category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനീ അകലെയല്ല | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 19
Content "നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല" (മർക്കോസ് 12:34). ഈ വചനം പഴയ നിയമത്തിലെ പ്രമാണങ്ങളെ പുതിയ നിയമത്തിന്റെ സ്നേഹസംഹിതയുമായി കൂട്ടിച്ചേർക്കുന്നു. ഇസ്രായേൽ ജനതയുടെ ഷെമാ പ്രാർത്ഥന "ഇസ്രായേലേ കേൾക്കുക..." (നിയമാവർത്തനം 6:4-5) എന്ന് തുടങ്ങുന്ന ദൈവത്തോടുള്ള പൂർണ്ണമായ സ്നേഹത്തെക്കുറിച്ചുള്ള പഴയ നിയമ കല്പനയെ ഈശോ ഇവിടെ ശരിവെക്കുന്നു. ദൈവസ്നേഹത്തോടൊപ്പം അയൽക്കാരനെ തന്നെപ്പോലെ സ്നേഹിക്കണമെന്ന കല്പനയെയും ഈശോ ചേർത്തുപിടിക്കുന്നു (ലേവ്യർ 19:18). ദൈവസ്നേഹവും മനുഷ്യസ്നേഹവും ദഹനബലികളേക്കാൾ ശ്രേഷ്ഠമാണെന്ന നിയമജ്ഞന്റെ തിരിച്ചറിവ് (മർക്കോസ് 12:33) പ്രവാചക ദൗത്യത്തിന്റെ പൂർത്തീകരണമാണ് (ഹോസിയാ 6:6). ബാഹ്യമായ അനുഷ്ഠാനങ്ങളേക്കാൾ ഹൃദയത്തിന്റെ പരിവർത്തനത്തിനാണ് ദൈവം പ്രാധാന്യം നൽകുന്നത് എന്ന് സഭ പഠിപ്പിക്കുന്നു. ഈ വചനത്തെ ആസ്പദമാക്കി ഫ്രാൻസിസ് മാർപാപ്പ പറയുന്നത്, ദൈവസ്നേഹവും അയൽക്കാരനോടുള്ള സ്നേഹവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണെന്നാണ്. ഒന്നില്ലാതെ മറ്റൊന്ന് പൂർണ്ണമാകില്ല. നോമ്പുകാലം മറ്റുള്ളവരോടുള്ള നിസ്സംഗത (Indifference) വെടിയാനുള്ള കാലമാണെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. വിശുദ്ധ ആഗസ്തീനോസിന്റെ അഭിപ്രായത്തിൽ, ദൈവരാജ്യം ഒരാളുടെ ഉള്ളിലാണ് (ലൂക്കാ 17:21). അറിവിൽ നിന്ന് അനുഭവത്തിലേക്ക്, നിയമത്തിൽ നിന്ന് സ്നേഹത്തിലേക്ക് മാറുന്ന ഘട്ടത്തിലാണ് ഒരാൾ ദൈവരാജ്യത്തിന് അരികിലെത്തുന്നത്. പത്തു പ്രമാണങ്ങൾ സ്നേഹത്തിന്റെ ഈ ഇരട്ട കല്പനകളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വ്യക്തമാക്കുന്നു (CCC 2055). നിയമജ്ഞന് സത്യം അറിയാമായിരുന്നു, അതുകൊണ്ടാണ് അവൻ "അകലെയല്ല" എന്ന് ഈശോ പറഞ്ഞത്. എന്നാൽ ദൈവരാജ്യത്തിൽ "പ്രവേശിക്കാൻ" ആ അറിവ് പ്രവര്‍ത്തിപഥത്തിൽ എത്തിക്കേണ്ടതുണ്ട്. അതായത് അറവിൽ നിന്ന് പ്രവര്‍ത്തിയിലേക്ക് നമ്മൾ എത്തിച്ചേരേണ്ടതുണ്ട്. നമ്മെളെത്തനെ ശൂന്യമാക്കിക്കൊണ്ട് ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും അടുക്കുന്ന തീർത്ഥാടനമാണ് നോമ്പ്. അമിതമായ ആചാരബദ്ധതയേക്കാൾ കരുണയുടെ പ്രവര്‍ത്തികൾക്കാണ് ഈ കാലത്ത് പ്രാധാന്യം. "നീ അകലെയല്ല" എന്ന വാക്ക് ഒരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് ഒരു തുടക്കമാണ്. വലിയ നോമ്പിന്റെ ഈ ദിവസങ്ങളിൽ, ബാഹ്യമായ നോമ്പനുഷ്ഠാനങ്ങൾക്കപ്പുറം ഹൃദയത്തിൽ സ്നേഹത്തിന്റെ അഗ്നി ജ്വലിപ്പിക്കാൻ നമുക്ക് സാധിക്കണം. വാക്കുകളിലല്ല, മറിച്ച് ജീവിതത്തിലെ വിട്ടുകൊടുക്കലുകളിലും കരുണയിലുമാണ് ദൈവരാജ്യം കുടികൊള്ളുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-06 09:29:00
Keywordsവിചിന്തന
Created Date2026-03-06 09:30:06