category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു അപ്പസ്തോലിക സന്ദര്‍ശനം നടത്തുവാന്‍ ലെയോ പാപ്പ
Contentവത്തിക്കാന്‍ സിറ്റി: തുർക്കിയിലേക്കും ലെബനോനിലേക്കും കഴിഞ്ഞ വർഷാവസാനം നടത്തിയ അപ്പസ്തോലിക യാത്രകൾക്ക് ശേഷം അന്താരാഷ്ട്ര അപ്പസ്തോലിക യാത്രകൾക്കു ലെയോ പാപ്പ വീണ്ടും ഒരുങ്ങുന്നു. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നിവിടങ്ങളിലേക്കാണ് പാപ്പ വരും നാളുകളിൽ യാത്ര ചെയ്യുകയെന്ന് ഇന്നലെ ഫെബ്രുവരി 25ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ അറിയിച്ചു. വലിയ ആഴ്ചയ്ക്ക് മുൻപായി, മാർച്ച് 28ന് മൊണാക്കോ രാജ്യത്തേക്കാണ് പാപ്പ പ്രഥമ അപ്പസ്തോലിക സന്ദര്‍ശനം നടത്തുക. ഏകദിന സന്ദര്‍ശനമാണ് ഇവിടെ നടത്തുക. 2026-ലെ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയത് ആഫ്രിക്കയിലെ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങൾ നീളുന്ന യാത്രയാണ്. ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിലായിരിക്കും പാപ്പ ഈ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തുക. അൾജീരിയയിലെ അൾജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പരിശുദ്ധ പിതാവ് സന്ദർശിക്കുക. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ആഫ്രിക്കയിൽ പതിനൊന്ന് ദിവസങ്ങൾകൊണ്ട് ഏഴ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. 2026-ലെ മൂന്നാമത് അപ്പസ്തോലിക യാത്ര സ്പെയിനിലേക്കുള്ളതാണ്. ജൂൺ ആറ് മുതൽ പന്ത്രണ്ട് വരെ തീയതികളിലായി നടക്കുന്ന ഈ യാത്രയിൽ പാപ്പാ ആദ്യമെത്തുക തലസ്ഥാനമായ മാഡ്രിഡിലായിരിക്കും. തുടർന്ന്, ബാഴ്സലോണയിലുള്ള പ്രസിദ്ധമായ തിരുക്കുടുംബദേവാലയത്തിന്റെ ഭാഗമായ ഉയരമേറിയ ഗോപുരം പരിശുദ്ധ പിതാവ് ഉദ്‌ഘാടനം ചെയ്യും. ദേവാലയത്തിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചതും, കഴിഞ്ഞ വർഷം ധന്യനായി പ്രഖ്യാപിക്കപ്പെട്ടതുമായ ആന്റണി ഗൗദിയുടെ മരണത്തിന്റെ നൂറാം വർഷത്തിലാണ് പരിശുദ്ധ പിതാവ് ഇവിടെയെത്തുന്നത് എന്ന ഒരു പ്രത്യേകത കൂടി ഇത്തവണത്തെ അപ്പസ്തോലിക യാത്രയ്ക്കുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-26 14:49:00
Keywordsലെയോ
Created Date2026-02-26 14:51:11