Contents

Displaying 26071-26080 of 26401 results.
Content: 26530
Category: 1
Sub Category:
Heading: 'ദ ചോസൺ'; പീഡാനുഭവം കേന്ദ്രമാക്കിയുള്ള ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യും
Content: വാഷിംഗ്ടണ്‍ ഡി‌സി: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍. 'ആമസോണ്‍ പ്രൈം' വീഡിയോയിലൂടെയാണ് പരമ്പര റിലീസ് ചെയ്യുകയെന്ന് 5&2 സ്റ്റുഡിയോയും പ്രൈമും ഏപ്രിൽ 3ന് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറാം സീസൺ ദുഃഖവെള്ളിയാഴ്ചയുടെ 24 മണിക്കൂറുകളെ ചിത്രീകരിക്കുന്നതാണ്. ക്രിസ്തുവിന്റെ കുരിശുമരണത്തിൽ അവസാനിക്കുന്ന വിധത്തിലാണ് സീരീസ് തയാറാക്കിയിരിക്കുന്നത്. കഥയുടെ ഈ ഭാഗത്ത് എന്താണ് സംഭവിച്ചതെന്ന് പലർക്കും അറിയാം, പക്ഷേ അത് എന്തുകൊണ്ട് സംഭവിച്ചു എന്നോ ആ 24 മണിക്കൂർ എത്ര പ്രധാനമായിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലാകുന്നില്ലായെന്നും അത് അവതരിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും സംവിധായകനായ ഡാളസ് ജെങ്കിൻസ് പറഞ്ഞു. കഥ വളരെ ശക്തമായിരുന്നതിനാൽ ഇത് ഒരു ടിവി പരമ്പരയുടെ ഭാഗമായി മാത്രമല്ല, തിയേറ്ററുകൾക്കായുള്ള ഒരു പൂർണ്ണ സിനിമയായും കാണണമെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും അതിനാൽ തങ്ങൾ തുടക്കം മുതൽ തന്നെ ആസൂത്രണം ചെയ്യുകയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ദി ചോസൺ” സീസൺ ആറിൽ ആകെ ആറ് എപ്പിസോഡുകൾ ഉൾപ്പെടും. അതിൽ ആദ്യ മൂന്ന് എപ്പിസോഡുകൾ നവംബർ 15ന് അവതരിപ്പിക്കും. തുടർന്ന് ഡിസംബർ 6 വരെ പ്രതിവാര എപ്പിസോഡ് എന്ന നിലയില്‍ റിലീസ് ചെയ്യും. പരമ്പരയിലെ അവസാന ഭാഗം 2027 വസന്തകാലത്ത് തീയേറ്റർ റിലീസായിട്ടായിരിക്കും പുറത്തുവിടുക. ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ദ ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-12:39:09.jpg
Keywords: ചോസൺ
Content: 26531
Category: 1
Sub Category:
Heading: സുഡാനിലെ ക്രിസ്ത്യാനികൾ പീഡാനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രാദേശിക മെത്രാന്‍
Content: ഖ്വാര്‍ടോം: സുഡാനിലെ ക്രൈസ്തവര്‍ തീവ്രമായ ദുരിതങ്ങളുടെ ഒരു കാലഘട്ടത്തിലൂടെയാണ് ജീവിക്കുന്നതെന്നും അവര്‍ പീഡാനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കത്തോലിക്ക മെത്രാന്റെ വെളിപ്പെടുത്തല്‍. വിശുദ്ധ വാരത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എൽ ഒബീദ് രൂപതാധ്യക്ഷനായ യുനാൻ ടോംബെ ട്രില്ലെ കുക്കു ഇക്കാര്യം പറഞ്ഞത്. എൽ ഒബീദ് രൂപതയിൽ, നടന്നുകൊണ്ടിരിക്കുന്ന സംഘർഷം പല വിശ്വാസികൾക്കും ക്രിസ്തുവിന്റെ പീഡാനുഭവത്തെ ആഴത്തിൽ വ്യക്തിപരമാക്കിയിരിക്കുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധം വ്യാപകമായ അക്രമം, സ്ഥാനഭ്രംശം, ഭയം എന്നിവയ്ക്ക് കാരണമായി. ഈ കഠിനമായ യാഥാർത്ഥ്യത്തിൽ, യേശു അനുഭവിച്ച പീഡനങ്ങളില്‍ വളരെ നേരിട്ടുള്ളതും വേദനാജനകവുമായ രീതിയിൽ പല ക്രിസ്ത്യാനികളും പങ്കുചേരുന്നതായി കരുതുകയാണെന്ന് ബിഷപ്പ് പറഞ്ഞു. ഈ ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും, ക്രൈസ്തവ സമൂഹം തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണ്. കഷ്ടപ്പാടുകൾക്കിടയിലും വിശ്വാസികൾ പ്രാർത്ഥനയിലും ദൈവത്തിലുള്ള ആശ്രയത്തിലും ശക്തി കണ്ടെത്തുന്നുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. അതേസമയം ഈ പ്രതിസന്ധി സമയം ക്രൈസ്തവര്‍ക്കിടയില്‍ ആഴത്തിലുള്ള ഐക്യബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത സഭകൾ ഒത്തുചേരുകയും, പരസ്പരം പ്രാർത്ഥിക്കുകയും, അവർ നേരിടുന്ന വെല്ലുവിളികളിൽ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അപകടങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടെങ്കിലും, വിശ്വാസികൾ വിശുദ്ധവാരം ആചരിക്കുന്നത് തുടരുന്നു. അവരുടെ ദൈനംദിന പോരാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള ശക്തമായ അവബോധമാണ് അവരുടെ ആഘോഷങ്ങളുടെ സവിശേഷത. ക്രിസ്തുവിന്റെ സഹനങ്ങള്‍ നമ്മെ പുതിയ ജീവിതത്തിലേക്ക് നയിച്ചതുപോലെ, സുഡാനിലെ നിലവിലെ പ്രയാസങ്ങൾ ഒടുവിൽ ജനങ്ങൾക്കും സഭയ്ക്കും സമാധാനത്തിനും നവീകരണത്തിനും വഴിയൊരുക്കുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-13:55:16.jpg
Keywords: സുഡാനി
Content: 26532
Category: 1
Sub Category:
Heading: ‘‘പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു നമ്മുക്ക് പുതുജീവൻ നൽകുന്നു’’; ഇറാനി കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു
Content: റോം: പരീക്ഷണങ്ങൾക്കിടയിലും ക്രിസ്തു പുതുജീവൻ നൽകുകയാണെന്നു ഇറാനിലെ ഏക ലത്തീന്‍ അതിരൂപതയായ ടെഹ്‌റാൻ-ഇസ്ഫഹാന്റെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡൊമിനിക് മാത്യു. ഇറാനിലും മധ്യപൂര്‍വ്വേഷ്യയിലും യുദ്ധം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കര്‍ദ്ദിനാള്‍ പ്രത്യാശ നിര്‍ഭരമായ സന്ദേശം പങ്കുവെച്ചത്. രാജ്യത്തെ ജനത കൂടുതൽ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമ്പോൾ, ക്രിസ്തുവിലുള്ള പുതിയ ജീവിതം -ഇറാനിയൻ ക്രിസ്ത്യാനികള്‍ക്ക് വർത്തമാനകാല പരീക്ഷണങ്ങൾ സഹിക്കാൻ സഹായിക്കുമെന്ന് ടെഹ്‌റാനിലെ കർദ്ദിനാൾ ആർച്ച് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ജാഗരണ തിരുക്കര്‍മ്മങ്ങളില്‍ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും നിരവധി സഹ കർദ്ദിനാൾമാർക്കും ഒപ്പം കർദ്ദിനാൾ ഡൊമിനിക് മാത്യുവും പങ്കെടുത്തിരിന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ, ഭരണകൂടത്തിനെതിരായ യു.എസിന്റെയും ഇസ്രായേലിന്റെയും ഭീഷണികൾ എന്നിവയ്ക്കിടയില്‍ 2,000 അംഗങ്ങളുള്ള ഇറാനിയന്‍ അതിരൂപതയെ നയിച്ച അദ്ദേഹത്തെ കഴിഞ്ഞ മാസം നയതന്ത്ര ഇടപെടലിലൂടെ റോമിലേക്ക് കൊണ്ടുവന്നിരിന്നു. അകലെയായിരിക്കുമ്പോഴും അജഗണത്തെ പ്രത്യേകം സ്മരിച്ചുക്കൊണ്ടായിരിന്നു അദ്ദേഹത്തിന്റെ സന്ദേശം. നിങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് അറിയാം. എന്നെ ഏൽപ്പിച്ച അജഗണം, യുദ്ധത്തിന്റെ സംഭവങ്ങളാൽ വേർപിരിക്കപ്പെട്ടിരിക്കുകയാണ്. നിങ്ങളെ വീണ്ടും കണ്ടെത്താൻ കഴിയുന്നതിനായി കാത്തിരിക്കുന്നു. ഈ, വിശുദ്ധ രാത്രിയിൽ നിങ്ങളെയെല്ലാം എന്റെ ഹൃദയത്തിൽ വഹിച്ചുക്കൊണ്ടാണ് ഈസ്റ്റർ ജാഗരണ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതെന്നും പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാമെന്നും ഇറാനിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം കുറിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-14:36:25.jpg
Keywords: ഇറാന
Content: 26533
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ സ്‌പെയിൻ യാത്ര; ലോഗോയും ആപ്തവാക്യവും പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ജൂൺ ആറു മുതൽ ലെയോ പാപ്പ സ്പെയിനിലേക്കു നടത്തുവാനിരിക്കുന്ന അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും മറ്റു വിവരങ്ങളും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ജൂൺ മാസം ആറു മുതൽ പന്ത്രണ്ടു വരെയുള്ള തീയതികളിലാണ് പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനം നടക്കുക. ഇന്ന് ഏപ്രില്‍ 7നാണ് ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. തുറന്ന വൃത്തമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ലോഗോയിൽ, മനുഷ്യ രൂപങ്ങൾ ഒരുമിച്ച് ചേർന്ന് കൂട്ടായ്മയുടെ ഒരു ചിത്രമാണ് ലോഗോയിലുള്ളത്. കണ്ടുമുട്ടലുകളെയും, പരസ്പരമുള്ള പിന്തുണയേയും പ്രതിനിധീകരിക്കുന്നത്. മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം, ഐക്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായ ദൈവത്തിലേക്ക് നമ്മുടെ ദൃഷ്ടിയെ നയിക്കുന്നതും, ക്ഷണിക്കുന്നതുമായ മാതൃസാന്നിധ്യത്തെ സൂചിപ്പിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, നാലാം അധ്യായം, മുപ്പത്തിയഞ്ചാം തിരുവചനം, "കണ്ണുകളുയർത്തി നോക്കുവിൻ" എന്നതാണ് അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. ദൈവസാന്നിധ്യം വീണ്ടും കണ്ടെത്താനും മറ്റുള്ളവർക്കായി സ്വയം തുറക്കാനും ദൈനംദിന ആകുലതകൾക്കപ്പുറം നമ്മുടെ ദൃഷ്ടികൾ ഉയർത്താനുമുള്ള ക്ഷണമെന്നാണ് വത്തിക്കാന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-07-20:28:14.jpg
Keywords: ലെയോ
Content: 26534
Category: 18
Sub Category:
Heading: സമദൂര രാഷ്ട്രീയനയം ഈ തെരഞ്ഞെടുപ്പിലും തുടരും: കെആർഎൽസിസി
Content: കൊച്ചി: പ്രശ്നാധിഷ്‌ഠിത, മൂല്യാധിഷ്‌ഠിത സമദൂരമെന്ന രാഷ്ട്രീയനയം ഈ തെരഞ്ഞെടുപ്പിലും ലത്തീൻ കത്തോലിക്കാ സമൂഹം പിന്തുടരുമെന്ന് കെആർഎൽസിസി. ജനങ്ങളുടെ പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ പാർട്ടികളുടെ ക്രിയാത്മക സമീപനവും സ്ഥാനാർഥികളു ടെ മികവും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും മാനദണ്ഡങ്ങളാകണം. മതേതരമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സമ്മതിദാനാവകാശം ഫല പ്രദമായി ഉപയോഗപ്പെടുത്തണം. തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് രേഖപ്പെടുത്തണം. പ്രകടനപത്രിക തയാറാക്കുന്നതിൽ മുന്നണികൾ അർഹിക്കുന്ന പ്രാധാന്യം നൽകിയതായി കാണുന്നില്ല. തെരഞ്ഞെ ടുപ്പിൽ അവയൊന്നും ചർച്ച ചെയ്യപ്പെട്ടുമില്ല. കേരളത്തിൻ്റെ സമഗ്ര വികസനവും സന്തുലിതമായ സാമൂഹിക പുരോഗ തിയും ചർച്ച ചെയ്യപ്പെട്ടില്ല. പൊള്ളയായ അവകാശവാദങ്ങളും യാഥാർഥ്യബോധമില്ലാത്ത വാഗ്‌ദാനങ്ങളും നിരത്തുന്ന പ്രചാരണകോലാഹലങ്ങളും നാടു നീളെ നിറഞ്ഞു നിൽക്കുന്ന പ്രചാരണബോർഡുകളും തെരഞ്ഞെടുപ്പിലെ സാമ്പത്തിക ദുർവ്യയത്തിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം തെരഞ്ഞെടുപ്പു പ്രചാരണരീതി രാഷ്ട്രീയപാർട്ടികൾ ഉപേക്ഷിക്കണം. ആത്യന്തികമായി ഇതിനെല്ലാം വില നൽകേണ്ടിവരുന്നത് കേരള ജനതയാണെന്നും കെആർഎൽസിസി ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2026-04-08-08:29:39.jpg
Keywords: കെആർഎൽസിസി
Content: 26535
Category: 1
Sub Category:
Heading: മെക്സിക്കോയിലെ നിത്യാരാധന ചാപ്പലില്‍ നിന്ന് തിരുവോസ്തി കടത്തിക്കൊണ്ടുപോയി
Content: ത്ലാക്സ്കാല: മെക്സിക്കൻ രൂപതയായ ത്ലാക്സ്കാലയിലെ നിത്യാരാധന ചാപ്പലില്‍ നിന്ന് അക്രമികള്‍ തിരുവോസ്തി മോഷ്ടിച്ചു. ഇക്കഴിഞ്ഞ ദുഃഖശനിയാഴ്ച ദിവ്യകാരുണ്യ ആരാധനാലയത്തിൽ അതിക്രമിച്ചു കയറിയ സംഘം അവിടെയുണ്ടായിരുന്ന വിശ്വാസികളെ ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരിന്നു. സാൻ ലൂക്കാസ് കുവാഹ്തെലുൽപാൻ പട്ടണത്തിലെ ദിവ്യകാരുണ്യ ആരാധനാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വിശ്വാസികളെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുസ്തോതിയില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തികള്‍ കടത്തിക്കൊണ്ടുപോയത്. സംഭവത്തെ അപലപിക്കുകയാണെന്ന് ബിഷപ്പ് ജൂലിയോ സി. സാൽസിഡോ അക്വിനോ പറഞ്ഞു. ഈ സംഭവങ്ങൾ നമ്മെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു, കാരണം കത്തോലിക്കാ വിശ്വാസത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളിൽ, തിരുവോസ്തി മോഷണം ഏറ്റവും ഗുരുതരമായ ഒന്നാണ്. ഈ പാപം ചെയ്യുന്നവർ ക്രൈസ്തവരെങ്കില്‍ സഭാഭ്രഷ്ടിന് വിധേയരാകുകയാണ്. അതിക്രമത്തിന് ഇരയായവര്‍ക്കും അവരുടെ ജീവനും ശാരീരികവും ആത്മീയവുമായ ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുർബാന മോഷ്ടിച്ച ആളുകൾക്കുവേണ്ടി തീവ്രമായി പ്രാർത്ഥിക്കാനും ബിഷപ്പ് സാൽസിഡോ ആഹ്വാനം ചെയ്തു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും വിശുദ്ധ കുര്‍ബാനയുടെ പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ അദ്ദേഹം ആഹ്വാനം നല്‍കി. അതേസമയം പാപ പരിഹാരാര്‍ത്ഥം ഏപ്രിൽ 11 ശനിയാഴ്ച, സാൻ ലൂക്കാസ് കുവോഹ്തെലുൽപാൻ പള്ളിയിൽ പ്രായശ്ചിത്ത പരിഹാര തിരുക്കര്‍മ്മം നടത്തുമെന്നും ബിഷപ്പ് അറിയിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-08-09:35:10.jpg
Keywords: മെക്സി
Content: 26536
Category: 1
Sub Category:
Heading: വേദനയുടെ നടുവില്‍ കുടിയിറക്കപ്പെട്ട ലെബനീസ് ക്രൈസ്തവരുടെ ഈസ്റ്റര്‍ ആഘോഷം
Content: ബെയ്റൂട്ട്: തെക്കൻ ലെബനോനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വേദനയുടെ നടുവില്‍ നിന്ന് ലെബനീസ് ക്രൈസ്തവരുടെ ഈസ്റ്റര്‍ ആഘോഷം. പലായനം ചെയ്ത നിരവധി ലെബനീസ് ക്രൈസ്തവര്‍ വീടുകളിൽ നിന്നും പള്ളികളിൽ നിന്നും വളരെ അകലെയാണ് ഈസ്റ്റര്‍ കൊണ്ടാടിയത്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം കാരണം ആയിരക്കണക്കിന് ആളുകൾ അവരുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായിരിന്നു. വ്യോമാക്രമണങ്ങളും മറ്റും ജന്മനാടുകളെ ബാധിച്ചതിനെത്തുടർന്ന് നിരവധി ക്രിസ്ത്യൻ കുടുംബങ്ങൾ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തിരിന്നു. രാജ്യതലസ്ഥാനമായ ബെയ്റൂട്ടിനടുത്തേക്കാണ് ക്രൈസ്തവര്‍ മാറിയത്. സ്വന്തം ഗ്രാമത്തിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതിനുപകരം, ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് ശുശ്രൂഷകൾ നടത്തിയതെന്ന് ഫാ. മറൂൺ ഗഫാരി വെളിപ്പെടുത്തി. തങ്ങളുടെ നാടിനെയും വീടിനെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ആളുകള്‍ക്കു മുന്നില്‍ ചിത്രങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിരിന്നു. യുദ്ധം ലെബനോനില്‍ വലിയ നഷ്ടത്തിനും ദുരിതങ്ങള്‍ക്കും കാരണമായിരിന്നു. ഒരു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. തലമുറകളായി വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ക്രിസ്ത്യാനികളാണ് പലായനം ചെയ്തത്. ഈസ്റ്റർ ആഘോഷങ്ങളെയും ഇത് ബാധിച്ചു. പലർക്കും സ്വഭവനങ്ങളിലേക്ക് മടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം തെക്കൻ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ചില ക്രിസ്ത്യാനികൾ ഭീഷണി നേരിടുന്നുണ്ടെങ്കിലും പ്രാർത്ഥനകൾക്കായി ഒത്തുകൂടുന്നത് തുടരുന്നുണ്ട്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്നു ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-08-10:20:03.jpg
Keywords: ലെബനോ
Content: 26537
Category: 1
Sub Category:
Heading: വ്യാജ മനുഷ്യക്കടത്ത് ആരോപണം: ഇൻഡോറില്‍ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചു
Content: ഇൻഡോർ: വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടർന്ന് ഇൻഡോറില്‍ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചു. ഏപ്രിൽ 7ന് ഇൻഡോർ റെയിൽവേ സ്റ്റേഷനിൽവെച്ചു റെയിൽവേ പോലീസാണ് സിസ്റ്റേഴ്‌സ് ഓഫ് ദി വിസിറ്റേഷൻ സന്യാസ സമൂഹത്തിലെ എട്ട് സന്യാസാര്‍ത്ഥിനികളെയും രണ്ട് യുവ സന്യസ്തരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സഭാധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് സംഘത്തെ പിന്നീട് വിട്ടയച്ചു. ഒഡീഷയിൽ നിന്നുള്ള സന്യാസാര്‍ത്ഥിനികൾ അവധിക്കാലം ആഘോഷിക്കാൻ വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ രണ്ട് കന്യാസ്ത്രീകളും ഇവരോടൊപ്പമുണ്ടായിരിന്നു. ഇതിനെയാണ് മനുഷ്യക്കടത്ത് എന്ന രീതിയില്‍ വ്യാഖ്യാനിച്ച് കന്യാസ്ത്രീകളെയും സംഘത്തെയും തടങ്കലിലാക്കാന്‍ ശ്രമം നടന്നത്. അവർ ഇന്‍ഡോര്‍ സ്റ്റേഷനിൽ ഇറങ്ങിയ ഉടൻ, പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങിയെന്ന് ഇൻഡോറിലെ ബിഷപ്പ് തോമസ് മാത്യു 'കാത്തലിക് കണക്റ്റി'നോട് പറഞ്ഞു. വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ സഭാനേതൃത്വത്തെയും കുടുംബങ്ങളെയും വിവരം അറിയിക്കുവാന്‍ കന്യാസ്ത്രീ സംഘത്തിന് കഴിഞ്ഞിരിന്നു. രൂപതയിലെ പ്രൊക്യുറേറ്റർ ഉൾപ്പെടെയുള്ളവര്‍ സഭാധികാരികളെ ബന്ധപ്പെടുകയും അവർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്യുകയുമായിരിന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാജ ആരോപണമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നു കന്യാസ്ത്രീ സംഘത്തിന് ട്രെയിൻ നഷ്ടമായി. ഉത്തരേന്ത്യയില്‍ കന്യാസ്ത്രീകളെയും സംഘത്തെയും ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നതു ഇതാദ്യമായിട്ടില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-08-17:23:38.jpg
Keywords: കന്യാസ്ത്രീ
Content: 26538
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികൾ നേരിടുന്നതായി പാർലമെന്ററി റിപ്പോർട്ട്
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വിതച്ച വിപത്തില്‍ ഇറാഖിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ ഇപ്പോഴും കനത്ത വെല്ലുവിളികൾ നേരിടുന്നതായി പാർലമെന്ററി റിപ്പോർട്ട്. കത്തോലിക്ക സന്നദ്ധ സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' സംഘടിപ്പിച്ച ഓൾ-പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഓൺ ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫ് എന്ന പേരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 2017-ൽ ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യം പരാജയപ്പെട്ടെങ്കിലും ഇറാഖിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികൾ രൂക്ഷമാകുകയാണെന്ന് പാർലമെന്ററി റിപ്പോർട്ട് പറയുന്നു. ഫെബ്രുവരിയിൽ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലേക്കു നടത്തിയ വസ്തുതാന്വേഷണ പ്രതിനിധി സംഘമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ വംശഹത്യ-അക്രമത്തിന് ഇരയായ ക്രിസ്ത്യൻ, മറ്റ് ന്യൂനപക്ഷ സമൂഹങ്ങളുമായി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരിന്നു. നിരവധി കുടുംബങ്ങൾ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും ദുരിതബാധിത പ്രദേശങ്ങളിലെ പുനർനിർമ്മാണം മന്ദഗതിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് അവരുടെ വീടുകൾ തിരിച്ചുപിടിക്കാൻ കഴിയാത്തതിലേക്കും, ചില പ്രദേശങ്ങളിൽ ഭയവും അസ്ഥിരതയും സൃഷ്ടിക്കുന്ന സായുധ സംഘങ്ങളുടെ തുടർച്ചയായ സ്വാധീനത്തിലേക്കും റിപ്പോര്‍ട്ട് വിരൽ ചൂണ്ടുകയാണ്. വടക്കൻ ഇറാഖിന്റെ ചില ഭാഗങ്ങളിൽ, ചില സുരക്ഷ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ശക്തമായ സർക്കാർ നടപടികളും അന്താരാഷ്ട്ര പിന്തുണയും ഇല്ലാതെ, പുരാതന ക്രൈസ്തവ സമൂഹങ്ങളുടെ ദീർഘകാല നിലനിൽപ്പ് ഇപ്പോഴും അപകടത്തിലാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-08-18:31:05.jpg
Keywords: ഇറാഖ
Content: 26539
Category: 18
Sub Category:
Heading: സിബിസിഐ സംഘം കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Content: ന്യൂഡൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോക്‌സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂളയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്‌മയും സംഘത്തിന് ഒപ്പമുണ്ടായിരുന്നു. ക്രൈസ്‌തവ സമൂഹത്തിന്റെ ആശങ്ക കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെ അറിയിച്ചതായി കൂടിക്കാഴ്ച‌യ്ക്ക് ശേഷം സാങ്‌മ മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സർക്കാരിലെ ഉന്നതരെ ആശങ്കകൾ അറിയിക്കുമെന്ന് റിജിജുവിൽ നിന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിലെ ബില്ലിലെ ഭേദഗതികൾ പാസാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സംഘം കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം എഫ്‌സിആർഎ ബാധകമായ എല്ലാ വിഭാഗവുമായി ചർച്ച നടത്തുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചിട്ടുണ്ട്. കിരൺ റിജ്ജുവിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ സിബിസിഐ നേതൃത്വം ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടിക്കാഴ്‌ച നടന്നേക്കും. എന്നാൽ ഇന്നത്തെ കൂടിക്കാഴ്‌ച തെരഞ്ഞെടുപ്പമായി ബന്ധമില്ലെന്ന് മേഘാലയ മുഖ്യമന്ത്രി വ്യക്തമാക്കി.മാർച്ച് 25 ആണ് എഫ്‌സിആർഎ ലൈസൻസ് നഷ്ട്ടപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്‌തികൾ സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന വിവിധ ബിൽ കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് ബില്ലിലെ വിവാദമായ വ്യവസ്ഥകൾ പിൻവലിക്കണമെന്ന ആവശ്യം വിവിധ കോണിൽ നിന്ന് ഉയർന്നതോടെ ബജറ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ താൽക്കാലികമായി പിന്മാറി. കോൺഗ്രസ് അടക്കം പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി രംഗത്ത് എത്തിയിരുന്നു. വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും പാർലമെൻ്റിൻ്റെ പരിഗണനനയിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. അതിന് മുമ്പായി ന്യൂനപക്ഷ സ്ഥാപങ്ങളെ വരിഞ്ഞുമുറുക്കുന്ന തരത്തിലുള്ള വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-04-09-09:47:39.jpg
Keywords: സിബിസിഐ