category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഷെവ. പ്രഫ. ജെ. ഫിലിപ്പിന് അന്ത്യ യാത്രാമൊഴി
Contentബംഗളൂരു: കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് മുൻ ഡയറക്‌ടറും ചങ്ങനാശേരി അതിരൂപതാംഗവും ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിക്കുകയും ചെയ്ത പ്രഫ. ജെ. ഫിലിപ്പിന്റെ (90) സംസ്‌കാരം നടത്തി. ബംഗളൂരു സെന്റ്റ് ആൻ്റണീസ് ചർച്ചിൽ നടന്ന സംസ്‌കാരശുശ്രൂഷകൾക്ക് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് 85 ഹൊസൂർ റോഡിലെ സെൻ്റ് പാട്രിക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. ശിഷ്യരും സഹപ്രവർത്തകരുമടക്കം വൻജനാവലി അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ങ്ങനാശേരി അതിരൂപതയിലെ പുന്നക്കുന്നത്തുശേരി ഇടവകയിൽ നിന്ന് വളർന്ന് ആഗോളതലത്തിൽ ശ്രദ്ധേയനായപ്പോഴും തന്റെ വിശ്വാസത്തെയും സഭാപരമായ വേരുകളെയും മുറുകെപ്പിടിച്ച വ്യക്തിയാണ് പ്രഫ. ജെ. ഫിലിപ്പ്. വിദ്യാഭ്യാസ മേഖലയ്ക്കും സഭയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി ലെയോ പതിനാലാമൻ മാർപാപ്പ 'ഷെവലിയർ' പദവി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-25 10:51:00
Keywordsഫിലി
Created Date2026-02-25 10:51:39