category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കത്തോലിക്കാ സഭ രാജ്യത്തിനു നൽകുന്നത് നിസ്‌തുല സേവനം: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ
Contentബംഗളൂരു: വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി വിവിധ മേഖലകളിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിക്കൊണ്ടിരിക്കുന്നത് നിസ്‌തുല സേവനമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ. സിബിസിഐ ജനറൽ ബോഡി സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌കാരദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പുരസ്‌കാര ജേതാവുകൂടിയായ സാംഗ്‌മ. കത്തോലിക്കനായതിൽ തനിക്ക് ഏറെ അഭിമാനമുണ്ട്. സഭ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ ഒരാളെ ഉത്തമ പൗരനാക്കുന്നതാണ്. വിവിധ മേഖലകളിലുള്ള സഭയുടെ പ്രവർത്തനങ്ങൾ കാണുന്‌പോൾ അഭിമാനം തോന്നാറുണ്ട്. യുവാക്കളുടെ രൂപീകരണത്തിലും വടക്കുകിഴക്കൻ മേഖലയുടെ കാര്യത്തിലുമൊക്കെ സഭയുടെ ഭാഗത്തുനിന്നുള്ള പ്രത്യേക ശ്രദ്ധ ശ്ലാഘനീയമാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സഭ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിലൊന്നും ഭയചകിതരാകാതെ ശുശ്രൂഷ തുടരേണ്ടതുണ്ട്. ക്രൈസ്‌തവ സഭാവിഭാഗങ്ങൾക്കിടയിൽ കൂടുതൽ യോജിപ്പോടെയു ള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്- കോൺറാഡ് സാംഗ്‌മ പറഞ്ഞു. വ്യത്യസ്‌ത മേഖലകളിൽ നിസ്‌തുല സേവനം ചെയ്ത സമുന്നത വ്യക്തികളെ ആദരിക്കാനുള്ള ഇന്ത്യയിലെ സഭാനേതൃത്വത്തിൻ്റെ തീരുമാനം ശ്ലാഘനീയമാണെന്ന് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തിയ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു. വിദ്യാഭ്യാസ, ആതുര ശുശ്രൂഷ മേഖലകളിലെ നിസ്‌തുല സേവനത്തിനുള്ള കത്തോലിക്കാ സഭയുടെ പ്രതിജ്ഞാബദ്ധത അഭിനന്ദനീയമാണെന്ന് ചടങ്ങിൽ പ്രസംഗിച്ച കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉൾപ്പെടെ 19 പ്രമുഖ വ്യക്തികളെ പുരസ്കാരം നൽകി സിബിസിഐ ആദരിച്ചു. ഭാരതസഭയ്ക്കുവേണ്ടി കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, സിബിസിഐയുടെ നിയുക്ത പ്രസിഡന്റ് കർദ്ദിനാൾ ഡോ. ആന്റണി പൂള, സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സീറോമലബാർ സഭമേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവർ ചേർന്ന് പുരസ്‌കാര ജേതാക്കളെ ആദരിച്ചു. തുടർന്ന് മാർ ആൻഡ്രൂസ് താഴ ത്ത് സർട്ടിഫിക്കറ്റും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മെമെൻ്റോയും കൈമാറി. സിബിസിഐയുടെ സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ നന്ദിയും പറഞ്ഞു. സെൻ്റ് ജോൺസ് നാഷണൽ മെഡിക്കൽ അക്കാദമിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കഴിഞ്ഞ നാലിന് ആരംഭിച്ച സിബിസിഐ 37-ാം ജനറൽ ബോഡി സമ്മേളനം ഇന്നു സമാപിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-10 09:25:00
Keywords മേഘാല
Created Date2026-02-10 09:25:59