| Content | ഇരിട്ടി: 86-ാം വയസിൽ സമ്പൂർണ ബൈബിൾ പൂർണമായും കൈപ്പടയിൽ പകർത്തിയെഴുതി കൊട്ടുകപ്പാറ ലൂർദ് എൽപി സ്കൂളിലെ റിട്ട. പ്രധാനാധ്യാപിക എടൂർ കമ്പിനിനിരത്തെ മരോട്ടിക്കൽ തങ്കമ്മ. പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെ ബൈബിൾ പൂർണമായും 4790 പേജുകളിലായി ബൈബിളിലേതുപോലെ തന്നെയാണ് തങ്കമ്മ പകർത്തിയെഴുതിയത്.
എടൂരിലെ ആദ്യകാല കുടിയേറ്റക്കാരനായിരുന്ന റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ പരേതനായ എം.കെ. പീറ്ററിൻ്റെ ഭാര്യയാണ്. അഭിഭാഷകനായ മകൻ മനോജ് പീറ്ററിനൊപ്പമാണ് താമസം. കുടുംബത്തിന്റെ നിയോഗംവച്ചാണ് ബൈബിൾ പകർത്തിയെഴുതാനുള്ള തീരുമാനമെന്ന് ഇവ സാധിച്ചുകിട്ടിയതായും തങ്കമ്മ പറഞ്ഞു. രണ്ടര വർഷം കൊണ്ടാണ് എഴുത്ത് പൂർത്തിയാക്കിയത്. കടലാസും പേനയും മറ്റ് സഹായങ്ങളുമായി കൊച്ചുമക്കളും ഒപ്പം ചേർന്നു.
എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. തോമസ് വടക്കേമുറിയിൽ ബൈബിൾ കൈയെഴുത്ത്പ്രതി ഏറ്റുവാങ്ങി തങ്കമ്മയെ ആദരിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ബോബിൻ പുളിയനാപ്പള്ളിയിൽ, ഫാ. റോബിൻസ് പുന്നക്കുഴി, ട്രസ്‌റ്റി മാത്യു ഒരപ്പാൻ കുഴിമറ്റം, ഇടവക കോ-ഓർഡിനേറ്റർ സി.ജെ. ജോസഫ് ചെമ്പോത്തനാടിയിൽ എന്നിവർ പങ്കെടുത്തു.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> |