| Content | മനില: ആഗോള കത്തോലിക്ക സഭ വലിയ നോമ്പ് ആചരിക്കുന്ന വേളയില്‍ 'സോഷ്യൽ മീഡിയ ഉപവാസ'ത്തിന് ആഹ്വാനവുമായി ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി. വർത്തമാനകാലത്ത്, മനുഷ്യജീവിതത്തെ രൂപപ്പെടുത്തുന്ന പുതിയ യാഥാർത്ഥ്യങ്ങളെയും ഉപവാസം അഭിസംബോധന ചെയ്യണമെന്നും ഇന്നത്തെ ഏറ്റവും വലിയ സ്വാധീനങ്ങളിലൊന്ന് ഡിജിറ്റൽ മീഡിയയാണെന്നും ഉപവാസത്തില്‍ അത് ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വിശ്വാസ പരിവർത്തനത്തിന്റെയും നവീകരണത്തിന്റെയും സമകാലിക പ്രകടനമായി ഡിജിറ്റൽ മീഡിയ ഉപവാസം ഏറ്റെടുക്കാൻ വിശ്വാസികളെ ക്ഷണിക്കുകയാണെന്ന് ഫിലിപ്പീൻസിലെ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് ലിപയിലെ ആർച്ച് ബിഷപ്പ് ഗിൽബെർട്ട് എ. ഗാർസെറ ഫെബ്രുവരി 13നു പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു. ചരിത്രപരമായി ഭക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനെയാണ് ഉപവാസം അർത്ഥമാക്കുന്നതെന്നും എന്നാല്‍ യഥാർത്ഥ ഉപവാസം, യേശു പഠിപ്പിച്ചതുപോലെ, ബാഹ്യമായ ഒരു പ്രകടനമല്ല, മറിച്ച് ആന്തരികമായ ഒരു പരിവർത്തനമാണെന്നും സമിതി ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയുമായും മറ്റ് ഓൺലൈൻ വിനോദ പരിപാടികളുമായും ഇടപഴകുന്നത് ഇന്നത്തെ സാഹചര്യത്തിൽ ആന്തരിക ജീവിതത്തെ ദുർബലപ്പെടുത്തുന്ന വ്യതിചലന സ്രോതസ്സായി വർത്തിക്കുന്നു. ഡിജിറ്റൽ മീഡിയ ഉപവാസത്തിലൂടെ നിശബ്ദത, പ്രാർത്ഥന, ധ്യാനം, യഥാർത്ഥ ബന്ധങ്ങൾ എന്നിവയുടെ പുനർനിർമ്മാണത്തെ ക്ഷണിക്കുകയാണെന്നും ശരീരത്തെ ശിക്ഷിക്കാനല്ല, ഹൃദയത്തെ സ്വതന്ത്രമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. സ്ക്രീൻ സമയത്തിൽ നിന്നുള്ള ഉപവാസത്തിന്റെ ഫലം ദൈവവുമായുള്ള അടുത്ത ബന്ധത്തിന് സഹായിക്കുമെന്നും ദുഃഖഭരിതമായ മുഖങ്ങളോടെയല്ല സന്തോഷത്തോടെയാണ് നോമ്പിനെ സമീപിക്കേണ്ടതെന്നും ബിഷപ്പുമാർ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക രാഷ്ട്രമാണ് ഫിലിപ്പീന്‍സ്.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
|