category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സിസ്റ്റർ മിറിയം ഫ്രാൻസിസ്; ബംഗ്ലാദേശിലെ വൈദികരെ രൂപപ്പെടുത്തുവാന്‍ 4 പതിറ്റാണ്ട് സമര്‍പ്പിച്ച സന്യാസിനി
Contentധാക്ക: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ വൈദികരെ രൂപപ്പെടുത്തുന്നതിനും സമഗ്ര വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും നാല് പതിറ്റാണ്ടുകൾ ചെലവഴിച്ച അമേരിക്കൻ കത്തോലിക്കാ മിഷ്ണറി രാജ്യം വിടാൻ തയ്യാറെടുക്കുന്നു. ദീർഘകാല മിഷ്ണറി സേവനത്തിന്റെ അപൂർവ അധ്യായം അവസാനിപ്പിച്ചാണ് വിശുദ്ധ ഗ്രന്ഥ പണ്ഡിതയും മേരിക്നോൾ സിസ്റ്റേഴ്‌സ് സന്യാസ സമൂഹാംഗവുമായ അംഗവുമായ സിസ്റ്റർ മിറിയം ഫ്രാൻസിസ് പെർലെവിറ്റ്സ് മാതൃരാജ്യത്തേക്ക് മടങ്ങുന്നത്. 1985-ൽ ബംഗ്ലാദേശിൽ എത്തിയ സന്യാസിനി, മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തിൽ കത്തോലിക്കർ ന്യൂനപക്ഷമായിരുന്നിട്ടുപോലും പ്രാദേശിക കത്തോലിക്കാ സഭയിലെ ഏറ്റവും സ്വാധീനമുള്ള അധ്യാപകരിൽ ഒരാളായി മാറുകയായിരിന്നു. രണ്ടു പതിറ്റാണ്ടിലേറെ ധാക്കയിലെ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിശുദ്ധ ഗ്രന്ഥത്തെ കേന്ദ്രീകരിച്ചുള്ള ക്ലാസുകള്‍ സിസ്റ്റർ മിറിയം നല്‍കിയിരിന്നു. ഭാവി ബിഷപ്പുമാരും ആർച്ച് ബിഷപ്പുമാരും ഉൾപ്പെടെ വിവിധതലമുറകളിലെ വൈദികരെ രൂപപ്പെടുത്താൻ സിസ്റ്റര്‍ക്ക് കഴിഞ്ഞിരിന്നു. സിസ്റ്ററുടെ സഹകരണപരമായ അധ്യാപന ശൈലി ബംഗ്ലാദേശിലെ വൈദിക രൂപീകരണത്തിൽ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നിരവധി വൈദികര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സെമിനാരി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഒരു സ്ത്രീ എന്ന നിലയിലുള്ള അവരുടെ സാന്നിധ്യം തുടക്കത്തിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും വൈദിക വിദ്യാർത്ഥികൾ അവരെ ശക്തമായി പിന്തുണച്ചു. കാലക്രമേണ അവരുടെ പാണ്ഡിത്യവും ആത്മീയ ഉൾക്കാഴ്ചയും സഭാധികാരികളില്‍ നിന്നു അഭിനന്ദനം ലഭിക്കുവാന്‍ കാരണമായി. സെമിനാരി ജീവിതത്തിനപ്പുറം, അടിസ്ഥാന വിദ്യാഭ്യാസത്തിലും സാമൂഹിക വികസനത്തിലും സിസ്റ്റർ മിറിയം ഇടപെട്ടിരുന്നു. മയക്കുമരുന്ന് ആസക്തിയിൽ നിന്ന് മുക്തി നേടുന്ന സ്ത്രീകള്‍ക്കായുള്ള ആദ്യകാല പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി. ധാക്കയിൽ ക്രിസ്ത്യൻ, മുസ്ലീം, ഹിന്ദു വിദ്യാർത്ഥികൾക്ക് ഒരുമിച്ച് സേവനം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനമായ ബച്ചാ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കുവാന്‍ സിസ്റ്റര്‍ നടത്തിയ ശ്രമം ഫലം കണ്ടു. തലസ്ഥാനത്തെ താരതമ്യപ്പെടുത്താവുന്ന സ്കൂളുകളേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം വാഗ്ദാന ചെയ്ത ഈ സ്കൂളില്‍ അക്കാദമിക് നേട്ടത്തോടൊപ്പം ധാർമ്മിക മൂല്യങ്ങളും കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയിരിന്നു. 95 വയസ്സുള്ള സിസ്റ്റര്‍ മുന്നോട്ടുള്ള നാളുകള്‍ വിശ്രമത്തിനായി മാറ്റിവെക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-09 16:55:00
Keywords ബംഗ്ലാദേ
Created Date2026-02-09 16:56:23