Contents
Displaying 26021-26030 of 26058 results.
Content:
26479
Category: 22
Sub Category:
Heading: ഓശാന: രാജകീയ വിനയത്തിന്റെയും ആത്മത്യാഗത്തിന്റെയും വഴിത്താര
Content: കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! (മത്തായി 21 : 9). ഈശോയുടെ ജെറുസലേം പ്രവേശനം ആകസ്മികമായ ഒന്നായിരുന്നില്ല. അത് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകൻമാരിലൂടെ ദൈവം നൽകിയ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായിരുന്നു. "സീയോൻ പുത്രിയേ, ഉച്ചത്തിൽ ആർപ്പുവിളിക്കുക! ജെറുസലേം പുത്രിയേ, സന്തോഷിക്കുക! ഇതാ, നിന്റെ രാജാവ് വരുന്നു; അവൻ നീതിമാനും ജയശാലിയുമാണ്. അവൻ വിനീതനായി കഴുതക്കുട്ടിയുടെ പുറത്ത് കയറി വരുന്നു" (സഖറിയാ 9:9). കുതിരപ്പുറത്ത് വരുന്ന പടത്തലവനെയല്ല, മറിച്ച് കഴുതപ്പുറത്ത് വരുന്ന സമാധാനത്തിന്റെ രാജാവിനെയാണ് പഴയ നിയമം വിഭാവനം ചെയ്തത്. "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ" (സങ്കീർത്തനം 118:26) എന്ന വചനം ജെറുസലേമിലെ തെരുവുകളിൽ അലയടിച്ചപ്പോൾ, ഇസ്രായേൽ കാത്തിരുന്ന മിശിഹാ ഇതാ വന്നെത്തി എന്ന് ജനം തിരിച്ചറിഞ്ഞു. വിശുദ്ധ ആഗസ്തിനോസിൻ്റെ നിരീക്ഷണത്തിൽ, ഈശോ കഴുതപ്പുറത്ത് കയറി വന്നത് മാനവകുലത്തിന്റെ വിനയത്തെ ഉയർത്താനാണ്. "മഹത്വത്തിന്റെ രാജാവ് വിനയത്തിന്റെ വാഹനത്തിൽ വരുന്നത്, നമ്മുടെ അഹങ്കാരത്തെ തകർക്കാനാണ്" എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. വിശുദ്ധ ജോൺ ക്രിസോസ്തം ഈ നഗരത്തിന്റെ 'ഇളകിവശായ' അവസ്ഥയെക്കുറിച്ച് പറയുന്നത്, സത്യം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ നമ്മുടെ ലോകം അസ്വസ്ഥമാകുമെന്നാണ്. പഴയ ശീലങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു ആത്മീയ കലഹം അവിടെ സംഭവിക്കുന്നു. നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുള്ള അപൂർവ്വം സംഭവങ്ങളിൽ ഒന്നാണ് ഈ രാജകീയ പ്രവേശനം. രാജാവായ ദൈവം സ്വയം ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചതിന്റെ (ഫിലിപ്പി 2:7) ഏറ്റവും വലിയ ദൃശ്യാവിഷ്കാരമായിരുന്നു ഇത്. ഓശാനയുടെ അർത്ഥം: 'ഞങ്ങളെ രക്ഷിക്കണമേ' എന്നർത്ഥമുള്ള ഹീബ്രു വാക്കായ '' Hosanna" ആണ് ഓശാനയായി മാറിയത്. ഭൗതികമായ ഒരു രാഷ്ട്രീയ വിമോചനത്തിനപ്പുറം, ആത്മീയമായ പാപമോചനത്തിനായാണ് ജനം ആഗ്രഹിക്കേണ്ടതെന്ന് ഈശോ തന്റെ യാത്രയിലൂടെ പഠിപ്പിച്ചു. ക്രീറ്റിലെ വിശുദ്ധ ആൻഡ്രൂ പറയുന്നു: "നാം മിശിഹായുടെ പാതയിൽ വസ്ത്രങ്ങളോ ഒലിവ് ചില്ലകളോ വിരിക്കുകയല്ല വേണ്ടത്, മറിച്ച് വിനയത്തോടെ നമ്മെത്തന്നെ അവിടുത്തെ മുൻപിൽ സമർപ്പിക്കുകയാണ് വേണ്ടത്. നമ്മുടെ ആത്മാക്കൾ തന്നെയാകണം അവിടുത്തെ മുൻപിലെ കുരുത്തോലകൾ". രാജകീയ സ്വീകരണം ലഭിച്ചിട്ടും ഈശോ ദുഃഖിതനായിരുന്നു, കാരണം ആ ജനക്കൂട്ടം പിന്നീട് 'അവനെ ക്രൂശിക്കുക' എന്ന് വിളിച്ചുപറയുമെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. ഇത് മനുഷ്യന്റെ ചഞ്ചലമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു അഗസ്തീനോസ് പിതാവ് പഠിപ്പിക്കുന്നു. ഓശാന തിരുനാൾ വലിയ നോമ്പിന്റെ അവസാന ഘട്ടത്തിലേക്കും വിശുദ്ധ വാരത്തിലേക്കും നമ്മെ നയിക്കുന്നു. കൈകളിലെ കുരുത്തോലകൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വാടിക്കരിയും. നമ്മുടെ ആത്മീയ ജീവിതവും ബാഹ്യമായ ആവേശങ്ങളിൽ മാത്രം ഒതുങ്ങാതെ ആഴമുള്ളതാകണം. നമ്മുടെ ഹൃദയമാകുന്ന ജെറുസലേമിലേക്ക് സമാധാനത്തിന്റെ രാജാവായ ക്രിസ്തുവിനെ സ്വീകരിക്കാം. കുരുത്തോലകൾ വീശി 'ഓശാന' പാടുമ്പോൾ, അത് കേവലം ഒരു ചടങ്ങല്ല, മറിച്ച് ഈശോയോടൊപ്പം കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിലേക്ക് നടക്കാനുള്ള ഒരു തീരുമാനമാകട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-29-14:43:07.jpg
Keywords: ഓശാന

26480
Category: 18
Sub Category:
Heading: തിരുത്തലുകൾ നടത്താനുള്ള അവസരമാണ് വിശുദ്ധവാരം: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: ജീവിതത്തിൽ തിരുത്തലുകൾ നടത്താനുള്ള അവസരമാണ് വിശുദ്ധവാരം നമുക്കു തുറന്നുനൽകുന്നതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേ ശം നൽകുകയായിരുന്നു അദ്ദേഹം. ഓശാനയെന്ന ആഘോഷം നമ്മെ വിളിക്കുന്നത് സമതലങ്ങളിലേക്കല്ല, കല്ലും മുള്ളുമുള്ള കാൽവരിയിലേക്കാണെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. പുണ്യം ചെയ്യുന്നവരേക്കാൾ പാപികളെ പരിഗണിക്കുന്ന ക്രിസ്‌തുവാണ് നമ്മുടെ രക്ഷകൻ. ഗാഗുൽത്തായിലെ വലതുവശത്തെ കള്ളൻ തിരുത്താൻ കാണിച്ച മാതൃക പാഠമാണ്. തിരുത്താൻ കഴിയ ണമെങ്കിൽ സഹനങ്ങൾ ഏറ്റെടുക്കണം. വാക്കുകൊണ്ട് തിരുത്തുന്നതിനേക്കാൾ ജീവിതംകൊണ്ടു തിരുത്തുന്നതാണ് ദൈവത്തിനു പ്രിയങ്കരം. ഓശാനയെന്ന ആഘോഷം നമ്മെ വിളിക്കുന്നത് സമതലങ്ങളിലേക്കല്ല, കല്ലും മുള്ളുമുള്ള കാൽവരിയിലേക്കാണ്. മ്മുടെ സങ്കടങ്ങളും കണ്ണീരുമെല്ലാം ദൈവത്തിന്റെ വഴിയിലൂടെ നമ്മെ വഴി നടത്തുന്ന നക്ഷത്രങ്ങളായി കാണണം. നമ്മുടെ സങ്കടങ്ങളെ കുരിശോടു ചേർത്തുപിടിക്കാൻ നമുക്കാകണം. ലോകത്തെ തെരഞ്ഞെടുക്കണമോ ദൈവത്തെ തെരഞ്ഞെടുക്കണമോ എന്നുള്ള തെരഞ്ഞെടുപ്പിൻ്റെ വേളകൂടിയാണ് വിശുദ്ധവാരം. ദൈവത്തെക്കൂടാതെ നമുക്കു ജീവിക്കാനാകുമെന്ന ചിന്തയെ തിരുത്താൻ ഓശാനത്തിരുനാൾ ഓർമിപ്പിക്കുന്നുവെന്നും മാർ തട്ടിൽ പറഞ്ഞു. എറണാകുളംഅങ്കമാലി അതിരൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ആന്‍റോ ചേരാംതുരുത്തി, ഫാ. ഡോ. ജോസ് പുതിയേടത്ത്, ബസിലിക്ക അഡ്‌മിനിസ് ട്രേറ്റർ ഫാ. തോമസ് മങ്ങാട്ട് എന്നിവർ സഹകാർമികരായിരുന്നു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസ്സി കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനായി. സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യസഹകാർമികനായിരുന്നു.
Image: /content_image/India/India-2026-03-30-10:23:30.jpg
Keywords: റാഫേൽ തട്ടി

26481
Category: 18
Sub Category:
Heading: എഫ്‌സിആർഎ ഭേദഗതി ബിൽ; കടുത്ത ആശങ്കയുണ്ടെന്ന് മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: വിദേശഫണ്ട് സ്വീകരിക്കൽ നിയമ (എഫ്‌സിആർഎ) ഭേദഗതി ബിൽ ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഈ വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി ആർച്ച്ബിഷപ്പുമായ മാർ തോമസ് തറയിൽ. അതിരൂപത ആസ്ഥാനത്ത് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ആർച്ച് ബിഷപ്പ് വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തിയത്. ഇക്കാര്യത്തിൽ നിലവിൽ നിയമങ്ങളുണ്ടായിട്ടും വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ സംശയമുണ്ട്. കേരള കത്തോലിക്കാ മെത്രാൻ സമിതിയും ഭാരത മെത്രാൻ സമിതിയും ഈ വിഷയം പ്രസ്‌താവനകളിലൂടെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് കേന്ദ്രസർക്കാരുമായി സംഭാഷണം നടത്താനും ആലോചനയുണ്ട്. വിദേശ സഹായം എന്തോ കുഴപ്പം പിടിച്ചതാണ് എന്ന മനോഭാവം സർക്കാരിനുണ്ട്. വിദേശത്ത് ജോലിചെയ്യുന്നവർ ഭാരതത്തിലെയും കേരളത്തിലെയും ട്രസ്റ്റിനു കൊടുക്കുന്ന സഹായങ്ങളും വിദേശ സഹായമാണ്. സഭ വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ട്, സ്വീകരിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയുടെ ചെറിയ ഗ്രാമങ്ങളിൽപോലും വിദ്യാലയങ്ങളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും കൊണ്ടുവരാൻ കഴിഞ്ഞത്. അതൊരു നല്ല കാര്യമായി കരുതുന്നതിനു പകരം ദേശവിരുദ്ധപ്രവർത്തനം എന്ന നിലയിൽ കാണുന്നത് സങ്കടകരമായ കാര്യമാണ്. വിദേശ ട്രസ്റ്റുകൾ സഹായിക്കാൻ ശ്രമിക്കുന്നത് ഭാരതത്തിലെ കാരുണ്യ പ്രവർത്തനങ്ങളെയാണ്. ഭിന്നശേഷിക്കാർ, തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ, മാനസികന്യൂനതയുള്ളവർ തുടങ്ങിയവർക്കുള്ള ഭവനങ്ങൾ ആരംഭിക്കാനും നടത്തി ക്കൊണ്ടുപോകാനുമാണ് വിദേശസഹായം ലഭിക്കുന്നത്. വിദേശികൾ അവരുടെ സമ്പത്തിൻ്റെ ഒരുവിഹിതം പാവപ്പെട്ട രാജ്യങ്ങളിലെ കരുണ അർഹിക്കുന്നവർക്കായി നൽകുന്നതും വിദേശ ഫണ്ടാണ്. ആരാധനാലയങ്ങൾ നിർമിക്കാനും ഫണ്ട് ലഭിക്കാറുണ്ട്. അവർ വെറുതേ തരുന്നതല്ല, വ്യക്തമായ ലക്ഷ്യങ്ങളിലൂടെയും മാനദണ്ഡങ്ങളിലൂടെയും മാത്രമാണ് ഫണ്ട് നൽകുന്നത്. ഇതു കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് അവർ നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും. നിയമപരമായി സഭയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇവയൊക്കെ നടത്തിക്കൊണ്ടുപോകാൻ കഴിയുന്നത്. അല്ലെങ്കിൽ മുമ്പേതന്നെ ഈ സ്ഥാപനങ്ങളുടെ ലൈസൻസു കൾ റദ്ദുചെയ്യപ്പെടുമായിരുന്നു. പുതിയ വ്യവസ്ഥകൾ എഫ്‌സിആർഎ നിയമത്തിൻ്റെ പരിധിയിലേക്ക് മാറ്റപ്പെടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. വിദേ ശഫണ്ട് വിനിയോഗിച്ച് വർഷങ്ങൾക്കുമുമ്പ് നിർമിച്ച വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഏറ്റെടുക്കാനും അവ വി റ്റ് ഫണ്ട് രൂപീകരിക്കാനും പുതിയനിയമം അനുശാസിക്കുന്നു. രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമൂഹത്തിനുമേൽ ഇത്തരം നടപടികൾ അടിച്ചേൽപ്പിക്കുന്നത് ജനധിപത്യ വ്യവസ്ഥിതിക്ക് യോജിക്കുന്നതല്ല. ഇതൊക്കെ എന്തിനുവേണ്ടിയാണെന്ന് മനസിലാകുന്നില്ല. വിദേശ ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച ക്രൈസ്‌തവസഭയുടെ സ്ഥാപനങ്ങൾ നാനാജാതി മതസ്ഥർക്ക് നിർലോപമായ സേവനം ചെയ്തിട്ടുണ്ട്. പൊടുന്നനെ സൃഷ്ടിക്കുന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനങ്ങളുടെയെല്ലാം ലൈസൻസ് റദ്ദ്ചെയ്ത് പിടിച്ചെടുത്ത് വിറ്റ് തുക കണ്ടുകെട്ടാനുള്ള നിയമം പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ പാർലമെൻ്റംഗങ്ങളെ ബന്ധപ്പെട്ടപ്പോൾ അവർ പലരും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലാണ്. പലർക്കും പാർലമെൻ്റിലെ ചർച്ചകളിൽപോലും പങ്കെടുക്കാൻ കഴിഞ്ഞില്ല. ചർച്ചകൾപോലുമില്ലാതെ നിയമം പാസാക്കിയെടുക്കാനാണോ ഇത്തരമൊരു അവസരത്തിൽ കേന്ദ്രസർക്കാർ ഈ ബിൽ പാർലമെൻ്റിൽ കൊണ്ടുവന്നതെന്നതിലും സംശയമുണ്ടെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.
Image: /content_image/India/India-2026-03-30-10:31:58.jpg
Keywords: തറയി

26483
Category: 1
Sub Category:
Heading: വത്തിക്കാനിൽ നടന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾ
Content: വത്തിക്കാന്റെ ഹൃദയമായ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ഇന്ന് ഓശാന ഞായറാഴ്ച നടന്ന തിരുക്കർമ്മങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പതിനായിരകണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു. കാണാം വത്തിക്കാനിലെ ഓശാന തിരുനാൾ ദൃശ്യങ്ങൾ ഒരു മിനിറ്റിൽ. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F906278482407054%2F&show_text=false&width=355&t=0" width="360" height="620" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image: /content_image/News/News-2026-03-30-11:08:27.jpg

26484
Category: 1
Sub Category:
Heading: ജെറുസലേം പാത്രിയാർക്കീസിനെ തിരുക്കല്ലറ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് ഇസ്രായേൽ പോലീസ്
Content: ജെറുസലേം: ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിനെയും കസ്റ്റോഡിയനെയും ഇസ്രായേൽ പോലീസ് തടഞ്ഞു. ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോയെയുമാണ് ഇസ്രായേൽ പോലീസ് തടഞ്ഞത്. സംഭവത്തില്‍ ജെറുസലേം ലത്തീൻ പാത്രിയർക്കേറ്റ് കനത്ത പ്രതിഷേധം രേഖപ്പെടുത്തി. നൂറ്റാണ്ടുകൾക്ക് ശേഷമാണ് സഭാനേതാക്കൾക്ക് ഓശാന ഞായർ ദിനത്തിൽ വിശുദ്ധ ദേവാലയത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നത്. ആചാരപരമോ ആരാധനാക്രമപരമോ ആയ ആഘോഷങ്ങളില്ലാതെ സ്വകാര്യമായി മുന്നോട്ട് പോകുകയായിരുന്ന രണ്ട് സഭാ നേതാക്കളെയും പോലീസ് തടഞ്ഞുനിർത്തി തിരിച്ചുപോകാൻ നിർബന്ധിക്കുകയായിരിന്നുവെന്നും ഗുരുതരവും അപകടകരവുമായ മാതൃകയാണിതെന്നും ജെറുസലേം പാത്രിയർക്കേറ്റ് പ്രസ്താവിച്ചു. അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കര്‍ദ്ദിനാള്‍ പിസബല്ലയെയും ഇൽപോയെയും വിളിച്ചതായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അറിയിച്ചു. ഇസ്രായേലിലെ സിവിലിയൻ ജനതയ്‌ക്കെതിരെ ഇറാനിയൻ ഭീകര ഭരണകൂടം തുടർച്ചയായി മിസൈൽ ആക്രമണ ഭീഷണി ഉയർത്തുന്നതിനാലാണ് ഇത് സംഭവിച്ചതെന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. എല്ലാ വിശ്വാസങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും ജെറുസലേമിലെ പുണ്യസ്ഥലങ്ങളിൽ നിലവിലുള്ള സ്ഥിതി നിലനിർത്തുന്നതിനുമുള്ള ഇസ്രായേൽ രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്നും പ്രസിഡന്റ് ഐസക് പറഞ്ഞു. ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന വിശുദ്ധ വാരത്തിലെ ആദ്യ ദിനത്തില്‍ വിശുദ്ധ നാട്ടില്‍ ഉണ്ടായ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-30-12:02:58.jpg
Keywords: ഇസ്രാ, ജെറുസ

26485
Category: 1
Sub Category:
Heading: ഭീഷണിയ്ക്കു നടുവിലും ഓശാന ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് ഗാസയിലെ ക്രൈസ്തവ സമൂഹം
Content: ഗാസ: ഇസ്രായേല്‍ - ഹിസ്ബുള്ള യുദ്ധത്തിനിടെ വന്‍ നാശം നേരിട്ട ഗാസയിലെ ക്രൈസ്തവര്‍ ഓശാന ഞായര്‍ തിരുനാള്‍ ദിനത്തില്‍ ഒരുമിച്ചു കൂടി. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ കുട്ടികളും മുതിർന്നവരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഓശാന തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികനായി. കഴുതപ്പുറത്ത് കയറി വന്ന യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ ഓര്‍മ്മപ്പെടുത്തി ഈന്തപ്പനയുടെ ശാഖകൾ കൈകളില്‍ വഹിച്ചാണ് വിശ്വാസികള്‍ ദിവ്യബലിയിൽ പങ്കുചേര്‍ന്നത്. ഓശാന ശുശ്രൂഷയ്ക്കിടെ സമാധാനത്തിനും സംരക്ഷണത്തിനുമായി പ്രാർത്ഥനകൾ നടത്തി. മാസങ്ങളായി പ്രദേശത്ത് നടക്കുന്ന അക്രമങ്ങൾ മൂലമുണ്ടായ കുടിയിറക്കം, ക്ഷാമം, അരക്ഷിതാവസ്ഥ എന്നിവ മൂലം അനേകം കുടുംബങ്ങള്‍ കഷ്ട്ടപ്പെടുന്ന സാഹചര്യത്തില്‍ പ്രദേശത്തെ പ്രതികൂല സാഹചര്യം പ്രാര്‍ത്ഥനാനിയോഗമായി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Palestinian Christians participate in Palm Sunday Mass at the Church of the Holy Family in Gaza. <a href="https://t.co/3voWDo5sQb">pic.twitter.com/3voWDo5sQb</a></p>— WAFA News Agency - English (@WAFANewsEnglish) <a href="https://twitter.com/WAFANewsEnglish/status/2038270262244790605?ref_src=twsrc%5Etfw">March 29, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജെറുസലേമിലെ ഓശാന ഞായര്‍ പ്രദിക്ഷണം ഇത്തവണ റദ്ദാക്കിയിരിന്നു. എന്നാല്‍ തിരുക്കല്ലറ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിയ ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോ എന്നിവരെ ഇസ്രായേല്‍ പോലീസ് തടഞ്ഞിരിന്നു. ഇതിനിടെയാണ് ഭീഷണികള്‍ക്ക് ഇടയിലും ഓശാന തിരുക്കര്‍മ്മങ്ങള്‍ ഗാസയില്‍ നടന്നതെന്നത് ശ്രദ്ധേയമാണ്. ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിനോട് ചേര്‍ന്ന് ക്രൈസ്തവരും ഇസ്ലാം മതസ്ഥരുമായ നിരവധി പേരാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-30-13:26:08.jpg
Keywords: ഗാസ

26486
Category: 1
Sub Category:
Heading: സമാധാന രാജാവായ ക്രിസ്തു കുരിശിൽ നിന്ന് നിലവിളിക്കുന്നു, "നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്ക്കുക": ഓശാന സന്ദേശത്തില്‍ ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമാധാന രാജാവായ ക്രിസ്തുവിനെ കേന്ദ്രീകരിച്ചും യുദ്ധത്തെ അപലപിച്ചും ലെയോ പാപ്പയുടെ ഓശാന സന്ദേശം. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രഥമ വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ഇന്നലെ ഓശാന ഞായറാഴ്ച വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ലെയോ പതിനാലാമന്‍ പാപ്പ മുഖ്യകാര്‍മ്മികനായി. യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥന അവിടുന്ന് കേൾക്കുന്നില്ലായെന്നും മറിച്ച് അവരെ നിരസിക്കുകയാണെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. യേശു കുരിശിന്റെ വഴിയിലൂടെ നടക്കുമ്പോൾ, നാം അവിടുത്തെ കാൽച്ചുവടുകൾ പിന്തുടരുന്നു. അവനോടൊപ്പം നടക്കുമ്പോൾ, മനുഷ്യത്വത്തിനുവേണ്ടിയുള്ള അവിടുത്തെ ത്യാഗം, അവിടുത്തെ തകർന്ന ഹൃദയം, സ്നേഹത്തിന്റെ സമ്മാനമായ അവിടുത്തെ ജീവിതം എന്നിവയെക്കുറിച്ച് നാം ധ്യാനിക്കുന്നു. ചുറ്റും യുദ്ധം പടരുമ്പോഴും, സമാധാനത്തിന്റെ രാജാവായി സ്വയം വെളിപ്പെടുത്തുന്ന യേശുവിലേക്ക് നാം നമ്മുടെ നോട്ടം തിരിക്കുന്നു. മറ്റുള്ളവർ അക്രമം ഇളക്കിവിടുമ്പോൾ അവിടുന്ന് സൗമ്യതയിൽ ഉറച്ചുനിൽക്കുന്നു. മറ്റുള്ളവർ വാളുകളും വടികളും ഉയർത്തുമ്പോഴും അവിടുന്ന് മനുഷ്യത്വത്തെ സ്വീകരിക്കാൻ സ്വയം സമർപ്പിക്കുന്നു. ഇരുട്ട് ഭൂമിയെ വിഴുങ്ങാൻ പോകുമ്പോഴും അവിടുന്ന് ലോകത്തിന്റെ വെളിച്ചമാണ്. അവനെ മരണത്തിന് വിധിക്കാൻ പദ്ധതികൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പോലും അവിടുന്ന് ജീവൻ പകരാന്‍ വന്നു. ദൈവത്തിൽ നിന്നും അയൽക്കാരനിൽ നിന്നും നമ്മെ വേർതിരിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കിക്കൊണ്ട് ലോകത്തെ പിതാവിന്റെ കരങ്ങളിലേക്ക് കൊണ്ടുവരിക എന്നതായിരിന്നു സമാധാനത്തിന്റെ രാജാവായ യേശുവിന്റെ ആഗ്രഹം. യേശു കുതിരപ്പുറത്തല്ല, കഴുതപ്പുറത്താണ് ജെറുസലേമിലേക്ക് പ്രവേശിക്കുന്നത്, മിശിഹായുടെ ആഗമനത്തിൽ സന്തോഷിക്കാൻ ആഹ്വാനം ചെയ്യുന്ന "സീയോന്‍ പുത്രീ, അതിയായി ആനന്‌ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു" (സെഖ 9:9) എന്ന പുരാതന പ്രവചനം നിറവേറ്റി. നമ്മുടെ കഷ്ടപ്പാടുകളുടെ ഭാരവും നമ്മുടെ പാപങ്ങൾക്കുവേണ്ടി മുറിവും അവിടുന്നു വഹിച്ചു. "അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു" (ഏശയ്യാ 53:7). അവൻ സ്വയം ആയുധം ധരിക്കുകയോ സ്വയം പ്രതിരോധിക്കുകയോ ഒരു യുദ്ധത്തിലും ഏർപ്പെടുകയോ ചെയ്തില്ല. എപ്പോഴും അക്രമത്തെ നിരാകരിക്കുന്ന ദൈവത്തിന്റെ സൗമ്യമായ മുഖം അവിടുന്നു വെളിപ്പെടുത്തി. സ്വയം രക്ഷിക്കുന്നതിനുപകരം, മനുഷ്യചരിത്രത്തിലുടനീളം എല്ലാ സമയത്തും സ്ഥലത്തും വഹിക്കുന്ന എല്ലാ കുരിശുകളെയും ആലിംഗനം ചെയ്തുകൊണ്ട് കുരിശിൽ തറയ്ക്കപ്പെടാൻ അവൻ തന്നെത്തന്നെ അനുവദിച്ചു. സഹോദരീ സഹോദരന്മാരേ, ഇതാണ് നമ്മുടെ ദൈവം: സമാധാനത്തിന്റെ രാജാവായ യേശു, യുദ്ധം നിരസിക്കുന്നവനാണ്. യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും അവനെ ഉപയോഗിക്കാൻ കഴിയില്ല. യുദ്ധം ചെയ്യുന്നവരുടെ പ്രാർത്ഥനകൾ അവൻ കേൾക്കുന്നില്ല, പക്ഷേ അവരെ നിരസിക്കുന്നു, "നിങ്ങള്‍ കരങ്ങളുയര്‍ത്തുമ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു മുഖം മറയ്‌ക്കും. നിങ്ങള്‍ എത്ര പ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കരങ്ങള്‍ രക്‌തപങ്കിലമാണ്" (ഏശയ്യാ 1:15). നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനെ നോക്കുമ്പോൾ, ക്രൂശിക്കപ്പെട്ട ഒരു മനുഷ്യത്വത്തെ നമുക്ക് കാണാൻ കഴിയും. അവിടുത്തെ മുറിവുകളിൽ, ഇന്നത്തെ നിരവധി സ്ത്രീകളുടെയും പുരുഷന്മാരുടെയും വേദനകൾ നമുക്ക് കാണാൻ കഴിയും. പിതാവിനോടുള്ള അവിടുത്തെ അവസാന നിലവിളിയിൽ, തകർന്നവരുടെയും, പ്രത്യാശയില്ലാത്തവരുടെയും, രോഗികളായവരുടെയും, ഒറ്റപ്പെട്ടവരുടെയും വിലാപം നാം കേൾക്കുന്നു. എല്ലാറ്റിനുമുപരി, അക്രമത്താൽ പീഡിപ്പിക്കപ്പെട്ടവരുടെയും യുദ്ധത്തിന്റെ ഇരകളുടെയും വേദനാജനകമായ ഞരക്കങ്ങൾ നാം ചുറ്റുംകേൾക്കുന്നു. സമാധാനത്തിന്റെ രാജാവായ ക്രിസ്തു തന്റെ കുരിശിൽ നിന്ന് വീണ്ടും നിലവിളിക്കുന്നു: ദൈവം സ്നേഹമാണ്! ! നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്ക്കുക! നിങ്ങൾ സഹോദരീസഹോദരന്മാരാണെന്ന് ഓർമ്മിക്കുക!- പാപ്പ ഓശാന സന്ദേശത്തില്‍ പറഞ്ഞു. തന്റെ പുത്രന്റെ കുരിശിനു കീഴിൽ നിൽക്കുകയും ക്രൂശിക്കപ്പെട്ടവരുടെ കാൽക്കൽ കരയുകയും ചെയ്യുന്ന പരിശുദ്ധ മറിയത്തിന് ഈ നിലവിളി സമർപ്പിക്കുകയാണെന്ന വാക്കുകളോടെയാണ് പാപ്പ ഓശാന സന്ദേശം ചുരുക്കിയത്. പതിനായിരങ്ങളാണ് ഇന്നലെ വത്തിക്കാനിലെ ഓശാന ശുശ്രൂഷയില്‍ സംബന്ധിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-30-14:52:50.jpg

26487
Category: 22
Sub Category:
Heading: ഈശോയിലേക്കുള്ള ദൂരം; അകലെയോ, അടുത്തോ? | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 43
Content: "പത്രോസ് അവനെ അല്‍പം ദൂരെയായി അനുഗമിച്ചു" (മത്തായി 26:58). പത്രോസിന്റെ ഈ 'ദൂരം' നമ്മുടെ തന്നെ ആത്മീയ അവസ്ഥയുടെ പ്രതിഫലനമാണ്. പഴയനിയമത്തിൽ ദൈവത്തെ അനുഗമിക്കുക എന്നത് പൂർണ്ണഹൃദയത്തോടെയുള്ള ഒന്നായിരുന്നു. "നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ സ്നേഹിക്കണം" (നിയമാവർത്തനം 6:5). എന്നാൽ ഇസ്രായേൽ ജനം പലപ്പോഴും ദൈവത്തിൽ നിന്ന് ദൂരെയായി, തങ്ങളുടെ ഹൃദയം കൊണ്ട് വഴിതെറ്റിപ്പോയിട്ടുണ്ട്. ഏശയ്യാ പ്രവാചകൻ പറയുന്നതുപോലെ, "ഈ ജനത അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് അകലെയാണ്" (ഏശയ്യാ 29:13). പത്രോസിന്റെ ദൂരെനിന്നുള്ള അനുഗമനം ഈ ഹൃദയദൂരത്തിന്റെ പുതിയനിയമ ആവിഷ്കാരമാണ്. പത്രോസിന്റെ ഈ ദൂരെ നിന്നുള്ള അനുഗമനത്തെ ഭയത്തിന്റെയും സ്നേഹത്തിന്റെയും സങ്കീർണ്ണമായ മിശ്രിതമായാണ് ക്രിസോസ്തം പിതാവ് വ്യാഖ്യാനിക്കുന്നത്. സ്നേഹം അവനെ ക്രിസ്തുവിനോട് ചേർക്കുന്നു, എന്നാൽ സ്വന്തം ജീവനിലുള്ള ഭയം അവനെ ദൂരേക്ക് മാറ്റുന്നു. ഇത് നമ്മെ പഠിപ്പിക്കുന്നത്, ദൈവസ്നേഹത്തിൽ ഭയം കലരുമ്പോൾ അത് 'ദൂരെനിന്നുള്ള അനുഗമന'മായി മാറുന്നു എന്നാണ്. പത്രോസ് 'അവസാനം കാണാൻ' (to see the end) ആണ് പോയതെന്ന് വചനം പറയുന്നു. എന്നാൽ ക്രിസ്തുവിന് അവസാനമില്ലെന്നും അവിടുന്ന് നിത്യനാണെന്നും പത്രോസ് അപ്പോൾ തിരിച്ചറിഞ്ഞില്ലെന്ന് ഒരിജൻ നിരീക്ഷിക്കുന്നു. "അകലം പാലിക്കൽ" (Keeping a distance) എന്ന പ്രവണതയെ ഫ്രാൻസിസ് പാപ്പ കഠിനമായി വിമർശിക്കുന്നു. ഈശോയെ അനുഗമിക്കുക എന്നാൽ അവിടുത്തെ മുറിവുകളിൽ തൊടുക എന്നാണ് അർത്ഥം. "നമ്മുടെ ജീവിതത്തിൽ ദൈവവുമായി ഒരു അകലം പാലിക്കുമ്പോൾ, നാം സുരക്ഷിതരാണെന്ന് തോന്നും, എന്നാൽ യഥാർത്ഥത്തിൽ നാം അപകടത്തിലാണ്," എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വലിയ നോമ്പ് എന്നത് ഈശോയും നാമും തമ്മിലുള്ള ദൂരം കുറയ്ക്കാനുള്ള സമയമാണ്. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഈശോയെ ഒരു സോഷ്യൽ മീഡിയ പോസ്റ്റായോ അല്ലെങ്കിൽ ദൂരെയുള്ള ഒരു തത്വശാസ്ത്രമായോ കാണാൻ നമുക്ക് എളുപ്പമാണ്. എന്നാൽ വലിയ നോമ്പ് ആവശ്യപ്പെടുന്നത് ക്രൂശിതനായ ക്രിസ്തുവിനെ ചേർത്തുപിടിക്കാനാണ്. പത്രോസിനെപ്പോലെ ലോകത്തിന്റെ വിധിതീർപ്പുകളെ ഭയപ്പെടാതെ ഈശോയെ ഏറ്റുപറയുക. പ്രാർത്ഥനയിലൂടെയും വിശുദ്ധ കുർബാനയിലൂടെയും അവിടുത്തോട് അടുക്കുക. ദരിദ്രരിലും കഷ്ടപ്പെടുന്നവരിലും ക്രിസ്തുവിനെ കണ്ട് അവരിലേക്ക് ഇറങ്ങിച്ചെല്ലുക. പത്രോസ് ദൂരെനിന്നാണ് അനുഗമിച്ചതെങ്കിലും, അവിടുത്തെ കരുണയുള്ള നോട്ടം ഏറ്റപ്പോൾ അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് മടങ്ങിവന്നു. ഈ വിശുദ്ധവാരത്തിൽ ഈശോയിൽ നിന്ന് നാം പാലിക്കുന്ന എല്ലാ അകലങ്ങളും അവസാനിപ്പിച്ച്, അവിടുത്തെ ഹൃദയത്തോട് ചേർന്നുനിൽക്കാൻ നമുക്ക് പരിശ്രമിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-30-16:03:33.jpg
Keywords: വിചിന്തന

26488
Category: 1
Sub Category:
Heading: മൊണാക്കോയില്‍ ലെയോ പാപ്പയ്ക്കു ലഭിച്ചത് ആവേശകരമായ സ്വീകരണം
Content: മൊണാക്കോ-വില്ലെ: ഏകദിന സന്ദര്‍ശനത്തിനായി മൊണാക്കോയില്‍ എത്തിയ ലെയോ പാപ്പയ്ക്കു ലഭിച്ചതു രാജകീയമായ സ്വീകരണം. രാവിലെ ഒൻപത് മണിയോടെ മൊണാക്കോയിലെ ഏക വ്യോമയാന സൗകര്യമുള്ള ഹെലിപോർട്ടിലെ ഹെലിപ്പാഡിലെത്തിയ പാപ്പയെ ആൽബർട്ട് രണ്ടാമൻ രാജകുമാരനും ഷർലേൻ രാജകുമാരിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളും തങ്ങളുടെ പ്രതിനിധി സംഘങ്ങളെ പരസ്പരം പരിചയപ്പെടുത്തി. സ്വീകരണച്ചടങ്ങിന്റെ ഭാഗമായി 21 ആചാരവെടികളും ഗാർഡ് ഓഫ് ഓണറും ഉണ്ടായിരുന്നു. തുടര്‍ന്നു കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. കൊട്ടാര വാതിൽക്കൽ കാറിൽ എത്തിയ പാപ്പായെ രാജകുമാരനും രാജകുമാരിയും മക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ദേശീയഗാനാലാപനം, സൈനിക ബഹുമതി തുടങ്ങിയവയും ഉണ്ടായിരുന്നു. നൂറുകണക്കിന് ആളുകളും പാപ്പായെ കാത്തുനിന്നിരുന്നു. കൊട്ടാരത്തിന്റെ രണ്ടാം നിലയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തിയ പരിശുദ്ധ പിതാവും രാജകുടുംബവും പരസ്പരം സമ്മാനങ്ങൾ കൈമാറി. പിന്നീട്, കൊട്ടാരത്തിന്റെ ബാൽക്കണിയിലെത്തിയ രാജകുമാരൻ പരിശുദ്ധ പിതാവിന് സ്വാഗതമേകി സംസാരിച്ചു. തുടർന്ന് പരിശുദ്ധ പിതാവ് ഏവരെയും അഭിസംബോധന ചെയ്‌ത് തന്റെ പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം പ്രമുഖ അതിഥികൾക്കായുള്ള ഡയറിയിൽ ഒപ്പുവച്ച പാപ്പ, രാജകുമാരനൊപ്പം കൊട്ടാരത്തിന്റെ താഴത്തെ നിലയിലെത്തി പോൾ മൂന്നാമൻ പാപ്പാ 1538-ൽ നടത്തിയ സന്ദർശനത്തിന്റെയും പിയൂസ് ആറാമൻ പാപ്പാ 1802-ൽ നടത്തിയ സന്ദർശനത്തിന്റെയും ചിത്രങ്ങൾ കണ്ടു. തുടർന്ന് അവിടെയുള്ള ചാപ്പലിൽ പ്രവേശിച്ച പാപ്പ അല്പസമയം മൗനമായി പ്രാർത്ഥിച്ചു. തുടര്‍ന്നു കൊട്ടാരത്തിന് തൊട്ടടുത്തുള്ള അമലോത്ഭവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലേക്ക് കാറിൽ യാത്ര തിരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം, കാർലോ മൂന്നാമൻ രാജകുമാരന്റെ ആഗ്രഹപ്രകാരം നിര്‍മ്മിച്ചതാണ് ആയിരത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ തക്ക വലിപ്പമുള്ള ഈ ദേവാലയം. ദേവാലയവാതിൽക്കലെത്തിയ പാപ്പായ്ക്ക് രണ്ടു കുട്ടികൾ പൂക്കൾ നൽകി. തുടർന്ന് രാജകുമാരനും രാജകുമാരിയും, മോണാക്കോ അതിരൂപതാദ്ധ്യക്ഷനും, ഇടവക വികാരിയും ചേർന്ന് പാപ്പായെ സ്വീകരിച്ചു.പാപ്പായ്ക്ക് സ്വാഗതമേകി അതിരൂപതാദ്ധ്യക്ഷൻ സംസാരിച്ചു. തുടർന്ന് ദേവാലയത്തിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പരിശുദ്ധ പിതാവ് പ്രാർത്ഥന നടത്തി. പ്രാർത്ഥനയുടെ അവസാനം രാജ്യത്തെ കത്തോലിക്കാസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. കത്തീഡ്രൽ ദേവാലയത്തിലെ സമ്മേളനം അവസാനിച്ച ശേഷം, പരിശുദ്ധ പിതാവ് രണ്ടു കിലോമീറ്ററുകൾ അകലെയുള്ള "സാന്ത ദെവോത്ത" ദേവാലയത്തിലേക്ക് കാറിൽ യാത്ര തിരിച്ചു. ഡയക്‌ളീഷ്യൻ ചക്രവർത്തിയുടെ കാലത്ത് കൊല്ലപ്പെട്ട വിശുദ്ധ ദെവോത്തയുടെ പേരിലുള്ള ഈ ദേവാലയം 1070-കളിലുള്ള രേഖകളിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ദേവാലയത്തില്‍ പാപ്പയ്ക്കു സ്വീകരണം നല്‍കി. സമ്മേളനത്തിന്റെ ഭാഗമായി, യുവജനങ്ങളുടെ പ്രതിനിധികളായി രണ്ടു പേരും, ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവരാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന രണ്ടുപേരും സാക്ഷ്യം നൽകി. ഇതിനിടയിൽ പരമ്പരാഗതമായ നൃത്തപരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടരയോടെ മെത്രാസനമന്ദിരത്തിൽനിന്നും രണ്ടു കിലോമീറ്ററുകൾ അകലെ ഫോന്ത്വിയേയ് ഡിസ്ട്രിക്റ്റിലുള്ള ലൂയി രണ്ടാമൻ സ്റ്റേഡിയത്തിൽ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഏതാണ്ട് പതിനയ്യായിരത്തോളം വിശ്വാസികൾ ഈ സ്റ്റേഡിയത്തിൽ പരിശുദ്ധ പിതാവ് അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. പ്രാദേശിക സമയം വൈകീട്ട് അഞ്ചരയോടെ പാപ്പ റോമിലേക്ക് മടങ്ങി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-30-17:20:54.jpg
Keywords: മൊണാക്കോ

26489
Category: 18
Sub Category:
Heading: എഫ്‌സിആർഎ ഭേദഗതി ബില്‍; പൗരാവകാശങ്ങളുടെ ലംഘനമെന്ന് മാർ ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയ എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. പുതിയ ഭേദഗതികൾ ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ വ്യവസ്ഥകൾ വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്‌സിആർഎ അനുമതിയുള്ള സ്ഥാപനങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള പുതിയ വ്യവസ്ഥകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത് സന്നദ്ധ സംഘടനകളെയും ക്രൈസ്‌തവ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്‌തവർക്ക് നൂറ്റാണ്ടുകളായി ലഭിക്കുന്ന വിദേശ സഹായം സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ്ങിയവ വഴി രാഷ്ട്രനിർമാണത്തിനാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചെറിയ കാരണങ്ങൾ പറഞ്ഞ് പല സ്ഥാപനങ്ങളുടെയും എഫ്‌സിആർഎ അനുമതി റദ്ദാക്കുന്നത് ശരിയല്ല. പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ തുടങ്ങിയ വിശുദ്ധ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചതിൽ സഭയ്ക്കുള്ള കടു ത്ത പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി. പ്രാർത്ഥനയോടെ ചെലവഴിക്കേണ്ട ദിവസങ്ങളിൽ കുട്ടികൾക്ക് പരീക്ഷ എഴുതേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. ക്രൈസ്‌തവ സമൂഹത്തോടുള്ള ഇത്തരം അവഗണനകൾക്കെതിരെ അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/India/India-2026-03-31-09:56:48.jpg
Keywords: താഴത്ത