദം. </p> <blockquote class="twitter-tweet"><p lang="es" dir="ltr"> Sacerdotes en el estado mexicano de Jalisco subieron a azoteas para exponer al Santísimo Sacramento y orar por la paz durante la ola de violencia que azotó el domingo al país latinoamericano tras la muerte de 'El Mencho'.<a href="https://t.co/N4FGhV0HmE">https://t.co/N4FGhV0HmE</a> <a href="https://t.co/OY45LwwIWr">pic.twitter.com/OY45LwwIWr</a></p>— Sepa Más (@Sepa_mass) <a href="https://twitter.com/Sepa_mass/status/2025859941295444017?ref_src=twsrc%5Etfw">February 23, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഗ്വാഡലജാരയിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലും അക്രമത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വാർത്ത ഞായറാഴ്ച രാവിലെ മുഴുവൻ പ്രചരിച്ചതിനെ തുടർന്നാണ് ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കുവാന്‍ തീരുമാനമെടുത്തതെന്ന് ഫാ. റിക്കാർഡോ പറഞ്ഞു. ഭീഷണിയുടെയും അക്രമത്തിന്റെയും പശ്ചാത്തലത്തില്‍ പല ഇടവകകളും അടച്ചിട്ടിരിക്കുകയാണ്. ബലിയര്‍പ്പണം ഓണ്‍ലൈനായി ലഭ്യമാക്കിക്കൊണ്ടാണ് വൈദികര്‍ ശുശ്രൂഷ തുടരുന്നത്. ഇതിനിടെയിലാണ് ഫാ. റിക്കാർഡോ ദേവാലയത്തിന്റെ ഏറ്റവും മുകളില്‍ നിന്നു നഗരത്തിന് ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കിയത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങീയ നവമാധ്യമങ്ങളിലൂടെ ലക്ഷകണക്കിന് ആളുകളാണ് ഇതിന്റെ വീഡിയോ കണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-26-18:25:56.jpg
Keywords: മെക്സിക്കോ

26268
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന് പുതിയ നേതൃത്വം
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവളം സ്പാർക് പാസ്റ്ററൽ സെൻ്ററിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറായി ക്രിസ്റ്റി വർഗീസ് (ബത്തേരി), ജനറൽ സെക്രട്ടറിയായി സിജോ സി. ജോസഫ് (തിരുവനന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ സഭാതല യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. യൂഹോനോൻ മാർ അലക്‌സിയോസ്, വികാരി ജനറാൾ ഫാ. തോമസ് കയ്യാലയ്ക്കൽ, സഭാതല ഡയറക്‌ടർ റവ. ഡോ. പ്രഭീഷ് ജോർജ്, മുൻ പ്രസിഡൻ്റ് മോനു ജോസഫ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികൾ: ജിജോ ഇമ്മാനുവേൽ (പാറശാല), ജെർലിൻ ജോൺസൺ (പൂന-ഖഡ്‌കി), ബെൻസൻ ബാബു (മൂവാറ്റുപുഴ)-വൈസ് പ്രസിഡൻറുമാർ, പ്രിൻസ് റെജി (പത്തനംതി ട്ടെ)-ട്രഷറർ, ജോബിൻ ജി. ജോൺ (മാവേലിക്കര), സിജോ ജോസ് (പുത്തൂർ) ജോസ് മിൽട്ടൻ (മാർത്താണ്ഡം) -സെക്രട്ടറിമാർ, ഗിഫ്റ്റി അന്ന ജോർജ് (ഡൽഹി-ഗുഡ്‌ഗാവ്), സനൽ സാം (തിരുവല്ല) -സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-27-09:25:57.jpg
Keywords: മലങ്കര