category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആത്മീയ വിജയത്തിന്റെ താക്കോലുകൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 11
Content "പ്രാർത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വർഗ്ഗം പുറത്തുപോവുകയില്ല" (മർക്കോസ് 9: 29). വലിയ നോമ്പ് വെറുമൊരു അനുഷ്ഠാനമല്ല, മറിച്ച് ആത്മാവിനെ അടിമപ്പെടുത്തുന്ന തിന്മയുടെ ശക്തികൾക്കെതിരെയുള്ള ഒരു ആത്മീയ സമരമാണ്. നമ്മുടെ ആത്മീയ ജീവിതത്തിലെ പരാജയങ്ങളുടെ കാരണം ശരിയായ പ്രാർത്ഥനയുടെയും ആത്മനിയന്ത്രണത്തിന്റെയും അഭാവമാണെന്ന് കർത്താവ് ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനയും ഉപവാസവും വഴി ദൈവത്തെ സമീപിക്കുന്ന രീതി പഴയനിയമത്തിലും പ്രകടമാണ്. ഉദാഹരണമായി, ദൈവത്തെ മുഖാമുഖം ദർശിക്കുന്നതിനും അവിടുത്തെ സ്വരം കേൾക്കുന്നതിനും മുൻപായി മോശയും ഏലിയായും 40 ദിവസം ഉപവസിച്ചു. യോനാ പ്രവാചകന്റെ വാക്കുകൾ കേട്ട് രാജാവ് മുതൽ മൃഗങ്ങൾ വരെ ഉപവസിച്ച് പ്രാർത്ഥിച്ചപ്പോഴാണ് ദൈവം ആ നഗരത്തെ ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിന് മുൻപ് 40 ദിവസം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. പുതിയ നിയമത്തിൽ ഇത് വെറുമൊരു നിയമമല്ല, മറിച്ച് ദൈവവുമായുള്ള ആഴമായ ബന്ധത്തിന്റെ ഭാഗമാണ്. "ശരീരത്തിന്റെ രോഗങ്ങൾ ഉപവാസം വഴി സുഖപ്പെടുമ്പോൾ, ആത്മാവിന്റെ വ്യാധികൾ പ്രാർത്ഥനയിലൂടെ സുഖപ്പെടുന്നു" എന്ന് വി. ജെറോം പഠിപ്പിക്കുന്നു. ഒരു വശത്ത് ശരീരം ഒടുങ്ങുകയും മറുവശത്ത് ആത്മാവ് ഉണരുകയും ചെയ്യുന്ന പ്രക്രിയയാണിത്. "പ്രാർത്ഥനയും ഉപവാസവും ഒരു പക്ഷിയുടെ രണ്ട് ചിറകുകൾ പോലെയാണ്. ഒരു ചിറകുമാത്രം ഉപയോഗിച്ച് പറക്കാൻ കഴിയില്ല; അതുപോലെ പ്രാർത്ഥനയില്ലാത്ത ഉപവാസവും ഉപവാസമില്ലാത്ത പ്രാർത്ഥനയും അപൂർണ്ണമാണ് എന്ന് വി. ആഗസ്തീനോസ് പ്രാർത്ഥനയും ഉപവാസവും തമ്മിലുള്ള ബന്ധത്തെ കുറിച്ചു പറയുന്നു. ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽ പറഞ്ഞു: "ഉപവാസം നമ്മുടെ ഭൗതിക സുഖങ്ങളോടുള്ള ആസക്തിയെ കുറയ്ക്കുന്നു, പ്രാർത്ഥന നമ്മുടെ ഹൃദയത്തെ ദൈവത്തിലേക്ക് തുറക്കുന്നു" ഈ കാലഘട്ടത്തിലെ 'ഡിജിറ്റൽ ആസക്തികൾ' പോലെയുള്ള 'വർഗ്ഗങ്ങളെ' പുറത്താക്കാൻ പ്രാർത്ഥനയും നോമ്പും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "ഈ വർഗ്ഗം" ഇന്ന് ആര്? ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്ന് പുറത്തുപോകേണ്ട "ഈ വർഗ്ഗം" എന്നത് സ്വാർത്ഥത, അമിതമായ ദേഷ്യം, അസൂയ, പാപസാഹചര്യങ്ങളോടുള്ള ആസക്തി എന്നിവയാകാം. പ്രാർത്ഥനയും ഉപവാസവും വഴി മാത്രമേ ഇവയെ കീഴ്പ്പെടുത്താൻ സാധിക്കൂ . വലിയ നോമ്പിന്റെ ഈ ദിനങ്ങളിൽ, വെറും ഭക്ഷണവർജ്ജനം എന്നതിലുപരി ദൈവത്തിന്റെ ആത്മീയ ബലം തേടുന്ന ഒരു പ്രക്രിയയായി ഉപവാസത്തെ മാറ്റാം. ശിഷ്യന്മാർക്ക് ഈ അത്ഭുതം ചെയ്യാൻ കഴിയാതിരുന്നത് അവരുടെ അവിശ്വാസം മൂലമായിരുന്നു. "എന്റെ അവിശ്വാസത്തെ സഹായിക്കണമേ" എന്ന ആ പിതാവിന്റെ പ്രാർത്ഥന നമ്മുടെയും പ്രാർത്ഥനയാകട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-26 11:10:00
Keywordsവിചിന്തനങ്ങൾ
Created Date2026-02-26 11:11:06