category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാർ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു
Contentചങ്ങനാശേരി: അതിരൂപതയുടെ മുൻ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ മൂന്നാം ചരമവാർഷികം അദ്ദേഹം കബറടങ്ങിയിരിക്കുന്ന സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ കബറിട പള്ളിയിൽ ആചരിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമൂഹബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കബറിടത്തിൽ പ്രാർത്ഥനാശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചു. വികാരി ജനറാൾമാരായ മോൺ. ആന്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്‌കറിയ കന്യാകോണിൽ, കത്തീഡ്രൽ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കബറിടത്തിൽ പ്രാർത്ഥനയർപ്പിച്ചു. വൈദികർ, സന്യാസിനികൾ, അല്‌മായർ തുടങ്ങി നിരവധിയാളുകൾ കബറിടം സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-19 10:30:00
Keywords പവ്വത്തി
Created Date2026-03-19 10:31:07