category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്യൂബയിലേക്ക് 6 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക; കത്തോലിക്ക സഭ മുഖേന വിതരണം
Contentഹവാന: സാമ്പത്തിക പ്രതിസന്ധിയും ഞെരുക്കങ്ങളുംകൊണ്ട് ദുരിതത്തിലായ ക്യൂബയിലേക്ക് 6 മില്യൺ ഡോളറിന്റെ മാനുഷിക സഹായം അയയ്ക്കുമെന്ന് യുഎസ് സർക്കാർ പ്രഖ്യാപിച്ചു. ഇത് കത്തോലിക്കാ സഭ വഴി ജനങ്ങൾക്ക് നേരിട്ട് എത്തിക്കുവാനാണ് തീരുമാനമെന്ന് 'ഇ‌ഡബ്ല്യു‌ടി‌എന്‍' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യൂബയിലെ കത്തോലിക്ക സഭയുമായി ഏകോപിപ്പിച്ച് 3 മില്യൺ ഡോളർ സഹായം നേരത്തെ വിതരണം ചെയ്തിരിന്നു. ഇത് വിജയം കണ്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ഫെബ്രുവരി 5ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മിയാമിയിൽ നിന്ന് മുൻകൂട്ടി പാക്കേജുചെയ്ത സാധനങ്ങൾ ക്യൂബയില്‍ എത്തിച്ച് പ്രാദേശിക ഇടവക പ്രതിനിധികളിലൂടെയാണ് ജനങ്ങളിലേക്ക് എത്തിക്കുക. ദ്വീപിലെ ദരിദ്രരായ ജനങ്ങൾക്ക് വേണ്ടിയുള്ള സഹായത്തിൽ ഇടപെടാനോ വഴിതിരിച്ചുവിടാനോ ക്യൂബന്‍ ഭരണകൂടത്തിന് കഴിയില്ലെന്ന് ഉറപ്പാക്കുവാന്‍ ഈ രീതി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള വകുപ്പ് വ്യക്തമാക്കി. ക്യൂബയിലേക്ക് ഭൗതിക സഹായം അയയ്ക്കുന്നതിനുള്ള മാർഗമായി അമേരിക്കന്‍ മെത്രാന്‍ സമിതി നിലകൊള്ളുകയാണെന്നും സഹായം യുഎസ് ഭരണകൂടം നല്‍കുമെന്നും കത്തോലിക്കാ ദുരിതാശ്വാസ സേവനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും കാരിത്താസ് ക്യൂബ പ്രസ്താവിച്ചു. 2025 ഒക്ടോബർ 29ന് ക്യൂബന്‍ ദ്വീപിൽ ആഞ്ഞടിച്ച മെലിസ ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജനുവരി 14ന്, സഭയുടെ ജീവകാരുണ്യ വിഭാഗമായ കാരിത്താസ് ക്യൂബയ്ക്ക് അമേരിക്കയുടെ ആദ്യ സഹായം ലഭിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-07 15:53:00
Keywordsക്യൂബ
Created Date2026-02-07 15:54:44