Contents

Displaying 26061-26070 of 26401 results.
Content: 26520
Category: 1
Sub Category:
Heading: ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, അവനോടൊപ്പം നാമും പുതുജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുന്നു: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഈസ്റ്റർ സന്ദേശത്തില്‍ ലോകമെമ്പാടും സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പാപ്പ. യുദ്ധം, അക്രമം, അനീതി എന്നിവയാൽ മുറിവേറ്റ ഒരു ലോകത്തിലേക്ക് പുനരുത്ഥാനത്തിന്റെ പ്രത്യാശ കൊണ്ടുപോകാൻ ക്രൈസ്തവ സമൂഹത്തെ പ്രേരിപ്പിക്കുന്ന വിധത്തിലായിരിന്നു പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം. ക്രിസ്തു നമ്മെ അനുഗ്രഹിക്കുകയും ലോകം മുഴുവൻ അവന്റെ സമാധാനം നൽകുകയും ചെയ്യട്ടെയെന്നും ഇന്നലെ ഏപ്രിൽ 5 ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നൽകിയ സന്ദേശത്തിൽ പാപ്പ പറഞ്ഞു. മരണത്തിന്റെ ആഴങ്ങളിൽ പോലും, നമുക്ക് ഭീഷണിയും ചിലപ്പോൾ അമിതഭാരവും അനുഭവപ്പെടുന്നു. മരണം എന്നെന്നേക്കുമായി കീഴടക്കിയിരിക്കുന്നു; മരണത്തിന് ഇനി നമ്മുടെ മേൽ അധികാരമില്ല! ഒരിക്കലും പരാജയപ്പെടാത്ത ഒരു പ്രത്യാശയിലേക്ക്, ഒരിക്കലും മങ്ങാത്ത ഒരു വെളിച്ചത്തിലേക്ക്, ഒന്നിനും എടുത്തുകളയാൻ കഴിയാത്ത സന്തോഷത്തിന്റെ പൂർണ്ണതയിലേക്ക് അത് നമ്മെ തുറക്കുന്നു: മരണത്തിന്റെ ശക്തി നമ്മെ അകത്തും പുറത്തും നിരന്തരം ഭീഷണിപ്പെടുത്തുന്നതിനാൽ ഈ ക്രിസ്തീയ സന്ദേശം സ്വീകരിക്കാൻ എല്ലായ്പ്പോഴും എളുപ്പമല്ലെന്ന് ലെയോ പാപ്പ ചൂണ്ടിക്കാട്ടി. ചിറകുകൾ വിടർത്തി പറക്കുന്നതിൽ നിന്ന് പാപങ്ങളുടെ ഭാരം നമ്മെ തടയുമ്പോഴോ നാം അനുഭവിക്കുന്ന നിരാശകളോ ഏകാന്തതയോ നമ്മുടെ പ്രത്യാശയെ ചോർത്തിക്കളയുമ്പോഴോ നമ്മുടെ ആശങ്കകളോ നീരസമോ ജീവിതത്തിന്റെ സന്തോഷത്തെ ശ്വാസം മുട്ടിക്കുമ്പോൾ, നമ്മൾ ദുഃഖിതരോ ക്ഷീണിതരോ ആയിരിക്കുമ്പോഴോ അല്ലെങ്കിൽ നാം വഞ്ചിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യുമ്പോൾ അത് നമ്മെയും ഭീഷണിപ്പെടുത്തുന്നു. നമ്മുടെ ഇടയിൽ ഏറ്റവും ദുർബലരെ തകർക്കുന്ന ദുരുപയോഗങ്ങൾ കാരണം, ഭൂമിയുടെ വിഭവങ്ങൾ കൊള്ളയടിപ്പെടുന്നു. ലാഭത്തിന്റെ വിഗ്രഹാരാധന കാരണം, കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്റെ അക്രമം കാരണം എല്ലാ കോണുകളിൽ നിന്നും ഉയരുന്ന വേദനയുടെ നിലവിളിയിലും നാം അത് കാണുന്നു. സഹോദരന്മാരേ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ എല്ലാ ദിവസവും ഒരു പുതിയ സൃഷ്ടി സാധ്യമാണെന്ന് നാം ഓർമ്മിക്കുകയാണ്. ഈസ്റ്റർ നമുക്ക് ഈ പ്രത്യാശ നൽകുന്നു, ഉയിർത്തെഴുന്നേറ്റ കർത്താവ് കൊണ്ടുവന്ന പുതിയ സൃഷ്ടിയാണ് ഈസ്റ്റർ; ഇത് ഒരു പുതിയ തുടക്കമാണ്; പുരാതന ശത്രുവിന്റെ മേൽ ദൈവം നേടിയ വിജയം പ്രത്യാശ പകരുകയാണെന്നും ലെയോ പാപ്പ പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-06-12:39:25.jpg
Keywords: ലെയോ
Content: 26521
Category: 1
Sub Category:
Heading: ഏപ്രിൽ 11നു ലെയോ പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനില്‍ ജാഗരണ പ്രാർത്ഥന
Content: വത്തിക്കാൻ സിറ്റി: ഏപ്രിൽ 11 ശനിയാഴ്ച സമാധാനത്തിനായി ജാഗരണ പ്രാർത്ഥന നടത്തുന്ന കാര്യം വിശ്വാസികളെ അറിയിച്ച് ലെയോ പാപ്പ. ഈസ്റ്റര്‍ ദിനമായ ഇന്നലെ വത്തിക്കാനില്‍ നല്കിയ 'ഉര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിലാണ് ലെയോ പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്കു ലെയോ പാപ്പ തന്നെ നേതൃത്വം നല്‍കും. യേശു നമുക്ക് നൽകുന്ന സമാധാനം വെറും ആയുധങ്ങളുടെ നിശബ്ദതയല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തെ സ്പർശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന സമാധാനമാണെന്നും ക്രിസ്തുവിന്റെ സമാധാനത്താൽ രൂപാന്തരപ്പെടാൻ നമുക്ക് നമ്മെത്തന്നെ അനുവദിക്കാമെന്നും ലെയോ പാപ്പ പറഞ്ഞു. നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന സമാധാനത്തിനായുള്ള നിലവിളി നമുക്ക് കേൾക്കാം! ഇക്കാരണത്താൽ, അടുത്ത ശനിയാഴ്ച, ഏപ്രിൽ 11ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നാം ആഘോഷിക്കുന്ന സമാധാനത്തിനായുള്ള ജാഗരണ പ്രാർത്ഥനയില്‍ പങ്കുചേരാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ തലത്തിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനുപകരം ഹൃദയങ്ങളെ പരിവർത്തനം ചെയ്യാനുള്ള ആത്മീയ മുന്നേറ്റത്തിന് നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് പാപ്പയുടെ ജാഗരണ പ്രാര്‍ത്ഥന പ്രഖ്യാപനത്തെ വിലയിരുത്തുന്നത്. യഥാർത്ഥ സമാധാനം ബലപ്രയോഗത്തിലൂടെയോ ആധിപത്യത്തിലൂടെയോ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും, സംഭാഷണത്തിലൂടെയും അനുരഞ്ജനത്തിലൂടെയും പരസ്പര ധാരണയിലൂടെയും ഉയർന്നുവരണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചിരിന്നു. യേശു സംവാദത്തിന്റെ പാതയിലൂടെ അവസാനം വരെ നടന്നു, അത് വാക്കുകളിലൂടെയല്ല, പ്രവര്‍ത്തികളിലൂടെയാണ്: നഷ്ടപ്പെട്ട നമ്മെ കണ്ടെത്താൻ, അവിടുന്ന് മാംസമായി; അടിമകളായിരുന്ന നമ്മെ മോചിപ്പിക്കാൻ, അവിടുന്ന് ഒരു അടിമയായി; മനുഷ്യരായ നമുക്ക് ജീവൻ നൽകാൻ, അവിടുന്ന് കുരിശിൽ കൊല്ലപ്പെടാൻ തന്നെത്തന്നെ അനുവദിച്ചുവെന്നും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-06-17:12:13.jpg
Keywords: ലെയോ
Content: 26522
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തില്‍ 5 നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം; ബന്ദികളാക്കിയ 31 ക്രൈസ്തവരെ മോചിപ്പിച്ചു
Content: അബൂജ: ഇന്നലെ ഈസ്റ്റര്‍ ഞായറാഴ്ച വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തില്‍ ആക്രമണം നടത്തി ബന്ദികളാക്കിയ 31 ക്രൈസ്തവരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍. കടുണ സംസ്ഥാനത്തെ അരിക്കോയിലെ ക്രൈസ്തവ ദേവാലയത്തില്‍ ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി സുരക്ഷാ സേനയെ ഉദ്ധരിച്ച് ബി‌ബി‌സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മരിച്ചവരുടെ എണ്ണം ഏഴാണെന്ന് ദേവാലയ നേതൃത്വം വെളിപ്പെടുത്തി. സൈനികർ അക്രമികളുമായി ഏറ്റുമുട്ടിയെന്നും ഇതേ തുടര്‍ന്നു ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും ഉപേക്ഷിച്ച് ഓടിപ്പോകാൻ അക്രമികള്‍ നിർബന്ധിതരായതായും സൈന്യം അറിയിച്ചു. വെടിവയ്പ്പിന്റെ ഫലമായി, രക്ഷപ്പെട്ട തീവ്രവാദികള്‍ക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആഴ്ചയുടെ തുടക്കത്തിൽ സംസ്ഥാനത്തെ ഗ്രാമങ്ങളിൽ കൂട്ട തട്ടിക്കൊണ്ടുപോകൽ നടന്നതായി ശനിയാഴ്ച പോലീസ് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അടുത്ത ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നത്. നൈജീരിയയിൽ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും സാധാരണ സംഭവങ്ങളായി മാറിയിട്ടു പതിറ്റാണ്ടുകളായി. ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും പ്രാദേശികമായി കൊള്ളക്കാർ എന്നറിയപ്പെടുന്ന സായുധ സംഘങ്ങളിൽ നിന്നുമുള്ള സുരക്ഷാ ഭീഷണികൾ രാജ്യം നേരിടുന്നുണ്ട്. ഈസ്റ്ററിന് സുരക്ഷ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ കത്തോലിക്ക ദേവാലയങ്ങളില്‍ ഈസ്റ്റര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നേരത്തെയാക്കിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-06-19:34:20.jpg
Keywords: നൈജീ
Content: 26523
Category: 15
Sub Category:
Heading: ദൈവകാരുണ്യ നൊവേന- അഞ്ചാം ദിവസം
Content: ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം. #{red->n->n->ധ്യാനം:- }# കത്തോലിക്കാസഭയില്‍ നിന്നും വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളെ ഇന്ന് എന്‍റെ അടുക്കല്‍ കൊണ്ടുവരിക. എന്‍റെ കരുണക്കടലില്‍ അവരെ മുക്കിയെടുക്കുക. എന്‍റെ കഠിനവേദനയുടെ സമയത്ത് എന്‍റെ ശരീരത്തെയും ഹൃദയത്തെയും - അതായത് എന്‍റെ സഭയെ, അവര്‍ കീറി മുറിച്ചു. അവര്‍ സഭയുമായി ഐക്യത്തിലേക്ക് തിരിച്ചു വരുമ്പോള്‍ എന്‍റെ മുറിവുകള്‍ സുഖപ്പെടുകയും അങ്ങനെ എന്‍റെ സഹനം ഇല്ലാതാവുകയും ചെയ്യും. #{red->n->n->പ്രാര്‍ത്ഥന:- }# ഏറ്റവും കരുണയുള്ള ഈശോയെ, നന്മയുടെ ഉറവിടമേ, അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ അങ്ങ് നിരസിക്കുകയില്ലല്ലോ. വേര്‍തിരിഞ്ഞു പോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂര്‍ണ്ണമായ ഹൃദയത്തില്‍ സ്വീകരിക്കേണമേ. അങ്ങയുടെ പ്രകാശം നല്‍കി സഭയുടെ ഐക്യത്തിലേക്ക് അവരെ ആനയിക്കണമേ. സഹതാപപൂര്‍ണ്ണമായ അങ്ങയുടെ ഹൃദയത്തില്‍ നിന്നും അകന്നുപോകുവാന്‍ അവരെ അനുവദിക്കരുതേ, പകരം അവര്‍ക്കു അവിടെ സ്ഥാനം നല്‍കി. അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ. നിത്യനായ പിതാവേ, വേര്‍‍തിരിഞ്ഞു പോയ സഹോദരങ്ങളുടെമേല്‍, പ്രത്യേകിച്ച് അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ചു മന:പൂര്‍വ്വം തെറ്റില്‍ നിലനില്‍ക്കുന്നവരുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി തിരിക്കണമേ. അവരുടെ പരാജയങ്ങളെ അങ്ങ് പരിഗണിക്കരുതെ. അങ്ങയുടെ പുത്രന് അവരോടുള്ള സ്നേഹവും അവര്‍ക്കു വേണ്ടി ഏറ്റ സഹനവും, അവര്‍ക്ക് ഈശോയുടെ ദയാസമൃദ്ധമായ ഹൃദയത്തിലുള്ള സ്ഥാനവും അങ്ങ് പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ കരുണയെ പാടിപ്പുകഴ്ത്തുവാന്‍ അവരെയും അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമേ. എപ്പോഴും എന്നേക്കും ആമ്മേന്‍. #{red->n->n->ലുത്തിനിയ: }# കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ! അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ! പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ! ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ! അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ! സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ! ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ! ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ! കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ! ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ! സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ! പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ! മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ! ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ! പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ! വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ! രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ! നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ! പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ! മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ! അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ! എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ! അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും. #{red->n->n->പ്രാര്‍ത്ഥിക്കാം: }# ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍. {{ദൈവകാരുണ്യ നൊവേനയുടെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥന ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/4?type=15}} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>കള്‍
Image: /content_image/ChristianPrayer/ChristianPrayer-2026-04-06-21:05:07.jpg
Keywords: ദൈവകാരുണ്യ
Content: 26524
Category: 15
Sub Category:
Heading: ദൈവകാരുണ്യ നൊവേന- ആറാം ദിവസം
Content: ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം. #{red->n->n->ധ്യാനം:- }# എളിമയും ശാന്തതയുമുള്ളവരുടെയും കൊച്ചു കുട്ടികളുടേയും, ആത്മാക്കളെ ഇന്ന് എന്‍റെ സമീപെ കൊണ്ടുവരിക. അവരെ എന്‍റെ കരുണക്കടലില്‍ മുക്കിയെടുക്കുക. എന്‍റെ ഹൃദയവുമായി ഏറ്റവും അടുത്ത സാരൂപ്യമുള്ളവരാണിവര്‍. എന്‍റെ ക്ലേശങ്ങളില്‍ എന്നെ ശക്തിപ്പെടുത്തിയത് അവരാണ് എന്‍റെ അള്‍ത്താരയില്‍ ശ്രദ്ധാപൂര്‍വ്വം ശുശ്രൂഷിക്കുന്ന ഭൂമിയിലെ മാലാഖമാരായി ഞാന്‍ അവരെ കണ്ടു. പ്രസാദവരങ്ങളുടെ സര്‍വ്വസമ്പത്തും ഞാനവരുടെമേല്‍ വര്‍ഷിക്കും. എളിമ നിറഞ്ഞ സ്നേഹം മാത്രമാണ് എന്‍റെ പ്രസാദവരങ്ങള്‍ സ്വീകരിക്കുവാന്‍ യോഗ്യമായിട്ടുള്ളത്. എന്‍റെ ഉറപ്പ് അവരില്‍ നിക്ഷേപിച്ചുകൊണ്ട് ഞാന്‍ എളിയ ആത്മാക്കളെ അനുഗ്രഹിക്കുന്നു. #{red->n->n->പ്രാര്‍ത്ഥന:- }# ഏറ്റവും കരുണയുള്ള ഈശോ, ശാന്തശീലനും വിനീതനുമാകയാല്‍ എന്നില്‍ നിന്നു പഠിക്കുവിന്‍ എന്ന്‍ അങ്ങുതന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലോ. വിനീതഹൃദയരുടേയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കരുണാനിര്‍ഭരമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ പ്രിയപ്പെട്ടവരും സ്വര്‍ഗ്ഗത്തെ മുഴുവന്‍ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവിക സിംഹാസനത്തിനു മുമ്പാകെ സുഖസുഗന്ധം പരത്തുന്ന പൂച്ചെണ്ടുകളാണവര്‍. അവയുടെ മധുര സുഗന്ധമേറ്റ് ദൈവം തന്നെ സന്തോഷിക്കുന്നു. ഈശോയുടെ കനിവ് നിറഞ്ഞ ഹൃദയം ഈ ആത്മാക്കള്‍ക്കൊരു നിത്യഗേഹമാണ്. സ്നേഹത്തിന്‍റെയും കരുണയുടേയും ഒരു മധുരഗാനം അവര്‍ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നിത്യനായ പിതാവേ, കനിവുറവയായ ഈശോയുടെ ഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെയും ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയയുള്ള ദൃഷ്ടികള്‍ പതിക്കണമേ. അങ്ങേ പുത്രന്‍റെ ഏറ്റവും അടുത്ത പ്രതിച്ഛായകളാണവര്‍. ഭൂമിയില്‍ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സിംഹാസനം വരെ എത്തുന്നു. കരുണയുടെ പിതാവേ, സര്‍വ്വനന്മകളുടെയും ഉറവിടമേ, ഈ ആത്മാക്കളോടുള്ള അങ്ങയുടെ സ്നേഹത്തെപ്രതിയും, അങ്ങേയ്ക്ക് ഇവരിലുള്ള പ്രസാദത്തെ പ്രതിയും ഞാന്‍ യാചിക്കുന്നു. ലോകം മുഴുവനേയും അങ്ങ് അനുഗ്രഹിക്കണമേ. അങ്ങനെ എല്ലാ ആത്മാക്കളും ഒരുമിച്ച് അങ്ങയുടെ കരുണയുടെ സ്തുതികള്‍ പാടിപ്പുകഴ്ത്തുവാന്‍ ഇടവരട്ടെ. എപ്പോഴും എന്നേക്കും. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ലുത്തിനിയ: }# കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ! അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ! പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ! ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ! അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ! സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ! ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ! ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ! കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ! ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ! സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ! പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ! മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ! ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ! പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ! വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ! രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ! നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ! പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ! മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ! അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ! എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ! അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും. #{red->n->n->പ്രാര്‍ത്ഥിക്കാം: }# ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍. {{ദൈവകാരുണ്യ നൊവേനയുടെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/4?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2026-04-06-21:06:05.jpg
Keywords: ദൈവകാരുണ്യ
Content: 26525
Category: 15
Sub Category:
Heading: ദൈവകാരുണ്യ നൊവേന- ഏഴാം ദിവസം
Content: ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം. #{red->n->n->ധ്യാനം:- }# എന്‍റെ കരുണയെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്നവരുടെ ആത്മാക്കളെ ഇന്ന് എന്‍റെ സവിധേ കൊണ്ടുവരിക. എന്‍റെ കരുണക്കടലില്‍ അവരെ മുക്കിയെടുക്കുക. എന്‍റെ സഹനത്തില്‍ ഏറ്റവുമധികം ദുഃഖിക്കുകയും എന്‍റെ ചൈതന്യം ആഴത്തില്‍ ഗ്രഹിക്കുകയും ചെയ്തിട്ടുള്ളവരാണിവര്‍. ദയാപൂര്‍ണ്ണമായ എന്‍റെ ഹൃദയത്തിന്‍റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണിവര്‍, ഈ ലോകജീവിതത്തിനുശേഷം സവിശേഷമായ ഒരു ശോഭയോടെ അവര്‍ പ്രകാശിതരാകും. നരക തീയില്‍ അവരിലാരും നിപതിക്കുകയില്ല. മരണസമയത്ത് അവര്‍ ഓരോരുത്തരേയും പ്രത്യേകമായി ഞാന്‍ സംരക്ഷിക്കും. #{red->n->n->പ്രാര്‍ത്ഥന:- }# ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ ഹൃദയം സ്നേഹം തന്നെയാണല്ലോ. അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കള്‍ക്ക്‌ അങ്ങയുടെ ഹൃദയത്തില്‍ അഭയം നല്‍കണമേ. ദൈവത്തിന്‍റെ ശക്തി സ്വീകരിച്ച് ശ്രേഷ്ഠത നിറഞ്ഞവരാണ് ഈ ആത്മാക്കള്‍. ദുഃഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിച്ച് അവര്‍ മുന്നോട്ടു പോകുന്നു. (ഈശോയുടെ ഐക്യപ്പെട്ടിരിക്കുന്ന ഈ ആത്മാക്കള്‍ മാനവ ലോകത്തെ മുഴുവന്‍ തങ്ങളുടെ തോളുകളില്‍ സംവഹിക്കുന്നു. ഈ ആത്മാക്കള്‍ കഠിനമായി വിധിക്കപ്പെടുകയില്ല). ഈ ജീവിതത്തില്‍ നിന്നും പിരിയുമ്പോള്‍ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കും. നിത്യനായ പിതാവേ, ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളും അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപ്പുകഴ്ത്തുന്നവരുമായ ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷങ്ങളാണ് ഈ ആത്മാക്കള്‍. കരുണയുടെ പ്രവൃത്തികളാല്‍ അവരുടെ കൈകള്‍ നിറഞ്ഞിരിക്കുന്നു. സന്തോഷത്താല്‍ നിറഞ്ഞ് തുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതന് കാരുണ്യത്തിന്‍റെ ഒരു ഗീതം ആലപിക്കുന്നു. അങ്ങയില്‍ അവര്‍ സമര്‍പ്പിക്കുന്ന പ്രതീക്ഷയ്ക്കും ശരണത്തിനും അനുസൃതമായി അവരോട് കരുണ കാണിക്കണമേയെന്ന് ഞാനങ്ങയോടു യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിത കാലത്തും പ്രത്യേകിച്ചു മരണ സമയത്തും സംരക്ഷിക്കുമെന്ന ഈശോയുടെ വാഗ്ദാനം അവരില്‍ പൂര്‍ത്തിയാകട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ലുത്തിനിയ: }# കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ! അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ! പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ! ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ! അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ! സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ! ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ! ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ! കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ! ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ! സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ! പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ! മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ! ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ! പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ! വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ! രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ! നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ! പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ! മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ! അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ! എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ! അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും. #{red->n->n->പ്രാര്‍ത്ഥിക്കാം: }# ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍. {{ദൈവകാരുണ്യ നൊവേനയുടെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/4?type=15}} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-04-06-21:07:16.jpg
Keywords: ദൈവകാരുണ്യ
Content: 26526
Category: 15
Sub Category:
Heading: ദൈവകാരുണ്യ നൊവേന- എട്ടാം ദിവസം
Content: ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം. #{red->n->n->ധ്യാനം:- }# ശുദ്ധീകരണ സ്ഥലത്ത് അടയ്ക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ ഇന്ന് എന്‍റെ അടുക്കല്‍ കൊണ്ടുവരിക. എന്‍റെ കരുണാസാഗരത്തില്‍ അവരെ മുക്കിയെടുക്കുക. അവരുടെ നീറുന്ന ജ്വാലകളെ എന്‍റെ രക്തം കൊണ്ടുള്ള അരുവി തണുപ്പിക്കട്ടെ. ഞാന്‍ വളരെ സ്നേഹിക്കുന്നവരാണ് ഈ ആത്മാക്കള്‍. എന്‍റെ നീതിക്ക് പരിഹാരം അനുഷ്ഠിക്കുന്നവരാണവര്‍. അവര്‍ക്ക് ആശ്വാസം നല്‍കുവാനുള്ള ശക്തി നിങ്ങളിലാണുള്ളത്. എന്‍റെ സഭയുടെ നിക്ഷേപാലയത്തിലുള്ള എല്ലാ ദണ്ഡവിമോചനങ്ങളും സമാഹരിച്ച് അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുക. അവര്‍ സഹിക്കുന്ന വേദനകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നീ നിന്‍റെ ആത്മാവിന്‍റെ ദാനങ്ങള്‍ അവര്‍ക്കായി സമര്‍പ്പിച്ച്‌ എന്‍റെ നീതിയില്‍ അവരുടെ കടം വീട്ടപ്പെടുമായിരുന്നു. #{red->n->n->പ്രാര്‍ത്ഥന:- }# ഏറ്റവും കരുണയുള്ള ഈശോ, കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന് അങ്ങ് തന്നെ അരുളി ചെയ്തിട്ടുണ്ടല്ലോ. ശുദ്ധീകരണ സ്ഥലത്തുള്ള എല്ലാ ആത്മാക്കളേയും അങ്ങയുടെ സഹതാപാര്‍ദ്രമായ ഹൃദയത്തില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേയ്ക്ക് വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂര്‍ത്തിയാക്കേണ്ടവരാണവര്‍. അങ്ങയുടെ ഹൃദയത്തില്‍ നിന്നും പുറപ്പെട്ട രക്തവും ജലവും അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടേയും പുകഴ്ത്തപ്പെടട്ടെ. നിത്യനായ പിതാവേ, ഈശോയുടെ ദയനിറഞ്ഞ ഹൃദയത്തില്‍ സ്ഥാനമുള്ള ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മേല്‍ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകേണമേ. ഈശോ സഹിച്ച കയ്പ് നിറഞ്ഞ ക്ലേശങ്ങളെ പ്രതിയും, ഞാന്‍ അങ്ങയോടു യാചിക്കുന്നു. നീതിവിധിക്ക് വിധേയരായിരിക്കുന്ന ആത്മാക്കളുടെമേല്‍ അങ്ങയുടെ കാരുണ്യം വര്‍ഷിക്കണമേ. അങ്ങയുടെ പ്രിയപുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങ് അവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ലുത്തിനിയ: }# കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ! അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ! പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ! ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ! അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ! സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ! ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ! ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ! കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ! ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ! സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ! പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ! മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ! ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ! പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ! വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ! രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ! നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ! പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ! മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ! അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ! എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ! അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും. #{red->n->n->പ്രാര്‍ത്ഥിക്കാം: }# ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍. {{ദൈവകാരുണ്യ നൊവേനയുടെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/4?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2026-04-06-21:08:57.jpg
Keywords: ദൈവകാരുണ്യ
Content: 26527
Category: 15
Sub Category:
Heading: ദൈവകാരുണ്യ നൊവേന- ഒന്‍പതാം ദിവസം
Content: ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം. #{red->n->n->ധ്യാനം:- }# മന്ദതയില്‍ നിപതിച്ച ആത്മാക്കളെ ഇന്ന് എന്‍റെ അടുക്കല്‍ കൊണ്ടുവരിക. എന്‍റെ കരുണക്കടലില്‍ അവരെ മുക്കിയെടുക്കുക. എന്‍റെ ഹൃദയത്തെ വളരെ വേദനാജനകമായി അവര്‍ മുറിവേല്‍പ്പിക്കുന്നു. ഒലിവുതോട്ടത്തില്‍ വെച്ച് എന്‍റെ ഹൃദയം തീവ്രവേദനയാല്‍ വലഞ്ഞത് മന്ദഹൃദയരെ പ്രതിയാണ്. അങ്ങ് തിരുമനസ്സാകുന്നുവെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ എന്ന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു പോയത് അവര്‍ മൂലമാണ്. എന്‍റെ കാരുണ്യത്തിലേക്ക് ഓടിവരികയാണ് അവര്‍ക്കുള്ള അവസാനത്തെ പ്രതീക്ഷ. #{red->n->n->പ്രാര്‍ത്ഥന:- }# ഏറ്റവും കരുണാര്‍ദ്രനായ ഈശോയെ, അങ്ങ് കാരുണ്യം തന്നെയാകുന്നു. അങ്ങയുടെ കനിവ് നിറഞ്ഞ ഹൃദയത്തിലേക്ക് മന്ദത ബാധിച്ച ആത്മാക്കളെ ഞാന്‍ കൊണ്ടു വരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്നേഹാഗ്നിജ്വാലയാല്‍ ഒരിക്കല്‍കൂടി എരിയിക്കണമേ. ഏറ്റവും കാരുണ്യമുള്ള ഈശോ, അങ്ങയുടെ കാരുണ്യത്തിന്‍റെ മഹനീയ ശക്തി ഇവരില്‍ പ്രവര്‍ത്തിപ്പിക്കേണമേ. അങ്ങയുടെ സ്നേഹത്തിന്‍റെ തീക്ഷ്ണതയിലേക്ക് ഇവരെ ആനയിക്കേണമേ. പരിശുദ്ധമായ സ്നേഹത്തിന്‍റെ ദാനം അവരില്‍ ചൊരിയണമേ. എന്തെന്നാല്‍ യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ. നിത്യനായ പിതാവേ, ഏറ്റവും ദയയുള്ള ഈശോയുടെ ഹൃദയത്തില്‍ സ്ഥാനമുള്ള മന്ദത ബാധിച്ച ആത്മാക്കളുടെമേല്‍ അങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ. കാരുണ്യത്തിന്‍റെ പിതാവേ, അങ്ങേ പുത്രന്‍റെ കയ്പേറിയ പീഡകളെ പ്രതിയും കുരിശിലെ മൂന്നു മണിക്കൂര്‍ നേരത്തെ സഹനത്തെപ്രതിയും ഞാനങ്ങയോടു യാചിക്കുന്നു. അവരും അങ്ങയുടെ അഗാധമായ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനിടയാകട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ലുത്തിനിയ: }# കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ! അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ! പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ! ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ! അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ! സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ! ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ! ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ! കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ! ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ! സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ! പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ! മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ! ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ! പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ! വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ! രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ! നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ! പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ! മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ! അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ! എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ! അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും. #{red->n->n->പ്രാര്‍ത്ഥിക്കാം: }# ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍. {{ദൈവകാരുണ്യ നൊവേനയുടെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/4?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2026-04-06-21:10:02.jpg
Keywords: ദൈവകാരുണ്യ
Content: 26528
Category: 18
Sub Category:
Heading: പുതുഞായർ തിരുനാളിന് മലയാറ്റൂർ ഒരുങ്ങി
Content: മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെൻ്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പുതുഞായർ തിരുനാൾ ഒന്‍പതിന് കൊടിയേറും. 12നാണു പ്രധാന തിരുനാൾ. താഴത്തെ പള്ളിയിൽ ഒമ്പതിനു രാവിലെ ആറിന് ആഘോഷമായ പാട്ടുകുർബാനയെതുടർന്ന് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റും. വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന. കുരിശുമുടിയിൽ വൈകിട്ട് 5.30 ന് തിരുനാളിന് കൊടിയേറും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന, വചന സന്ദേ ശം, നൊവേന, ലദീഞ്ഞ്. ഫാ. ജോസ് ഒഴലക്കാട്ട് കാർമികത്വം വഹിക്കും. 10ന് വൈകിട്ട് 5.30ന് തിരുസ്വരൂപങ്ങൾ പഴയ പള്ളിയിൽനിന്ന് ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ആഘോഷമായ പാട്ടു കുർബാന, വചന സന്ദേശം. ഇടവകയിൽ നിന്നുള്ള വൈദികർ കാർമികത്വം വഹിക്കും. തുടർന്ന് അങ്ങാടി പ്രദക്ഷിണം. 11 ന് വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന, വചന സന്ദേശം, അങ്ങാടി പ്രദക്ഷിണം, ലൈറ്റ് ഷോ. തിരുനാൾ ദിനമായ 12ന് രാവിലെ 5.30ന് കുർബാന: ഫാ. അരുൺ മാടൻ. 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന: ഫാ. ഷിബു കാളാംപറമ്പിൽ. വചന സന്ദേശം: ഫാ. വിമൽ. വൈകിട്ട് അഞ്ചിന് പൊൻപണം എത്തിച്ചേരും. ആറിന് കുർബാന: ഫാ. ഡോ. ലിജോ കുറിയേടൻ. കുരിശുമുടിയിൽ 12ന് രാവിലെ 7.30 ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ജോസഫ് തെക്കിനേടത്ത് കാർമികത്വം വഹിക്കും. ഒമ്പതിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന: ഫാ. ആൻ്റണി വാഴക്കാല. ഉച്ചകഴിഞ്ഞു മൂന്നിന് പൊൻപണം ഇറക്കൽ. 17, 18, 19 തീയതികളിലാണ് എട്ടാമിടം തിരുനാൾ. കുരിശുമുടിയിൽ നിന്നു പൊൻപണം ഇറക്കുന്ന തീർത്ഥാടകർ താഴത്തെ പള്ളിയിൽ നേരത്തെ പേരുകൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാൻ വരുന്നവർ തിരിച്ചറിയൽ കാർഡിന്റെ കോപ്പി നൽകണമെന്നും അധികൃതർ അറിയിച്ചു.
Image: /content_image/India/India-2026-04-07-10:50:39.jpg
Keywords: മലയാറ്റൂ
Content: 26529
Category: 18
Sub Category:
Heading: "ദൈവകരുണയുടെ പ്രേഷിത മഹാസംഗമം" ചേർത്തലയില്‍
Content: ചേർത്തല: കേരളത്തിലെ 32 രൂപതകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന "ദൈവകരുണയുടെ പ്രേഷിത മഹാസംഗമം" പുതുഞായർ ദിനമായ 12ന് മായിത്തറ ഇടവകയുടെ നേതൃത്വത്തിൽ ചേർത്തല സെന്‍റ് മൈക്കിൾസ് കോളജ് ഇൻഡോർ ‌സ്റ്റേഡിയത്തിൽ നടത്തും. പുതുഞായർ ദിനാചരണത്തിൻ്റെ ഭാഗമായി ദൈവകരുണയുടെ തിരുനാളായാണ് സംഗമം ആഘോഷിക്കുക. തിരുനാളിനോടനുബന്ധിച്ച് 11നു രാത്രി 12നു തുടങ്ങുന്ന തിരുക്കർമങ്ങൾ 12നു രാത്രി 11.30നു സമാപനശുശ്രൂഷയോടെ സമാപിക്കും. ഗോഡ്‌സ് ഓൺ മിഷൻ അൺലിമിറ്റഡ്, ഗ്ലോബൽ ഡിവൈൻ മേഴ്‌സി ഫൗണ്ടേഷൻ, ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രീസ് എന്നീ മിഷനുകളുടെ സഹകരണത്തോടെ നടത്തുന്ന തിരുനാളിൽ കേരളസഭയിലെ പിതാക്കന്മാർ, വൈദികശ്രഷ്ഠർ, സന്യസ്‌തർ, 32 രൂപതകളിലെ അല്‌മായ പ്രതിനിധികളും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിൽപ്പരം വിശ്വാസികളും പങ്കെടുക്കും. മഹാസംഗമത്തിൽ ഉയർത്താനുള്ള പതാക സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ആശീർവദിക്കും. 11ന് അർധരാത്രി 12ന് ദൈവകരുണയുടെ മഹനീയ ദർശനം, 12.15ന് ദിവ്യബലി. മോൺ. ജോയ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. 12ന് വൈകുന്നേരം മൂന്നിന് നടത്തുന്ന പൊന്തിഫിക്കൽ തിരുനാൾ ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികനാകും. ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയൽ, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ. പോൾ ആൻ്റണി മുല്ലശേരി എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് ചേരുന്ന പൊതുസമ്മേളനം ആലപ്പുഴ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും. രാത്രി 11.30ന് സമാപനശുശ്രൂഷ.
Image: /content_image/India/India-2026-04-07-10:56:08.jpg
Keywords: കരുണ