category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നടന്നു
Contentതലശേരി: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026ലെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററൽ സെൻ്ററിൽ നടന്നു. 'ജീവസംരക്ഷണം സാമൂഹ്യ നന്മയ്ക്ക് ' എന്നതാണ് ഈ വർഷത്തെ ആപ്ത വാക്യം. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി അർപ്പിച്ച വിശുദ്ധ കുർബാനയോടു കൂടി പരിപാടികൾക്ക് തുടക്കമായി. തുടർന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡൻ്റ് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തി. സുൽത്താൻ ബത്തേരി രൂപത ബിഷപ് ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്‌തു. പ്രോലൈഫ് ദിനാഘോഷത്തിൻ്റെ ഓർമയ്ക്കായ് പിതാക്കന്മാർ വൃക്ഷത്തെ നട്ടു. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയർമാൻ ബിഷപ്പ് ഡോ. തോമസ് മാർ യൗസേബിയൂസ് ഓൺലൈൻ സന്ദേശം നൽകി. ഡയറക്‌ടർ ഫാ. ഡോ. ക്ലീറ്റസ് കതിർപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജയിംസ് ആഴ്‌ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ്. സേവ്യർ, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്‌ടർ ഫാ. ജോബി കോവാട്ട്, പ്രസിഡൻ്റ് ലോറൻസ് കടിക്കാട്ട്, സീറോ മലബാർ പ്രോ ലൈഫ് അപ്പൊ സ്‌തലേറ്റ് സെക്രട്ടറി ജോയ്‌സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കൾച്ചറൽ ഫോറം കോ-ഓ ർഡിനേറ്റർ ആന്റ്റണി പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു. ടോമി ഓലിക്കൽ, സിസ്റ്റർ ലിന്റ് സിഎച്ച് എഫ്, നോബർട്ട് കക്കാരിയിൽ, സെമിലി സുനിൽ, ഷീബ തെക്കേടത്ത് തുട ങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കു വേണ്ടി പാറ ശാല പ്രോലൈഫ് സമിതി ഭാരവാഹികൾ പതാക ഏറ്റുവാങ്ങി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-26 09:16:00
Keywordsപ്രോലൈ
Created Date2026-03-26 09:17:08