category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാറാരോഗങ്ങളാൽ വലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി ഫെബ്രുവരി മാസത്തെ പാപ്പയുടെ പ്രാർത്ഥന നിയോഗം
Contentവത്തിക്കാന്‍ സിറ്റി: "ഭേദമാക്കാനാവാത്ത രോഗങ്ങളുള്ള കുട്ടികൾക്കായി" പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ട്, ലെയോ പതിനാലാമൻ പാപ്പായുടെ ഫെബ്രുവരി മാസത്തെ പ്രാർത്ഥന നിയോഗം അടങ്ങുന്ന വീഡിയോ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. പാപ്പയോടൊപ്പം പ്രാർത്ഥിക്കുക എന്ന ആശയത്തിൽ ആരംഭിച്ച, പാപ്പായുടെ ആഗോള പ്രാർത്ഥനാശൃംഖലയും, ആശയവിനിമയത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയും സഹകരിച്ച് പുറത്തിറക്കിയ പാപ്പയുടെ പ്രാർത്ഥനാനിയോഗത്തിൽ, ഫെബ്രുവരി മാസം രോഗികളായി കഴിയുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഏവരെയും ക്ഷണിക്കുന്നുണ്ട്. "നമുക്ക് ഒരു നിമിഷം ഇടവേള എടുക്കാം. ഈ മാസത്തെ നിയോഗത്തിനായി എന്നോടൊപ്പം പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു: ചികിത്സിക്കാൻ കഴിയാത്ത രോഗങ്ങളുള്ള കുട്ടികൾ. ഈ സാഹചര്യം അനുഭവിക്കുന്ന കുട്ടികളെയും കുടുംബങ്ങളെയും നിങ്ങൾക്ക് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ നിയോഗം, മാനുഷിക വേദനയും നിരാശയുടെ നിമിഷങ്ങളും കൊണ്ടുവരുന്നുവെങ്കിലും, അതോടൊപ്പം വലിയ സ്നേഹവും ആഴമായ പ്രത്യാശയും നൽകുന്നു. ഇന്ന് തന്നെ എന്നോടൊപ്പം ചേരുകയും, മറ്റുള്ളവരുമായി ഈ നിയോഗം പങ്കുവയ്ക്കുകയും ചെയ്യുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു." - പാപ്പ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 1884-ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=-REFhEErYHA&feature=youtu.be
Second Video
facebook_link
News Date2026-02-06 20:29:00
Keywordsനിയോഗ
Created Date2026-02-06 20:36:22