Contents
Displaying 23021-23030 of 26085 results.
Content:
23452
Category: 1
Sub Category:
Heading: കുരിശിൻ ചുവട്ടിലെ സ്ത്രീ എന്റെയും നിങ്ങളുടെയും അമ്മ | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 14
Content: "കഠിനവേദനകളിലും വലിയ പരീക്ഷണങ്ങളിലും മണവാളനോടുള്ള സ്നേഹബന്ധത്തിൽ എന്നെ ഉറപ്പിച്ചു നിർത്തിയത് കുരിശിൻ ചുവട്ടിലെ സ്ത്രീയാണ് " - വിശുദ്ധ അൽഫോൻസാ. കുരിശിന് താഴെ നിൽക്കുന്ന പരിശുദ്ധ കന്യകാമറിയം കത്തോലിക്കാ ഭക്തി പാരമ്പര്യത്തിലെ തീക്ഷ്ണവും ശക്തവുമായ ഒരു ചിത്രമാണ്. മിശിഹായുടെ അമ്മയായ മറിയം കുരിശിന്റെ ചുവട്ടിൽ തന്റെ ക്രൂശിക്കപ്പെട്ട പുത്രനെ നോക്കി നിൽക്കുന്നു. ദൈവത്തിന്റെ പദ്ധതിയിലുള്ള മറിയത്തിൻ്റെ അചഞ്ചലമായ വിശ്വാസവും, അവളുടെ മാതൃസ്നേഹവും, തന്റെ പുത്രന്റെ മരണത്തിൽ അനുഭവിക്കുന്ന ദുഃഖവും മകന്റെ സഹനത്തിലും കഷ്ടപ്പാടിലും ഉള്ള അമ്മയുടെ പങ്കുചേരലുമെല്ലാം ഈ ചിത്രം പ്രതിനിധീകരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള അവളുടെ ദൃഢതയും, ദൈവീക പുണ്യങ്ങളിലുള്ള വളർച്ചയും മറിയത്തിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. ഈ ചിത്രം അൽഫോൻസാമ്മയ്ക്ക് ഒത്തിരിയേറെ ശക്തിയും ധൈര്യവും പകർന്നു ഒന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട അൽഫോൻസാമ്മ, പരി. അമ്മയെ തന്റെ അമ്മയായി തിരഞ്ഞെടുത്തു. തന്റെ പുത്രനോടൊപ്പം സഹിച്ച പരി. അമ്മ അൽഫോൻസാമ്മയെ സംരക്ഷിച്ചു. തന്റെ പ്രിയപുത്രന്റെ ഉഗ്രപീഡകൾക്കും കുരിശു മരണത്തിനും മൂകസാക്ഷിയായി പീഡകളെല്ലാം സ്വന്തമെന്നോണം ഹൃദയത്തിൽ അനുഭവിച്ച അമ്മയായിരുന്നു അൽഫോൻസാമ്മയ്ക്കും പീഡാസഹനത്തിന് ആശ്വാസമായും മധ്യസ്ഥയായും നിലകൊണ്ടത്. പരിശുദ്ധഅമ്മയെ തന്റെ അമ്മയായി കണ്ടു മാർഗ്ഗനിർദ്ദേശവും മധ്യസ്ഥവും എപ്പോഴും അൽഫോൻസാമ്മ തേടുമായിരുന്നു. നോവിഷ്യറ്റുകാലത്ത് അൽഫോൻസാമ്മ തന്റെ ഡയറിയിൽ എഴുതി :"എന്റെ മധ്യസ്ഥയായും അമ്മയായും പരിശുദ്ധ കന്യകാമറിയത്തെ ഞാൻ തെരഞ്ഞെടുക്കുന്നു. എന്റെ വല്ലഭമുള്ള നാഥേ എനിക്ക് സ്വന്തമായിയാതൊന്നും ഇല്ലെന്ന് അവിടുത്തേക്ക് അറിയാമല്ലോ, വല്ലതും ഉണ്ടെങ്കിൽ അത് നിന്റെ തിരുക്കുമാരന്റെതാകുന്നു". കുരിശിൻ ചുവട്ടിലെ സ്ത്രീയോട് പ്രാർത്ഥിച്ചു കൊണ്ടാണ് തന്റെ കൊടുംവേദനകളെ ധൈര്യത്തോടും സന്തോഷത്തോടും കൂടി സഹിച്ച് അവൾ ദൈവസമക്ഷം സമർപ്പിച്ചിരുന്നത്. വിശുദ്ധ അൽഫോൻസാമ്മ കൂടെക്കൂടെ ഉരുവിട്ടുകൊണ്ടിരുന്ന രണ്ട് സുകൃതജപങ്ങൾ പരിശുദ്ധ മാതാവിനോടുള്ളതായിരുന്നു: "പരിശുദ്ധ മറിയമേ, എന്റെ ഹൃദയം നിന്റെ പുത്രന് യോഗ്യമായ ഒരു വാസസ്ഥലം ആക്കണേ," "പരിശുദ്ധ മറിയമേ എന്റെ ഹൃദയം നിന്റെ ദിവ്യപുത്രന് ഇഷ്ടപ്പെട്ട ഒരു നിർമ്മല പുഷ്പം ആക്കണമേ." കുരിശിൻ ചുവട്ടിലെ മാതാവാണ് കുരിശിൽ മരിച്ച ഈശോയിലേക്ക് തന്നെ അടുപ്പിച്ചത് എന്ന് അവൾ പറഞ്ഞിട്ടുണ്ട്. "എന്നെ സഹായിച്ചതുപോലെ നമ്മുടെ അമ്മ ഏത് ആവശ്യത്തിലും നിങ്ങളെയും സഹായിക്കുമെന്ന്" വിശുദ്ധ അൽഫോൻസാമ്മ വാഗ്ദാനം ചെയ്യുന്നു. നമുക്കും അൽഫോൻസാമ്മയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് അമ്മ മറിയത്തിൻ്റെ അടുക്കലേക്കു പോകാം... പരി. അമ്മ നമ്മളെ ഈശോയിൽ എത്തിക്കും.
Image: /content_image/News/News-2024-07-14-19:55:47.jpg
Keywords: അല്‍ഫോന്‍

23453
Category: 18
Sub Category:
Heading: ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ തീര്‍ത്ഥാടനം ഭക്തിസാന്ദ്രം
Content: തിരുവനന്തപുരം: ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 71-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുന്നാട്ടിൽനിന്നും മറ്റ് പല സ്ഥലങ്ങളിൽനിന്നും യാത്രപുറപ്പെട്ട തീർഥാടക സംഘങ്ങൾ ഇന്നലെ വൈകുന്നേരം അഞ്ചിന് കബറിടത്തിൽ എത്തി. റാന്നി പെരുന്നാട്ടിൽ നിന്നുള്ള പ്രധാന പദയാത്ര സംഘത്തിനു കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി. ആദ്യാവസാനം പദയാത്രയിൽ പങ്കെടുത്ത കാതോലിക്കാബാവായോടൊപ്പം ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ തോമസ് മാർ അന്തോണിയോസ്, സാമുവേൽ മാർ ഐറേനിയോസ്, മാത്യൂസ് മാർ പക്കോമിയോസ്, മാത്യൂസ് മാർ പോളികാർപ്പസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ആന്റണി മാർ സിൽവാനോസ് എന്നിവർ പങ്കുചേർന്നു. മാർത്താണ്ഡം, പാറശാല ഭദ്രാസനങ്ങളിൽ നിന്നെത്തിയ പദയാത്രകളിൽ ബിഷപ്പുമാരായ വിൻസെന്റ് മാർ പൗലോസും തോമസ് മാർ യൗസേബിയോസും പങ്കെടുത്തു. ജന്മ ഗൃഹമായ മാവേലിക്കരയിൽനിന്നു പുറപ്പെട്ട പദയാത്രയ്ക്ക് ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് നേതൃത്വം നൽകി. ഇതാദ്യമായി ഗൾഫ് രാജ്യങ്ങളിലുള്ള വിവിധ മലങ്കര കത്തോലിക്കാ സമൂഹങ്ങളിൽനിന്ന് കുവൈറ്റ് മലങ്കര കാത്തലിക് മൂവ്‌മെൻ്റിൻ്റെ നേതൃത്വത്തിൽ എത്തിച്ചേർന്ന തീർത്ഥാടകർ പ്രധാന പദയാത്രയോടൊപ്പം ചേർന്നു. ഗൾഫ് രാജ്യങ്ങളിലെ കോ-ഓർഡിനേറ്റർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകി. കബറിടത്തിൽ തീർത്ഥാടകരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. സന്ധ്യാ നമസ്‌കാരത്തിനു ശേഷം കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങൾ പങ്കെടുത്ത പ്രദക്ഷിണം നടന്നു.
Image: /content_image/India/India-2024-07-15-11:13:57.jpg
Keywords: ഇവാനിയോ

23454
Category: 1
Sub Category:
Heading: തമിഴ്നാട്ടിലെ തഞ്ചാവൂർ രൂപതയ്ക്കു പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി/ തഞ്ചാവൂർ: തമിഴ്നാട്ടിലെ തഞ്ചാവൂർ രൂപതയുടെ പുതിയ അധ്യക്ഷനായി ഫാ. സഗായരാജ് തമ്പുരാജിനെ നിയമിച്ചു. നിയുക്തമെത്രാൻ തിരുച്ചിറപ്പള്ളി രൂപതയിലെ അയ്യംപട്ടി സ്വദേശിയാണ്. ഇത് സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പയുടെ നിയമന ഉത്തരവ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പുറപ്പെടുവിച്ചത്. തിരുച്ചിറപ്പള്ളി രൂപതയിലെ അയ്യംപട്ടിയിൽ 1969 മാർച്ച് 14നാണ് സഗായരാജ് തമ്പുരാജിൻറെ ജനനം. 1996-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മദ്രാസ് സർവ്വകലാശാലയിൽ നിന്ന് ആംഗ്ലേയ സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവ്വകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇടവക സഹവികാരിയായും വികാരിയായും രൂപത വൈദിക സമിതിയുടെയും രൂപതാ പിന്നോക്കവിഭാഗക്കാർക്കായുള്ള സമിതിയടെയും രൂപത സിനഡിന്റെയും കാര്യദർശി, അജപാലന കേന്ദ്രത്തിന്റെ മേധാവി, രൂപതാസമിതികളുടെ ഏകോപകൻ, സെമിനാരി അധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ സെൻറ് പോൾ സെമിനാരിയിൽ അധ്യാപകനായിരിക്കെയാണ് മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 260,800 കത്തോലിക്ക വിശ്വാസികളാണ് രൂപതയ്ക്കു കീഴിലുള്ളത്.
Image: /content_image/News/News-2024-07-15-11:30:33.jpg
Keywords: തമിഴ്

23455
Category: 1
Sub Category:
Heading: ട്രംപിനു നേരെ നടന്ന കൊലപാതക ശ്രമത്തെ അപലപിച്ച് വത്തിക്കാനും
Content: വത്തിക്കാന്‍ സിറ്റി: മുൻ പ്രസിഡന്‍റും ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാൾഡ് ട്രംപിനു നേരെ നടന്ന കൊലപാതക ശ്രമത്തെ അപലപിച്ച് വത്തിക്കാന്‍. ജനങ്ങളെയും ജനാധിപത്യത്തെയും വ്രണപ്പെടുത്തുകയും ദുരിതം ഉണ്ടാക്കുകയും ചെയ്യുന്ന അക്രമ സംഭവങ്ങളിൽ വത്തിക്കാന്‍ ഉത്കണ്ഠ പ്രകടിപ്പിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയ്ക്കും ഇരകൾക്കും വേണ്ടിയുള്ള യുഎസ് ബിഷപ്പുമാരുടെ പ്രാർത്ഥനയിൽ ചേരുകയാണെന്നും അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ പ്രസ്താവിച്ചു. പെൻസിൽവാനിയയിലെ ബട്ലറിൽ ശനിയാഴ്‌ച വൈകീട്ട് 6.08-ന് (ഇന്ത്യൻ സമയം ഞായറാഴ്‌ച പുലർച്ചെ 3.38) പ്രചാരണയോഗത്തിൽ പ്രസംഗിക്കവേയാണ് ട്രംപിന് വെടിയേറ്റത്. ചെവിയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ പ്രചാരണപരിപാടിയിൽ പങ്കെടുക്കാനെത്തിയ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അക്രമത്തെ അപലപിച്ച് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരിന്നു. അതേസമയം പെൻസിൽവാനിയയിൽ വെടിവയ്‌പുണ്ടായ സ്‌ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആർ-15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായി സുരക്ഷാ സംഘാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ വെടിവയ്‌പിൽ പരുക്കേറ്റ ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു.
Image: /content_image/News/News-2024-07-15-12:04:06.jpg
Keywords: ട്രംപ

23456
Category: 1
Sub Category:
Heading: ദക്ഷിണ കൊറിയയുടെ പ്രഥമ കര്‍ദ്ദിനാളിന്റെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി
Content: സിയോള്‍: ദക്ഷിണ കൊറിയയുടെ പ്രഥമ കര്‍ദ്ദിനാളും ആത്മീയ നേതാവുമായ കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം സൌ-ഹ്വാന്റെ നടപടികൾ ആരംഭിക്കുന്നതിന് വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററി, സിയോള്‍ അതിരൂപതയ്ക്ക് അനുമതി നല്‍കി. സിയോൾ അതിരൂപതയുടെ പതിനൊന്നാമത്തെ ആർച്ച് ബിഷപ്പും കൊറിയയിലെ ആദ്യത്തെ കർദ്ദിനാളുമായിരുന്നു സ്റ്റീഫന്‍ കിം. സിയോള്‍ രൂപതയിലെ മെത്രാപ്പോലീത്തയായി സേവനം ചെയ്തുവരികയായിരുന്ന ബിഷപ്പ് കിമ്മിനെ 1969-ല്‍ പോള്‍ ആറാമന്‍ പാപ്പായാണ് ദക്ഷിണ കൊറിയയിലെ ആദ്യത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. സൈനീക ഭരണകൂടത്തിന്റെ ഏകാധിപത്യത്തിന്റേതായ ഇരുണ്ട കാലഘട്ടങ്ങളില്‍ ദക്ഷിണ കൊറിയന്‍ സഭയെ നയിക്കുകയും, സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുകയും ചെയ്ത ആളായിരിന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ മാതൃകാപരമായ ജീവിതവും മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. "ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സുഹൃത്ത്" എന്ന അപരനാമത്തിന് ഉടമ കൂടിയാണ് കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം. 1987-ല്‍ മ്യോങ്ങ്ദോങ്ങ് കത്തീഡ്രലില്‍ വിദ്യാര്‍ത്ഥികളെ പിടികൂടുവാന്‍ എത്തിയ പോലീസിനോട് “വിദ്യാര്‍ത്ഥികളെ പിടിക്കണമെങ്കില്‍ നിങ്ങള്‍ക്കാദ്യം എന്നെ ഇല്ലാതാക്കണം” എന്ന്‍ തുറന്ന്‍ പറഞ്ഞു വിശ്വാസം പ്രഘോഷിച്ച ധീരനായ വ്യക്തികൂടിയായിരിന്നു അദ്ദേഹം. 2009 ഫെബ്രുവരി 16-നാണ് കര്‍ദ്ദിനാള്‍ സ്റ്റീഫന്‍ കിം ഇഹലോക വാസം വെടിയുന്നത്. അന്നു നാലുലക്ഷത്തോളം ആളുകളാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
Image: /content_image/News/News-2024-07-15-12:21:51.jpg
Keywords: കൊറിയ

23457
Category: 1
Sub Category:
Heading: ബാംഗ്ലൂർ അതിരൂപതയ്ക്കു രണ്ട് സഹായ മെത്രാന്മാരെ നിയമിച്ച് പാപ്പ
Content: റോം: കര്‍ണ്ണാടകയിലെ ബാംഗ്ലൂർ അതിരൂപതയ്ക്കു രണ്ട് സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ബാംഗ്ലൂർ അതിരൂപതയുടെ ചാൻസലർ ഫാ. ആരോക്യ രാജ് സതിസ് കുമാർ (47), സേക്രഡ് ഹാർട്ട് ചർച്ച് ഇടവക വികാരി ഫാ. ജോസഫ് സൂസൈനാഥൻ (60) എന്നിവരെയാണ് ഫ്രാന്‍സിസ് പാപ്പ മെത്രാന്‍ പദവിയിലേക്ക് നിയമിച്ചത്. 134 ഇടവകകളിലായി ബാംഗ്ലൂർ അതിരൂപതയിൽ 3,60,561 കത്തോലിക്ക വിശ്വാസികളാണുള്ളത്. 157 രൂപത വൈദികര്‍ സേവനമനുഷ്ഠിക്കുന്നു. ബാംഗ്ലൂർ അർബൻ, ബാംഗ്ലൂർ റൂറൽ, ചിക്ക്ബെല്ലാപൂർ, കോലാർ, രാംനഗര, തുംകൂർ എന്നീ ജില്ലകൾ ഉൾപ്പെടുന്ന 27,014 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ് അതിരൂപത സ്ഥിതി ചെയ്യുന്നത്. 1977 സെപ്റ്റംബർ 5-ന് ബാംഗ്ലൂരിലാണ് ഫാ.ആരോക്യ രാജ് സതീസ് കുമാർ ജനിച്ചത്. മംഗലാപുരം രൂപതയിലെ സെൻ്റ് ജോസഫ് സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 2007 മെയ് 2-ന് ബാംഗ്ലൂർ അതിരൂപതയിൽ വൈദികനായി. സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് കത്തീഡ്രൽ, മല്ലേശ്വരത്തെ ക്രൈസ്റ്റ് ദി കിംഗ് (2007-2010) എന്നിവിടങ്ങളില്‍ വൈദികനായി സേവനമനുഷ്ഠിച്ച അദ്ദേഹം സെൻ്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ഭവൻ ഭക്തി മൈനർ സെമിനാരി റെക്ടര്‍, തുംകൂരിലെ ലൂര്‍ദ് പാരിഷ് അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 1964 മെയ് 14ന് ബാംഗ്ലൂരിലാണ് ഫാ.ജോസഫ് സൂസൈനാഥന്റെ ജനനം. തിരുച്ചിറപ്പള്ളി രൂപതയിലെ സെൻ്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രവും, സെൻ്റ് പോൾസ് സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ചു. 1990 മെയ് 15-ന് ബാംഗ്ലൂർ അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. തുടര്‍ന്നു വിവിധയിടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിരിന്നു. 1940 ഫെബ്രുവരി 13-ന് മൈസൂരില്‍ നിന്നു വിഭജിച്ചാണ് ബാംഗ്ലൂര്‍ രൂപത പിറവിയെടുത്തത്. 1953-ൽ അതിരൂപതയായി ഉയര്‍ത്തപ്പെടുകയായിരിന്നു.
Image: /content_image/News/News-2024-07-15-15:36:20.jpg
Keywords: ബാംഗ്ലൂർ

23458
Category: 1
Sub Category:
Heading: യൂറോ കപ്പ് സ്വന്തമാക്കിയ ടീമിനും ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്ന പരിശീലകനും അഭിനന്ദനവുമായി സ്പാനിഷ് മെത്രാന്‍ സമിതി
Content: മാഡ്രിഡ്: യൂറോ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്തു കിരീടം സ്വന്തമാക്കിയ സ്പെയിന് അഭിനന്ദന പ്രവാഹം. നാലാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതിനെയും ഫുട്ബോള്‍ ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ കാസ്റ്റിലോയുടെ അടിയുറച്ച ക്രൈസ്തവ വിശ്വാസത്തെയും അഭിനന്ദിച്ച് സ്പാനിഷ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിവിധ പ്രതിനിധികൾ പ്രതികരണം നടത്തി. സെവില്ലേ ആർച്ച് ബിഷപ്പ് മോൺ. ജോസ് ഏഞ്ചൽ സൈസ് മെനെസെസ്, ദേശീയ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് എക്സില്‍ കുറിപ്പ് പങ്കുവെച്ചു. ഏറ്റവും പരിശുദ്ധനായ ക്രിസ്തുവിനോടുള്ള തൻ്റെ വിശ്വാസവും ഭക്തിയും പരസ്യമായി പ്രകടിപ്പിക്കുവാന്‍ കോച്ച് ലൂയിസിന് യാതൊരു മടിയുമില്ലായെന്നും അദ്ദേഹത്തിന് വിശ്വാസം, വിനയം, വ്യക്തിത്വങ്ങൾക്ക് മുകളിലുള്ള ടീമിൻ്റെ മൂല്യം, ആത്മവിശ്വാസം എന്നിവ കൈമാറാൻ കഴിഞ്ഞുവെന്നും ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. “മനുഷ്യരുടെ മുമ്പാകെ എന്നെ ഏറ്റുപറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പാകെ ഞാനും ഏറ്റുപറയും” (മത്തായി 10:32) എന്ന യേശുവിൻ്റെ ഈ വാക്കുകൾ ഓർക്കുന്നതിൽ നമുക്ക് എങ്ങനെ പരാജയപ്പെടാനാകുമെന്നു ഒറിഹുവേല-അലികാൻ്റെ ബിഷപ്പ്, മോൺ. ജോസ് ഇഗ്നാസിയോ മുനില 'എക്സി'ല്‍ കുറിച്ചു. തന്റെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയുവാന്‍ യാതൊരു മടിയും കാണിക്കാത്ത സ്പാനിഷ് ടീമിന്റെ പരിശീലകനാണ് ലൂയിസ് ഡി ലാ ഫ്യൂണ്ടെ. എല്‍പിരിടിക്കോ എന്ന മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തിൽ, താൻ എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടെന്നും തനിക്ക് ദൈവവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു. ആദ്യകാലത്തു വിശ്വാസത്തില്‍ നിന്ന് അകന്നാണ് കഴിഞ്ഞതെന്നും തൻ്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ വീണ്ടും എത്താനും താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കാനും താൻ തീരുമാനിച്ചുവെന്നും ദൈവത്തിൽ വിശ്വസിക്കാൻ ഒന്നല്ല, ആയിരം കാരണങ്ങളുണ്ടെന്നും ലൂയിസ് ഡി ലാ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2024-07-15-16:14:13.jpg
Keywords: സ്പാനിഷ്, സ്പെയി

23459
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷം ഗ്വാഡലൂപ്പയില്‍ തീര്‍ത്ഥാടനം; ഇന്ന് വിംബിൾഡൺ ചാമ്പ്യൻ, കാർലോസ് അൽകാരാസ് ചര്‍ച്ചയാകുമ്പോള്‍
Content: ലണ്ടനിൽ നടന്ന വിംബിൾഡൺ ടെന്നീസ് പുരുഷവിഭാഗം ഫൈനൽ ജേതാവായ കാർലോസ് അൽകാരാസിന്റെ മരിയ ഭക്തി ചര്‍ച്ചയാകുന്നു. ഇന്നലെ ജൂലൈ 14 ലണ്ടനിൽ നടന്ന വിംബിൾഡൺ ടെന്നീസ് ഫൈനലില്‍ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ചാണ് ഇരുപത്തിയൊന്നുകാരനായ കാർലോസ് അൽകാരാസ് തന്റെ കരിയറിലെ രണ്ടാമത്തേ വിംബിൾഡൺ കിരീടം ചൂടിയത്. ഉത്തമ കത്തോലിക്കാ വിശ്വാസിയായ കാർലോസ് കഴിഞ്ഞ വര്‍ഷം ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തെ തുടർന്ന് ലോക പ്രശസ്തമായ മെക്സിക്കൻ മരിയൻ തീർത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പ സന്ദർശിക്കുകയും നവംബർ അവസാനം ഈ സന്ദർശനത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരിന്നു. നാല് ഫോട്ടോകളാണ് കാർലോസ് അന്ന് പങ്കുവെച്ചത്. ഫോട്ടോകളിലൊന്നിൽ, കൈയിൽ റോസാപ്പൂവുമായി ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ നിൽക്കുന്ന താരത്തിനെയാണ് ദൃശ്യമായിരിന്നത്. മറ്റൊരു ചിത്രത്തിൽ ഗ്വാഡലൂപ്പ മാതാവിന്റെ അത്ഭുത ചിത്രത്തിന് മുന്നിൽ നിൽക്കുന്ന ടെന്നീസ് താരത്തെ കാണാം. 2022ലെ യുഎസ് ഓപ്പണിലെ വിജയത്തോടെ കാർലോസ് അൽകാരാസ് ലോക റാങ്കിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം സ്ഥാനക്കാരനായി. 2023 ലെ വിംബിൾഡണിലും 2024 ലെ ഫ്രഞ്ച് ഓപ്പണിലും ടൂർണമെൻ്റ് വിജയങ്ങളോടെ, മൂന്ന് പ്രതലങ്ങളിലും ഒരു ഗ്രാൻഡ് സ്ലാം ടൂർണമെൻ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കാർലോസ് മാറി. ഒരേ വർഷം ഒന്നിലധികം ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ നേടുന്നത് ഇതാദ്യമായാണ്. വിജയത്തിന്റെ സോപാനങ്ങൾ ചവിട്ടിക്കയറുമ്പോഴും ദൈവത്തെ മറക്കാത്ത കായികതാരങ്ങൾ നമുക്കും പ്രചോദനമാകട്ടെ.
Image: /content_image/News/News-2024-07-15-20:27:01.jpg
Keywords: താര

23460
Category: 1
Sub Category:
Heading: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും അൽഫോൻസാമ്മയും പിന്നെ ഞാനും
Content: "കർത്താവ് എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം" - വിശുദ്ധ അൽഫോൻസാ. കേരളം കണ്ട ഏറ്റവും മഹത്തായ ജീവിതങ്ങളിൽ ഒന്നാണ് ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റേത് എന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വർക്കി വിതയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. 1986 ഫെബ്രുവരി 8ന് ചാവറൊപ്പം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട അൽഫോൻസാമ്മ അദ്ദേഹത്തിന്റെ ഒരു ഉറച്ച ഭക്തയായിരുന്നു. എനിക്ക് എന്തെന്നില്ലാത്ത വിശ്വാസവും ഭക്തിയും അദ്ദേഹത്തോട് തോന്നി. അദ്ദേഹം എന്നെ സഹായിക്കുമെന്ന് പൂർണ വിശ്വാസം എനിക്കുണ്ടായിരുന്നു എന്ന് അൽഫോൻസാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പം മുതലേ ചാവറച്ചന്റെ മധ്യസ്ഥം തേടുന്നതിൽ അൽഫോൻസാമ്മ അതീവ താത്പര്യം കാണിച്ചിരുന്നു. നിരവധി രോഗങ്ങളുടെ നീരാളിപ്പിടുത്തത്തിൽ തീവ്ര വേദനകൾ അനുഭവിച്ചിരുന്ന അൽഫോൻസാമ്മയ്ക്ക് പലപ്പോഴും ചാവറയച്ചൻ സഹായമരുളിയിട്ടുണ്ട്. ജീവിതത്തിൽ നല്ലൊരു ഭാഗം രോഗശയ്യയിൽ ചെലവഴിച്ച് അൽഫോൻസാമ്മയ്ക്ക് ചാവറച്ചനോടുള്ള പ്രാർത്ഥന വലിയ ആശ്വാസമായിരുന്നു. ചാവറ അച്ചന്റെ മധ്യസ്ഥം മൂലം രണ്ടുപ്രാവശ്യം തനിക്ക് അത്ഭുത രോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് അൽഫോൻസാമ്മ സാക്ഷ്യപ്പെടുത്തുന്നു. ചങ്ങനാശ്ശേരി ക്ലാര മഠത്തിൽ അൽഫോൻസാമ്മ നൊവിഷ്യേറ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ മാരകമായ രോഗത്തിന് അടിമയായി. കടുത്ത തലവേദന, രക്തം ഛർദ്ദിക്കൽ,വയറടപ്പ്, യാതൊരു ഭക്ഷണവും കഴിക്കാൻ ആവാത്ത അവസ്ഥ,കാലിൽ വേദനയേറിയ വ്രണം തുടങ്ങിയവ മൂലം അവളുടെ ആരോഗ്യം മോശമായി എട്ടുമാസം വിവിധ ചികിത്സകൾ നടത്തിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. രോഗാധിക്യം നിമിത്തം നോവിഷ്യറ്റ് പൂർത്തിയാക്കാനാവാതെ അൽഫോൻസാമ്മയെ മഠത്തിൽ നിന്ന് പറഞ്ഞു വിടാൻ പോലും അധികാരികൾ ആലോചിച്ചു. ഇത് അൽഫോൻസാമ്മയ്ക്ക് ശാരീരിക വേദനയെക്കാൾ വലിയ മാനസിക പീഡയ്ക്കു കാരണമായി. നവ സന്യാസ ഗുരുവായ ബഹുമാനപ്പെട്ട ളൂയിസച്ചെന്റെ നിർദ്ദേശപ്രകാരം 9 ദിവസത്തെ നൊവേന അൽഫോൻസാമ്മയുടെ രോഗശാന്തിക്ക് വേണ്ടി ചെല്ലാൻ ആരംഭിച്ചു അൽഫോൻസാമ്മ തനിച്ചും മറ്റ് സഹോദരിമാർ സമൂഹമായും നൊവേന നടത്തി പ്രാർത്ഥിച്ചു. ഒൻപതാം ദിവസം രാത്രി മൂന്നുമണിയോടെ അൽഫോൻസാമ്മയ്ക്ക് ചാവറയച്ചന്റെ ദർശനം ഉണ്ടാവുകയും അദ്ദേഹം അവളെ ആശീർവദിക്കുന്നതായി അവൾ അദ്ദേഹത്തോട് സംസാരിക്കുന്നതായി കാണപ്പെടുകയും ചെയ്തു. സംഭാഷണ സ്വരം കേട്ട് മുറിയിലേക്ക് ചെന്ന് ഗുരുനാഥ ബഹുമാനപ്പെട്ട ഉർസുലമ്മയോട് അൽഫോൻസാമ്മ സന്തോഷപൂർവ്വം പറഞ്ഞു. ഏലിയാസ് അച്ചൻ ഇവിടെ വന്നു ഞാൻ കണ്ടു എന്നെ ആശിർവദിച്ച് എന്നെ തൊട്ടു. എന്റെ രോഗം സുഖമായി. ഇനി ഈ രോഗം നിനക്ക് ഉണ്ടാവുകയില്ല, എങ്കിലും നീ മറ്റു പലവിധ രോഗങ്ങളാൽ പീഡിപ്പിക്കപ്പെടും എന്ന് എന്നോട് പറഞ്ഞു. പിന്നീട് തന്നെ സന്ദർശിക്കാൻ എത്തുന്നവരോടൊക്കെ ചാവറായച്ചനെ ക്കുറിച്ചും അദ്ദേഹത്തിന്റെ പ്രാർത്ഥന ചൊല്ലിയാൽ ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ചും അൽഫോൻസാമ്മ പറയുമായിരുന്നു. അൽഫോൻസാമ്മ ജനിക്കുന്നതിന് 40 വർഷം മുമ്പ് ദിവംഗതനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ അത്ഭുതകരമായി ഇടപെടലുകൾ അവളുടെ ജീവനെയും ദൈവവിളിയെയും പരിരക്ഷിച്ചതിനു പിന്നിൽ ദൈവത്തിന്റെ മഹത്തായ പരിപാലനം ഉണ്ട്. ഈ രണ്ടുവിശുദ്ധ ജന്മങ്ങളും ക്രിസ്തുവിനെ ഏകാഗ്രമായി പിൻതുടരുവാനും തിരുസഭയെ സ്നേഹിക്കുവാനും നമുക്കെന്നും പ്രചോദനമാണ്. ചാവറയച്ചൻ അൽഫോൻൻസാമ്മയുടെ രോഗാവസ്ഥയിൽ ദൈവീകാശ്വാസവുമായി കടന്നുവന്നെങ്കിൽ ഈ രണ്ടുവിശുദ്ധരും നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കാൻ സ്വർഗ്ഗത്തിലുണ്ട്' എന്നതിൽ നമുക്ക് അഭിമാനിക്കാം.
Image: /content_image/News/News-2024-07-15-22:39:40.jpg
Keywords: അൽഫോൻ

23462
Category: 18
Sub Category:
Heading: മാർ ഈവാനിയോസ് പൗരസ്‌ത്യ ആരാധനക്രമത്തെ അഭംഗുരം കാത്തുസൂക്ഷിച്ച സഭാനേതാവ്: മാർ റാഫേൽ തട്ടിൽ
Content: തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് പൗരസ്‌ത്യ ആരാധനക്രമത്തെ അഭംഗുരം കാത്തുസൂക്ഷിച്ച സഭാനേതാവായിരുന്നുവെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മലങ്കര കത്തോലിക്കാസഭ ഇന്ന് സാർവത്രിക സഭയിൽ പ്രേഷിത ആഭിമുഖ്യമുള്ള ഒരു വലിയ സഭയായി വളർന്നിരിക്കുന്നു. ധന്യൻ മാർ ഈവാനിയോസിന്റെ 71-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സമൂഹബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ. രാവിലെ നടന്ന സമൂഹബലിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരുന്നു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവേൽ മാ ർ ഐറേനിയോസ്, ജോസഫ് മാർ തോമസ്, വിൻസെൻ്റ് മാർ പൗലോസ്, തോ മസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, മാത്യൂസ് മാർ പക്കോമിയോസ്, ആൻ്റണി മാർ സിൽ വാനോസ്, മാത്യൂസ് മാർ പോളികാർപ്പസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ ജൂലിയോസ് എന്നിവരും സഹകാർമികരായിരുന്നു. മൂന്നൂറോളം വൈദികരും സമൂഹബലിയിൽ പങ്കുചേർന്നു. സീറോ മലബാർസഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് മലങ്കര കത്തോലിക്കാ സഭ ഔ ദ്യോഗിക സ്വീകരണവും ഇതിനോടനുബന്ധിച്ച് നൽകി. മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പുനരൈക്യ പരിശ്രമങ്ങൾക്ക് വലിയ പിൻബലമാണ് സീറോ മലബാർ സഭ നൽകിയിട്ടുള്ളതെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.
Image: /content_image/India/India-2024-07-16-08:58:08.jpg
Keywords: