category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വാഹനാപകടം: ജാർഖണ്ഡിൽ രണ്ട് കപ്പൂച്ചിൻ വൈദികര്‍ മരിച്ചു
Contentഡോർമ, ജാർഖണ്ഡ്: ജാർഖണ്ഡിലെ ഡോർമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കപ്പൂച്ചിൻ വൈദികര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തെ തുടർന്ന് ഓർഡർ ഓഫ് ഫ്രയേഴ്‌സ് മൈനർ കപ്പൂച്ചിൻ അംഗങ്ങളായ ഫാ. ഗ്രിഗറി ബിലുങ് (55), ഫാ. സ്റ്റാനിസ്ലോസ് കുജുർ (68) എന്നിവരാണ് മരിച്ചത്. വൈദികരുടെ ആകസ്മിക വിയോഗത്തില്‍ വളരെ വേദനയുണ്ടെന്നും പുനരുത്ഥാനത്തില്‍ പ്രത്യാശവെയ്ക്കുകയാണെന്നും സെന്റ് ഫിഡെലിസ് കപ്പൂച്ചിൻ പ്രവിശ്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരേതരുടെ നിത്യവിശ്രമത്തിനായി പ്രാർത്ഥനയിൽ ഐക്യപ്പെടുകയാണെന്നും വിയോഗത്തില്‍ ദുഃഖിക്കുന്നവർക്ക് ശക്തിയും ആശ്വാസവും ലഭിക്കാന്‍ പ്രാര്‍ത്ഥനയ്ക്കും സന്യാസ സമൂഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങളോട് എളിമയോടും വിനയത്തോടും കാണിച്ച ശുശ്രൂഷയിലൂടെ ശ്രദ്ധ നേടിയവരായിരിന്നു ഫാ. ബിലുങ്ങും ഫാ. കുജൂരും. മൃതസംസ്ക്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-16 15:35:00
Keywordsകപ്പൂ, വൈദിക
Created Date2026-02-16 20:35:35