category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അന്താരാഷ്ട്ര ഭൂതോച്ചാടകരുടെ കൂട്ടായ്മ അംഗീകരിച്ച ഏക ചലച്ചിത്രം ഒടി‌ടിയില്‍
Contentമാഡ്രിഡ്: ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റ്സ് (IAE) അംഗീകരിച്ച "ട്രയാമ്പ് ഓവര്‍ ഈവിള്‍; ദ ബാറ്റില്‍ ഓഫ് എക്സോര്‍സിസ്റ്റ്" സിനിമ ക്രിസ്തീയവും പ്രചോദനാത്മകവുമായ സിനിമകളും ഡോക്യുമെന്‍ററികളും വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ ഓ‌ടി‌ടി പ്ലാറ്റ്ഫോമായ ഫാമിപ്ലേയില്‍. ആദ്യ ഘട്ടത്തില്‍ സ്പാനിഷ് ഭാഷയിലാണ് സിനിമ ഒടി‌ടിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ജിയോവന്നി സിബർനയും വലേറിയ ബാൽഡനും ചേർന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം നേരത്തെ ഏറെ ശ്രദ്ധ നേടിയിരിന്നു. ഭൂതോച്ചാടന ശുശ്രൂഷയെ സംബന്ധിക്കുന്ന നിരവധി സിനിമകള്‍ പുറത്തിറങ്ങാറുണ്ടെങ്കിലും വത്തിക്കാന്റെ കീഴിലുള്ള അന്താരാഷ്ട്ര ഭൂതോച്ചാടകരുടെ കൂട്ടായ്മയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ സിനിമകള്‍ കുറവാണ്. കത്തോലിക്ക സഭയിലെ ഏറ്റവും നിഗൂഢവും ചർച്ചാവിഷയവുമായ ഭൂതോച്ചാടന ശുശ്രൂഷയിലേക്ക് ശ്രദ്ധ തിരിക്കുന്ന ചലച്ചിത്രമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്ന് ഫാമിപ്ലേ, എ‌സി‌ഐ പ്രെന്‍സ എന്ന മാധ്യമത്തിനു അനുവദിച്ച കുറിപ്പില്‍ പറയുന്നു. റോമിൽ നിന്നുള്ള പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേൽ അമോർത്തിന്റെ സാക്ഷ്യങ്ങളുടെ ഭാഗവും ഡോക്യുമെന്‍ററിയുടെ ഭാഗമാകുന്നുണ്ട്. പിശാച് ആരാണ്, അവൻ എങ്ങനെ പ്രവർത്തിക്കുന്നു? അവന്റെ ആയുധങ്ങൾ എന്തൊക്കെയാണ്? യഥാർത്ഥ പൈശാചിക ബാധ എപ്പോഴാണ്? ഒരു ഭൂതോച്ചാടനത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത്? ഭൂതോച്ചാടകൻ ആരാണ്? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ഡോക്യുമെന്‍ററി ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=BNsW8iuFaTE&embeds_referring_euri=https%3A%2F%2Fwww.aciprensa.com%2F
Second Video
facebook_link
News Date2026-03-13 17:43:00
Keywordsഭൂതോച്ചാ
Created Date2026-03-13 09:05:41