category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്
Contentകൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തിയുള്ള ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിനെതിരേ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി) രംഗത്ത്. സർക്കാർ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി സെക്രട്ടറി ജനറൽ ബജറംഗ് ലാൽ ബാഗ്ര കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാവിരുദ്ധവും ക്രൈസ്‌തവ പ്രീണനപരവുമായ കാര്യങ്ങളാണു കമ്മീഷൻ റിപ്പോർട്ടിലുള്ളതെന്നു വിഎച്ച്പി സെക്രട്ടറി ജനറൽ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സം സ്ഥാന സർക്കാർ അംഗീകരിച്ചിരിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. ഇതിനെ നിയമപരമായി വിശ്വഹിന്ദു പരിഷത്ത് നേരിടും. ലത്തീൻ കത്തോലിക്ക ബിഷപ്പുമാരുടെ ശിപാർശയനുസരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകാൻ അനുവദിക്കുന്നത് വലി യതോതിൽ മതപരിവർത്തനത്തിനു വഴിതെളിക്കുമെന്നും ബജറംഗ് ലാൽ ബാഗ്ര ആരോപിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-28 11:08:00
Keywordsകോശി
Created Date2026-02-28 11:08:43