category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തലശേരി അതിരൂപതയുടെ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന് വത്തിക്കാന്റെ അംഗീകാരം
Contentതലശേരി: തലശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സയൻസസിന് വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യുക്കേഷന്റെ അംഗീകാരം. ഇതോടെ ബംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രത്തോടു ചേർന്ന് മൂന്നു വർഷത്തെ റെഗുലർ ദൈവശാസ്ത്ര ബിരുദ കോഴ്സ് (Baccalaureate of Religious Science) ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കാനാകും. പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് എമെരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ ചേർന്ന് വിളക്ക് തെളിച്ച് നിർവഹിച്ചു. ഡിക്രി പ്രഖ്യാപനം ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രസിഡൻ്റ് ഫാ. ഡോ. മാത്യു ആറ്റുങ്കൽ സിഎംഐ നിർവഹി ച്ചു. ടെലി ആൽഫാ സെൻ്റർ ഫോർ റിലിജിയസ് സയൻസസ് ഡീൻ ഫാ. ഡോ. ജോജി കാക്കരമറ്റത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻ്റ് ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ധർമാരാം വിദ്യാക്ഷേത്രം തിയോളജി ഫാക്കൽറ്റി ഡീൻ ഫാ. ഡോ. പോൾ കൊച്ചാപ്പിള്ളി സിഎംഐ, ആൽഫയിലെ ധർമാരാം വിദ്യാക്ഷേത്രം പ്രതിനിധി ഫാ. ഡോ. ജോയ് കാക്കനാട്ട് സിഎംഐ എന്നിവർ ആശംസകളർപ്പിച്ചു. ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഫാ. ഡോ. മാത്യു കൊട്ടുകാപ്പ ള്ളി സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഫാ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ നന്ദിയും പറഞ്ഞു. സെമിനാരി ക്വയറോടു കൂടിയാരംഭിച്ച പരിപാടി പേപ്പൽ ആന്തം, ദേശീയ ഗാനം എന്നിവയോടെ സമാപിച്ചു. പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസുകൾ നടത്തുക. സന്യാസിനി കൾ, മതാധ്യാപകർ, റിട്ടയേർഡ് പ്രഫഷണൽസ് തുടങ്ങി പ്ലസ് ടു പഠനം പൂർത്തീകരിച്ച എല്ലാവർക്കും കോഴ്സിന് അപേക്ഷിക്കാം. ഫോൺ: 91 7306555653. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-13 09:25:00
Keywordsവത്തിക്കാ, ഇന്‍സ്റ്റി
Created Date2026-03-13 08:08:12